Monday 31 May 2021

 ലക്ഷദ്വീപിലെ   ലോക്ക്ഡൗണ്‍   ഒരാഴ്ച്ചത്തേക്ക്   കൂടി നീട്ടി

ലക്ഷദ്വീപിലെ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി



കവരത്തി - അഡ്മിനിസ്ട്രേറ്ററുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം നിലനില്‍ക്കെ, കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലക്ഷദ്വീപിലെ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം. അതേസമയം, ഭരണകൂടത്തിന്റെ അശ്രദ്ധയാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു. കൊവിഡ് പ്രതിരോധത്തിനായി അഡ്മിനിസ്ട്രേറ്റര്‍ ഒന്നും ചെയ്യുന്നില്ലെന്നും ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ പോലും ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു.


 





രാജ്യത്ത്   500 രൂപയുടെ കള്ളനോട്ടുകളില്‍   വര്‍ധനയെന്ന് ആര്‍ബിഐ

രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകളില്‍ വര്‍ധനയെന്ന് ആര്‍ബിഐ




ന്യൂഡല്‍ഹി - രാജ്യത്ത് വ്യാപകമായി കള്ളനോട്ട് വിതരണം നടക്കുന്നതായി റിസര്‍വ് ബേങ്ക്. ഒരൊറ്റ വര്‍ഷത്തിനിടെ കള്ളനോട്ടിന്റെ വിതരണത്തില്‍ 29.7 ശതമാനം ഇടിവുണ്ടായെങ്കിലും 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 31 ശതമാനം വര്‍ധനവുണ്ടായെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.


കണ്ടെത്തിയ കള്ളനോട്ടുകളില്‍ 3.9 ശതമാനം റിസര്‍വ് ബേങ്കും 96.1 ശതമാനം മറ്റ് ബേങ്കുകളുമാണ് കണ്ടെത്തിയത്. പോലീസ് മറ്റ് അന്വേഷണ ഏജന്‍സികളോ പിടികൂടിയ കള്ളനോട്ടിന്റെ കണക്കുകള്‍ ഉള്‍പ്പെട്ടിട്ടില്ല.


നിലവില്‍ വിപണിയിലുള്ള കറന്‍സികളില്‍ 68.4 ശതമാനമാണ് 500 രൂപ നോട്ടുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019 ല്‍ 28740 വ്യാജ കറന്‍സികളാണ് കണ്ടെത്തിയത്. ഇവയുടെ ആകെ മൂല്യം 25.3 കോടി രൂപ വരും. 2018 നെ അപേക്ഷിച്ച് 11.7 ശതമാനം വര്‍ധനവായിരുന്നു 2019 ല്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം മാത്രം കൊച്ചി പോലീസ് മാത്രം 1.8 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടിയിട്ടുണ്ട്


 

ഹാജിമാര്‍ക്ക്   രണ്ടാം ഡോസ്   കൊവിഡ് വാക്സിനേഷന്   സൗകര്യമൊരുക്കും:   ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

ഹാജിമാര്‍ക്ക് രണ്ടാം ഡോസ് കൊവിഡ് വാക്സിനേഷന് സൗകര്യമൊരുക്കും: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

 


തിരുവനന്തപുരം- 2021ലെ ഹജ്ജ് തീര്‍ഥാനത്തിന് പുറപ്പെടാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് കൃത്യസമയത്ത് രണ്ടാം ഡോസ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. നിശ്ചിത സമയത്ത് ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ച ഹജ്ജ് അപേക്ഷര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ ഹജ് യാത്രക്ക് 14 ദിവസം മുമ്ബ് എടുക്കുന്നതിന് ക്രമീകരണം വരുത്തിയതായി ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍ അറിയിച്ചതായി സി മുഹമ്മദ് ഫൈസി വ്യക്തമാക്കി.


നടപടികളുടെ ഭാഗമായി വിശദമായ ഗൈഡ് ലൈന്‍ സൗദിഅറേബ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒന്നാം ഡോസ് മെയ് 13 ന്( ഹിജ്‌റ മാസം ശവ്വാല്‍-1 ) മുമ്ബും രണ്ടാം ഡോസ് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസം മുമ്ബും എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ആക്ഷന്‍പ്ലാന്‍ പ്രകാരം, ഈ വര്‍ഷത്തെ ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് യാത്ര ജൂണ്‍ 26ന് ആരംഭിക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ കോവിഷീല്‍ഡ് വാക്സിന്‍ രണ്ട് ഡോസുകള്‍ക്കിടയില്‍ ഉള്ള ചുരുങ്ങിയ ഇടവേള 84 ദിവസമാണ്. അതുപ്രകാരം ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് മുന്‍പ് രണ്ടാം ഡോസ് എടുത്ത് ഹജ് യാത്ര ചെയ്യാന്‍ സാധിക്കുകയില്ല.


അതിനാല്‍ കേരളത്തില്‍ നിന്നും ഹജ്ജ് യാത്രയ്ക്ക് അപേക്ഷിച്ച്, കോവിഷീല്‍ഡ് വാക്സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ എടുക്കുന്നതിനുള്ള ഇടവേള 4 -6 ആഴ്ചയായി ചുരുക്കി ക്രമീകരിക്കുന്നതിനും, ഹജ് അപേക്ഷകരെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബര്‍ ചേര്‍ക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഹജ് കമ്മിറ്റി ചെയര്‍മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ഹജ് കാര്യവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിക്കുകയും, നിശ്ചിത സമയത്ത് ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ ഹജ് യാത്രക്ക് 14 ദിവസം മുമ്ബ് എടുക്കുന്നതിന് ക്രമീകരണം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് സി മുഹമ്മദ് ഫൈസി അറിയിച്ചു.


യോഗത്തില്‍ വകുപ്പ് മന്ത്രിക്ക് പുറമെ ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മെമ്പര്‍ അനസ് ഹാജി, വകുപ്പ് സെക്രട്ടറിമാര്‍, കോഓര്‍ഡിനേറ്റര്‍ അഷ്‌റഫ് അരയന്‍കോട് പങ്കെടുത്തു.


 ഇന്ധനവില   ഇന്നും കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി


രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപ 59 പൈസയും ഡീസലിന് 89 രൂപ 98 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 50 പൈസയും ഡീസലിന് 91 രൂപ 78 പൈസയുമാണ് ഇന്നത്തെ വില.

മെയ് മാസം ഇത് പതിനേഴാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. മൂപ്പത് ദിവസത്തിനിടെ പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയുമാണ് കൂടിയത്.



പുതിയ   അധ്യയന വര്‍ഷം   ഇന്നുമുതല്‍

പുതിയ അധ്യയന വര്‍ഷം ഇന്നുമുതല്‍



സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. കൊവിഡ് പശ്ചാത്തലത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴി ഡിജിറ്റല്‍ വിദ്യാഭ്യാസമാണ് ഇത്തവണയും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ നിര്‍വഹിക്കും.



ആദ്യരണ്ടാഴ്ച ട്രയല്‍ അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് പ്രയോജനപ്പെടുത്താന്‍ അവസരമുണ്ടെന്ന് ഇക്കാലയളവില്‍ അധ്യാപകര്‍ ഉറപ്പുവരുത്തണം.

ഇതിന് ശേഷം ജൂലൈ മാസത്തോടെ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സംവദിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. മറ്റ് ക്ലാസുകളിലേക്ക് ഘട്ടം ഘട്ടമായി ആകും ഇത് വ്യാപിപ്പിക്കുക.


സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഓണ്‍ലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കും. രാവിലെ ഒന്‍പതര മുതല്‍ വിക്ടേഴ്സ് ചാനല്‍ വഴി വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ ദിവസവും സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് വിക്ടേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണം ജൂണ്‍ 15ഓടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. യൂണിഫോം വിതരണവും പതിവ് പോലെയുണ്ടാകും.



 സ്പ്ടുനിക് വിയുടെ   27.9 ലക്ഷം ഡോസ് വാക്സിന്‍   ഇന്ന് രാജ്യത്ത് എത്തും

സ്പ്ടുനിക് വിയുടെ 27.9 ലക്ഷം ഡോസ് വാക്സിന്‍ ഇന്ന് രാജ്യത്ത് എത്തും


ഹൈദരാബാദ് ്യു റഷ്യയുടെ കൊവിഡ് വാക്സിനായി സ്പുട്നിക് വിയുടെ പുതിയ ബാച്ച് ഇന്ന് അര്‍ധരാത്രിയോടെ രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് എത്തുക.അടുത്ത രണ്ട് മാസത്തിനുള്ളില്‍ മൊത്തം 1.8 കോടി ഡോസുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് വാക്‌സിന്‍ വികസിപ്പിച്ചഗമലേയ റിസര്‍ച്ച് സെന്റര്‍ നല്‍കുന്ന സൂചന.


നേരത്തെ രണ്ടു ബാച്ചുകളായി 210,000 ഡോസുകളാണ് ഇന്ത്യയില്‍ എത്തിയത്. ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിന്‍ ഹൈദരാബാദില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുപ്രകാരം പ്രതീക്ഷിച്ച ഡോസുകളില്‍ ബാക്കിയുള്ള ഡോസുകള്‍ തിങ്കളാഴ്ച രാത്രിയോടെ എത്തുമെന്ന് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



 

നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന്.ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനുമാണ് സ്പുട്നിക്.





ഡെല്‍റ്റ വേരിയന്റ് ;   ഇന്ത്യന്‍ വകഭേദത്തിന് പേരുമായി   ലോകാരോഗ്യ സംഘടന

ഡെല്‍റ്റ വേരിയന്റ് ; ഇന്ത്യന്‍ വകഭേദത്തിന് പേരുമായി ലോകാരോഗ്യ സംഘടന


ന്യൂഡല്‍ഹി -ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന് പേരിട്ട് ലോകാരോഗ്യ സംഘടന. വൈറസ് വകഭേദമായ ബി.1.617നെ 'ഡെല്‍റ്റ വേരിയന്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ, ഇന്ത്യന്‍ വകഭേദം എന്നൊന്നില്ലെന്നും ലോകാരോഗ്യ സംഘടന ഇത്തരം ഒരു വകഭേദത്തെ സൂചിപ്പിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനു പിന്നാലെയാണു ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. വൈറസുകളോ വകഭേദങ്ങളോ കണ്ടെത്തിയ രാജ്യങ്ങളുടെ പേരുകള്‍ ഉപയോഗിച്ചു തിരിച്ചറിയപ്പെടാന്‍ പാടില്ലെന്നു ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞിരുന്നു.


ബി.1.617 വകഭേദം 53 ഭൂപ്രദേശങ്ങളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിവേഗം പകരുമെങ്കിലും ഈ വകഭേദത്തിന്റെ രോഗതീവ്രതയും അണുബാധയ്ക്കുള്ള സാധ്യതയും അന്വേഷണ ഘട്ടത്തിലാണ്.



 

ലോകാരോഗ്യ സംഘടന വിളിച്ചുചേര്‍ത്ത വിദഗ്ദ്ധ സംഘം ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ വൈറസ് വകഭേദങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശിപാര്‍ശ ചെയ്തു. സാധാരണക്കാര്‍ക്കും വൈറസ് വകഭേദങ്ങളെ തിരിച്ചറിയാനും ചര്‍ച്ച ചെയ്യാന്‍ എളുപ്പത്തിനുമാണിത്





ലക്ഷദ്വീപ് ഹര്‍ജികളില്‍   ഇടപെടാതെ ഹൈക്കോടതി

ലക്ഷദ്വീപ് ഹര്‍ജികളില്‍ ഇടപെടാതെ ഹൈക്കോടതി

 


ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജികളില്‍ ഇടപെടാതെ ഹൈക്കോടതി. പരാതിക്കാരന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

കരട് നിയമത്തില്‍ എതിര്‍പ്പറിയിക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ഭരണപരിഷ്‌കാരങ്ങള്‍ സംബന്ധിച്ച കരട് നിയമത്തില്‍ എതിര്‍പ്പറിയിക്കാന്‍ മുപ്പത് ദിവസമാണ് സാധാരണയായി അനുവദിക്കേണ്ടത്. പക്ഷേ 20 ദിവസം മാത്രമാണ് ലക്ഷദ്വീപ് ഭരണകൂടം അനുവദിച്ചത്. ലോക്ക്ഡൗണ്‍ സാഹചര്യമായതിനാല്‍ നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ രീതിയിലാണ് എതിര്‍ത്തത്.


ലക്ഷദ്വീപ് വിഷയം നയപരമായ വിഷയമാണെന്നും കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരന് വേണമെങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ മുഖേന കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡ്വ. നടരാജ വ്യക്തമാക്കിയത്.


