Saturday, 17 April 2021

മുഹിമ്മാത്ത് കുല്ലിയതുദ്ദിറാസാത്തുല്‍ ഇസ്ലാമിയ്യ ബാച്ചിലര്‍ ഇന്‍ ഇസ്ലാമിക് സയന്‍സ് ഫൈനല്‍ ഇയര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.


പുത്തിഗെ: മുഹിമ്മാത്ത് കുല്ലിയതുദ്ദിറാസാത്തുല്‍ ഇസ്ലാമിയ്യയിലെ ബാച്ചിലര്‍ കോഴ്‌സ് ഇന്‍ ഇസ്ലാമിക് സയന്‍സ് വിഭാഗം ഫൈനല്‍ ഇയര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജാമിഅ മര്‍ക്കസ് അഫിലിയേഷനുള്ള  മുഹിമ്മാത്ത്  കുല്ലിയയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് മൗലവി ആലിം ഹിമമി ബിരുദം നല്‍കുന്നത്.


2020 -21 അധ്യായന വര്‍ഷം കോവിഡ്-19 പ്രതിസന്ധിയും ഓണ്‍ലൈനിലും കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഓഫ് ലൈനിലുമാണ് ക്ലാസുകള്‍ നടന്നത്. അവസാന വര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം മുഹമ്മദ് മുഖ്താര്‍ ജാവിദ് അര്‍ളടുക്ക, ഹാഫിള് ഉനൈസ് കളത്തൂര്‍, മുഹമ്മദ് റാഫി കൊടക് എന്നിവര്‍ കരസ്ഥമാക്കി.



SHARE THIS

Author:

0 التعليقات: