Wednesday 31 March 2021

പാചകവാതക   സിലിണ്ടര്‍   വില കുറഞ്ഞു

പാചകവാതക സിലിണ്ടര്‍ വില കുറഞ്ഞു


ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 819 രൂപ ആയിരുന്ന സിലിണ്ടര്‍ വില 809 രൂപയായി താഴ്ന്നു. പുതിയ നിരക്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സിലിണ്ടറുകള്‍ ലഭിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വിവരം അറിയിച്ചത്

മാര്‍ച്ച് ഒന്നിനാണ് അവസാനമായി ഗ്യാസ് സിലിണ്ടറിന് വില വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് തവണ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. മാസാദ്യം സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും 25ന് 25 രൂപയും വര്‍ധിപ്പിച്ചിരുന്നു.


അതേസമയം, ഇന്ധന വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെയാണ് ഇന്ധനവില അവസാനമായി കുറഞ്ഞത്. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി. മൂന്നു തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.


നേരത്തേ പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറഞ്ഞത്.


 വികസന പ്രവര്‍ത്തനങ്ങള്‍   ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ   വെല്ലുവിളിച്ച് മുഖ്യമന്ത്രി

വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

 




തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രകടനം എല്‍.ഡി.എഫ് സര്‍ക്കാറുമാമായി താരതമ്യം ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ട്വിറ്ററിലൂടെയാണ് പിണറായി ഈ കാര്യം അറിയിച്ചത്.


കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്നതാണ് കേരളത്തിന് അറിയേണ്ടത്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനം താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ?  പിണറായി ട്വീറ്റിലൂടെ ചോദിച്ചു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍. വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കേ സംസ്ഥാനത്ത് ദേശീയ നേതാക്കളുടെ പ്രചാരണം തുടരുകയാണ്. രാഹുല്‍ ഗാന്ധി ഇന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രചാരണത്തിനെത്തും. മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും രാഹുല്‍ റോഡ് ഷോ നടത്തും. കല്‍പ്പറ്റയില്‍ പൊതുസമ്മേളനവുമുണ്ട്.


പശ്ചിമ ബംഗാള്‍,   അസം രണ്ടാം ഘട്ട   നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്

പശ്ചിമ ബംഗാള്‍, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്



പശ്ചിമ ബംഗാള്‍, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക.


സൗത്ത് 24 പര്‍ഗ നാസ്, ബങ്കുര, പഷിം മേദിനിപൂര്‍, പുര്ബ4 മേദിനിപൂര്‍ എന്നീ ജില്ലകളിലായാണ് പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 30 മണ്ഡലങ്ങളില്‍ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സുവേന്ദു അധികാരിയും തമ്മിലുള്ള പോരാട്ടമാണ് ഏവരും ഉറ്റുനോക്കുന്നത്.


സുരക്ഷാ കരണങ്ങളാല്‍ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബരാക്ക് വാലിയിലും സെന്‍ട്രല്‍ അസമിലും മലയോര ജില്ലകളിലും വ്യാപിച്ച് കിടക്കുന്നതാണ് അസാമിലെ 39 മണ്ഡലങ്ങള്‍. രാവിലെ 8 മണി മുതലാണ് വോട്ടെടുപ്പ്.


ടിക്ടോക്കിന്റെ   ബാങ്ക് അക്കൗണ്ടുകള്‍   കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു

ടിക്ടോക്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു

 





ന്യൂഡല്‍ഹി: ചൈനീസ് ചെറു വീഡിയോ ആപ്പായ ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. സര്‍ക്കാരിന്റെ നടപടിക്കെതിരെ ബൈറ്റ്ഡാന്‍സ് കോടതിയെ സമീപിച്ചു. നികുതി വെട്ടിപ്പ് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. രാജ്യ സുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞവര്‍ഷമാണ് ടിക്ടോക് അടക്കമുള്ള ആപ്പുകളുടെ പ്രവര്‍ത്തനം രാജ്യത്ത് വിലക്കിയത്. വിലക്കിനെ തുടര്‍ന്നു രാജ്യത്തെ ജീവനക്കാരുടെ എണ്ണം കമ്ബനി കുറച്ചിരുന്നെങ്കിലും 1,300 ഓളം പേര്‍ ഇപ്പോഴും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഇവരുടെ ശമ്ബളമടക്കം ഈ അക്കൗണ്ടുകളാണ് കൈകാര്യം ചെയ്തിരുന്നതെന്നാണു റിപ്പോര്‍ട്ട്. പത്ത് ദശലക്ഷം ഡോളര്‍ മാത്രമാണ് അക്കൗണ്ടില്‍ ഉള്ളതെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നിയമലംഘനമാണെന്നും സാലറിയും നികുതിയും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും കമ്ബനി വ്യക്തമാക്കി. വിലക്ക് നീക്കി പ്രവര്‍ത്തനം പുനരാരംഭിക്കാനുമെന്ന പ്രതീക്ഷയിലായിരുന്നു കമ്ബനി.


മാര്‍ച്ച് മധ്യത്തോടെയാണ് സിറ്റിബാങ്കിലും എച്ച്.എസ്.ബി.സി. ബാങ്കിലുമുള്ള ബൈറ്റ്ഡാന്‍സിന്റെ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്.

ഓണ്‍ലൈന്‍ പരസ്യ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നികുതി വെട്ടിപ്പ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബൈറ്റ്ഡാന്‍സ് ഇന്ത്യയ്ക്കും സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക്ടോക് പ്രൈവറ്റ് ലിമിറ്റഡിനും സര്‍ക്കാരിന്റെ നടപടി തിരിച്ചടിയാണ്. പണം പിന്‍വലിക്കാന്‍ കമ്ബനിയെ സമ്മതിക്കരുതെന്ന നിര്‍ദേശവും സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നല്‍കിയിട്ടുണ്ട്.


നാല്‍പ്പത്തിയഞ്ച് വയസിന്   മുകളിലുള്ളവര്‍ക്കുള്ള   ഇന്ന് മുതല്‍ വാക്സിനേഷന്‍

നാല്‍പ്പത്തിയഞ്ച് വയസിന് മുകളിലുള്ളവര്‍ക്കുള്ള ഇന്ന് മുതല്‍ വാക്സിനേഷന്‍





തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ഇന്നു മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാം.


തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനെടുക്കാന്‍ എത്തുന്നതാണ് നല്ലത്. 45 വയസ് കഴിഞ്ഞവര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ംംം.രീംശി.ഴീ്.ശി എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.


ഇന്ത്യയില്‍ നിന്നുള്ള   ഇറക്കുമതി പുന:സ്ഥാപിക്കാന്‍   അനുമതി നല്‍കി പാകിസ്താന്‍

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാന്‍ അനുമതി നല്‍കി പാകിസ്താന്‍



ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാന്‍ അനുമതി നല്‍കി പാകിസ്താന്‍. പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്ക് പാകിസ്താന്‍ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹര്‍ അനുമതി നല്‍കി.


ഈ വസ്തുക്കളുടെ ഇറക്കുമതി പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനാകുമെന്നാണ് പാകിസ്താന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ നിര്‍ദേശത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


2019 ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞതുമുതല്‍ പാകിസ്താന്‍ ഇന്ത്യയുമായുള്ള വ്യപാര ബന്ധത്തിന് വിമുഖത കാട്ടിയിരുന്നു.


 

രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയിൽ ഗുരുതര പിഴവ്; ആരോപണവുമായി ഫേസ്ബുക്ക് പോസ്റ്റ്



സംസ്ഥാനത്തെ ഇരട്ടവോട്ടുകൾ എന്ന പേരിൽ പ്രതിപക്ഷ നേതാവ് പുറത്തുവിട്ട പട്ടികയിൽ ഗുരുതര പിഴവെന്ന് ആരോപണം. ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലൂടെ പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ വോട്ടുകൾ ഇരട്ട വോട്ടുകളായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. അമൽ ഘോഷ് എസ് എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് തെളിവുകൾ ഉൾപ്പെടെ ആരോപണം ഉന്നയിച്ചത്.


എറണാകുളത്തെ കോതമംഗലം നിയോജകമണ്ഡലത്തിലുള്ള അക്ഷയ്, അഭിഷേക് എന്നീ ഇരട്ടസഹോദരങ്ങളെയാണ് ഓപ്പറേഷൻ ട്വിൻസ് ഇരട്ടവോട്ടായി കണക്കാക്കിയിരിക്കുന്നത്. വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത പട്ടികയിലെ അവസാന പേജിൽ 1712,1713 ക്രമനമ്പറുകളിലാണ് പിഴവ് കടന്നുകൂടിയിരിക്കുന്നത്. കോതമംഗലം നിയോജക മണ്ഡലത്തിൽ 154 ബൂത്തിലെ ക്രമനമ്പർ 34ഉം 35ഉമാണ് യഥാക്രമം അക്ഷയും അഭിഷേകും. ഇത് രണ്ടും ഒരു വോട്ട് ആണെന്നും രണ്ട് വോട്ടായി രേഖപ്പെടുത്തിയിരിക്കുന്നത് ഇരട്ട വോട്ട് ആണെന്നുമാണ് പട്ടികയിൽ ഉള്ളത്. ഇതിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇരുവരുടെയും തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് ഫേസ്ബുക്ക് കുറിപ്പ്.

അമൽ ഘോഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

രമേശ്‌ ചെന്നിത്തലയും യുഡിഎഫും മാപ്പ് പറയുക. വോട്ടവകാശം വിനിയോഗിക്കുവാനുള്ള പൗരൻ്റെ അകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. എൻ്റെ സഹോദരങ്ങളുടെ വോട്ട് അവരുടെ അവകാശം. ഓപ്പറേഷൻ twins എന്ന പേരിൽ ഇന്ന് രാത്രി 9 മണിക്ക് ശ്രീ രമേശ് ചെന്നിത്തല https://operationtwins.com/ എന്ന വെബ്സൈറ്റ് വഴി സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിലെ കള്ളവോട്ടുകളുടെ വിവരം പുറത്തു വിട്ടിട്ടുണ്ട്. 434000 കള്ളവോട്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. അതിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിൽ 154 ബൂത്തിലെ ക്രമനമ്പർ 34 അക്ഷയ്, 35 അഭിഷേക് എന്നിങ്ങനെ എൻ്റെ ഇരട്ട സഹോദരങ്ങളുടെ വോട്ട് കള്ളവോട്ട് /വോട്ട് ഇരട്ടിപ്പ് ആയിട്ടാണ് https://operationtwins.com/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ എൻ്റെ സഹോദരങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറുകളിൽ ഇരട്ടിപ്പ് ഇല്ലാതിരിക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് താങ്കളും താങ്കളുടെ പാർട്ടിയും ഇത്തരത്തിൽ ഒരു ഇരട്ടിപ്പ്/വ്യാജ ആരോപണം ഉന്നയിച്ചത്. വ്യക്തിയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചോദ്യം ചെയ്യുന്ന ഈ തരം താണ നടപടിയിൽ താങ്കളും താങ്കളുടെ മുന്നണിയും മാപ്പ് പറഞ്ഞ് തെറ്റായ വിവരം https://operationtwins.com/ എന്ന സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തില്ലെങ്കിൽ മറ്റു നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.


4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങളാണ് ‘ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്‌സൈറ്റിലൂടെ(www.operationtwins.com) പ്രതിപക്ഷ നേതാവ് അല്പം മുൻപ് പുറത്തുവിട്ടത്.




എസ് എം എ കാസര്‍കോട് തന്‍ളീം സമാപിച്ചു

എസ് എം എ കാസര്‍കോട് തന്‍ളീം സമാപിച്ചു

കുമ്പള: മഹല്ല് സ്ഥാപന ഭരണം നിയമമനുസരിച്ച് എന്ന പ്രമേയത്തില്‍ സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) സംസ്ഥാന കമ്മിറ്റി മേഖല  തലങ്ങളില്‍ നടത്തിവരുന്ന   തന്‍ളീം പoന ക്യാമ്പിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടന്ന സംഗമങ്ങള്‍ തൃക്കരിപ്പൂരില്‍ സമാപിച്ചു.


മഞ്ചേശ്വരം മള്ഹറില്‍ നിന്ന് ആരംഭിച്ച ക്യാമ്പ് ഉപ്പള, കുമ്പള, ബദിയടുക്ക, മുള്ളേരിയ, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് എന്നീ മേഖലകളില്‍ നടന്നു.

സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, ജലാലുദ്ധീന്‍ തങ്ങള്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൂസല്‍ മദനി തലക്കി, ഡോ.അബ്ദുസ്സലാം സഖാഫി, റസാഖ് സഖാഫി പള്ളങ്കോട്, അഹ്മദ് മുസ്ലിയാര്‍ കുണിയ, മൊയ്തു മാസ്റ്റര്‍ ഉപ്പള തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.


തൃക്കരിപ്പൂര്‍ മുജമ്മഇല്‍ നടന്ന സമാപന സംഗമത്തില്‍

മേഖല പ്രസിഡണ്ട് എം ടി പി ഇസ്മാഇല്‍ സഅദിയുടെ അധ്യക്ഷതയില്‍

എസ് എം എ സംസ്ഥാന ഉപാധ്യക്ഷന്‍ പി എം എസ് തങ്ങള്‍ ഉമരിയ്യ തൃശൂര്‍ ഉദ്ഘാടനം ചെയ്തു.യഅഖൂബ് ഫൈസി വിഷയാവതരണം നടത്തി. ജില്ലാ ജന.സെക്രട്ടറി വൈ എം  അബ്ദുറഹ്മാന്‍ അഹ്‌സനി, സുലൈമാന്‍ സഖാഫി കുഞ്ഞുംക്കുളം, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാകടപ്പുറം, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, അബ്ദുലെത്തീഫ് മാസ്റ്റര്‍ കളത്തൂര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍ പ്രസംഗിച്ചു. ഇസ്മാഇല്‍ തൃക്കരിപ്പൂര്‍ സ്വാഗതവും എം ടി പി അബ്ദുല്ല നന്ദിയും പറഞ്ഞു.


 കേരളത്തില്‍ ലക്ഷക്കണക്കിന് ഇരട്ടവോട്ട്; വിവരങ്ങള്‍ പുറത്തുവിട്ട് 'ഓപറേഷന്‍ ട്വിന്‍സ്'

കേരളത്തില്‍ ലക്ഷക്കണക്കിന് ഇരട്ടവോട്ട്; വിവരങ്ങള്‍ പുറത്തുവിട്ട് 'ഓപറേഷന്‍ ട്വിന്‍സ്'


തിരുവനന്തപുരം:സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് യുഡിഎഫ് വെബ്സൈറ്റ്. www.operationtwins.com എന്ന വെബ്സൈറ്റിലൂടയൊണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിക്കാണ് വെബ്സൈറ്റ് തുറന്നത്. വിവരങ്ങള്‍ രാത്രി പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.


സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലെയും ഇരട്ട വോട്ടര്‍മാരുടെ പൂര്‍ണ വിവരം വെബ്സൈറ്റില്‍ ഉണ്ടെന്ന് കെ പി സി സി അവകാശപ്പെടുന്നു. 4.34 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത് ഇരട്ട വോട്ട് ഉണ്ടെന്നാണ് ചെന്നിത്തല നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 38,586 വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഇരട്ട വോട്ടുള്ളത്.


വെബ്സൈറ്റില്‍ കയറി ജില്ലയും മണ്ഡലവും നല്‍കിയാല്‍ ആര്‍ക്ക് വേണമെങ്കിലും തങ്ങള്‍ക്ക് ഇരട്ട വോട്ട് ഉണ്ടോ എന്ന് കണ്ടെത്താനാകുമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ അറിയിച്ചു.



 പ്രാസ്ഥാനിക സാരഥികള്‍ക്ക് സ്‌നേഹാദരമൊരുക്കി സഅദിയ്യ

പ്രാസ്ഥാനിക സാരഥികള്‍ക്ക് സ്‌നേഹാദരമൊരുക്കി സഅദിയ്യ


ദേളി: സുന്നി പ്രാസ്ഥാനിക സാരഥികള്‍ക്ക് ജാമിഅ സഅദിയ്യയില്‍ ല്‍കിയ സ്‌നേഹാദരം പ്രൗഢമായി. കേരളാ മുസ്‌ലിം ജമാഅത്ത്, സ് വൈ എസ്, എസ് എസ് എഫ് പുനഃ സംഘടനാ പ്രവര്‍ത്തകര്‍ക്ക്

ജില്ലയില്‍ സമാപനം കുറിച്ച് പുതിയ ജില്ലാ ഘടകങ്ങള്‍ നിലവില്‍ ന്ന സാഹചര്യത്തിലാണ് നവ സാരഥികള്‍ക്ക് സഅദിയ്യ സ്‌നേഹ വിരുന്നൊരുക്കിയത്.

പ്രാസ്ഥാനിക മുന്നേറ്റത്തില്‍ വലിയ ത്യാഗം ചെയ്ത സ്ഥാപനമാണ് സഅദിയ്യയെന്ന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ സ്‌നേഹാദരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. താജുല്‍ ഉലമയും നൂറുല്‍ ഉലമയും പടുത്തുയര്‍ത്തിയ സഅദിയ്യ പ്രസ്ഥാന മുന്നേറ്റത്തോ

ടൊപ്പം വളര്‍ന്ന് രാജ്യത്തിന് വലിയ മാതൃക കാട്ടിയ സ്ഥാപനമാണ്. പ്രസ്ഥാനത്തിന് നിരവധി നേതാക്കളെ സംഭാവന ചെയ്യാന്‍ സഅദിയ്യക്ക് സാധിച്ചിട്ടുണ്ട്.

സഅദിയ്യ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ദ്ധ്യക്ഷത വഹിച്ചു. സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി സ്വാഗതവും കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി നന്ദിയും പറഞ്ഞു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി അനുമോദന പ്രസംഗവും നടത്തി.കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ സാരഥികളായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹകീം

ഹാജി കളനാട്, സുലൈമാന്‍ കരിവെള്ളൂര്‍, സി എല്‍ ഹമീദ് ചെമ്മനാട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍. എസ് വൈ എസ് നേതാക്കളായ ബഷീര്‍ പുളിക്കൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, സയ്യിദ് ജലാലുദ്ദീന്‍

സഅദി അല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ടെ, മൂസ സഖാഫി കളത്തൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്,

അബൂബക്കര്‍ സിദ്ദീഖ് സഖാഫി ബായാര്‍, അഹ്മദ് മുസ്‌ലിയാര്‍ കുണിയ, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറട്ക്ക, ശാഫിസഅദി ഷിറിയ, താജുദ്ദീന്‍ മാസ്റ്റര്‍. എസ് എസ് എഫ് നേതാക്കളായ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഉമറുല്‍ ഫാറൂഖ് പൊസോ

ട്ട, അബ്ദുല്‍ റഷീദ് സഅദി, ഷംസീര്‍ സൈനി, ശാഫി ബിന്‍ ശാദുലി, നംഷാദ് ബേക്കൂര്‍, റഈസ് മുഈനി, മന്‍സൂര്‍ കൈനോത്ത്, തസ്‌ലീം കുന്നില്‍, അസ്‌ലം ആദൂര്‍, സിദ്ദീഖ് സഖാഫി കളത്തൂര്‍ തുടങ്ങിയ

വര്‍ സംബന്ധിച്ചു.



 പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടി

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടി

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടി. ജൂണ്‍ 30 വരെയാണ് നീട്ടിയത്. സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നല്‍കിയത്.കൊവിഡ് പശ്ചാത്തലത്തിലാണ് സയമം നീട്ടി നല്‍കിയിരിക്കുന്നത്.ആധാര്‍പാന്‍ ലിങ്ക് ചെയ്യാതെ ഐടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്.


ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ (2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാന്‍ അസാധുവാകും. ഇന്ന് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. 1000 രൂപ പിഴയ്ക്ക് പുറമെ പാന്‍ കാര്‍ഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്.


കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഫിനാന്‍ഷ്യല്‍ ബില്‍ 2021ലെ 234 എച്ച് വകുപ്പ് പ്രകാരമാണ് പിഴ തീരുമാനം വന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമായിരുന്നു.



 നാട്ടിലേക്ക് മടങ്ങാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രീം കോടതിയില്‍

നാട്ടിലേക്ക് മടങ്ങാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രീം കോടതിയില്‍


ബെംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മഅദനി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യപരമായ കാരണങ്ങളും കൊവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി ജന്‍മദേശത്തേക്ക് മടങ്ങാന്‍ അനുമതി തേടിയാണ് മദനിയുടെ ഹരജി നല്‍കിയത്.