 ആശ്വസം;  രാജ്യത്തെ കൊവിഡ്   മരണങ്ങളും കുറയുന്നു

ആശ്വസം; രാജ്യത്തെ കൊവിഡ് മരണങ്ങളും കുറയുന്നു

 ന്യൂഡല്‍


  അതിതീവ്ര കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം പതിയെ മുക്തമാകുന്നു. 24 മണിക്കൂറിനിടെ വലിയ കരമായ വാര്‍ത്തയാണ് രാജ്യത്തെ കൊവിഡ് കണക്കുകളിലുണ്ടായത്. 24 മണിക്കൂറിനിടയില്‍ 1,52,734 കേസുകളും 3,128 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 50 ദിവസത്തെ ഏറ്റവും കുറഞ്ഞ മരണമാണിത്. ഇന്നലെ 2,38,022 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രോഗമുക്തി നിരക്ക് 92 ശതമാനത്തിലെത്തി.


രാജ്യത്ത് ഇതിനകം 2,80,47,534 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 3,29,100 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. ആകെ 2,56,92,342 പേര്‍ രോഗമുക്തി നേടി. നിലവില്‍ 20,26,092 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 21,31,54,129 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.


 എന്ത് കഴിക്കണമെന്ന്   ഭരണകൂടം തീരുമാനിക്കുന്നത്   ധിക്കാരം: വി ഡി സതീശന്‍

എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്നത് ധിക്കാരം: വി ഡി സതീശന്‍




തിരുവനന്തപുരം- ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഡ്മിനിസ്ട്രേറ്റെ തിരിച്ചുവിളിക്കണമെന്നും ഇതുവരെ നടപ്പാക്കിയ എല്ലാ ഉത്തരവുകളും റദ്ദ് ചെയ്യണമെന്നും സതീശന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. മനുഷ്യാവകാശ ധ്വംസനമാണ് ദ്വീപില്‍ നടക്കുന്നത്. എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്നത് ധിക്കാരപരമാണ്. ലക്ഷദ്വീപിനായി രാജ്യത്ത് ആദ്യമായി ഒരു നിയമസഭ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന് തന്നെ ഇത് മാതൃകയാണെന്നും സതീശന്‍ പറഞ്ഞു.


സംഘ്പരിവാറിന്് ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കുകയും ഇഷ്ടമില്ലാത്തിടങ്ങളില്‍ അവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്നലെ കശ്മീര്‍, ഇന്ന് ദ്വീപ് നാളെ കേരളം എന്നാവുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് ചരിത്രം തന്നെ വഴിതിരിഞ്ഞ പോലെയാണ്. ദ്വീപിലെ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണം. പൗരത്വ വിഷയത്തില്‍ നടന്നതുപോലെ രാഷ്ട്രീയത്തിന് അതീതമായ യോജിച്ച നീക്കം വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് നിവാസികള്‍ക്കായി മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ തന്റെ കക്ഷിയും പിന്തുണക്കുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.





 

കൊടകര കുഴല്‍പ്പണ കേസ്;   പ്രതികളുടെ വീടുകളില്‍   റെയ്ഡ്

കൊടകര കുഴല്‍പ്പണ കേസ്; പ്രതികളുടെ വീടുകളില്‍ റെയ്ഡ്


കൊടകര കുഴല്‍പ്പണ കേസില്‍ തട്ടിയെടുത്ത പണം കണ്ടെത്താന്‍ പ്രതികളുടെ വീടുകളില്‍ റെയ്ഡ്. പ്രതികളുടെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ആകെ നഷ്ടമായ മൂന്നര കോടിയില്‍ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ഇനിയും കണ്ടെത്തേണ്ട രണ്ടരക്കോടി രൂപക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്. ഇരുപത് പേര്‍ക്കായി പണം നല്‍കിയെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

കേസില്‍ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുകയാണ്. തൃശൂര്‍ ജില്ല ഓഫീസ് സെക്രട്ടറി സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. പണവുമായെത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പണമിടപാടില്‍ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍.


Sunday 30 May 2021

 ലക്ഷദ്വീപില്‍  കാവി അജണ്ട  നടപ്പാക്കുന്നു :  മുഖ്യമന്ത്രി

ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പാക്കുന്നു : മുഖ്യമന്ത്രി



തിരുവനന്തപുരം ലക്ഷദ്വീപില്‍ നടപ്പാക്കുന്ന സംഘ്പരിവാര്‍ അജന്‍ഡക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപ് ജനതയുടെ സവിശേഷ ജീവിതത്തിലേക്ക് കടന്നുകയറ്റത്തിന് ശ്രമം നടക്കുന്നതായും ഇത്തരം ദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതക്ക് പിന്തുണ അറിയിച്ച്, അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ചില ഭേദഗതികള്‍ നിര്‍ദേശിച്ച പ്രമേയം സഭ ഐക്യകണ്ഠേന പാസാക്കി.


കോര്‍പറേറ്റ്, കാവി അജന്‍ഡകള്‍ ഒരു ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമാണ് നടക്കുന്നത്. അവിടത്തെ ജനാധിപത്യ സംവിധാനങ്ങെല്ലാം അടിച്ചമര്‍ത്തി ഉദ്യോഗസ്ഥ ഭരണം നടപ്പാക്കാനാണ് ശ്രമം. ദ്വീപ് നിവാസികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ശ്രമങ്ങളാണ് നടക്കുന്നത്. കേന്ദ്രം വിഷയത്തില്‍ അടിയന്തരമായി ഇടപെടണം.



 

ദ്വീപുകാരുടെ ഉപജീവനത്തേയും ഭക്ഷണക്രമത്തേയും തകര്‍ക്കാനാണ് ശ്രമം. മത്സ്യബന്ധനത്തെ തകര്‍ന്നു. ലക്ഷദ്വീപുകാരുടെ പ്രധാന ഭക്ഷണമായ ഗോമാംസം നിരോധിക്കുന്നു. തെങ്ങുകളില്‍ പോലും കാവി നിറം പൂശുന്നു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന വിചിത്രമായ വാദം ഉന്നയിക്കുന്നു. ഭൂമിയും സ്വത്തും തട്ടിയെടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. ദ്വീപ് പഞ്ചായത്തുകളുടെ അധികാരം അഡ്മിനിസ്ട്രേറ്റര്‍ കവരുകയാണെന്നും പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.


പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.


ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തന്നെ തകര്‍ത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്‍ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തില്‍ ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നേതൃത്വം നല്‍കുന്നതെന്നും പ്രമേയം പറയുന്നു.


പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി, മാത്യൂ ടി തോമസ്, ഇ ചന്ദ്രശേഖരന്‍, റോഷി അഗസ്റ്റിന്‍ പ്രസംഗിച്ചു.  കേരളത്തിന്റെ ഗവര്‍ണറായിരുന്ന ആര്‍ എല്‍ ഭാട്യ, മന്ത്രിമാരായിരുന്ന കെ ്ആര്‍ ഗൗരിയമ്മ, ആര്‍ ബാലകൃഷ്ണപിള്ള, മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ ജെ ചാക്കോ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായ സി എ കുര്യന്‍ കെ എം ഹംസക്കുഞ്ഞ്, സഭാംഗമായിരുന്ന ബി രാഘവന്‍ എന്നിവര്‍ക്ക് ചരമോപാരം അര്‍പ്പിച്ചുകൊണ്ടാണ് സഭാസമ്മേളനം





ലക്ഷദ്വീപിന്   ഐക്യദാര്‍ഢ്യം അര്‍പ്പിച്ച്   കേരള നിയമസഭ;   പ്രമേയം ഐക്യകണ്‌ഠേന   പസാക്കി

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കേരള നിയമസഭ; പ്രമേയം ഐക്യകണ്‌ഠേന പസാക്കി


ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം ഐക്യകണ്‌ഠേന പസാക്കി. അനൂപ് ജേക്കബ്, എന്‍ ഷംസു?ദ്ദീന്‍ പി ടി തോമസ് എന്നിവര്‍ നിര്‍ദേശിച്ച ഭേദഗതികളോടെയാണ് പ്രമേയം പാസാക്കിയത്.


മുഖ്യമന്ത്രിയാണ് സഭയില്‍ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പാക്കുന്നുവെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതത്തെ ഇല്ലാതാക്കുന്നുവെന്നും തെങ്ങിലടക്കം കാവി നിറം പൂശുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും അത് മുളയിലേ നുള്ളണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സാംസ്‌കാരിക  മതേതര മൂല്യങ്ങളുടെ കടക്കല്‍ കാത്തിവെക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇന്നലെ കാശ്മീര്‍ ആയിരുന്നു ബിജെപിയുടെ ലക്ഷ്യമെങ്കില്‍ ഇന്ന് ലക്ഷദ്വീപാണെന്നും നാളെ കേരളമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമിട്ടുവെന്നും നാളെ അത് ജാതി പിന്നെ ഉപജാതി അങ്ങനെയായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌കാരങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.


     പെട്രോള്‍ വില   96 രൂപയും കടന്നു

പെട്രോള്‍ വില 96 രൂപയും കടന്നു


കൊച്ചി -രാജ്യത്ത് ഈ മാസം 16- ാം തവണയും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്തെ പെട്രോള്‍ വില 96 രൂപക്ക് മുകളിലെത്തി.

ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപയും ഡീസലിന് 4.23 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി





മഹാരാഷ്ട്രയില്‍   3,000 ബ്ലാക്ക് ഫംഗസ്   കേസുകള്‍:   ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയില്‍ 3,000 ബ്ലാക്ക് ഫംഗസ് കേസുകള്‍: ഉദ്ദവ് താക്കറെ

 


മുംബൈ -  രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ 3,000 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് ജൂണ്‍ 15 ലോക്ക്ഡൗണ്‍ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പലരും ഭീഷണി മുഴക്കുന്നുണ്ടെന്നും എന്നാല്‍ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു.


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയും ഓക്‌സിജന്‍ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയുമുള്ള ജില്ലകളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ രോഗബാധ കൂടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.





ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായി   25 ഓളം ആംബുലന്‍സുകളുടെ   സൈറണ്‍ മുഴക്കിയുള്ള വിലാപയാത്ര;   പൊലീസ് കേസെടുത്തു

ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായി 25 ഓളം ആംബുലന്‍സുകളുടെ സൈറണ്‍ മുഴക്കിയുള്ള വിലാപയാത്ര; പൊലീസ് കേസെടുത്തു

വിലാപയാത്രക്ക് കൂട്ടത്തോടെ നിരത്തിലിറങ്ങിയ ആംബുലന്‍സുകളുടെ സൈറണ്‍ മുഴക്കി സഞ്ചാരം. വാഹനാപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായാണ് 25 ഓളം ആംബുലന്‍സുകള്‍ റോഡിലൂടെ സൈറണ്‍ മുഴക്കി യാത്ര നടത്തിയത്. നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ആംബുലന്‍സുകള്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.


കൊട്ടാരക്കര സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ ഉണ്ണിക്കുട്ടന്‍ ഉള്‍പ്പെടെ 4 പേര്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന അപകടത്തിലാണ് മരിച്ചത്. മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്പോഴാണ് കൂട്ടത്തോടെ സൈറണ്‍ മുഴക്കി ആംബുലന്‍സുകളുടെ സഞ്ചാരമുണ്ടായത്.


രോഗികള്‍ ഉള്ളപ്പോഴോ അത്യാവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കുമ്പോഴോ മാത്രമേ ആംബുലന്‍സുകള്‍ സൈറന്‍ മുഴക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ആംബുലന്‍സുകള്‍ക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനാണ് കേസ്. ആംബുലന്‍സുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടറും ആര്‍ടിഒയും വ്യക്തമാക്കി.


 പന്ത്രണ്ടാം ക്ലാസ് പരീക്ഷ   റദ്ദാക്കണമെന്ന ഹരജി ഇന്ന്   സുപ്രീം കോടതിയില്‍

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹരജി ഇന്ന് സുപ്രീം കോടതിയില്‍

 





ന്യൂഡല്‍ഹി- കൊവിഡ് വ്യാപനം കണക്കിലെടുത്ത് സി ബി എസ് ഇ, ഐ സി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സി ബി എസ്ഇയുടെയും ഐ സി എസ്ഇയുടെയും നിലപാട് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് തേടിയിട്ടുണ്ട്. പരീക്ഷാ ഫലം നിര്‍ണയിക്കുന്നതില്‍ പദ്ധതി തയാറാക്കണമെന്നും സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്തണമെന്നും അഭിഭാഷക മമതാ ശര്‍മ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 521 വിദ്യാര്‍ഥികള്‍ക്ക് വേണ്ടി യൂത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഹരജിയെ എതിര്‍ത്ത് കേരളത്തിലെ കണക്ക് അധ്യാപകന്‍ ടോണി ജോസഫും അപേക്ഷ നല്‍കി. പരീക്ഷ റദ്ദാക്കുന്നതില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ നാളെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്. കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിന് അനുകൂല നിലപാടിലാണ്. എന്നാല്‍ ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലാണ്.





