Tuesday 31 August 2021

സര്‍ക്കാര്‍വാഗ്ദാനം നടപ്പായില്ല: ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലാതെ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍

സര്‍ക്കാര്‍വാഗ്ദാനം നടപ്പായില്ല: ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലാതെ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍

 






സര്‍ക്കാര്‍വാഗ്ദാനം നടപ്പായില്ല: ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലാതെ ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍


കല്പറ്റ: ഓണ്‍ലൈന്‍ അധ്യയനം തുടങ്ങി മാസങ്ങളായിട്ടും ആയിരക്കണക്കിന് ആദിവാസി വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ പഠനോപകരണങ്ങളില്ലാതെ പഠനത്തിന് പ്രയാസപ്പെടുന്നു. ഇവര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ അറിയിപ്പില്‍ തുടര്‍ നടപടിയില്ലാത്തതാണ് പഠനത്തിന് തിരിച്ചടിയാവുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി പദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സ്‌പെസിഫിക്കേഷന്‍ എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.അതാണ്, തദ്ദേശസ്ഥാപനങ്ങള്‍ക്ക് തുടര്‍ നടപടികളെടുക്കാനാവാത്തതിന് പ്രധാന കാരണം.

സംസ്ഥാനത്തെ ഒന്നു മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകളിലെ പട്ടിക വര്‍ഗ-ജാതി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അധികൃതര്‍ അറിയിച്ചത്. കൂടുതല്‍ ആദിവാസികളുള്ള വയനാട്ടില്‍ മാത്രം ഇരുപത്തി രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പഠനസഹായികള്‍ നല്‍കേണ്ടതുണ്ട്. ഇവയുടെ അഭാവം വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു.

പൊതുവിഭാഗത്തിലെ ഡിജിറ്റല്‍ പഠനസൗകര്യമില്ലാത്തവര്‍ക്ക് പല പദ്ധതികളിലൂടെയും അധ്യാപകരും സന്നദ്ധ സംഘടനകളുമൊക്കെ മുന്‍കൈയെടുത്തും മൊബൈല്‍ ഫോണുകളും ടാബുകളും വിതരണം ചെയ്ത് ഓണ്‍ലൈന്‍ പഠനത്തിന് പ്രാപ്തരാക്കുന്നുണ്ട്. എന്നാല്, ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഡിജിറ്റല് ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന അറിയിപ്പുണ്ടായിരുന്നതിനാല്‍, മറ്റ് പദ്ധതികളിലൂടെയുള്ള ഉപകരണങ്ങള്‍ ഇവര്‍ക്ക് നല്‍കിയിട്ടില്ല.വിദ്യാര്ഥികളുടെ ഭാവി അവതാളത്തിലാകാതിരിക്കാന്‍ എത്രയും പെട്ടെന്ന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.






Thursday 1 July 2021

കേരള അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി കര്‍ണാടക

കേരള അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി കര്‍ണാടക


ബെംഗളുരു: കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളും പരിശോധനകളും ശക്താക്കി കര്‍ണാടക. കേരളത്തില്‍ നിന്നടക്കം കര്‍ണാടകയിലേക്ക് പുറത്തുനിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതില്ലാത്തവര്‍ രണ്ട് ഡോസ് വാക്സിനെടുത്തവരയാരിക്കണം. ഇത് രണ്ടുമില്ലാത്തവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനം ലഭിക്കില്ലെന്ന് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു.


കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും . സംസ്ഥാനത്തേക്ക് ഇടക്ക് വന്നുപോകുന്ന വിദ്യാര്‍ഥികള്‍ , വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ടെസ്റ്റ് എടുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും, മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.


സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 12,868 കൊവിഡ് കേസുകള്‍; 124 മരണം

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 12,868 കൊവിഡ് കേസുകള്‍; 124 മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,98,55 സാമ്പിളുകളാണ് പരിശോധിച്ചത്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1533, കോഴിക്കോട് 1363, തിരുവനന്തപുരം 1228, തൃശൂര്‍ 1296, കൊല്ലം 1182, എറണാകുളം 1124, പാലക്കാട് 650, ആലപ്പുഴ 808, കണ്ണൂര്‍ 686, കാസര്‍ഗോഡ് 747, കോട്ടയം 488, പത്തനംതിട്ട 391, ഇടുക്കി 355, വയനാട് 261 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, കാസര്‍ഗോഡ് 14, പാലക്കാട് 13, തിരുവനന്തപുരം, എറണാകുളം 4 വീതം, മലപ്പുറം 3, കൊല്ലം 2, കോട്ടയം, ഇടുക്കി, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.



രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,564 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1584, കൊല്ലം 505, പത്തനംതിട്ട 229, ആലപ്പുഴ 917, കോട്ടയം 577, ഇടുക്കി 367, എറണാകുളം 1520, തൃശൂര്‍ 1386, പാലക്കാട് 1061, മലപ്പുറം 1107, കോഴിക്കോട് 965, വയനാട് 194, കണ്ണൂര്‍ 635, കാസര്‍ഗോഡ് 517 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,02,058 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,21,151 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,232 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,283 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,949 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2163 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

 വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നി രാജ്യങ്ങളിലെ രണ്ട് വിദേശ വനിതകള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കി.


തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ സമയത്താണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് വിദേശ വനിതകളുടെ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


സംഭവം നടന്ന സ്ഥലത്ത് വെളിച്ചം കുറവാണ്. ഈസമയത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാസ്‌ക് ധരിച്ചത് മൂലം ഇവരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. എന്നാല്‍ ഇവരെ കുറിച്ച് ഏകദേശം രൂപം ലഭിച്ചതായാണ് പൊലീസ് പറയുന്നത്.


 സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ്ഡ്യൂട്ടി: നടപടിക്ക് സ്റ്റേ;ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്റ്റാമ്പ്ഡ്യൂട്ടി: നടപടിക്ക് സ്റ്റേ;ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി


കൊച്ചി: ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് നിവാസികളില്‍ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 ശതമാനവും, സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 7 ശതമാനവും മറ്റുള്ളതിന് 8 ശതമാനവുമായാണ് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. 


ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ലക്ഷദ്വീപില്‍ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. നടപടി വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണ്. വ്യത്യസ്ത നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലെന്നും കോടതി പറഞ്ഞു.


അമിനി ദ്വീപ് നിവാസിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ  വിശദീകരണം തേടിയിട്ടുണ്ട്. കടല്‍തീരത്തോടു ചേര്‍ന്നുള്ള വീടുകള്‍ പൊളിച്ചുനീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവും കഴിഞ്ഞദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ഡോക്ടേഴ്‌സിന് സ്‌നേഹാദരവുമായി ഇശാഅത്തുസ്സുന്ന

ഡോക്ടേഴ്‌സിന് സ്‌നേഹാദരവുമായി ഇശാഅത്തുസ്സുന്ന


പുത്തിഗെ: ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ പുത്തിഗെ  മുഹിമ്മാത്തിലെവിദ്യാര്‍ഥി സംഘടനയായ  ഇശാഅത്തുസ്സുന്ന കൊവിഡ് പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാസര്‍കോട് ഗവ: മെഡിക്കല്‍ കോളജിലെ പ്രമുഖ ഡോക്ടര്‍മാര്‍ക്ക് സ്‌നേഹാദരവ് നല്‍കി.


ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടി ആത്മാര്‍ത്ഥമായി  പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ നല്‍കുക വഴി സമൂഹത്തിന് നല്ല സന്ദേശം  കൈമാറാന്‍  സാധിക്കുമെന്ന് ഇശാഅത്തുസ്സുന്ന അഭിപ്രായപ്പെട്ടു.


Tuesday 8 June 2021

യുവതിയെ ശുചി മുറി പോലുമില്ലാത്ത   സ്വന്തം മുറിയില്‍ വീട്ടുകാര്‍ അറിയാതെ   10 വര്‍ഷം താമസിപ്പിച്ച് യുവാവ്

യുവതിയെ ശുചി മുറി പോലുമില്ലാത്ത സ്വന്തം മുറിയില്‍ വീട്ടുകാര്‍ അറിയാതെ 10 വര്‍ഷം താമസിപ്പിച്ച് യുവാവ്

 


പാലക്കാട്: 10 വര്‍ഷം മുന്‍പ് കാണാതായ പതിനെട്ടുകാരിയെ ഒടുവില്‍ കണ്ടെത്തിയത് യുവാവിന്റെ മുറിക്കുള്ളില്‍ നിന്ന്. നാടും വീടും ഒരുപോലെ എഴുതിത്തള്ളിയ ഒരു കേസിനാണ് ഇവിടെ അന്ത്യമായിരിക്കുന്നത്. സ്വന്തം വീടിന് തൊട്ടടുത്തു തന്നെ പെണ്‍കുട്ടി പത്തുവര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ട നിലയില്‍ ജീവിച്ചിട്ടും യുവാവിന്റെ വീട്ടുകാര്‍ പോലും ഇതറിഞ്ഞില്ല എന്നതാണ് അത്ഭുതം. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഇത്രകാലവും പുറത്തിറങ്ങാതെ ആ മുറിയ്ക്കുള്ളില്‍ യുവതി ജീവിച്ചത്.


മൂന്നു മാസം മുന്‍പ് യുവതിയെ വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച യുവാവിനെ കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു യുവതിയുടെ ഒളിവു ജീവിതവും പുറത്തറിഞ്ഞത്. പത്തുവര്‍ഷം വീട്ടില്‍ താമസിപ്പിച്ചിട്ടും യുവാവിന്റെ സഹോദരിയോ അച്ഛനോ അമ്മയോ ഇത്തരത്തില്‍ ഒരാരാളുടെ സാന്നിധ്യം ആ വീട്ടില്‍ അറിഞ്ഞിട്ടേയില്ല.


പാലക്കാട് അയിലൂര്‍ കാരക്കാട്ട് പറമ്ബിലാണു സംഭവം. 2010 ഫെബ്രുവരി രണ്ടു മുതല്‍ യുവതിയെ കാണാനില്ലെന്നു വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മൂന്നു മാസം മുന്‍പു വരെ യുവാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ജീവിതം. വീട്ടുകാര്‍ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുമ്‌ബോഴെല്ലാം യുവാവ് മുറി പൂട്ടിയിട്ടു.


മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. ഒടുവില്‍ യുവാവിന്റെ തിരോധാനമാണ് പെണ്‍കുട്ടിയിലേക്കുള്ള അന്വേഷണത്തിന് വഴിവച്ചത്.