ഹരജി ഏപ്രില്‍ 5നു കോടതി പരിഗണിക്കും. പ്രാസിക്യൂഷന്‍ അനാവശ്യമായി വിചാരണ വൈകിപ്പിക്കുകയാണെന്നും താന്‍ ബംഗളുരുവില്‍ തങ്ങാതെ തന്നെ ഇനി വിചാരണ നടപടികള്‍ തുടരാമെന്നും ഹരജിയില്‍ പറഞ്ഞിട്ടുണ്ട്.


 

ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് 2014 നവംബര്‍ 14 ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമക്കായിരുന്നതാണ്. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. വിചാരണ കോടതിയിലെ പഴയ ജഡ്ജി സ്ഥലംമാറി പോയതിനുശേഷം പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. നിലവില്‍ വിചാരണ നടപടികള്‍ ഒച്ച് ഇഴയുന്ന വേഗത്തിലാണ് പോകുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ മഅദനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


 ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

കൊച്ചി: ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ് അയച്ചു. ഏപ്രില്‍ എട്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ നേരത്തെയും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല.


അതിനിടെ, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഐ ഫോണ്‍ സംബന്ധിച്ച കാര്യത്തില്‍ കസ്റ്റംസ് സംഘം നിയമോപദേശം തേടി. ഐ ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും വിനോദിനി ഹാജരായിരുന്നില്ല. അതേ സമയം വിനോദിനി ഉപയോഗിച്ചത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്



 കര്‍ഷക മാര്‍ച്ച് ഇനി പാര്‍ലമെന്റിലേക്ക്; കാല്‍നട മാര്‍ച്ചിന്റെ തിയ്യതി പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷക മാര്‍ച്ച് ഇനി പാര്‍ലമെന്റിലേക്ക്; കാല്‍നട മാര്‍ച്ചിന്റെ തിയ്യതി പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച


ന്യൂദല്‍ഹി: പാര്‍ലമെന്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സംഘടനകള്‍. കാല്‍നടയായിട്ടാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. മെയ് ആദ്യവാരം മുതലാണ് മാര്‍ച്ച്.


ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നട മാര്‍ച്ച് പാര്‍ലമെന്റിലേക്ക് എത്തി ചേരുകയാണ് ചെയ്യുകയെന്ന് സംയുക്ത കര്‍ഷക മോര്‍ച്ച അറിയിച്ചു.

 

2020 നവംബര്‍ 26നാണ് ദല്‍ഹി അതിര്‍ത്തിയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്. നേരത്തെ മാര്‍ച്ച് 26 ന് ഭാരത് ബന്ദ് കര്‍ഷകര്‍ നടത്തിയിരുന്നു.


നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കര്‍ഷകര്‍ ഒഴിഞ്ഞുപോകില്ലെന്ന് ഉറപ്പായതോടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമവും കേന്ദ്രം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല.


നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. എന്നാല്‍ നിയമത്തില്‍ വേണമെങ്കില്‍ ഭേദഗതി വരുത്താമെന്നും പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്നുമാണ് സര്‍ക്കാരിന്റെ പിടിവാശി.


ഇഡിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; അറസ്റ്റ് പാടില്ല

ഇഡിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; അറസ്റ്റ് പാടില്ല

കൊച്ചി: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ചോദ്യം ചെയ്യല്‍, അറസ്റ്റ് തുടങ്ങിയ കടുത്ത നടപടികള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ ഏപ്രില്‍ എട്ടിലേക്ക് മാറ്റി.


സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന് സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസ് റദ്ദാക്കണമെന്നായിരുന്നു ഇഡിയുടെ ഹരജി. ഇഡിക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.




 ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത


തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, അന്തമാന്‍ കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത. എന്നാല്‍ ന്യൂനമര്‍ദ്ദ സ്വാധീനം കേരളത്തെ നേരിട്ട് ബാധിക്കില്ല.


അതേ സമയം സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 30 മുതല്‍ 40 കിമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് മണിവരെയുള്ള സമയത്ത് ഇടിമിന്നല്‍ സാധ്യത കൂടുതലാണ്. പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.


 ഇന്ന് 2653 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37

ഇന്ന് 2653 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 49,427 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,31,58,864 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4621 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2331 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 194, കൊല്ലം 159, പത്തനംതിട്ട 124, ആലപ്പുഴ 123, കോട്ടയം 120, ഇടുക്കി 43, എറണാകുളം 232, തൃശൂര്‍ 199, പാലക്കാട് 83, മലപ്പുറം 255, കോഴിക്കോട് 297, വയനാട് 24, കണ്ണൂര്‍ 142, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,249 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,94,404 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


 വയനാട്ടില്‍ സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

വയനാട്ടില്‍ സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു


വയനാട്: തലപ്പുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ് കെ എസ് (15), തലപ്പുഴ കമ്പിപാലം നല്ലകണ്ടി വീട്ടില്‍ മുജീബിന്റെ മകന്‍ മുബസില്‍ (15) എന്നിവരാണ് മരിച്ചത്.


സ്‌കൂളിലെ പന്ത്രണ്ടോളം കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കവെയാണ് അപകടം.ഇന്ന് വൈകിട്ടോടെയാണ് സംഭവം.



       അഭിപ്രായ സ്വാതന്ത്ര്യവും   മനുഷ്യാവകാശങ്ങളും   ലംഘിക്കപ്പെടുന്നു;   ഇന്ത്യക്കെതിരെ   വീണ്ടും യുഎസ് റിപോര്‍ട്ട്

അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നു; ഇന്ത്യക്കെതിരെ വീണ്ടും യുഎസ് റിപോര്‍ട്ട്


ഇന്ത്യയില്‍ അഴിമതിയും അസഹിഷ്ണുതയും വര്‍ധിക്കുകയാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തനത്തിനും നിയന്ത്രണമുണ്ടെന്നും മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നതായി യു.എസ് സ്റ്റേറ്റ് റിപോര്‍ട്ട്. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിയമവിധേയമല്ലാത്ത കൊലപാതകങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്നും മതസ്വാതന്ത്ര്യം ഹനിക്കുകയാണെന്നും റിപോര്‍ട്ട് വ്യക്തമാക്കി. യു.എസ് കോണ്‍ഗ്രസിന്റെ മനുഷ്യാവകാശ 2020 റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.


നിയമവിരുദ്ധമായ അറസ്റ്റ്, അന്യായ തടവ്, ജയിലിലെ ഭീഷണി ജുഡീഷ്യറിക്ക് പുറത്തുള്ള പൊലീസിന്റെ ഏറ്റുമുട്ടല്‍ കൊലകള്‍, പീഡനം, ജയില്‍ അധികൃതരുടെ ക്രൂരമായ പീഡനം എന്നിവയാണ് പ്രധാന മനുഷ്യാവകാശ ലംഘനങ്ങളായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.രാഷ്ട്രീയ നിലപാട് വ്യക്തിമാക്കിയതിന് ചില വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചതിന് അഡ്വ. പ്രശാന്ത് ഭൂഷണെതിരെ നടപടിയെടുത്തതും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചു.


യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെയുള്ള നിയമനടപടിയും റിപ്പോര്‍ട്ട് ഉദ്ധരിച്ചു.

സമൂഹ്യമാധ്യമങ്ങളിലെ ഇടപെടലിനും നിയന്ത്രണമേര്‍പ്പെടുത്തുന്നു. രാജ്യത്ത് മതസ്വാതന്ത്ര്യത്തിന് നേരെയും ആക്രമണം നടക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കുനേരെ അക്രമവും വിവേചനവും നടക്കുന്നു. നിര്‍ബന്ധിത ബാലവേലയും ബോണ്ട് തൊഴില്‍ സംവിധാനവും നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.


നേരത്തെയും ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ അന്ന് ഇന്ത്യ തള്ളി. ജമ്മുകശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് വരുന്നുണ്ടെന്നും ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ച് തുടങ്ങിയെന്നും ആക്ടിവിസ്റ്റുകളെ തടവില്‍ നിന്ന് മോചിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


     മൂന്നാം ദിവസവും   സ്വര്‍ണ വിലയിടിവ്   തുടരുന്നു;   പവന് 200 രൂപ കുറഞ്ഞത്

മൂന്നാം ദിവസവും സ്വര്‍ണ വിലയിടിവ് തുടരുന്നു; പവന് 200 രൂപ കുറഞ്ഞത്



കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. പവന് 200 രൂപ കുറഞ്ഞ് 32,880 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.


തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി പവന് 640 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസമായി തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ കുത്തനെ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.


 കോണ്‍ഗ്രസ്-ബി.ജെ.പി   ദേശീയ നേതാക്കള്‍ക്കെതിരെ   ആഞ്ഞടിച്ച് മുഖ്യമന്ത്രി   പിണറായി വിജയന്‍

കോണ്‍ഗ്രസ്-ബി.ജെ.പി ദേശീയ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


കണ്ണൂര്‍: കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് -ബി.ജെ.പി ദേശീയ നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതികള്‍ എങ്ങനെ കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ളതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.


കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ കേരളത്തില്‍ വന്നാണ് പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അവര്‍ കേരളത്തെ നശിപ്പിച്ചവരാണ്. മിനിമം വേതനം രാജ്യത്ത് 600 രൂപയാണ്. കേരളത്തില്‍ എല്‍ ഡി എഫ് വാഗ്ദാനം ചെയ്യുന്നത് 700 ആക്കുമെന്നാണ്. വിശപ്പുരഹിത കേരളമുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം.


നാലര ലക്ഷത്തോളം വരുന്ന പരമദരിദ്രരെ ആ അവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കുമെന്നാണ് എല്‍ഡിഎഫ് പ്രഖ്യാപിക്കുന്നത്. ഭവനമില്ലാത്ത അഞ്ചു ലക്ഷത്തോളം പേര്‍ക്ക് വീടുനല്‍കുമെന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. ഇതൊക്കെ എങ്ങനെയാണ് കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാവുക.