നാ​ളെ സ്​​കൂ​ള്‍ തു​റ​ക്കും;ഓ​ണ്‍​ലൈ​നാ​യി

നാ​ളെ സ്​​കൂ​ള്‍ തു​റ​ക്കും;ഓ​ണ്‍​ലൈ​നാ​യി


കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ​ത​രം​ഗം ഉ​യ​ര്‍​ത്തി​യ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നും വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ക്കം. ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ്​​ പ​ഠ​നാ​രം​ഭം. സ്​​കൂ​ളു​ക​ള്‍​ക്കു പു​റ​മെ കോ​ള​ജു​ക​ളും ഓ​ണ്‍​ലൈ​നാ​യി നാ​ളെ​ത്ത​ന്നെ​ തു​റ​ക്കും.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ന്നാം ക്ലാ​സി​ല്‍ ചേ​ര്‍​ന്ന 3,39,395 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു ദി​വ​സം പോ​ലും സ്​​കൂ​ളി​ല്‍ പോ​കാ​തെ​യാ​ണ്​ ഈ ​വ​ര്‍​ഷം ര​ണ്ടാം ക്ലാ​സി​ലെ​ത്തു​ന്ന​ത്. പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​നം നേ​ടി​യ നാ​ലു ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പോകാത്തവരാണ്. ഇ​തി​നു​ പു​റ​മെ സ്​​കൂ​ള്‍ മാ​റ്റം വാ​ങ്ങി​യ കു​ട്ടി​ക​ള്‍​ക്കും പു​തി​യ ക്ലാ​സു​ക​ളി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്, അ​ണ്‍​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​യി ഏ​ക​ദേ​ശം 39 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്.




 കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍   ബിജെപി തൃശൂര്‍ ജില്ല   ഓഫീസ് സെക്രട്ടറിയെ   ഇന്ന് ചോദ്യം ചെയ്യും

കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബിജെപി തൃശൂര്‍ ജില്ല ഓഫീസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും


കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബിജെപി തൃശൂര്‍ ജില്ല ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം. പണമിടപാടില്‍ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. പണവുമായെത്തിയ സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.



പുലര്‍ച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു. കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴല്‍പ്പണവുമായി വന്ന ധര്‍മ്മരാജനും സംഘത്തിനും തൃശൂര്‍ നാഷണല്‍ ഹോട്ടലില്‍ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാക്കിയിരുന്നു.


വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു മുറിയെടുത്തതെന്നും 12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം  215, 216 നമ്പര്‍ മുറികളില്‍ താമസിച്ചെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു. ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടല്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.




കേന്ദ്ര സര്‍ക്കാരിന്റെ   വാക്സിന്‍ നയത്തില്‍   സുപ്രിംകോടതി ഇന്ന്   ഹര്‍ജി പരിഗണിക്കും

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ സുപ്രിംകോടതി ഇന്ന് ഹര്‍ജി പരിഗണിക്കും



കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലും പൊതുതാത്പര്യ ഹര്‍ജികളിലുമാണ് ഇന്ന് വാദം കേള്‍ക്കുന്നത്. പിഎം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാക്സിന്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയും കോടതിക്ക് മുന്നിലെത്തുന്നുണ്ട്. വാക്സിന്‍ നയത്തില്‍ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.


ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് മാറ്റിവെച്ച വാദം കേള്‍ക്കലാണ് ഇന്ന് പുനരാരംഭിക്കുന്നത്. വാക്സിന്‍ നയം പ്രഥമ ദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഒട്ടേറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് വാക്സിന്‍ നയം രൂപീകരിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.


വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാക്സിന്‍ വില ജനങ്ങളെ ബാധിക്കില്ല. വാക്സിനുകളുടെ ലഭ്യതക്കുറവും അതിതീവ്ര രോഗവ്യാപനവും കാരണം എല്ലാവര്‍ക്കും ഒറ്റയടിക്ക് നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. പി എം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാക്സിന്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് അഡ്വ. വിപ്ലവ് ശര്‍മയുടെ ഹര്‍ജിയും വ്യാജവാക്സിനുകള്‍ തടയണമെന്ന അഡ്വ. വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.


ലക്ഷദ്വീപ് ജനതയ്ക്ക്   ഐക്യദാര്‍ഢ്യം;   കേരളാ നിയമസഭയില്‍   ഇന്ന് പ്രമേയം പാസാക്കും

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം; കേരളാ നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും

 


ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണയ്ക്കും. ദ്വീപ് ജനയതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌കാരങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില്‍ രൂക്ഷ വിമര്‍ശനമാണുള്ളത്. ദ്വീപ് ജനതയുടെ ജീവനും ഉപജീവനമാര്‍ഗവും സംരക്ഷിക്കാന്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും. ഭരണപക്ഷത്ത് നിന്ന് കെ.കെ ശൈലജയാകും ചര്‍ച്ച തുടങ്ങിവെക്കുക. സഭാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ അംഗം നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നത്. നയപ്രഖ്യാപനത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്ത നിവാരണ മേഖലകളില്‍ പുതിയ നയങ്ങളില്ലെന്ന് പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന നന്ദി പ്രമേയ ചര്‍ച്ച ബുധനാഴ്ച അവസാനിക്കും.


ജൂണില്‍ 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ജൂണില്‍ 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്


ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്‍ പത്ത് കോടിക്കടുത്ത് ഡോസ് വരെ അടുത്ത മാസം ഉത്പാദനം നടത്തി വിതരണത്തിന് തയ്യാറാക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കേന്ദ്ര സര്‍ക്കാരിനയച്ച കത്തിലാണ് കമ്പനിയുടെ അവകാശവാദം. വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ കമ്പനി ഉത്പാദനം വര്‍ധിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍ വരെ ജൂണില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 


നിലവിലെ ഉത്പാദന ശേഷിയായ 6.5 കോടിയില്‍ നിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വര്‍ധിപ്പിക്കുമെന്നാണ് വാഗ്ദാനം. ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് മെയ് മാസത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാരിനെ അറിയിച്ചിരുന്നു. വാക്സിന്‍ ഉത്പാദനം ജൂണില്‍ 6.5 കോടി ഡോസായി വര്‍ധിപ്പിക്കുമെന്നും ജൂലായില്‍ ഏഴ് കോടി ആക്കുമെന്നും ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ ഉത്പാദനം 10 കോടി ആക്കുമെന്നുമാണ് അന്ന് വ്യക്തമാക്കിയത്. എന്നാല്‍ ജൂണില്‍ തന്നെ ഉത്പാദനം 10 കോടി ഡോസുകളാക്കും എന്നാണ് പുതിയ അവകാശവാദം. കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ജീവനക്കാര്‍ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


മെയ് മാസത്തിലെ 6.5 കോടി ഡോസുകള്‍ എന്നതില്‍നിന്ന് വ്യത്യസ്തമായി ജൂണില്‍ ഒന്‍പത് മുതല്‍ പത്ത് കോടിവരെ ഡോസുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ (ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ്) പ്രകാശ് കുമാര്‍ സിങ് അറിയിച്ചു. വാക്സിന്‍ വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് അദ്ദേഹം അമിത് ഷായ്ക്ക് നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ വലിയ പിന്തുണയാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.


കോവിഡ് മഹാമാരിയില്‍ നിന്ന് ഇന്ത്യയിലെയും ലോകത്തെ മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കണം എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നത്. സിഇഒ അഡാര്‍ പൂനവാലയുടെ നേതൃത്വത്തില്‍ സര്‍ക്കാരുമായി തോളോട് തോള്‍ ചേര്‍ന്നുനിന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും സ്വീകരിച്ചുകൊണ്ട് വരുന്ന മാസത്തില്‍ വാക്സിന്‍ ഉത്പാദനശേഷി ഇനിയും വര്‍ധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു. 


 ഹരിയാനയില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടി

ഹരിയാനയില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടി


ഹരിയാനയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 7 വരെ ഇളവുകളോടെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തര്‍ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സമയമായില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാവിലെ 9 മുതല്‍ 3 വരെ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും മാളിന്റെ വലുപ്പത്തെ ആശ്രയിച്ച് ആളുകളുടെ എണ്ണം നിശ്ചയിക്കാം. 1,000 ചതുരശ്രയടിയുള്ള മാളില്‍ ഒരേ സമയം 40 പേരെ അനുവദിക്കും, 2,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ടെങ്കില്‍, നിശ്ചിത സമയത്ത് അനുവദിക്കുന്ന ആളുകളുടെ എണ്ണം 80 ആയിരിക്കും - മുഖ്യമന്ത്രി പറഞ്ഞു.

മാളുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ പ്രവര്‍ത്തിക്കും. അതേസമയം സ്‌കൂളുകള്‍, കോളേജുകള്‍, വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ ജൂണ്‍ 15 വരെ അടച്ചിടും.

ബെല്‍ത്തങ്ങാടിയില്‍ പമ്പ് ഷെഡില്‍ നിന്ന് ഷോക്കേറ്റ് മാതാവും നാല് വയസുകാരനായ മകനും മരിച്ചു

ബെല്‍ത്തങ്ങാടിയില്‍ പമ്പ് ഷെഡില്‍ നിന്ന് ഷോക്കേറ്റ് മാതാവും നാല് വയസുകാരനായ മകനും മരിച്ചു


മംഗളുറു: പമ്പ് ഷെഡില്‍ നിന്ന് ഷോക്കേറ്റ് മാതാവും നാല് വയസുകാരനായ മകനും മരിച്ചു. ബെല്‍ത്തങ്ങാടി കോഡന്തൂരിലെ ഹരീഷ് ഗൗഡയുടെ ഭാര്യ ഗീത (30), മകന്‍ ഭവിഷ് (നാല്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

പശുക്കള്‍ക്ക് നല്‍കാന്‍ വെള്ളം ശേഖരിക്കുന്നതിനായി പമ്പിന്റെ സ്വിച് ഓണ്‍ ചെയ്യാന്‍ ഗീതയും മകനും ഷെഡിലേക്ക് പോയിരുന്നു. സ്വിചില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത് എന്നാണ് കരുതുന്നത്. അപകടം സംഭവിക്കുമ്പോള്‍ ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല.

ധര്‍മസ്ഥല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സഅദിയ്യ ശരീഅത്ത് കോളേജ് ഓണ്‍ലൈന്‍ ക്ലാസാരംഭം തിങ്കളാഴ്ച

സഅദിയ്യ ശരീഅത്ത് കോളേജ് ഓണ്‍ലൈന്‍ ക്ലാസാരംഭം തിങ്കളാഴ്ച


ദേളി: ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജിന്റെ ഈ അധ്യയന വര്‍ഷത്തെ ക്ലാസാരംഭം മെയ് 31ന് നടക്കും. 7:30ന് നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് ശേഷം എട്ട് മണിക്ക് പ്രസിഡന്റ് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടി ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും.


വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സന്ദേശം നല്‍കും. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി സ്വാഗതമാശംസിക്കും.

 

സദര്‍ മുദരിസ് കെ കെ ഹുസൈന്‍ ബാഖവി, സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുലത്തീഫ് സഅദി കൊട്ടില, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ചിയ്യൂര്‍ അബ്ദുല്ല സഅദി, അഷ്ഫാഖ് മിസ്ബാഹി, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, തുവ്വൂര്‍ അബ്ദുറഹ്മാന്‍ സഅദി, റഫീഖ് സഅദി ദേലംപാടി, ജഅ്ഫര്‍ സഅദി അച്ചൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശാഫി സഅദി, സൈഫുദ്ദീന്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.



 കൊവിഡ് ചികിത്സക്ക് കഴുത്തറപ്പന്‍ ഫീസ്; തെലങ്കാനയില്‍ പത്ത് ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കി

കൊവിഡ് ചികിത്സക്ക് കഴുത്തറപ്പന്‍ ഫീസ്; തെലങ്കാനയില്‍ പത്ത് ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കി


ഹൈദരാബാദ്: കൊവിഡ്- 19 രോഗികളുടെ ചികിത്സക്ക് അമിത നിരക്കും മോശം പരിചരണവും കാരണം തെലങ്കാനയില്‍ പത്ത് ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കി. കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള ലൈസന്‍സാണ് റദ്ദാക്കിയത്. വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.


115 പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് 79 ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയാന്‍ ദിവസം ഒരു ലക്ഷം വരെയാണ് ബില്‍ ഈടാക്കിയത്. ഇതിനാല്‍ ഒരു സ്ത്രീക്ക് കൊവിഡ് രോഗിയായ മകനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.


വീട് വിറ്റിട്ടും പണം അടക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇവര്‍ സങ്കടത്തോടെ പറഞ്ഞു. കൊവിഡ് ചികിത്സക്ക് ഏകീകൃത നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആശുപത്രികള്‍ ഇത് പാലിക്കുന്നില്ല. വീര്യം കൂടിയ സ്റ്റിറോയ്ഡ് നല്‍കുക, തെറ്റായ മരുന്നുകള്‍ നല്‍കുക തുടങ്ങിയ പരാതികളും വ്യാപകമാണ്



 സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കൊവിഡ്


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532, പത്തനംതിട്ട 517, വയനാട് 249 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,06,583 സാമ്പിളുകളാണ് പരിശോധിച്ചത്.



ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,571 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1083 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2845, തിരുവനന്തപുരം 2232, തൃശൂര്‍ 2013, എറണാകുളം 1919, പാലക്കാട് 1353, കൊല്ലം 1834, ആലപ്പുഴ 1522, കോഴിക്കോട് 1287, കണ്ണൂര്‍ 877, കോട്ടയം 793, ഇടുക്കി 648, കാസര്‍ഗോഡ് 514, പത്തനംതിട്ട 500, വയനാട് 234 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, കാസര്‍ഗോഡ് 16, എറണാകുളം, തൃശൂര്‍ 11 വീതം, കൊല്ലം, പാലക്കാട് 7 വീതം, പത്തനംതിട്ട, മലപ്പുറം 4 വീതം, വയനാട് 3, തിരുവനന്തപുരം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,013 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2983, കൊല്ലം 2579, പത്തനംതിട്ട 1113, ആലപ്പുഴ 2333, കോട്ടയം 1278, ഇടുക്കി 986, എറണാകുളം 3439, തൃശൂര്‍ 2403, പാലക്കാട് 2730, മലപ്പുറം 4131, കോഴിക്കോട് 2669, വയനാട് 213, കണ്ണൂര്‍ 1537, കാസര്‍ഗോഡ് 619 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,23,727 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,81,518 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,19,417 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,80,842 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,575 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3366 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 887 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.



1075, 1098, 14567, 08046110007 എന്നീ  ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഓര്‍ത്തുവെക്കൂ; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

1075, 1098, 14567, 08046110007 എന്നീ ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഓര്‍ത്തുവെക്കൂ; നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നാല് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ചാനലുകളോട് നിര്‍ദ്ദേശിച്ചു.ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ടിക്കറുകളായി ഇടവേളകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ചാനലുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

1075, 1098, 14567, 08046110007 എന്നീ ദേശീയനമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. 1075 ആരോഗ്യ- കുടുംബക്ഷേമവുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ലൈന്‍ നമ്പറാണ്. 1098ല്‍ വനിതാ ശിശുക്ഷേമവുമായി ബന്ധപ്പെട്ട് വിളിക്കാവുന്ന നമ്പറാണ്. 14567 വയോധികര്‍ക്കും 08046110007 മാനസികാകാരോഗ്യവുമായി ബന്ധപ്പെട്ട സഹായം തേടുന്നതിനും വേണ്ടിയുമാണ്. 


മഹാമാരിയ്ക്കെതിരായ  പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം വലിയ പങ്കുവഹിച്ചവരാണ് മാധ്യമങ്ങള്‍. പൊതുജനങ്ങളില്‍ കോവിഡ് അവബോധം സൃഷ്ടിക്കുന്നതിനയായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവയെല്ലാം ജനങ്ങളെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.


 സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച



തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 1ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.


രാവിലെ 8.30നാണ് ചടങ്ങുകള്‍ ആരംഭിക്കുക. ചടങ്ങില്‍ പരമാവധി 25 പേര്‍ക്ക് മാത്രമാണ് പ്രവേശനമുണ്ടാകൂവെന്ന് മന്ത്രി അറിയിച്ചു.


അതേസമയം, മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡ് അധ്യാപകര്‍ തന്നെ നേരിട്ടെത്തിക്കണമെന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി വാട്ട്‌സ് ആപ്പ് മുഖാന്തരമോ മറ്റ് സംവിധാനങ്ങള്‍ വഴിയോ എത്തിച്ചാല്‍ മതി. അധ്യാപക സംഘടനകള്‍ തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ വീടുകളിലെത്തി കൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രം?ഗത്തെത്തിയിരുന്നു. കൊവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും വിതരണമെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത്   കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന്   കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

 


സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്നാണ് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. നാളെ തെക്കു-പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കും അതിന്റെ പ്രഭാവത്തില്‍ മൂന്ന് മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇ


തില്‍ മൂഴിയാല്‍ അണക്കെട്ടില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്നാം തീയതി വരെ സംസ്ഥാനത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മണ്‍സൂണില്‍ കേരളത്തില്‍ പ്രളയസമാന സാഹചര്യം ഉടലെടുത്തിരുന്നു.


  ലക്ഷദ്വീപില്‍  പ്രവേശന വിലക്ക്  നിലവില്‍ വന്നു

ലക്ഷദ്വീപില്‍ പ്രവേശന വിലക്ക് നിലവില്‍ വന്നു

 


കവരത്തി - കടുത്ത പ്രതിഷേധത്തിനിടെ ലക്ഷദ്വീല്‍ അഡ്മിനിസ്ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരും. എഡിഎമ്മിന്റെ മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് മാത്രമേ ഇനി ദ്വീലേക്ക് പ്രവേശിക്കാനാകു. നിലവില്‍ സന്ദര്‍ശക പാസില്‍ എത്തിയവരോട് ഓരാഴ്ചക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ദ്വീപിലേക്കുളള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുന്നതെന്നാണ് വിശജദീകരണം. നിലവില്‍ ഓരോ ദ്വീപിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കില്‍ ദ്വീപ്‌സ ന്ദര്‍ശിക്കാനാകുമായിരുന്നുവെങ്കില്‍ പുതിയ ഉത്തരവോടെ ഇത് സാധ്യമല്ലാതായി


നിലവില്‍ പാസ്സുളള വ്യക്തികള്‍ക്ക് പോലും ഒരാഴ്ച പിന്നിട്ടുകഴിഞ്ഞാല്‍ ദ്വീപില്‍ തങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടയിലാണ് സന്ദര്‍ശകര്‍ക്കുളള പ്രവേശനാനുമതിയും കടുപ്പിക്കുന്നത്. കടുത്ത എതിര്‍പ്പുയരുന്ന പരിഷ്‌കാരങ്ങള്‍ക്കിടെ അഡ്മിനിസ്ട്രേറ്റര്‍ ഇന്ന് ദ്വീപിലെത്തുമെന്നാണ് സൂചന. ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകരെ അടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍ കമ്മറ്റി അഡ്മിനിസ്ട്രേറ്ററെ കാണും. വിവാദ പരിഷ്‌കാരങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍പ്രക്ഷോഭം ശക്തമാക്കാനാണ് കോര്‍ കമ്മറ്റിയുടെ തീരുമാനം.





 ലക്ഷദ്വീപ്:   ബി ജെ പി നേതാക്കളെ   ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്   കേന്ദ്ര നേതൃത്വം

ലക്ഷദ്വീപ്: ബി ജെ പി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം

 


കവരത്തി - ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദ്വീപിലെ ബി ജെ പി നേതാക്കളെ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് കെ പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തി. നാളെയാണ് ചര്‍ച്ച നടക്കുക.


അതിനിടെ, ദ്വീപിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് രൂപവത്ക്കരിച്ച 'സേവ് ലക്ഷദ്വീപ്' ഫോറത്തിന്റെ കോര്‍ കമ്മിറ്റി യോഗം മറ്റന്നാള്‍ കൊച്ചിയില്‍ ചേരും. പ്രശ്നത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.





 മനുഷ്യ സ്‌നേഹത്തിന്റെ വലിയ ആള്‍രൂപം  പ്രിയപ്പെട്ട തട്ടാര്‍വളപ്പ് പക്കര്‍ച്ചയും യാത്രയായി...

മനുഷ്യ സ്‌നേഹത്തിന്റെ വലിയ ആള്‍രൂപം പ്രിയപ്പെട്ട തട്ടാര്‍വളപ്പ് പക്കര്‍ച്ചയും യാത്രയായി...




എന്റെ ചെറുപ്പകാലം... ഉപ്പാന്റെ പീടികയില്‍ നില്‍ക്കുന്ന സമയം.

ളുഹര്‍ നിസ്‌കാരത്തിനായി ബാങ്ക് കൊടുക്കുന്നതിന് മുമ്പ് തന്നെ പക്കര്‍ച്ച പീടികയില്‍ വന്നിരിക്കും. ബാങ്ക് കൊടുക്കുന്നതുവരെ ഉപ്പാന്റെ കൂടെ പലതും സംസാരിച്ചിരിക്കും. കുടുംബകാര്യങ്ങള്‍, നാട്ടുകാര്യങ്ങള്‍, ഒന്നിച്ച് ഒരുപാട് കാലം കൂലിപ്പണി എടുത്തത്..  ചെറുപ്പകാലത്തെ ഒന്നിച്ചുള്ള ഒരുപാട് നല്ല  ഓര്‍മ്മകള്‍...

സ്‌കൂള്‍ പഠന കാലത്ത് നമ്മളെ കൂടെ ഒന്നിച്ചു പഠിച്ചവര്‍  കണ്ടുമുട്ടിയാല്‍ എങ്ങനെയാണോ, ഓരോന്നും ഓര്‍ത്തെടുത്ത് പോയ കാലത്തെക്കുറിച്ച് ഓര്‍ക്കുന്നത്... അതു പോലെ പലതും... അപ്പോള്‍ അവര്‍ക്ക് ഇടയിലേക്ക് കൂട്ടുകാര്‍  പലരും വന്നു ചേരും... പിന്നെയത് ചിരി തമാശകളുടെ, നര്‍മവും മര്‍മവും കൊണ്ടുള്ള ഡയലോഗുകളുടെ മാലപടക്കം ആയിരിക്കും....

അവരുടെ ആ സ്‌നേഹബന്ധത്തിന് മുമ്പില്‍ ആരും അത്ഭുതപ്പെട്ടു നിന്ന്‌പോകും...


  

അങ്ങനെ കണ്ടും കേട്ടും  പരിചയപ്പെട്ട പക്രുച്ചയുടെ നിഷ്‌ക്കളങ്കമായ സ്‌നേഹം അനുഭവത്തിലൂടെ അടുത്തറിഞ്ഞു...

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കാണുമ്പോഴൊക്കെ 

'പാങ്ങലെ പഠിക്കണം,

പഠിച്ചിട്ട് ഉസാറാനും ഞാന്‍ എപ്പോഴും പടച്ചോനോട് ദുവര്‍ക്‌ന് '

എന്ന്  സ്‌നേഹത്തോടെയുള്ള ആ വാക്ക്...

എനിക്കിഷ്ടപ്പെട്ട ഒരു മോട്ടിവേഷന്‍ പോലെ ഇന്നും ഓര്‍ക്കുന്നു...


പരസ്പരം കാണുമ്പോള്‍ സലാം പറഞ്ഞു , കുടുംബ വിശേഷം ചോദിച്ചറിഞ്ഞ്, ദുആ വസിയത്തോടെ അല്ലാതെ  പ്രിയപ്പെട്ട പക്കര്‍ച്ച പിരിഞ്ഞു പോകാറില്ല...

അദ്ധ്യാപകജോലി ലഭിച്ചതിനുശേഷം  ജോലി കിട്ടിയ വിവരം പങ്കുവെക്കുമ്പോള്‍ എന്റെ ഉപ്പ സന്തോഷിച്ചത് പോലെ തന്നെ പക്രുച്ചയും  സന്തോഷിക്കുകയും ചേര്‍ത്തുപിടിച്ച് അനുമോദിക്കുകയും ചെയ്തു.

നമ്മുടെ സ്‌നേഹബന്ധത്തില്‍ ഇടയില്‍ നിന്ന്  പ്രിയപ്പെട്ട ഉപ്പ മണ്‍മറഞ്ഞു പോയതിനു ശേഷം ഉപ്പാനെ കുറിച്ചുള്ള  ഒരുപാട് കാര്യങ്ങള്‍, ഓര്‍മ്മകള്‍  പക്രുച്ചക്ക് പറയാതിരിക്കാനാവില്ലയിരുന്നു...


 കുട്ടികളോടും പ്രത്യേകിച്ചു നാട്ടിലെ യുവാക്കളോടും  നര്‍മ്മമാര്‍ന്ന തമാശ കൊണ്ടുള്ള  സംസാരം അദ്ദേഹത്തെ  നാട്ടുകാരുടെ പ്രിയപ്പെട്ട പക്കര്‍ച്ചയാക്കി മാറ്റി.

നീളംകൂടിയ ശരീര പ്രകൃതവു,  തലയിലൊരു വെള്ള തലപ്പാവും, കൈയ്യിലൊരു നീളമുള്ള കുടയും നിഷ്‌ക്കളങ്കമായ സംസാരവും, അതിരുകളില്ലാത്ത ആ വലിയ മനുഷ്യ സ്‌നേഹത്തിന്റെ സാന്നിധ്യം  ഇനി ഇല്ലെന്ന് ഓര്‍ക്കുമ്പോഴാണ്  മനസ്സ്  കൂടുതല്‍ സങ്കടപ്പെടുന്നത്...


 നിഷ്‌കളങ്കത കൊണ്ടും, ജീവിത സൂക്ഷ്മത കൊണ്ടും നമ്മുക്കിടയില്‍ നടന്നുപോയ ആ മനുഷ്യ സ്‌നേഹി, രൂപഭാവത്തില്‍ ഉയരം എന്നതിനെക്കാള്‍ നമ്മളെക്കാളും വലിയ മനസ്സിന് ഉടമ എന്നതാണു ശരി. അല്ലാഹുവിന്റെ പള്ളിയെ, തങ്ങന്‍മാരെ,  ആലിമീങ്ങളെ, ഉസ്താദുമാരെ, മുതഅല്ലിമീങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സംശുദ്ധ  മനസ്സ് നമ്മളെക്കാള്‍ എത്രയോ വലിയ ഉയരങ്ങളില്‍ നില്‍ക്കുന്നു. വെള്ളിയാഴ്ചകളില്‍ മര്‍ത്യാ പള്ളിയിലെ സദാ സാന്നിദ്ധ്യമായിരുന്ന പക്കര്‍ച്ച നോക്കി പ്രസംഗത്തിനിടയില്‍ നമ്മുടെ പ്രിയപ്പെട്ട  റഫീഖ് സഹദി ഉസ്താദ് ഉദാഹരണമായി എടുത്ത് പറയുമ്പോള്‍, സദസ്സിലുള്ള ഓരോരുത്തരുടെയും മുഖം തട്ടാര്‍വളപ്പ് പക്കര്‍ച്ചയിലേക്ക് തിരയുമ്പോള്‍  നിഷ്‌കളങ്കമായി ആ മുഖത്ത് വിരിയുന്ന ചിരി നമുക്കെങ്ങിനെയാണ് മറക്കാന്‍ സാധിക്കുക! 


നമ്മുടെ ഉപ്പമാരുടെ തലപ്പാവില്‍ നിന്ന്  തൊപ്പിയിലേക്ക് തലമുറ മാറ്റം സംഭവിക്കുന്ന പുതിയകാലത്ത് തലയില്‍ നല്ലൊരു തലപ്പാവും കെട്ടിയുള്ള    പക്കര്‍ച്ചയുടെ സാന്നിധ്യം പഴയ  കാലത്തിന്റെ, അതിരുകള്‍ ഇല്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ  നേര്‍കാഴ്ചകള്‍ ആയി നാം അനുഭവിച്ചു... വലിയ മനസ്സിന്റെ  ആ വലിയ മനുഷ്യന്‍ നാഥന്റെ വിളിക്കുത്തരം നല്‍കി യാത്രയായിരിക്കുന്നു...

മര്‍ത്യ പള്ളിയിലെ ഖബറിസ്ഥാനില്‍ അവര്‍ അന്തിയുറങ്ങുന്നു...

സ്‌നേഹനിധിയായ  ഉപ്പയും പ്രിയപ്പെട്ട  പക്കര്‍ച്ചയും....  ഇരുവര്‍ക്കും നീ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണേ റബ്ബേ....ആമീന്‍.


                  ???അഷ്റഫ് മര്‍ത്യ


അമേക്കള ഫഖ്‌റുദ്ദീന്‍ ഹാജി    നിര്യാതനായി.

അമേക്കള ഫഖ്‌റുദ്ദീന്‍ ഹാജി നിര്യാതനായി.

 


മുഹിമ്മാത്ത് അബൂദാബി ഖദമുല്‍ അഹ്ദലിയ്യ് മുഹമ്മദ് റഫീഖ് അറഫയുടെ പിതാവും എസ് വൈ എസ് കുമ്പള സോണ്‍ സാന്ത്വനം സെക്രട്ടറി അബ്ദുല്‍ അസീസ് സഅദിയുടെ ഭാര്യാ പിതാവുമായ ഫഖ്‌റുദ്ദീന്‍ ഹാജി അമേക്കള  (77) നിര്യാതനായി.മക്കള്‍ മുഹമ്മദ് ശരീഫ് (അജ്മാന്‍),മുഹമ്മദ് ഹനീഫ് (അബൂദാബി),കൂബീര്‍,അബ്ദുല്‍ ഹമീദ്,ത്വാഹിറ,ഫൗസിയ്യ,അസ്മ ,സുബൈദ ,ഹസീന .മരുമക്കള്‍ പരേതനായ മുഹമ്മദ് ബാജന്തടുക്ക,മുഹമ്മദ് മുസമ്മില്‍ മുസ്ലിയാര്‍ ഉക്കിനടുക്ക,ശരീഫ് കാട്ടുകുക്കെ,നൗഷാദ് നെല്ലിക്കട്ട,റാബിയ്യ,മുഹ്‌സീന,സഫീദ,സഫിയ്യ,അന്‍സീര്‍.പെര്‍ല മര്‍ത്യ ജുമാ മസ്്ജിദില്‍ ബറടക്കി.അന്ത്യ കര്‍മ്മങ്ങള്‍ക്ക റഫീഖ് സഅദി ദേലംപാടി,സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ ങ്ങള്‍,്അഷ്‌റഫ് സഅദ് ആരിക്കാടി,അബ്ദുല്‍ അസീസ് സഅദി മുളിയടുക്കം,അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ഫഖ്‌റുദ്ദീന്‍ ഹാജിയുടെ നിര്യാണത്തില്‍ മുഹിമ്മാത്ത്് സാരഥികളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ,സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ അനുശോചിച്ചു. പ്രത്യേക പ്രാര്‍ത്ഥനക്കും മയ്യിത്ത് നിസ്‌കാരത്തിനും അഭ്യര്‍ത്ഥിച്ചു.


യൂസുഫ് മാസ്റ്ററുടെ വിയോഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍ഗോഡ് ജില്ലാ നേതാക്കളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളുര്‍, കന്തല്‍ സൂപ്പി മദനിഎന്നിവര്‍ അനുശോചിച്ചു. പ്രത്യേക പ്രാര്‍ത്ഥനക്കും മയ്യിത്ത് നിസ്‌കാരത്തിനും അഭ്യര്‍ത്ഥിച്ചു.


ചള്ളങ്കയം   ഹാജി യൂസുഫ് മാസ്റ്റര്‍   നിര്യാതനായി.

ചള്ളങ്കയം ഹാജി യൂസുഫ് മാസ്റ്റര്‍ നിര്യാതനായി.



ചള്ളങ്കയം ഹാജീ യൂസുഫ് മാസ്റ്റര്‍ (86) നിര്യാതനായി. നീണ്ട 37 വര്‍ഷം സ്വന്തം നാട്ടിലെ ചള്ളങ്കയം എം ഐ എ എല്‍ പി സ്‌കൂളില്‍ അധ്യാപകനും അതില്‍ പകുതിയിലേറേക്കാലവും പ്രധാനാധ്യാപകനുമായി ജോലി ചെയ്യുകയും ശേഷം പതിറ്റാണ്ടിലേറെക്കാലം പ്രസ്തുത വിദ്യാലയത്തിന്റെ മാനേജര്‍ പദവി വഹിക്കുകയും ചെയ്തിരുന്ന മത, സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു. നാല് പതിറ്റാണ്ടോളം ചള്ളങ്കയം മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെയും നേതൃ പദവിയിലുണ്ടായിരുന്നു. നിലവില്‍ കേരള മുസ്ലിം ജമാഅത്ത് അംഗമാണ്. ചള്ളങ്കയം ജുമുഅത്ത് പള്ളി ഖബ്ര്‍സ്ഥാനില്‍ മറവ് ചെയ്തു.

ആസ്യമ്മ ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: പരേതനായ മുഹമ്മദ്, അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍,അബ്ദുല്‍ ഖാദര്‍, ആയിഷ, ബീഫാത്തിമ്മ, ഹവ്വാ, സൈനബ്, നഫീസത്തുല്‍ മിസ്‌രിയ്യ. 

മരുമക്കള്‍ : അസ്മ, റൂഖിയ്യ, ബീഫാത്തിമ്മ, ഹന്നത്ത്, ഖദീജ,പരേതനായ മുനീര്‍, മുഹമ്മദ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ സത്താര്‍, ഇബ്രാഹിം.


മുഹിമ്മാത്ത്് സാരഥികളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ ങ്ങള്‍,അബൂബക്കര്‍ കാമില്‍ സഖാഫി,സഫ്വാന്‍ ഹിമമി തുടങ്ങിയവര്‍ അന്ത്യ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.


യൂസുഫ് മാസ്റ്ററുടെ വിയോഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍ഗോഡ് ജില്ലാ നേതാക്കളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളുര്‍, കന്തല്‍ സൂപ്പി മദനിഎന്നിവര്‍ അനുശോചിച്ചു. പ്രത്യേക പ്രാര്‍ത്ഥനക്കും മയ്യിത്ത് നിസ്‌കാരത്തിനും അഭ്യര്‍ത്ഥിച്ചു.


രാജ്യം മുഴുവന്‍ ഓക്‌സിജന്‍ എത്തിക്കുകയെന്നത് വലിയ വെല്ലുവിളി’; കൊവിഡ് പോരാളികളുമായി സംവദിച്ച് പ്രധാനമന്ത്രി

രാജ്യം മുഴുവന്‍ ഓക്‌സിജന്‍ എത്തിക്കുകയെന്നത് വലിയ വെല്ലുവിളി’; കൊവിഡ് പോരാളികളുമായി സംവദിച്ച് പ്രധാനമന്ത്രി

 



ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന് ആവശ്യകത എത്രയോ ഇരട്ടി വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്തിന്റെ പല വിദൂര ഭാഗങ്ങളിലേക്കും എത്തിക്കുക എന്നത് വളരെ വലിയ വെല്ലുവിളിയായിരുന്നുവെന്നും മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബന്ധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഓക്‌സിജന്‍ നിറച്ച ടാങ്ക് വളരെ വേഗതയില്‍ ഓടിക്കുക എളുപ്പമല്ല. ചെറിയൊരു ശ്രദ്ധക്കുറവ് ഉണ്ടായാല്‍ പോലും സ്‌ഫോടനം ഉണ്ടാവാന്‍ സാധ്യതയുണ്ട് .ഇന്‍ഡസ്ട്രിയല്‍ ഓക്‌സിജന്‍ ഉണ്ടാക്കുന്ന ധാരാളം പ്ലാന്റുകള്‍ രാജ്യത്തിന്റെ കിഴക്കു ഭാഗങ്ങളില്‍ ഉണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാനും ഒരുപാട് ദിവസങ്ങളെടുക്കും. ഈ വെല്ലുവിളി നേരിടാന്‍ ഏറ്റവും വലിയ സഹായമായത് ക്രയോജനിക് ടാങ്കര്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍, ഓക്‌സിജന്‍ എക്‌സ്പ്രസ്സ്, എയര്‍ഫോഴ്‌സ് എന്നിവയുടെ പൈലറ്റുമാര്‍, ഒക്കെയാണ്. ഇങ്ങനെയുള്ള ഒരുപാട് ആള്‍ക്കാര്‍ യുദ്ധമുഖത്ത് എന്ന പോലെ ജോലി ചെയ്ത് ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചുവെന്നും മോദി പറഞ്ഞു. തുടര്‍ന്ന് കൊവിഡ് പോരാളികളായ ചിലരുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിക്കുകയുമുണ്ടായി.