യഥാര്‍ഥ കോര്‍പറേറ്റ് വക്താക്കളാണ് ഈ ആരോപണമുന്നയിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ക്ക് കൃത്യമായി ബോധ്യമാകുന്നുണ്ട്. അനുഭവങ്ങളില്‍ നിന്നാണ് ഈ ബോധ്യമുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവം; രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവം; രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

 


 പ​യ്യ​ന്നൂ​ര്‍: എ​ന്‍.​ഡി.​എ​യു​ടെ റോ​ഡ്‌​ഷോ​ക്കി​ട​യി​ല്‍ ഗ​ര്‍ഭി​ണി​യെ​യും​കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്​​റ്റി​ല്‍. ക​ണ്ണ​പു​ര​ത്തെ ശ്രീ​ര​ണ്‍ദീ​പ് (36), പാ​പ്പി​നി​ശ്ശേ​രി​യി​ലെ ദീ​പ​ക് (28) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​തേ​സ​മ​യം, അ​ക്ര​മം ക​ണ്ട് ഭ​യ​ന്ന് കാ​റി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍ന്ന് പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ചെ​റു​താ​ഴ​ത്തെ പൂ​ക്കാ​ട​ത്ത് വീ​ട്ടി​ല്‍ നാ​സി​ല (29) സു​ഖം​പ്രാ​പി​ച്ചു​വ​രു​ന്നു.


ഗ​ര്‍ഭ​സ്ഥ​ശി​ശു​വി​ന് ച​ല​നം കാ​ണാ​ത്ത​തി​നെ തു​ട​ര്‍ന്ന് ഗ​ര്‍ഭി​ണി​യാ​യ നാ​സി​ല​യെ ചെ​റു​താ​ഴ​ത്തെ വീ​ട്ടി​ല്‍നി​ന്ന്​ പ​യ്യ​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ എ​ടാ​ട്ട് ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം.


പ​യ്യ​ന്നൂ​ര്‍: തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ​യും കൊ​ണ്ട് പ​യ്യ​ന്നൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മി​ച്ച​ത് കേ​ര​ള​ത്തി​ല്‍ അ​സാ​ധാ​ര​ണ സം​ഭ​വ​മാ​ണെ​ന്ന് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.


പ​യ്യ​ന്നൂ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന നാ​സി​ല​യെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നി​ട​യി​ല്‍ ഗ​ര്‍​ഭി​ണി​യു​ടെ വ​യ​റി​ലേ​ക്ക് ശൂ​ലം കു​ത്തി​യി​റ​ക്കി​യ​വ​രാ​ണ് സം​ഘ്​​പ​രി​വാ​റു​കാ​ര്‍.


കാ​റി​ന​ക​ത്ത് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി ഉ​ണ്ടെ​ന്ന​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​ണ് വാ​ഹ​നം ആ​ക്ര​മി​ച്ച​ത്. ഇ​ത് പ്രാ​കൃ​ത​വും മ​ല​യാ​ളി​ക​ളു​ടെ സം​സ്കാ​ര​ത്തി​ന് യോ​ജി​ക്കാ​ത്ത​തു​മാ​ണ്. നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ള്‍ ത​ക​ര്‍​ന്ന​തോ​ടെ വ്യാ​പ​ക ആ​ക്ര​മ​ണ​ത്തി​നു​ള്ള ആ​സൂ​ത്ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും ഗ​ര്‍​ഭി​ണി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. എം.​വി. രാ​ജീ​വ​ന്‍, സി.​എം. വേ​ണു​ഗോ​പാ​ല​ന്‍, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും ജ​യ​രാ​ജ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു

 തമിഴ്നാട്ടില്‍   മലയാളികളുടെ അടക്കം   വോട്ട് ലഭിക്കുമെന്ന്   വിശ്വാസം; കമല്‍ഹാസന്‍

തമിഴ്നാട്ടില്‍ മലയാളികളുടെ അടക്കം വോട്ട് ലഭിക്കുമെന്ന് വിശ്വാസം; കമല്‍ഹാസന്‍



ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍. ജനങ്ങളുടെ പ്രതികരണം വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും മലയാളികളുടെ അടക്കം വോട്ട് ലഭിക്കുമെന്ന് വിശ്വാസമെന്നും കമല്‍ഹാസന്‍ പറഞ്ഞു.


എല്ലാവരെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും കളിക്കുന്നത് രാഷ്ട്രീയം മാത്രമാണെന്നും ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


 സിയാറത്തിങ്കര   മഖാം ഉറൂസിന്    തുടക്കമായി

സിയാറത്തിങ്കര മഖാം ഉറൂസിന് തുടക്കമായി



നീലേശ്വരം: ഉത്തര മലബാറിലെ പ്രസിദ്ധ തീര്‍ത്ഥാനട കേന്ദ്രമായ നീലേശ്വരം മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസ് ഉറൂസ് കമ്മറ്റി ചെയര്‍മാന്‍ വി അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തിയദോടെ  തുടക്കമായി 

ഇന്ന് രാത്രി ഏഴ് മണിക്ക്  ഉല്‍ഘാടന സമ്മേളനം നടക്കും ഉറൂസ് കമ്മറ്റി ജന: കണ്‍വീനര്‍ എന്‍ പി ഹസൈനാര്‍ സ്വാഗതം പറയും ജമാഅത്ത് കമ്മറ്റി വൈ: പ്രസിഡണ്ട്  എന്‍ പി അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിക്കും അബ്ദുല്‍ ജബ്ബാര്‍ നിസാമി തിരുവട്ടൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും പ്രമുഖ പ്രഭാഷകന്‍ അലി അക്ബര്‍ ബാഖവി തനിയാമ്പുറം മുഖ്യ പ്രഭാഷണം നടത്തും യുഎഇ ജമാഅത്ത് ജന:സെക്രട്ടറി ടി ലത്തീഫ് പ്രസംഗിക്കും ഉറൂസ് കമ്മറ്റി വൈ ചെയര്‍മാന്‍ വി ഷജീര്‍ നന്ദി പറയും

ഏപ്രില്‍ ഒന്ന് വ്യാഴം രാത്രി ഏഴ് മണിക്ക് സ്വലാത്ത് മജ്‌ലിസിന്ന് പ്രമുഖ സൂഫീ വര്യനും വാഗ്മിയുമായ ഉസ്താദ് നൂര്‍ മുഹമ്മദ് മിസ്ബാഹി നേതൃത്വം നല്‍കും ഏപ്രില്‍ രണ്ട് വെള്ളി ജുമാ നിസ്‌കാരാനന്തരം ഖത്തം ദുആ മജ് ലിസ് നടക്കും അബ്ദുല്‍ ജബ്ബാര്‍ നിസാമി തിരുവട്ടൂര്‍ നേതൃത്വം നല്‍കും രാത്രി ഏഴ് മണിക്ക് പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ അസീസ് അശ്‌റഫി മതപ്രഭാഷണം നടത്തും ഏപ്രില്‍ മൂന്ന് ശനി രാത്രി ഏഴ് മണിക്ക് യുവപ്രഭാഷകന്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് മതപ്രഭാഷണം നടത്തും ഏപ്രില്‍ നാല് ഞായര്‍ രാത്രി ഏഴ് മണിക്ക് സമാപന സമ്മേളനവും ദിക്‌റ് വാര്‍ഷികവും നടക്കും ജമാഅത്ത് ജന: സെക്രട്ടറി പി ബഷീര്‍ സ്വാഗതം പറയും ജമാഅത്ത് പ്രസിഡണ്ട്: അഷ്‌റഫ് അശ്‌റഫി ആറങ്ങാടി അദ്ധ്യക്ഷത വഹിക്കും ദിക്‌റ് ദുആ മജ്‌ലിസിനും പ്രഭാഷണത്തിനും പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ സയ്യിദ് മുഹമ്മദ് അഷ്‌റഫ് അസ്സഖാഫ് ആദൂര്‍ തങ്ങള്‍ നേതൃത്വം നല്‍കും യുഎഇ ജമാഅത്ത് വൈ പ്രസിഡണ്ട് ഷാഫിസിയാറത്തിങ്കര ആശംസ പ്രസംഗം നടത്തും ജമാഅത്ത് സെക്രട്ടറി ടി സുബൈര്‍ നന്ദി പറയും


പ്രകടനപത്രികകള്‍;   രാഷ്ട്രീയ കേരളം   വാക്ക് പാലിക്കാറുണ്ടോ ?'  ജനകീയ സംവാദം   ഏപ്രില്‍ 1 ന്   കാസര്‍കോടില്‍

പ്രകടനപത്രികകള്‍; രാഷ്ട്രീയ കേരളം വാക്ക് പാലിക്കാറുണ്ടോ ?' ജനകീയ സംവാദം ഏപ്രില്‍ 1 ന് കാസര്‍കോടില്‍



കാസര്‍കോട് : 'പ്രകടനപത്രികകള്‍; രാഷ്ട്രീയ കേരളം വാക്ക് പാലിക്കാറുണ്ടോ?' എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഏപ്രില്‍ 1 വ്യാഴം വൈകുന്നേരം 4 മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ജനകീയ സംവാദം  സംഘടിപ്പിക്കും.

എല്‍ഡിഎഫ് ,യുഡിഎഫ് മുന്നലികളില്‍ നിന്ന് കെ എ മുഹമ്മദ് ഹനീഫും  ഹകീം കുന്നിലും സംബന്ധിക്കും. 

എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് നസ്‌റുദ്ധീന്‍ ആലപ്പുഴ നിയന്ത്രിക്കും.

ഇരു മുന്നണികളുടെ പ്രകടനപത്രികകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചര്‍ച്ച നടക്കുന്നത്.