യു പിയിലെ ജോണ്‍പുര്‍ നിവാസി ദിനേശ് ഉപാധ്യായയുമായാണ് അദ്ദേഹം ആദ്യം സംസാരിച്ചത്. ഇരുവരുമായുള്ള സംഭാഷണങ്ങള്‍ ഇങ്ങനെയായിരുന്നു
മാദി: ദിനേശ് ജി നമസ്‌കാരം
ദിനേശ് ഉപാദ്ധ്യായ: നമസ്‌കാരം മോദിജി
മോദി: ആദ്യം താങ്കള്‍ ഒന്ന് സ്വയം പരിചയപ്പെടുത്തൂ.
ദിനേശ്: എന്റെ പേര് ദിനേശ് ബാബുനാഥ് ഉപാദ്ധ്യായ. ഞാന്‍ ജോണ്‍പുര്‍ ജില്ലയിലെ ഹസന്‍പുര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്നു സര്‍.
മോദി: ഉത്തര്‍പ്രദേശില്‍ അല്ലേ?
ദിനേശ്: അതേ സര്‍. എനിക്ക് അമ്മയേയും അച്ഛനേയും കൂടാതെ ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു മകനുമുണ്ട്.
മോദി: താങ്കള്‍ എന്താണ് ചെയ്യുന്നത്?
ദിനേശ്: ഞാന്‍ ഓക്‌സിജന്‍ ടാങ്കര്‍, അതായത് ദ്രവീകൃത ഓക്‌സിഡന്‍ ടാങ്കര്‍ ഓടിക്കുന്നു.
മോദി: മക്കളുടെ പഠനമൊക്കെ?
ദിനേശ്: നന്നായി നടക്കുന്നു സര്‍
മോദി: ഓണ്‍ലൈന്‍ പഠനമാണല്ലോ?
ദിനേശ്: അതേ അതേ. ഇപ്പോള്‍ പെണ്‍മക്കളുടെ സഹായത്താല്‍ ഞാനും ഓണ്‍ലൈനായി പഠിക്കുന്നു. 17 വര്‍ഷത്തോളമായി ഞാന്‍ ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കുന്നു.
മോദി: 17 വര്‍ഷമായി ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കുന്ന താങ്കള്‍ ഡ്രൈവര്‍ മാത്രമല്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന വ്യക്തി കൂടിയാണ്.
ദിനേശ്: ഞങ്ങളുടെ ജോലി ആ തരത്തിലുള്ളതാണല്ലോ സര്‍. ഇനോക്‌സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ തരത്തില്‍ ഓക്‌സിജന്‍ ഒരു സ്ഥലത്ത് എത്തിക്കുന്നത് ഞങ്ങള്‍ക്ക് അതിയായ സന്തോഷം നല്‍കുന്നു.
മോദി: പക്ഷേ, ഈ കൊറോണയുടെ കാലത്ത് താങ്കളുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചിരിക്കുകയാണല്ലോ?
ദിനേശ്: അതേ സര്‍.
മോദി: വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുമ്പോള്‍ താങ്കള്‍ എന്താണ് ചിന്തിക്കുന്നത്? അതായത്, മുന്‍പ് ഉണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായ എന്ത് ചിന്തയാണ് താങ്കളുടെ ഉള്ളിലുള്ളത്? ഏറെ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമല്ലോ അല്ലേ? കുടുംബത്തെ പറ്റിയുള്ള ചിന്തകള്‍, കൊറോണയെ കുറിച്ചുള്ള ആശങ്കകള്‍, ജനങ്ങളുടെ ജീവനെ കുറിച്ചുള്ള ആകുലതകള്‍ ഇതൊക്കെയല്ലേ താങ്കളുടെ മനസ്സിലൂടെ കടന്നുപോകുന്നത്?
ദിനേശ്: അങ്ങനെയല്ല സര്‍. ഈ തരത്തിലുള്ള ചിന്തകള്‍ക്കുപരിയായി ഇത് എന്റെ കര്‍ത്തവ്യമാണ്. ഞാനീ ചെയ്യുന്നതു മൂലം ഒരാള്‍ക്കെങ്കിലും ഓക്‌സിജന്‍ ലഭിച്ച് ജീവന്‍ നിലനിര്‍ത്താനായാല്‍ അത് എനിക്കേറെ അഭിമാനം നല്‍കുന്ന നിമിഷമാണ്.
മോദി: താങ്കളുടെ ആശയം വളരെ വ്യക്തമാണ്. ഈ സമയത്ത് താങ്കളെ പോലെയുള്ള ഒരു വ്യക്തി ചെയ്യുന്ന ജോലിയുടെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ഇത് അവരുടെ കാഴ്ചപ്പാടുകളില്‍ പ്രതിഫലിക്കുന്നുണ്ടോ?
ദിനേശ്: തീര്‍ച്ചയായും സര്‍. മുന്‍പൊക്കെ ട്രാഫ്ക് ജാമുകളില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴാകട്ടെ ഞങ്ങളെ സഹായിക്കുവാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുന്നു. ഞങ്ങളുടെ മനസ്സിലാകട്ടെ, എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തുക എന്നുള്ള ചിന്തയാണ് ഉള്ളത്. ഭക്ഷണം കിട്ടിയാലും ഇല്ലെങ്കിലും മറ്റു തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും അത് വകവെയ്ക്കാതെ ആശുപത്രികളില്‍ എത്തുമ്പോള്‍ അവിടെയുള്ള രോഗികളുടെ ബന്ധുക്കള്‍ രണ്ടു വിരലുകള്‍ കൊണ്ട് ‘V’’ എന്നു കാണിക്കും.
മോദി: അതായത്, ‘Victory’, വിജയം അല്ലേ?
ദിനേശ്: അതേ സര്‍, തീര്‍ച്ചയായും.
മോദി: വീട്ടിലെത്തിയാല്‍ ഇതൊക്കെ മക്കളോട് പറയാറുണ്ടോ?
ദിനേശ്: അല്ല സര്‍. അവര്‍ എന്റെ ഗ്രാമത്തിലാണ് താമസിക്കുന്നത്. ഞാന്‍ ഇനോക്‌സ് എയര്‍ പ്രോഡക്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. എട്ടോ ഒന്‍പതോ മാസം കൂടുമ്പോഴാണ് വീട്ടിലേക്ക് പോകാന്‍ സാധിക്കുന്നത്.
മോദി: അപ്പോള്‍ മക്കളുമായി ഫോണില്‍ സംസാരിക്കാറുണ്ടോ?
ദിനേശ്: ഉണ്ട് സര്‍. ഇടയ്ക്കിടെ.
മോദി: അച്ഛനെ കുറിച്ച് അവരുടെ മനസ്സില്‍ എന്തൊക്കെ ചിന്തകളാണുള്ളത്?
ദിനേശ്: സര്‍, ജോലി ശ്രദ്ധയോടെ ചെയ്യണം എന്നവര്‍ പറയാറുണ്ട്. മന്‍ഗാവിലും ഞങ്ങളുടെ കമ്പനിയുടെ ഓക്‌സിജന്‍ പ്ലാന്റ് ഉണ്ട്. കമ്പനി ജനങ്ങളെ ഏറെ സഹായിക്കുന്നു.
മോദി: എനിക്ക് വളരെ സന്തോഷമായി ശ്രീ ദിനേശ്. കൊറോണയ്ക്ക് എതിരായ ഈ യുദ്ധത്തില്‍ ഓരോരുത്തരും എങ്ങനെ പങ്കെടുക്കുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എട്ടോ ഒന്‍പതോ മാസം സ്വന്തം കുട്ടികളെയോ മറ്റു കുടുംബാംഗങ്ങളെയോ കാണാതിരിക്കുക. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന ചിന്തമാത്രം ഉള്ള മനസ്സുമായി കഴിയുക. തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണിത്. ദിനേശ് ഉപാദ്ധ്യായയെ പോലെ ലക്ഷക്കണക്കിന് ആളുകളാണ് ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നത്.
ദിനേശ്: തീര്‍ച്ചയായും സര്‍. നമ്മള്‍ കൊറോണയെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.
മോദി: അതേ ശ്രീ ദിനേശ്. ഇതുതന്നെയാണ് നമ്മുടെ ലക്ഷ്യവും കരുത്തും. ഒരുപാട് ഒരുപാട് നന്ദി. താങ്കളുടെ മക്കള്‍ക്ക് എന്റെ ആശംസകള്‍.
ദിനേശ്: നന്ദി സര്‍ നന്ദി
മോദി: നന്ദി.
സുഹൃത്തുക്കളേ, ഒരു ടാങ്കര്‍ ഡ്രൈവര്‍ ഓക്‌സിജനുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ ഈശ്വരന്‍ നിയോഗിച്ച ദൂതനായിട്ടാണ് ആളുകള്‍ കാണുന്നത്. എത്രമാത്രം ഉത്തരവാദിത്തമുള്ള ഒരു ജോലിയാണിത്. അതില്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും ഏറെയാണ്.
സുഹൃത്തുക്കളേ, വെല്ലുവിളികളുടെ ഈ സമയത്ത് ഓക്‌സിജന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമാക്കുവാന്‍ ഭാരതീയ റെയില്‍വേയും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഓക്‌സിജന്‍ എക്‌സ്പ്രസ്, ഓക്‌സിജന്‍ ടാങ്കറുകളേക്കാള്‍ വേഗത്തിലും കൂടിയ അളവിലും ഓക്‌സിജന്‍ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിമാനം പകരുന്ന ഒരു കാര്യമുണ്ട്. ഈ ഓക്‌സിജന്‍ എക്‌സ്പ്രസ്സുകള്‍ ഓടിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ക്കു മാത്രമല്ല, നമ്മുടെ രാജ്യത്തെ ഓരോ വനിതയ്ക്കും ഓരോ ഭാരതീയ പൗരനും അഭിമാനം പകരുന്ന കാര്യമാണിത്. മന്‍ കി ബാത്തില്‍ ലോക്കോ പൈലറ്റായ ശിരിഷ ഗജ്‌നിയോട് നമുക്കിനി സംസാരിക്കാം.
മോദി: ശിരിഷാ ജി നമസ്‌തേ.
ശിരിഷ: നമസ്‌തേ സര്‍, എങ്ങനെയുണ്ട്?
മോദി: ഞാന്‍ സുഖമായിരിക്കുന്നു. താങ്കള്‍ ലോക്കോ പൈലറ്റ് എന്ന നിലയില്‍ ജോലി ചെയ്യുന്നു. മാത്രമല്ല, ഓക്‌സിജന്‍ എക്‌സ്പ്രസ്സ് ഓടിക്കുന്നവരില്‍ ഒരുപാട് വനിതകളുമുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വളരെ ഗൗരവപൂര്‍ണ്ണമായ ഒരു ജോലിയാണ് താങ്കള്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ സമയത്ത് കൊറോണയ്ക്ക് എതിരായ യുദ്ധത്തില്‍ താങ്കളെ പോലുള്ള വനിതകള്‍ രാജ്യത്തിന്റെ കരുത്തായി മാറുകയാണ്. ഞങ്ങള്‍ക്കറിയേണ്ടത് ഇതിനുള്ള പ്രേരണ എവിടെ നിന്നാണ് ലഭിക്കുന്നത്?
ശിരിഷ: സര്‍, എനിക്ക് പ്രേരണ പകരുന്നത് എന്റെ മാതാപിതാക്കളാണ്. എന്റെ അച്ഛന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. എനിക്ക് രണ്ട് സഹോദരിമാരാണ് ഉള്ളത്. പക്ഷേ, ഞങ്ങളുടെ അച്ഛന്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യാനുള്ള പ്രേരണ പകരുന്നു. എന്റെ ഒരു സഹോദരി ബാങ്കുദ്യോഗസ്ഥയാണ്. ഞാന്‍ റെയില്‍വേയിലും
മോദി: കൊള്ളാം ശിരിഷ. സാധാരണ സമയത്തും താങ്കള്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്നു. സാധാരണ ട്രെയിന്‍ ഓടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓക്‌സിജന്‍ കൊണ്ടുപോകുന്ന ട്രെയിനാണ് ഓടിക്കുന്നത്. സാധാരണ ഗുഡ്‌സ് ട്രെയിനില്‍ നിന്നും വ്യത്യസ്തമായി ഓക്‌സിജന്‍ ട്രെയിന്‍ കൈകാര്യം ചെയ്യുന്നത് അല്പം ബുദ്ധിമുട്ടല്ലേ?
ശിരിഷ: എനിക്ക് ഇതില്‍ സന്തോഷമാണുള്ളത്. സുരക്ഷയുടെ കാര്യത്തില്‍, ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം. ഇതിന് റെയില്‍വേയുടെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് ലഭിക്കുന്നു. 125 കിലോമീറ്റര്‍ ദൂരം ഒന്നര മണിക്കൂറു കൊണ്ടാണ് ഞങ്ങള്‍ ഓടിയെത്തുന്നത്. ഈ ഉത്തരവാദിത്തം ഞാന്‍ സന്തോഷത്തോടെ നിര്‍വ്വഹിക്കുന്നു.
മോദി: വളരെ നല്ല കാര്യം. അഭിനന്ദനങ്ങള്‍. താങ്കളുടെ മാതാപിതാക്കള്‍ക്ക് പ്രണാമം. പ്രത്യേകിച്ചും മൂന്നു പെണ്‍മക്കള്‍ക്കും ഈ തരത്തിലുള്ള ജോലി നിര്‍വ്വഹിക്കാനുള്ള പ്രേരണ നല്‍കുന്നതിന്. നിങ്ങള്‍ മൂന്നു സഹോദരിമാര്‍ക്കും പ്രണാമം. കാരണം, നിങ്ങള്‍ പരിമിതികളെ മറികടന്ന് രാജ്യത്തിന് വേണ്ടി കടമ നിറവേറ്റുന്നു. ഒരുപാട് ഒരുപാട് നന്ദി.
ശിരിഷ: നന്ദി സര്‍. താങ്കളുടെ അനുഗ്രഹം ഞങ്ങള്‍ക്ക് ഉണ്ടാകണം.
മോദി: ഈശ്വരന്റെയും മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങള്‍ക്ക് എപ്പോഴുമുണ്ടാകും. നന്ദി.
ശിരിഷ: നന്ദി സര്‍.
സുഹൃത്തുക്കളേ, നമ്മള്‍ ഇപ്പോള്‍ ശ്രീമതി ശിരിഷയുടെ വാക്കുകള്‍ ശ്രദ്ധിച്ചു. അവരുടെ അനുഭവം പ്രചോദനം നല്‍കുന്നു. വാസ്തവത്തില്‍ ഈ പോരാട്ടം വളരെ വലുതാണ്, റെയില്‍വേയെപ്പോലെ തന്നെ, നമ്മുടെ രാജ്യത്തെ വെള്ളം, കര, ആകാശം എന്നീ മൂന്ന് മാര്‍ഗങ്ങളിലൂടെയും ഓക്‌സിജന്‍ എത്തുന്നു. ഒരുവശത്ത്, ഒഴിഞ്ഞ ടാങ്കറുകള്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ വഴി ഓക്‌സിജന്‍ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നു. മറുവശത്ത്, പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ജോലികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, ക്രയോജനിക് ടാങ്കറുകള്‍ എന്നിവ വിദേശത്ത് നിന്ന് സ്വദേശത്തേക്ക് കൊണ്ടുവരുന്നു. വ്യോമസേനയും സൈന്യവും ഈ ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഡി ആര്‍ ഡി ഒ പോലെയുള്ള സ്ഥാപനങ്ങളും ഇതുമായി സഹകരിക്കുന്നു. നമ്മുടെ ശാസ്ത്ര വ്യാവസായിക രംഗങ്ങളിലെ വിദഗ്ധരും സാങ്കേതിക വിദഗ്ധരും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെയെല്ലാം ജോലികളെ കുറിച്ച് മനസ്സിലാക്കാനുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സിലുണ്ട്. അതുകൊണ്ടാണ് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പട്‌നായിക് ജി നമ്മുടെ കൂടെ കൂടെ ചേരുന്നത്.
മോദി: ശ്രീ പട്‌നായക് ജയ്ഹിന്ദ്
ഗ്രൂപ്പ് ക്യാപ്റ്റന്‍: ജയ്ഹിന്ദ് സര്‍ സാര്‍ ഞാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എ കെ പട്‌നായക് ആണ്. ഹിന്‍ഡന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും സംസാരിക്കുന്നു.
മോദി: കൊറോണയുമായുള്ള യുദ്ധത്തില്‍ പട്‌നായിക് ജി, നിങ്ങള്‍ വളരെയധികം ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നു. ലോകത്തെല്ലായിടത്തുനിന്നും ടാങ്കറുകള്‍ ഇവിടെ എത്തിക്കുന്നു.ഒരു സൈനികന്‍ എന്ന നിലയില്‍ നിങ്ങള്‍ മറ്റൊരു ജോലി എങ്ങനെ ചെയ്തുവെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരാളെ കൊല്ലാന്‍ നിങ്ങള്‍ ഓടണം. ഇന്ന് നിങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുകയാണ്. ഈ അനുഭവം എങ്ങനെയുണ്ട്?
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്‍, ഈ പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് നമ്മുടെ നാട്ടുകാരെ സഹായിക്കാനാകുക, ഇത് ഞങ്ങള്‍ക്ക് വളരെ ഭാഗ്യകരമായ ജോലിയാണ്. സര്‍, ഞങ്ങള്‍ക്ക് ലഭിച്ച ഏതൊരു ദൗത്യവും ഞങ്ങള്‍ വളരെ നല്ല നിലയിലാണ് ചെയ്യുന്നത്.ഞങ്ങളുടെ പരിശീലനവും അനുബന്ധ സേവനങ്ങളും വച്ച് ഞങ്ങള്‍ എല്ലാവരെയും സഹായിക്കുന്നു. തൊഴില്‍ സംതൃപ്തി ആണ് ഏറ്റവും വലിയ കാര്യം സര്‍, അത് വളരെ ഉയര്‍ന്ന തലത്തിലാണ്, അതിനാലാണ് ഞങ്ങള്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം നടത്തുന്നത്.
മോദി: ക്യാപ്റ്റന്‍ താങ്കള്‍ക്ക് ഈ ദിവസങ്ങളില്‍ നടത്തേണ്ടിയിരുന്ന പ്രയത്‌നങ്ങള്‍ അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യേണ്ടിവന്നു. ഈ ദിവസങ്ങള്‍ താങ്കള്‍ക്ക് എങ്ങനെ ഉണ്ടായിരുന്നു?
ഗ്രൂപ്പ് ക്യാപ്റ്റന്‍: കഴിഞ്ഞ ഒരുമാസമായി, ഞങ്ങള്‍ ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിമാനത്താവളങ്ങളില്‍ നിന്നും തുടര്‍ച്ചയായി ഓക്‌സിജന്‍ ടാങ്കറുകള്‍, ദ്രവീകൃത ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എന്നിവ കൊണ്ടുപോവുകയായിരുന്നു. ഏകദേശം 1600 ലധികം പറക്കലുകള്‍ വ്യോമസേന നടത്തി, ഞങ്ങള്‍ 3000 ലധികം മണിക്കൂറുകള്‍ പറന്നു. 160 ഓളം അന്താരാഷ്ട്ര ദൗത്യങ്ങള്‍ നടത്തി. രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ആഭ്യന്തരമായി ഉപയോഗിക്കുന്ന എല്ലായിടത്തുനിന്നും ഓക്‌സിജന്‍ ടാങ്കറുകള്‍ എടുക്കുകയാണെങ്കില്‍, രണ്ട് മുതല്‍ മൂന്നു മണിക്കൂറിനുള്ളില്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ കഴിയും.അന്താരാഷ്ട്ര ദൗത്യത്തിലും, 24 മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും മുഴുവന്‍ ടാങ്കറുകള്‍ കൊണ്ടുവരുന്നതിലും രാജ്യത്തെ അതിവേഗം സഹായിക്കുന്നതിലും വ്യാപൃതരാണ് സര്‍.
മോദി: ക്യാപ്റ്റന്‍ നിങ്ങള്‍ക്ക് അന്തര്‍ദേശീയതലത്തില്‍ എവിടെയൊക്കെ പോകേണ്ടി വന്നു?
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്‍, ഹ്രസ്വ അറിയിപ്പില്‍ ഞങ്ങള്‍ക്ക് സിംഗപ്പൂര്‍, ദുബായ്, ബെല്‍ജിയം ജര്‍മ്മനി, യു.കെ തുടങ്ങിയ ഇടങ്ങളിലേക്ക് ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ വിമാനങ്ങളില്‍ പോകേണ്ടി വന്നു സര്‍. ഐ എല്‍ 76, സി 17 തുടങ്ങിയ വിമാനങ്ങള്‍. ഞങ്ങളുടെ ചിട്ടയായ പരിശീലനവും അച്ചടക്കവും കാരണം സമയബന്ധിതമായി ഇവയെല്ലാം ചെയ്യാനായി സര്‍!
മോദി: നോക്കൂ, ഈ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ എല്ലാ സൈനികരും ഏര്‍പ്പെട്ടിരിക്കുന്നതില്‍ രാജ്യം അഭിമാനിക്കുന്നു. അതും വെള്ളം, കര, ആകാശം, എന്നിവിടങ്ങളിലായി. ക്യാപ്റ്റന്‍ നിങ്ങളും വളരെ വലിയ ഉത്തരവാദിത്തമാണ് വഹിച്ചിട്ടുള്ളത്. അതിനാല്‍ ഞാന്‍ നിങ്ങളെയും അഭിനന്ദിക്കുന്നു.
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്‍, ഞങ്ങള്‍ ഞങ്ങളുടെ ഏറ്റവും മികച്ച ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്റെ മകളും എന്നോടൊപ്പം ഉണ്ട്, സര്‍, അദിതി.
മോദി: വളരെ സന്തോഷം
അദിതി: നമസ്‌കാരം മോദിജീ
മോദി: നമസ്‌കാരം മോളെ നമസ്‌കാരം. അദിതി എത്ര വയസ്സായി?
അദിതി: എനിക്ക് 12 വയസ്സായി ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.
മോദി: അപ്പോള്‍ ഈ ഡാഡി യൂണിഫോമില്‍ പുറത്തിറങ്ങുന്നു.
അദിതി: അതെ, എനിക്ക് അതില്‍ അഭിമാനം തോന്നുന്നു. ഇ ത്തരമൊരു സുപ്രധാന ജോലി അദ്ദേഹം ചെയ്യുന്നുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൊറോണയാല്‍ വേദന അനുഭവിക്കുന്ന ആളുകളെ വളരെയധികം സഹായിക്കുകയും നിരവധി രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ കൊണ്ടു വരികയും ചെയ്യുന്നു കണ്ടെയ്‌നറുകളും കൊണ്ടുവരുന്നു.
മോദി: പക്ഷേ മകള്‍ക്ക് അച്ഛനെ ഒരുപാട് മിസ്സ് ചെയ്യും , അല്ലേ?
അദിതി: അതെ, ഞാന്‍ അദ്ദേഹത്തെ വളരെയധികം മിസ്സ് ചെയ്യും. ഈയിടെയായി വീട്ടിലും അധികം ഉണ്ടാവാറില്ല കാരണം ഇത്രയധികം ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ പോകേണ്ടതുണ്ട് കൂടാതെ കണ്ടെയ്‌നറുകളും ടാങ്കറുകളും അതിന്റെ ഉല്പാദനശാല വരെ എത്തിക്കണം. എന്നാലല്ലേ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കു.
മോദി: ഓ അപ്പോള്‍ മോളെ ഓക്‌സിജന്‍ കാരണം ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കാനുള്ള ഈ ജോലിയെക്കുറിച്ച് ഇപ്പോ എല്ലാ വീടുകളുടെയും ആള്‍ക്കാര്‍ അറിഞ്ഞു തുടങ്ങി
അദിതി: അതെ
മോദി: അദിതിയുടെ അച്ഛന്‍ എല്ലാവര്‍ക്കും ഓക്‌സിജന്‍ കൊടുക്കുന്ന സേവനം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് സുഹൃത്തുക്കള്‍ അറിയുമ്പോള്‍ വളരെയധികം ആദരവ് ലഭിക്കുന്നുണ്ടാകും അല്ലേ?
അദിതി: അതെ എന്റെ എല്ലാ ഫ്രണ്ട്‌സും പറയാറുണ്ട് നിന്റെ അച്ഛന്‍ എത്ര വലിയ കാര്യമാണ് ചെയ്യുന്നത് അവര്‍ക്കെല്ലാം അഭിമാനം തോന്നുന്നുണ്ട് അത് കാണുമ്പോള്‍ എനിക്കും അഭിമാനം തോന്നുന്നു മാത്രമല്ല എന്റെ കുടുംബം മുഴുവന്‍, എന്റെ മുത്തശ്ശനും മുത്തശ്ശിയും അമ്മൂമ്മയും എല്ലാവരും അച്ഛനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. എന്റെ അമ്മ ഡോക്ടറാണ്. അമ്മയും രാവും പകലുമില്ലാതെ ജോലി ചെയ്യുന്നു മുഴുവന്‍ സേനയും എന്റെ അച്ഛന്റെ സ്‌ക്വാഡിലെ സൈനികരും എല്ലാവരും വളരെയധികം ജോലി ചെയ്യുന്നു. എനിക്ക് വിശ്വാസമുണ്ട്, എല്ലാവരുടെയും പ്രയത്‌നംകൊണ്ട് ഒരുദിവസം കൊറോണയുടെ യുദ്ധം നമ്മള്‍ തീര്‍ച്ചയായും ജയിക്കും
മോദി: പെണ്‍കുട്ടികള്‍ സംസാരിക്കുമ്പോള്‍ അവരുടെ വാക്കുകളില്‍ സരസ്വതി വിളയാടുന്നു എന്നാണ് പറയാറുള്ളത്. ഇങ്ങനെ അദിതി പറയുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഈശ്വരന്റെ വാക്കുകള്‍ തന്നെയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനം അല്ലെ നടക്കുന്നത് ?
അദിതി: അതെ ഇപ്പോള്‍ എവിടെയും ഓണ്‍ലൈന്‍ ക്ലാസ്സ് ആണ് നടക്കുന്നത്. അത് മാത്രമല്ല, ഞങ്ങള്‍ വീട്ടില്‍ എല്ലാ മുന്‍കരുതലുകളും എടുക്കുന്നു. പുറത്തേക്കെങ്ങാനും പോകേണ്ടി വന്നാല്‍ ഡബിള്‍ മാസ്‌ക് ധരിച്ച് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നു.
മോദി: ശരി മോളെ നിന്റെ വിനോദങ്ങള്‍ എന്തൊക്കെയാണ്? എന്തെല്ലാമാണ് നിനക്ക് ഇഷ്ടം?
അദിതി: ഞാന്‍ നീന്തലിലും ബാസ്‌കറ്റ്‌ബോളിലും തല്പരയാണ്. അതാണ് എന്റെ ഹോബി. എന്നാല്‍ ഇപ്പോഴത് കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഈ ലോക്ക്ഡൗണിന്റെ സമയത്ത് എനിക്ക് ബേക്കിംഗിലും പാചകത്തിലുമാണ് കൂടുതല്‍ അഭിരുചി. എന്നിട്ട് അച്ഛന്‍ എല്ലാ ജോലിയും കഴിഞ്ഞ് വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന് കുക്കിസും കേക്കും ഉണ്ടാക്കി കൊടുക്കുന്നു.
മോദി: വളരെ നല്ലത്. ശരി മോളെ, വളരെക്കാലത്തിനുശേഷം പപ്പയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചു. ക്യാപ്റ്റന്‍, ഞാന്‍ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു. ഞാന്‍ പറയുമ്പോള്‍, നിങ്ങളോട് മാത്രമല്ല നമ്മുടെ എല്ലാ സേനകളോടും കര-നാവിക-വ്യോമസേന എല്ലാവരേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഒരുപാട് നന്ദി ഗ്രൂപ്പ് ക്യാപ്റ്റന്‍ പട്‌നായക്.
ഗ്രൂപ്പ് ക്യാപ്റ്റന്‍: നന്ദി സാര്‍