ഇരട്ടവോട്ട്:   തിരഞ്ഞെടുപ്പ് കമ്മീഷനെ   വെല്ലുവിളിച്ച് ചെന്നിത്തല

ഇരട്ടവോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ചെന്നിത്തല



ഹരിപ്പാട് - ഇരട്ടവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4,34,000 വ്യാജ വോട്ടുകളുണ്ടെന്നതിന്റെ തെളിവ് താന്‍ കോടതിയില്‍ നല്‍കിയതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് 38586 ഇരട്ട വോട്ടുകള്‍ മാത്രമാണെന്നാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. താന്‍ ഉന്നയിച്ച പരാതികളില്‍ ഉറച്ച് നില്‍ക്കുന്നു. ഇരട്ടവോട്ട് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നാളെ താന്‍ പുറത്തുവിടുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


നരേന്ദ്ര മോദിയുടെ അനുസരണയുള്ള കുട്ടിയെ പോലെയാണ് പിണറായി വിജയന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചത്. കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷം ഒന്നും നേടിയെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. അവസരം കിട്ടിയപ്പോഴെയെല്ലാം പിണറായി മോദിയെ പുകഴ്ത്തുകയായിരുന്നു. മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷവും കേരളത്തെ അവഗണിച്ചു. മോദിയും പിണറായിയും ഭായ് ഭായ് കളിക്കുകയാണ്. ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് വിശ്വാസ്യതയില്ല. ആഴക്കടല്‍ മത്സ്യ ബന്ധനം സംബന്ധിച്ച് ഇ എം സി സിയുമായി ഒപ്പിട്ട കരാര്‍ സര്‍ക്കാര്‍ ഇതുവരെ റദ്ദാക്കിയിട്ടില്ല. എല്‍ ഡി എഫും ബി ജെ പിയും തമ്മിലാണ് തിരഞ്ഞെടുപ്പ് ധാരണയെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ സര്‍വേകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എല്‍ ഡി എഫില്‍ നിന്നും പണം വാങ്ങിയാണ് ചാനലുകള്‍ സര്‍വേ നടത്തുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.



 

 



Tuesday 30 March 2021

     ഇരട്ടവോട്ട്;   ചെന്നിത്തലയുടെ   ഹരജിയില്‍   ഇന്ന് ഹൈക്കോടതി വിധി

ഇരട്ടവോട്ട്; ചെന്നിത്തലയുടെ ഹരജിയില്‍ ഇന്ന് ഹൈക്കോടതി വിധി



കൊച്ചി - തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും, കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ഷന്‍ കമ്മിഷന് പലതവണ പരാതി നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.


അതേസമയം സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്ത് സൂക്ഷിക്കാന്‍ കമ്മീഷന് ബാദ്ധ്യതയുണ്ടെന്നും, നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഇനി വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.



 

 





പശ്ചിമ ബംഗാള്‍ , അസം   രണ്ടാം ഘട്ട നിയമസഭാ   തെരഞ്ഞെടുപ്പ് നാളെ

പശ്ചിമ ബംഗാള്‍ , അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ



പശ്ചിമ ബംഗാള്‍ , അസം സംസ്ഥാനങ്ങളിളില്‍ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തില്‍ എത്തുക.


വോട്ടെടുപ്പ് നാളെ നടക്കുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇരുസംസ്ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചരണവും ഇന്ന് ഇരു സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമാക്കും.


പശ്ചിമ ബംഗാളിലും അസാമിലും അമിത്ഷായും ജെ.പി നദ്ദയും ഇന്ന് വിവിധ റാലികളില്‍ പങ്കെടുക്കുമ്പോള്‍ മമതാ ബാനര്‍ജി പശ്ചിമ ബംഗാളില്‍ ഇന്ന് ഒന്നിലധികം റാലികളുടെയും റോഡ് ഷോകളുടെയും ഭാഗമാകും.


ഹസൈനാര്‍ മുസ്ലിയാര്‍ കാരികുളം   ദമാമില്‍ നിര്യാതനായി

ഹസൈനാര്‍ മുസ്ലിയാര്‍ കാരികുളം ദമാമില്‍ നിര്യാതനായി




ദമാം - ഐ സി എഫ് ദമാം സെന്‍ട്രല്‍ പബ്ലിക്കേഷന്‍ പ്രസിഡന്റും മര്‍കസ് ദമാം സെന്‍ട്രല്‍ ഉപാധ്യക്ഷനുമായിരുന്ന തൃശ്ശൂര്‍ കരിക്കുളം കുന്നാറ്റുപാടം വില്ലന്‍ വീട്ടില്‍ അസൈനാര്‍ മുസ്ലിയാര്‍ (49)  ദമാമില്‍ നിര്യാതനായി. റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സഊദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയായിരുന്നു.


ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി അല്‍ ബറാക് കമ്പനിയില്‍ പര്‍ച്ചേസ് മാനേജറായിരുന്നു. പിതാവ്- മുഹമ്മദ് ഹാജി. മാതാവ്- സുലൈഖ. ഭാര്യ: നഫീസ. മക്കള്‍- മിദ്ലാജ് മുസ്ലിയാര്‍ (മര്‍കസ് നോളജ് സിറ്റി വിറാസ് വിദ്യാര്‍ഥി), മാജിദ ഹാദിയ, ശാമില്‍. മരുമകന്‍: നിസാമുദ്ധീന്‍ അദനി (മഅദിന്‍ എജ്യൂപാര്‍ക്ക്). നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി  ഐ സി എഫ്  പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

വിടപറഞ്ഞത് പ്രാസ്ഥാനിക രംഗത്തെ നിറ സാന്നിധ്യം

സഊദിയിലെ പ്രാസ്ഥാനിക മദ്‌റസ സംവിധാനങ്ങളെ കോഡിനേറ്റ് ചെയ്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഗള്‍ഫ്  രാജ്യങ്ങളിലെ മദ്‌റസ വിദ്യാഭ്യാസത്തെക്കുറിച്ച് തയ്യാറാക്കിയ നിര്‍ദേശങ്ങള്‍  വിശദ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനിരിക്കെയാണ് വിടപറഞ്ഞത്. നേരത്തേ നാട്ടിലെയും  റൈഞ്ച് ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. ദമാം സെന്‍ട്രല്‍, സൈഹാത്ത് സെക്ടര്‍ , യൂണിറ്റ് രംഗത്ത് നിറസാന്നിധ്യമായിരുന്നു.


പ്രാസ്ഥാനിക-സ്ഥാപന  രംഗത്തെ മുഴുവന്‍ പരിപാടികളിലും  നിറസാന്നിധ്യവും നാട്ടിലെ പ്രാസ്ഥാനിക സ്ഥാപനങ്ങളുടെ സഹകാരിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയുമായിരുന്നു. വിയോഗം സഊദിയിലെ പ്രവര്‍ത്തകര്‍ക്ക്  നികത്താനാവാത്ത വിടവാണെന്ന് ഐ സി എഫ് നാഷണല്‍ കമ്മിറ്റി അനുശോചിച്ചു.


അസൈനാര്‍ മുസ്ല്യാരുടെ പേരില്‍ പ്രത്യേകം  പ്രാര്‍ഥന നടത്തുവാന്‍ ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ഖുബാരി അഭ്യര്‍ഥിച്ചു.





 ലാവ്ലിന്‍ കേസില്‍   തെളിവുകള്‍ ഹാജരാക്കണം;   ക്രൈം എഡിറ്റര്‍ക്ക്   ഇ ഡി സമന്‍സ് അയച്ചു

ലാവ്ലിന്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കണം; ക്രൈം എഡിറ്റര്‍ക്ക് ഇ ഡി സമന്‍സ് അയച്ചു



കൊച്ചി -  ലാവ്ലിന്‍ കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. നാളെ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


മുന്‍പ് രണ്ടു തവണ ക്രൈം നന്ദകുമാറിനെ വിളിച്ചുവരുത്തി രേഖകള്‍ വാങ്ങിയിരുന്നു. ഇത് മൂന്നാം തവണയാണ് വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന നേതാക്കളായ എം എ ബേബി, തോമസ് ഐസക് തുടങ്ങിയവര്‍ക്കെതിരെ 2006 ലായിരുന്നു നന്ദകുമാര്‍ ഡിആര്‍ഐക്ക് പരാതി നല്‍കിയത്. ഈ പരാതിയാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.





എസ എം എ മേഖല   തന്‍ളീം പഠന ക്യാമ്പിന്   മള്ഹറില്‍ തുടക്കം

എസ എം എ മേഖല തന്‍ളീം പഠന ക്യാമ്പിന് മള്ഹറില്‍ തുടക്കം



ഹൊസങ്കടി:മഹല്ല്,സ്ഥാപന ഭരണം നിയമമനുസരിച്ച് എന്ന ശീര്‍ഷകത്തില്‍ മേഖല തലത്തില്‍ നടന്നു വരുന്ന തന്‍ളീം പഠന ക്യാമ്പിന് ജില്ലയില്‍ തുടക്കമായി.മള്ഹറില്‍ നടന്ന മഞ്ചേശ്വരം മേഖല പരിപാടി ജങട പൂക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി  അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകള്‍ക്ക് സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, അബ്ദുസലാം സഖാഫി ഓമശ്ശേരി, യാക്കൂബ് ഫൈസി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുറസാഖ് സഖാഫി പള്ളങ്കോട് നേതൃത്വം നല്‍കി. അബ്ദുല്‍ ഹമീദ് മദനി സ്വാഗതവും മൊയ്തീന്‍ മൂഡമ്പയില്‍ നന്ദിയും പറഞ്ഞു.


കൊവിഡ് വാക്സിന്‍   വിതരണം വേഗത്തിലാക്കണം;   കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക്   നിര്‍ദേശം നല്‍കി

കൊവിഡ് വാക്സിന്‍ വിതരണം വേഗത്തിലാക്കണം; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി



ന്യൂഡല്‍ഹി - രാജ്യത്ത് കൊവിഡ് വ്യാപനം ആശങ്ക പത്തവെ പ്രായപരിധി മുന്‍ഗണന ഉള്ളവര്‍ക്കുള്ള വാക്സിന്‍ വിതരണം വേഗത്തിലാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. മാര്‍ച്ച് 30 വരെ 6.11 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.


വാക്സിനേഷനായി എല്ലാ സ്വകാര്യ ആശുപത്രികളെയും ഉപയോഗിക്കണം. ഈ ആശുപത്രികള്‍ മെച്ചപ്പെട്ട ശീതീകരണ സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തണം. പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നും വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ നാഷണല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ഡോ. വി കെ പോള്‍ പറഞ്ഞു.


കര്‍ണാടകയും പരിശോധന നടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കവേ ഡോ. വി കെ പോള്‍ പറഞ്ഞു.



പോസ്റ്റല്‍ വോട്ടിംഗിനിടെ   വോട്ടറെ സ്വാധീനിക്കാന്‍   ശ്രമമെന്ന് പരാതി

പോസ്റ്റല്‍ വോട്ടിംഗിനിടെ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി



പോസ്റ്റല്‍ വോട്ടിംഗിനിടെ വോട്ട് ക്യാന്‍വാസ് ചെയ്യുന്നതായി പരാതി. എണ്‍പത് വയസ് കഴിഞ്ഞവരെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയെന്നാണ് ആരോപണം. കായംകുളം മണ്ഡലത്തിലെ 77 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ക്കാണ് വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയത്.