Saturday 29 May 2021

 ഇന്ത്യയ്ക്ക് 60 ടണ്‍   ഓക്‌സിജന്‍ നല്‍കി വീണ്ടും   സൗദി മാതൃകയാകുന്നു

ഇന്ത്യയ്ക്ക് 60 ടണ്‍ ഓക്‌സിജന്‍ നല്‍കി വീണ്ടും സൗദി മാതൃകയാകുന്നു




റിയാദ്: ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തില്‍ തുടക്കം മുതലേ ഒപ്പമുണ്ടായിരുന്ന സൗദി വീണ്ടും കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടണ്‍ ലിക്വിഡ് ഓക്സിജന്‍ കൂടി സൗദിയില്‍ നിന്ന് അയച്ചു. മൂന്ന് കണ്ടെയ്നറുകളിലായാണ് ഓക്സിജന്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇത് ജൂണ്‍ ആറിന് മുംബൈയിലെത്തും.


ഇന്ത്യയിലെ കോവിഡ് വ്യാപനം മാറ്റങ്ങള്‍ ഇല്ലാതെ തന്നെ തുടരുകയാണ്. നേരിയ കുറവുകള്‍ പോസിറ്റീവ് കേസുകളില്‍ വന്നിട്ടുണ്ടെങ്കിലും അതൊന്നും ആശ്വാസകരമല്ല. ഈ സാഹചര്യത്തില്‍ സൗദിയുടെ സഹായം വലിയൊരു ആശ്വാസമാകും ഇന്ത്യയ്ക്ക്. ലോക് ഡൗണ്‍ ജനങ്ങളുടെ സ്വാഭാവിക ജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും അതുമൂലം രോഗികള്‍ കുറയുന്നുണ്ട്. ആള്‍ക്കൂട്ടങ്ങളും മറ്റും ഒഴിവാക്കുന്നതിലൂടെ വലിയൊരു സാമൂഹ്യവ്യാപന സാധ്യത തന്നെയാണ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്.


ഓക്സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ നേരത്തെ 80 ടണ്‍ ലിക്വിഡ് ഓക്സിജനും ചികിത്സാ സഹായങ്ങളും സൗദി ഇന്ത്യയിലേക്ക് അയച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യ നല്‍കിയ സഹായത്തിന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.


 ന്യൂനപക്ഷ സംവരണം;   80: 20 അനുപാതം   ഒഴിവാക്കണമെന്ന്   ജസ്റ്റിസ് കമാല്‍ പാഷ

ന്യൂനപക്ഷ സംവരണം; 80: 20 അനുപാതം ഒഴിവാക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ

 


ന്യൂനപക്ഷ ക്ഷേമപദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ക്ഷേമ പദ്ധതി 100% മുസ്ലിം സമൂഹത്തിന് വേണ്ടിയുള്ളതായിരുന്നു. മറ്റ് ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ ഇത് 80:20 ആക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



മുസ്ലിം വിഭാഗത്തിനായി മാറ്റിവച്ചത് വിഭജിക്കുകയല്ല വേണ്ടത്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രത്യേകം പദ്ധതി തയാറാക്കണം. ഈ വിഷയത്തിലെ ഹൈക്കോടതി വിധി തെറ്റാണെന്ന് പറയാനാകില്ല. മുന്നില്‍ വന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധി. ക്ഷേമ പദ്ധതികളുടെ ചരിത്രം കോടതിയെ ധരിപ്പിക്കാന്‍ മുസ്ലിം വിഭാഗത്തിനായില്ലെന്നും കമാല്‍പാഷ ട്വന്റിഫോറിനോട് പറഞ്ഞു.


ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരെ ജമാഅത്ത് കൗണ്‍സില്‍ രംഗത്തെത്തി. വിധി ചോദ്യം ചെയ്ത് മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. ആനുകൂല്യങ്ങള്‍ മുസ്ലിം സമുദായത്തിന് മാത്രമെന്ന് സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ 24 നോട് പറഞ്ഞു. 80:20 അനുപാതം റദ്ദാക്കിയ കോടതി വിധി നിരാശാജനകമാണ്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.


സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷ  റദ്ദാക്കിയേക്കും;  ഇന്റേണല്‍ മാര്‍ക്കുകള്‍  പരിഗണിക്കാന്‍ ആലോചന

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഇന്റേണല്‍ മാര്‍ക്കുകള്‍ പരിഗണിക്കാന്‍ ആലോചന





സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയോടെ ഉണ്ടാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനാണ് സാധ്യത. വിദ്യാര്‍ത്ഥികളുടെ 9,10,11 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിച്ച് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ആലോചനയിലുള്ളത്. പുതിയ സാഹചര്യത്തില്‍ ഇതേ രീതി സിബിഎസ്ഇയും സ്വീകരിക്കും.


സിബിഎസ്ഇ പരീക്ഷാ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ രണ്ട് നിര്‍ദേശങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. ഒന്ന്, പ്രധാനപ്പെട്ട വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുക, രണ്ട് പരീക്ഷാ സമയം വെട്ടിക്കുറച്ച് ഒബ്ജക്ടീവ് മാതൃകയില്‍ നടത്തുക. ഇതില്‍ പരീക്ഷ നടത്തുക എന്ന സിബിഎസ്ഇയുടെ നിര്‍ദേശമാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും സ്വീകരിച്ചത്. ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ഇതിനോട് വിയോജിപ്പ് ഉണ്ടായിട്ടുള്ളൂ.

പരീക്ഷയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വാക്സിനേഷന്‍ നടത്തണമെന്ന നിര്‍ദേശവും സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. മിക്ക സംസ്ഥാനങ്ങല്‍ും ലോക്ക്ഡൗണ്‍ തുടരുന്നത് പരീക്ഷാ നടത്തിപ്പിന് പ്രതിസന്ധിയാണ്. ഇതെല്ലാം പരിഗണിച്ചാണ് പരീക്ഷ പൂര്‍ണമായും റദ്ദാക്കാമെന്ന തീരുമാനം സിബിഎസ്ഇ പരിഗണിക്കുന്നത്. ജൂണ്‍ ഒന്നിന് നടക്കുന്ന യോഗത്തിലാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. അതേസമയം പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി നാളെ വാദം കേള്‍ക്കും.

ലക്ഷദ്വീപില്‍ നടപ്പാക്കുന്നത്‌ ഭരണഘടനാവിരുദ്ധ നടപടികള്‍ -ജോ​ണ്‍ ബ്രി​ട്ടാ​സ് എം.​പി

ലക്ഷദ്വീപില്‍ നടപ്പാക്കുന്നത്‌ ഭരണഘടനാവിരുദ്ധ നടപടികള്‍ -ജോ​ണ്‍ ബ്രി​ട്ടാ​സ് എം.​പി

 


റി​യാ​ദ്: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ ഖോ​ദ പ​ട്ടേ​ലി​െന്‍റ ന​ട​പ​ടി​ക​ള്‍ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് ജോ​ണ്‍ ബ്രി​ട്ടാ​സ് എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി.​സി.​സി ഇ​സ്‌​ലാ​ഹി കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'ല​ക്ഷ​ദ്വീ​പ് അ​ര​ക്ഷി​ത​മാ​ക്ക​രു​ത്, പ്ര​വാ​സി​ക​ള്‍ പ്ര​തി​ക​രി​ക്കു​ന്നു' എ​ന്ന ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത് സാം​സ്‌​കാ​രി​ക​വും സാ​മ്ബ​ത്തി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യി പ്ര​ത്യേ​കം സം​ര​ക്ഷി​ക്കേ​ണ്ട മേ​ഖ​ല​ക​ളെ​ന്ന നി​ല​യി​ലാ​ണ്. ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്ന ഈ ​പ​രി​ര​ക്ഷ​യാ​ണ് ദ്വീ​പി​ല്‍ ത​ക​ര്‍​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി.​സി.​സി ഇ​സ്‌​ലാ​ഹി കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ലാ​ഹ്‌ കാ​രാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മാം​സാ​ഹാ​രം നി​രോ​ധി​ക്കു​ന്ന​തി​ലൂ​ടെ​യും മ​ദ്യം സാ​ര്‍​വ​ത്രി​ക​മാ​ക്കു​ന്ന​തി​ലൂ​ടെ​യും ദ്വീ​പ് ജ​ന​ത​യു​ടെ സം​സ്‍കാ​രം ത​ക​ര്‍​ക്കു​ക​യാ​ണ് പു​തി​യ ഓ​ഡി​ന​ന്‍​സു​ക​ള്‍ വ​ഴി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ല​ക്ഷ​ദ്വീ​പ് റെ​ഗു​ലേ​ഷ​ന്‍ അ​തോ​റി​റ്റി ആ​ക്‌ട് ന​ട​പ്പാ​ക്കു​ക​വ​ഴി ദ്വീ​പ് ജ​ന​ത​യു​ടെ ഭൂ​മി ഒ​രു നി​യ​മ​പ​രി​ര​ക്ഷ​യും കി​ട്ടാ​തെ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് ​ൈക​യേ​റാ​നു​ള്ള വാ​തി​ലു​ക​ള്‍ തു​റ​ക്കു​ക​യാ​ണെ​ന്ന് ല​ക്ഷ​ദ്വീ​പ് പാ​ര്‍​ല​മെന്‍റ്​ അം​ഗം പി.​പി. മു​ഹ​മ്മ​ദ്‌ ഫൈ​സ​ല്‍ പ​റ​ഞ്ഞു. ഇ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഗു​ണ്ടാ ആ​ക്‌ട് പോ​ലെ ക​രി​നി​യ​മം അ​ടി​ച്ചേ​ല്‍​പി​ച്ചു​കൊ​ണ്ട് ദ്വീ​പ് ജ​ന​ത​യെ നി​ശ്ശ​ബ്​​ദ​മാ​ക്കാ​മെ​ന്ന്​ ക​രു​തു​ക​യാ​ണെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ഗു​ണ്ടാ ആ​ക്‌ട് പ്ര​കാ​രം കു​റ്റം ചെ​യ്യാ​തെ​ത​ന്നെ സം​ശ​യ​ത്തി​െന്‍റ ആ​നു​കൂ​ല്യ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്യാ​നും സ​മ​ധാ​ന​പ​ര​മാ​യി ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ന്‍​പോ​ലും അ​വ​കാ​ശ​മി​ല്ലാ​ത്ത വി​ധ​മു​ള്ള ജ​നാ​തി​പ​ത്യ ധ്വം​സ​ന​മാ​ണ് ദ്വീ​പി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും മീ​ഡി​യ വ​ണ്‍ സീ​നി​യ​ര്‍ ന്യൂ​സ്‌ എ​ഡി​റ്റ​ര്‍ അ​ഭി​ലാ​ഷ് മോ​ഹ​ന​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു പ​ഞ്ച​ശീ​ല ത​ത്ത്വ​ങ്ങ​ളി​ലൂ​ടെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക്​ ന​ല്‍​കി​യ രാ​ഷ്​​ട്ര​സ​ങ്ക​ല്‍​പ​ങ്ങ​ളെ ത​ക​ര്‍​ക്കു​ക​യാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്ന് മു​ന്‍ എം.​എ​ല്‍.​എ വി.​ടി. ബ​ല്‍​റാം പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഷാ​ജ​ഹാ​ന്‍ മാ​ട​മ്ബാ​ട്ട്, ഐ.​എ​സ്‌.​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത്‌, ബ​ഷീ​ര്‍ വ​ള്ളി​ക്കു​ന്ന് സൗ​ദി, സു​രേ​ഷ് വ​ല്ല​ത്ത് (ആ​സ്ട്രേ​ലി​യ), കെ.​ടി. നൗ​ഷാ​ദ് (ബ​ഹ്‌​റൈ​ന്‍), ടി.​വി. ഹി​ക്മ​ത്ത്‌ (കു​വൈ​ത്ത്‌), കെ.​എ​ന്‍. സു​ലൈ​മാ​ന്‍ മ​ദ​നി, മു​ജീ​ബ്‌ മ​ദ​നി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

അതിവ്യാപന ശേഷിയുള്ള   കൊവിഡ് വൈറസിനെ കണ്ടെത്തി;   ഇന്ത്യ യുകെ സംയുക്ത വകഭേദമെന്ന് വിയറ്റ്നാം

അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിനെ കണ്ടെത്തി; ഇന്ത്യ യുകെ സംയുക്ത വകഭേദമെന്ന് വിയറ്റ്നാം


 ഹനോയി - അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിനെ കണ്ടെത്തി. വിയറ്റ്നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. പുതിയ വൈറസ് വായുവിലൂടെയാണ് അതിവേഗം പടരുന്നത്. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.


ഈ വൈറസ് അത്യന്തം അപകടകാരിയാണ് വിയറ്റ്നാം ആരോഗ്യമന്ത്രി മന്ത്രി ങ്യുയാന്‍ തന്‍ ലോംഗ് പറഞ്ഞു. യുകെയിലും ഇന്ത്യയിലുമുള്ള വൈറസിന്റെ സംയുക്ത വകഭേദമാണ് പുതിയ വൈറസ് എന്ന് ഗവേഷകര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ആ.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ആ.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്‌നാമില്‍