സംഭവത്തില്‍ യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി കളക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. കായംകുളം മണ്ഡലത്തിലെ 77 ാം നമ്പര്‍ ബൂത്തിലെ വോട്ടറുടെ അടുക്കല്‍ പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയപ്പോഴായിരുന്നു രണ്ട് മാസത്തെ പെന്‍ഷന്‍ കൂടി നല്‍കി വോട്ട് ക്യാന്‍വാസ് ചെയ്യുന്നതിന് ശ്രമിച്ചതെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്.


മര്‍കസ്   43-ാം വാര്‍ഷികത്തിന്   ബുധനാഴ്ച തുടക്കം

മര്‍കസ് 43-ാം വാര്‍ഷികത്തിന് ബുധനാഴ്ച തുടക്കം



കോഴിക്കോട് - മര്‍കസ് 43-ാം വാര്‍ഷികത്തിന്റെ ഭാഗമായ സനദ് ദാനം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കാരന്തൂര്‍ മര്‍കസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി മര്‍കസില്‍ നിന്ന് മതമീമാംസയില്‍ പഠനം പൂര്‍ത്തിയാക്കിയ രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 2,029 സഖാഫി പണ്ഡിതര്‍ക്ക് വാര്‍ഷിക പരിപാടിയില്‍ സനദ് നല്‍കും. ഖുര്‍ആന്‍ മനഃപാഠം പൂര്‍ത്തിയാക്കിയ 313 ഹാഫിളുകള്‍ക്കുള്ള അംഗീകാരപത്രവും കൈമാറും. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതര്‍ക്ക് റബ്ബാനി ബിരുദവും നല്‍കും.

വ്യാഴാഴ് വൈകുന്നേരം ഏഴ് മണിക്ക് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ഥന നിര്‍വഹിക്കും.


കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ബുഖാരി ദര്‍സിന്റെ അന്‍പത്തിയേഴാം വാര്‍ഷികമായ ഖത്മുല്‍ ബുഖാരി, സഖാഫി പണ്ഡിതര്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണം എന്നിവ ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ നടക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തുന്ന പരിപാടി, സനദ് വാങ്ങുന്ന പണ്ഡിതന്മാര്‍ക്കും അവരുടെ ഒരു രക്ഷിതാവിനും മാത്രം പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.


സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഷിറിയ അലിക്കുഞ്ഞി മുസ്ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ത്വഹാ തങ്ങള്‍ തളീക്കര, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ഷിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, മുഖ്താര്‍ ഹസ്രത്ത്, ജലീല്‍ സഖാഫി ചെറുശ്ശോല, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, മുഹമ്മദ് ഫാറൂഖ് നഈമി, സി പി മൂസ ഹാജി, ഡോ അബ്ദുസ്സലാം മുഹമ്മദ് പ്രസംഗിക്കും. മര്‍കസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ംംം.്യീൗൗേയല.രീാ/ാമൃസമ്വീിഹശിലല്‍ 43-ാം വാര്‍ഷിക പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.



 

മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, മര്‍കസ് എക്‌സിക്യൂട്ടീവ്  കമ്മറ്റി അംഗം പി മുഹമ്മദ് യൂസുഫ് എന്നിവര്‍ കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





റമസാന്‍: കുവൈത്തില്‍   പള്ളികളില്‍ എല്ലാ നമസ്‌കാരങ്ങള്‍ക്കും   അനുമതിയുണ്ടാകും

റമസാന്‍: കുവൈത്തില്‍ പള്ളികളില്‍ എല്ലാ നമസ്‌കാരങ്ങള്‍ക്കും അനുമതിയുണ്ടാകും



കുവൈത്തില്‍ പള്ളികളില്‍ റമസാനില്‍ തറാവീഹ്, ഖിയാമുല്ലൈല്‍ ഉള്‍പ്പെടെ മുഴുവന്‍ നമസ്‌കാരങ്ങള്‍ക്കും അനുമതിയുണ്ടാകുമെന്ന് ഔഖാഫ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഫരീദ് അസദ് അല്‍ ഇമാദി. അതിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.


കോവിഡ് മഹാമാരി പ്രതിരോധത്തിനായുള്ള മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചുകൊണ്ടാകും പള്ളികളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തില്‍ 1600 പള്ളികളാണുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പള്ളികള്‍ അടച്ചിടാന്‍ തീരുമാനിച്ചത് വേദനയോട് കൂടിയാണ്. രാജ്യത്തെ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നല്‍കുന്നതിന് ആരോഗ്യമന്ത്രാലയം കൈക്കൊണ്ട തീരുമാനത്തിനൊപ്പം നില്‍ക്കേണ്ടുന്ന ബാധ്യത നിര്‍വഹിക്കുകയായിരുന്നു ഔഖാഫ് മന്ത്രാലയം.


രാജ്യസഭാ തെരഞ്ഞെടുപ്പ്;   നിലപാട് തിരുത്തി   തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യസഭാ തെരഞ്ഞെടുപ്പ്; നിലപാട് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍



രാജ്യസഭാ തെരഞ്ഞെടുപ്പ് വിഷയത്തില്‍ വീണ്ടും നിലപാട് തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചത് രേഖപ്പെടുത്തേണ്ടെന്ന് കമ്മീഷന്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. തിങ്കളാഴ്ച നിലപാട് സ്വീകരിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു. തനിക്ക് സംഭവിച്ച പിഴവാണ് ആദ്യത്തെ നിലപാട് എന്നും കമ്മീഷന്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

ഈ നിയമസഭയുടെ കാലാവധി തീരും മുന്‍പ് തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ അഭിഭാഷകന്‍ ഇത് തിരുത്തി രംഗത്ത് എത്തി. തനിക്ക് സംഭവിച്ച പിഴവാണ് ആദ്യത്തെ നിലപാട് എന്ന് കമ്മീഷന്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.


വാക്കാല്‍ താന്‍ നടത്തിയ പരാമര്‍ശത്തിലാണ് ഇത്തരമൊരു പിഴവ് ഉണ്ടായത്. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുമെന്ന ഭാഗം രേഖപ്പെടുത്തേണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിങ്കളാഴ്ച കൃത്യമായ വിവരം അറിയിക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി അംഗീകരിച്ചു. തിങ്കഴാഴ്ച ഈ കേസ് വീണ്ടും പരിഗണിക്കും.


അഞ്ച് ദിവസത്തിനുള്ളില്‍   വലിയ ബോംബ്   വരുമെന്ന് പ്രചാരണം;   നാട് ഏത് ബോംബിനേയും   നേരിടാന്‍ തയ്യാര്‍':   മുഖ്യമന്ത്രി

അഞ്ച് ദിവസത്തിനുള്ളില്‍ വലിയ ബോംബ് വരുമെന്ന് പ്രചാരണം; നാട് ഏത് ബോംബിനേയും നേരിടാന്‍ തയ്യാര്‍': മുഖ്യമന്ത്രി


അഞ്ച് ദിവസത്തിനുള്ളില്‍ വലിയ ബോംബ് വരുമെന്ന് പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഏത് ബോംബിനേയും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് പെരിയയില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.


വരും ദിവസങ്ങളില്‍ വലിയ ബോംബ് വരുമെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ പൊരുള്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു നുണയും യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ നിലനില്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുമായി സംസ്ഥാന സര്‍ക്കാര്‍ തുറന്ന യുദ്ധത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് അസാധാരണ നടപടികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നാണ് സൂചന.





 ഇരട്ട് വോട്ട് ആരോപിച്ചുള്ള   ചെന്നിത്തലയുടെ വാദം തള്ളി   തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇരട്ട് വോട്ട് ആരോപിച്ചുള്ള ചെന്നിത്തലയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍



4.34 ലക്ഷം ക്രമരഹിത 

വോട്ടര്‍മാരുണ്ടെന്ന 

ചെന്നിത്തലയുടെ വാദമാണ് തള്ളിയത് 


വ്യാജ,ഇരട്ട വോട്ടര്‍മാര്‍ നാല്പതിനായിരത്തില്‍ താഴെ മാത്രമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.


ഇത്തരം വോട്ടര്‍മാരെ കണ്ടെത്താനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ഇവരെ കണ്ടെത്തി പ്രത്യേകം പട്ടിക തയ്യാറാക്കും


വോട്ടര്‍ പട്ടികയ്‌ക്കൊപ്പം ഈ പട്ടികയും പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കൈമാറും. ഇരട്ട വോട്ട് ചെയ്യാനായി ആരെങ്കിലും ബൂത്തിലെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.


യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. സരിന്റെ കുടുംബത്തിന് ഇരട്ട വോട്ട്

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. സരിന്റെ കുടുംബത്തിന് ഇരട്ട വോട്ട്



യുഎഫ് സ്ഥാനാര്‍ത്ഥി ഡോ. സരിന്റെ കുടുംബത്തിന് ഇരട്ട വോട്ട്. തെളിവ് പുറത്തുവിട്ട് സിപിഐഎം.



തിരുവില്വാമലയിലെ ബൂത്ത് 129ല്‍ 98,100 നമ്പര്‍ വോട്ടുകള്‍ ഉള്ള സരിന്റെ അച്ഛനും അമ്മയ്ക്കും ഒറ്റപ്പാലത്തും വോട്ടുള്ളതായി കണ്ടെത്തി. ഒറ്റപ്പാലം ബൂത്ത് 129 ലും ഇവര്‍ക്ക് വോട്ടുണ്ട്.


യുഡിഎഫ് നേതാക്കള്‍ക്കെതിരായ ഇരട്ട വോട്ട് വിവാദം കൊഴുക്കുകയാണ്. സംസ്ഥാനത്ത് സിപിഐഎമ്മിന് ഇരട്ട വോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ തന്നെ പ്രതിരോധത്തിലാക്കി ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും അരട്ട വോട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.


രാജ്യത്ത് ഏകീകൃത   സിവില്‍കോഡ്   നടപ്പാക്കുമെന്ന്   സുരേഷ് ഗോപി

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് സുരേഷ് ഗോപി



രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും ?ബി.ജെ.പി കൊണ്ടുവരുമെന്ന് തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും എം.പിയുമായ സുരേഷ്? ഗോപി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് സുരേഷ് ഗോപിയുടെ പ്രതികരണം.


'രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണവും ബി.ജെ.പി കൊണ്ടുവരും. നിങ്ങള്‍ക്ക് രാജ്യത്തോട് സ്‌നേഹമുണ്ടെങ്കില്‍ ഇത് അംഗീകരിക്കാതിരിക്കാനാവില്ല,' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.


ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ ആത്മവിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും ഭരണ നിര്‍വ്വഹണം നടത്തും. മുഖ്യമന്ത്രി എന്ന നിലയില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ മികച്ച ആളായിരിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.


ശബരിമല, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലെ എല്ലാ ഇടപെടലും നിയമത്തിന്റെ വഴിയിലൂടെയായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും പോലെ ലവ്? ജിഹാദ്? നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.


ഇനി ഒരു തെരഞ്ഞെടുപ്പിലും   മത്സരിക്കാനില്ല :   ഇ.പി ജയരാജന്‍

ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല : ഇ.പി ജയരാജന്‍



ഇപ്പോള്‍ മാത്രമല്ല ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. തന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്ന് കരുതുന്നുവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ബുദ്ധിമുട്ട് പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചാല്‍ തനിക്ക് അതില്‍ പരാതിയില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. 'ഞാന്‍ ആരെയും ഭയപ്പെടാതെ എന്റെ കാര്യം പറയുകയാണ്. മട്ടന്നൂരും കല്യാശ്ശേരിയിലും മത്സരിക്കണമെന്ന് ആളുകള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ടേം എംഎല്‍എആയി ഒരിക്കല്‍ മന്ത്രി ആയി. ഇനി ഈ രംഗത്ത് ഇല്ല. മുഖ്യമന്ത്രി പിണറായിയുടെ അടുത്തെത്താനൊന്നും ഞങ്ങള്‍ക്ക് കഴിയില്ല. അദ്ദേഹം പ്രത്യേക കഴിവും ഊര്‍ജവും ഉള്ള ഒരു മഹാ മനുഷ്യനാണ്. അദ്ദേഹത്തിന് അടുത്തെത്താന്‍ സാധിച്ചാല്‍ ഞാന്‍ പുണ്യവാനായി തീരും. അതിന് കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ ദുഖം'- ഇ.പി.ജയരാജന്‍ പറഞ്ഞു.



രാഹുലിനെതിരായ   പരാമര്‍ശത്തില്‍   ഖേദം പ്രകടിപ്പിച്ച്   ജോയ്സ്

രാഹുലിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്സ്



ഇടുക്കി -  രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്സ് ജോര്‍ജ്. തന്റെ പ്രസംഗത്തില്‍ അനുചിതമായ ചില വാക്കുകള്‍ വന്നു. ഒഴിവാക്കേണ്ടതായിരുന്നു ഇത്. ഇത് നിരുപാധികം പിന്‍വലിച്ച് ഖേദ പ്രകടിപ്പിക്കുന്നതായി ജോയ്സ് ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പറഞ്ഞു.


രാഹുല്‍ ഗാന്ധിക്കെതിരെ ജോയ്സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ യു ഡി എഫ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ ഇതിന് വലിയ പ്രാധാന്യം നല്‍കിയതോടെ സി പി എം നേതൃത്വം ഇത് തള്ളി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ രാഷ്ട്രീയത്തെയാണ് എല്‍ ഡി എഫ് എതിര്‍ക്കുന്നതെന്നും വ്യക്തിപരമല്ലെന്നും മുഖ്യന്ത്രിയും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജോയ്സ് ജോര്‍ജ് ഖേദം പ്രകടിപ്പിച്ചത്.



 

ഇടുക്കി ഇരട്ടയാറില്‍ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ജോയ്‌സ് വിവാദ പരാമര്‍ശം നടത്തിയത്. ാഹുല്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന സംഭവം പരാമര്‍ശിച്ചായിരുന്നു പ്രസംഗം. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂ. അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണി. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പൊണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാണെന്നാ കേട്ടേ എന്നിങ്ങനെയായിരുന്നു ജോയ്‌സിന്റെ പരാമര്‍ശം. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് യു ഡി എഫ് പറഞ്ഞിരുന്നു.


 





Monday 29 March 2021

പൊലീസിലെ കുറ്റക്കാരുടെ   വിവരങ്ങള്‍ ഒരുമാസത്തിനകം   പ്രസിദ്ധപ്പെടുത്തണം;   ഹൈക്കോടതിയുടെ   നിര്‍ണായക വിധി

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ഒരുമാസത്തിനകം പ്രസിദ്ധപ്പെടുത്തണം; ഹൈക്കോടതിയുടെ നിര്‍ണായക വിധി

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. അഴിമതിയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരില്‍ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതോ ആയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കേരളാ പൊലീസിന്റെ വെബ്സൈറ്റില്‍ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

ട്വന്റിഫോര്‍ ഡല്‍ഹി റീജ്യണല്‍ മേധാവി ആര്‍.രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. 20-09-2018 ലാണ് മാധ്യമപ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ പൊലീസ് സേനയിലെ കുറ്റക്കാരുടെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിവരാവകാശ നിയമപ്രകാരം പൊലീസില്‍ അപേക്ഷ നല്‍കുന്നത്. അപേക്ഷയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ :



സംസ്ഥാന പൊലീസ് സേനയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ആരെല്ലാം ?

അവര്‍ക്കെതിരെ രേഖകള്‍ പ്രകാരമുള്ള ആക്ഷേപങ്ങള്‍ എന്തെല്ലാം ?

ഇപ്പോള്‍ ഇവര്‍ വഹിക്കുന്ന ഔദ്യോഗിക സ്ഥാനങ്ങള്‍ എന്ത് ? സമ്പൂര്‍ണ വിവരങ്ങള്‍ ?

പൊലീസിന്റെ അന്വേഷണത്തിലിരുന്ന എത്ര ക്രിമിനല്‍ കേസുകള്‍ 2016 മെയ് 21ന് ശേഷം പിന്‍വലിച്ചു ? ആരുടെ നിര്‍ബന്ധപ്രകാരം പിന്‍വലിച്ചു ?

സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായ എത്ര ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ? അവരുടെ പേരുകള്‍, റാങ്ക്, ഇപ്പോള്‍ വഹിക്കുന്ന തസ്തിക, കേസിന്റെ സംശുദ്ധ സൂചന എന്നീ വിവരങ്ങള്‍.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ആക്ഷേപ വിധേയരായ സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വിവരങ്ങള്‍. അവരുടെ പേരുകള്‍, റാങ്ക്, ഇപ്പോള്‍ വഹിക്കുന്ന തസ്തിക, കേസിന്റെ സംശുദ്ധ സൂചന എന്നീ വിവരങ്ങള്‍.

സംസ്ഥാന പൊലീസിന്റെ രേഖകള്‍ പ്രകാരം പിടികിട്ടാപ്പുള്ളികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്രപേരാണ് സംസ്ഥാനത്തുള്ളത് ? അവരുടെ പേര്, മേല്‍വിലാസം, തുടങ്ങി സമ്പൂര്‍ണ വിവരങ്ങള്‍.

ഈ അപേക്ഷ പൊലീസിന്റെ വിവരാവകാശ ഉദ്യോഗസ്ഥന്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്ക് കൈമാറി. എന്നാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് പറഞ്ഞ് ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോ അപേക്ഷ തള്ളുകയായിരുന്നു. ഈ അപേക്ഷ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് രാധാകൃഷ്ണന്‍ പൊലീസിന് അപ്പീല്‍ നല്‍കി. അപ്പീലും സമാന കാരണം പറഞ്ഞ് തള്ളി. തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് ഹര്‍ജി നല്‍കി. എന്നാല്‍ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൊതുതാത്പര്യത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തുകയും, അപേക്ഷയ്ക്ക് മറുപടി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. അപ്പോഴും പൊലീസ് അധികൃതര്‍ മറുപടി നല്‍കാന്‍ കൂട്ടാക്കാതെ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവിന് സ്റ്റേ വാങ്ങി. ഇതിന്റെ ഒന്നാം എതിര്‍ കക്ഷി സംസ്ഥാന വിവരാവകാശ കമ്മീഷ്ണറും, രണ്ടാം എതിര്‍ കക്ഷി ആര്‍.രാധാകൃഷ്ണനുമായിരുന്നു. രാധാകൃഷ്ണന്‍ അഭിഭാഷകന്റെ സഹായം കൂടാതെ സ്വന്തമായാണ് കേസ് വാദിച്ചത്.


ക്രൈം റെക്കോര്‍ഡ്സിനെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു പൊലീസിന്റെ ഭാഗം. എന്നാല്‍ അത്തരത്തിലൊരു എക്സിക്യൂട്ടിവ് ഉത്തരവ് വരികയാണെങ്കില്‍ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 24/4 പ്രകാരം ഈ ഉത്തരവ് നിയമസഭാ അംഗീകരിച്ചിരിക്കണമെന്ന് രാധാകൃഷ്ണന്‍ വാദിച്ചു. പൊലീസിന്റെ വാദം പ്രകാരം ഈ ഉത്തരവ് വന്നത് 2013 ലാണ്. എന്നാല്‍ 2013ന് ശേഷം ഈ എക്സിക്യൂട്ടിവ് ഉത്തരവ് നിയമസഭയുടെ മുന്നില്‍ വയ്ക്കുകയോ അതില്‍ വ്യക്തത വരുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നും കാലാഹരണപ്പെട്ടുവെന്നും രാധാകൃഷ്ണന്‍ വാദിച്ചു.


ഹര്‍ജിയിലെ വിവിരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയാല്‍ അത് പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്നതിന് കാരണമാകുമെന്നും പൊലീസ് വാദിച്ചു. എന്നാല്‍ ക്രിമിനല്‍ പ്രവൃത്തി ചെയ്താല്‍ പൊലീസ് ആയാലും സാധാരണ വ്യക്തിയാണെങ്കിലും അവരെ ക്രിമിനലായി തന്നെ കണക്കാക്കണമെന്നാിരുന്നു രാധാകൃഷ്ണന്റെ വാദം. ഈ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. ഈ വിവരങ്ങള്‍ പൊതുജനം അറിയണമെന്നും, ഇതെല്ലാം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കൂടി മാധ്യമപ്രവര്‍ത്തകന്‍ വാദിച്ചു. തുടര്‍ന്ന് ഒരു മാസത്തിനകം ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ ഉത്തരവിട്ടു.


ഈ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ന്യായമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടാലും കോടതിയുടെ തീരുമാനം വന്നിട്ടില്ലാത്ത ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പേര് പുറത്തുവിടാനോ പ്രസിദ്ധപ്പെടുത്താനോ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.


 കൊവിഡില്‍   ജീവന്‍ നഷ്ടപ്പെട്ടവര്   28 ലക്ഷം കടന്നു

കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവര് 28 ലക്ഷം കടന്നു



ന്യൂയോര്‍ക്ക് - മഹാമാരിയായ കൊവിഡ് 19 വ്യാപനത്തില്‍ നിന്ന് മുക്തി നേടാനാകാതെ ലോകം. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകള്‍ പന്ത്രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടി പത്തൊന്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. വൈറസില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിനകം 28 ലക്ഷം പിന്നിട്ടതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ പറയുന്നു.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി പത്ത് ലക്ഷം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്.വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും യു എസിലാണ്. 5.63 ലക്ഷം പേരാണ് മരണമടഞ്ഞത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3.14 ലക്ഷമായി ഉയര്‍ന്നു

കൊവിഡിന്റെ രണ്ടാം വരവില്‍ ഇന്ത്യയിലെ കേസുകളും വലിയ തോതില്‍ ഉയരുകയാണ്. .ഇന്നലെ 68,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത് ലക്ഷം കടന്നു. നിലവില്‍ 5.21 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 291 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1.61 ലക്ഷം പിന്നിട്ടു.






പി എം കിസാന്‍:   6000 തിരിച്ചടക്കാന്‍   കൂടുതല്‍ കര്‍ഷകര്‍ക്ക്   നോട്ടീസ്

പി എം കിസാന്‍: 6000 തിരിച്ചടക്കാന്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് നോട്ടീസ്


തിരുവനന്തപുരം -പി എം കിസാന്‍ സമ്മാന്‍ നിധി വഴി ലഭിച്ച പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ കര്‍ഷകര്‍ക്ക് നോട്ടീസ്. ഓരോ ദിവസവും നിരവധി പേര്‍ക്ക് വയനാട് അടക്കമുള്ള ജില്ലകളില്‍ നോട്ടീസ് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനകം 3000ത്തോളം പേര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. പലരും പണം തിരികെ നല്‍കുകയും ചെയ്തു. വയനാട് ജില്ലയില്‍ മാത്രം 3.22 ലക്ഷം തുക തിരികെ പിടിക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം ഇനിയും മുക്തിനേടിയിട്ടില്ല. സംസ്ഥാന സര്‍ക്കാറുകള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ സംരക്ഷിച്ച് നിര്‍ത്തുമ്പോള്‍ കേന്ദ്രം കാണിക്കുന്നത് വലിയ ദ്രോഹവും വഞ്ചനയുമാണെന്ന് കര്‍ഷകര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.


ജനുവരിയില്‍ 110 കര്‍ഷകര്‍ 6.69 ലക്ഷം രൂപയും ഫെബ്രുവരിയില്‍ 140 പേര്‍ 17 ലക്ഷം രൂപയുമാണ് തിരിച്ചടച്ചത്. മലപ്പുറത്ത് 250 കര്‍ഷകര്‍ പണം തിരിച്ചടച്ചു. പാലക്കാട് ജില്ലയിലെ ഓരോ കൃഷിഭവനിലും 15 മുതല്‍ 20 കര്‍ഷകര്‍ക്ക് വരെയാണ് നോട്ടീസ് ലഭിച്ചത്. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി കൃഷിഭവനില്‍ മാത്രം 32 പേര്‍ക്് നോട്ടീസ് ലഭിച്ചിട്ടുണ്ട്. പാറക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തില്‍ എട്ട് ലക്ഷത്തോളം രൂപയാണ് തിരിച്ചടക്കാനുള്ളത്. കോഴിക്കോട് ജില്ലയില്‍ 788 പേര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.


പി എം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കിയ 6000 രൂപ 15 ദിവസത്തിനകം തിരികെ അടക്കണമെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം ഇറക്കിയ നോട്ടീസില്‍ പറയുന്നത്. വാങ്ങിയ ആനുകൂല്യം തിരികെ അടക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകള്‍ ഉണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നു. സ്വന്തം പേരില്‍ സ്ഥലം ഇല്ലെന്നും ആദായ നികുതി അടക്കുന്നുണ്ടെന്നുമുഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്.





     നേമത്തെ   ബി ജെ പി അക്കൗണ്ട്   ക്ലോസ് ചെയ്യും:   മുഖ്യമന്ത്രി

നേമത്തെ ബി ജെ പി അക്കൗണ്ട് ക്ലോസ് ചെയ്യും: മുഖ്യമന്ത്രി


കണ്ണൂര്‍ - ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല. ഇത് രാജ്യത്തിന്റെ ഭാവിയെ കരുതിയുള്ള നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ബി ജെ പി- കോണ്‍ഗ്രസ് ധാരണ ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി ജെ പിയുടെ നേമത്തെ ഏക്കൗണ്ട് ഈ തിരഞ്ഞെടുപ്പോടെ ഞങ്ങള്‍ ക്ലോസ് ചെയ്യും. ബി ജെ പിയുടെ വോട്ട് വിഹിതത്തില്‍ ഒരു വര്‍ധനവുമുണ്ടാകില്ല.


കേരളത്തിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയമാണ്. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രറെയില്‍മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റാണ്. കേന്ദ്രമന്ത്രി പച്ചക്കള്ളം പറയുകയാണ്. ജനങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാറില്‍ വലിയ പ്രതീക്ഷയാണ്. ഇഅഞ്ച് വര്‍ഷം മുമ്പ് നേടിയതിനേക്കാള്‍ ഉജ്ജ്വല വിജയം എല്‍ ഡി എഫ് നേടും. എല്ലാ ജില്ലകളിലും എല്‍ ഡി എഫിന് അനുകൂലമായ സ്ഥിതി.



 

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വലിയ തോതില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാം. ഇതില്‍ എല്‍ ഡി എഫ് പ്രചാരകര്‍ വീണ് പോകരുത്. സമാധാനപരമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ചിലര്‍ പല വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ പല കുതന്ത്രങ്ങളും പുറത്തെടുക്കും. കേന്ദ്ര ഏജന്‍സികളുടെ കര്‍സേവക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണ്. അവര്‍ക്കെല്ലാമുള്ള മറുപടി ജനം നല്‍കും.


ആഴക്കടല്‍ മത്സ്യ ബന്ധനം വിദേശ കമ്പനികള്‍ക്ക് അനുവദിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറാണ്. അതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തില്‍ എല്‍ ഡി എഫിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല. വിദേശ കപ്പലുകളുടെ ആഴക്കടല്‍ മത്സ്യ ബന്ധനം ഒരു കാലത്തും അനുവദിക്കില്ലെന്നതാണ് എല്‍ ഡി എഫ് നിലപാട്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഒരു അധികാരമില്ല. കേന്ദ്രമാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. സ്വര്‍ണക്കടത്ത് കേസ് ഇപ്പോള്‍ എവിടെയെത്തിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബി ജെ പി നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


കിറ്റും പെന്‍ഷനും ജനങ്ങള്‍ക്കുള്ള അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെയെ വ്യക്തിപരമായി അവഹേളിക്കുന്ന ശൈലി എല്‍ ഡി എഫിനില്ലെന്ന് ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.





 ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍   നാലര വയസുകാരി ആശുപത്രിയില്‍,   കുടല്‍ പൊട്ടി; അടിയന്തര ശസ്ത്രക്രിയ നടത്തി,   സംഭവം മൂവാറ്റുപുഴയില്‍

ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ നാലര വയസുകാരി ആശുപത്രിയില്‍, കുടല്‍ പൊട്ടി; അടിയന്തര ശസ്ത്രക്രിയ നടത്തി, സംഭവം മൂവാറ്റുപുഴയില്‍


മൂവാറ്റുപുഴ: അതിക്രൂരമായ നിലയില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. മൂവാറ്റുപുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസുള്ള പെണ്‍കുട്ടിയാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റ് കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരമാണ്.


ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. കടുത്ത വയറുവേദനയും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിനെ മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് മൂത്ര തടസം ഉണ്ടെന്നായിരുന്നു രക്ഷിതാക്കള്‍ മാതാപിതാക്കളോട് പറഞ്ഞത്.


എന്നാല്‍, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വ്യക്തമായി. ഇതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സര്‍ജറി വിഭാഗം നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും പരിക്കും കണ്ടെത്തിയിരുന്നു.തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് കുഞ്ഞിന്റെ കുടല്‍ പൊട്ടിയതായി കണ്ടെത്തിയത്.


എന്നാല്‍, ആശുപത്രി അധികൃതര്‍ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇതുവരെ കേസ് എടുക്കാന്‍ തയ്യാറായിട്ടില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, അസം സ്വദേശിയായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മൂവാറ്റുപുഴ എസ് ഐ വി കെ ശശികുമാര്‍ പറഞ്ഞു.


കുഞ്ഞിനോടൊപ്പമുള്ളത് കുഞ്ഞിന്റെ പിതാവിന്റെ സഹോദരനും ഭാര്യയുമാണെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍, കുറ്റകൃത്യം സംബന്ധിച്ച് അറിവില്ലെന്നാണ് ഇരുവരും പറയുന്നത്. മൂവാറ്റുപുഴ പെരുമറ്റത്താണ് ഇവരുടെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെടുംചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ സന്നദ്ധസംഘടന ഇടപെട്ടാണ് മൂവാറ്റുപുഴ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയത്. കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വ്യക്തമായതോടെ ശനിയാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


സര്‍ജറി വിഭാഗം നടത്തിയ ശസ്ത്രക്രിയയിലാണ് പരിക്കുകള്‍ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടത്. ഡോക്ടര്‍മാര്‍ ബന്ധുക്കളോട് വിശദമായി കാര്യങ്ങള്‍ തിരക്കിയെങ്കിലും ഒന്നും അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ഈ ദമ്ബതികളുടെ രണ്ടു മക്കള്‍ കൂടി ആശുപത്രിയിലുണ്ട്. ഇതില്‍ മൂത്ത പെണ്‍കുട്ടിയും വയറുവേദന ഉണ്ടെന്ന് അറിയിച്ചതോടെ ഈ കുട്ടിയെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുകയാണ്.