Tuesday, 8 June 2021

യുവതിയെ ശുചി മുറി പോലുമില്ലാത്ത   സ്വന്തം മുറിയില്‍ വീട്ടുകാര്‍ അറിയാതെ   10 വര്‍ഷം താമസിപ്പിച്ച് യുവാവ്

യുവതിയെ ശുചി മുറി പോലുമില്ലാത്ത സ്വന്തം മുറിയില്‍ വീട്ടുകാര്‍ അറിയാതെ 10 വര്‍ഷം താമസിപ്പിച്ച് യുവാവ്

 


പാലക്കാട്: 10 വര്‍ഷം മുന്‍പ് കാണാതായ പതിനെട്ടുകാരിയെ ഒടുവില്‍ കണ്ടെത്തിയത് യുവാവിന്റെ മുറിക്കുള്ളില്‍ നിന്ന്. നാടും വീടും ഒരുപോലെ എഴുതിത്തള്ളിയ ഒരു കേസിനാണ് ഇവിടെ അന്ത്യമായിരിക്കുന്നത്. സ്വന്തം വീടിന് തൊട്ടടുത്തു തന്നെ പെണ്‍കുട്ടി പത്തുവര്‍ഷത്തോളം മുറിയില്‍ പൂട്ടിയിട്ട നിലയില്‍ ജീവിച്ചിട്ടും യുവാവിന്റെ വീട്ടുകാര്‍ പോലും ഇതറിഞ്ഞില്ല എന്നതാണ് അത്ഭുതം. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഇത്രകാലവും പുറത്തിറങ്ങാതെ ആ മുറിയ്ക്കുള്ളില്‍ യുവതി ജീവിച്ചത്.


മൂന്നു മാസം മുന്‍പ് യുവതിയെ വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച യുവാവിനെ കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു യുവതിയുടെ ഒളിവു ജീവിതവും പുറത്തറിഞ്ഞത്. പത്തുവര്‍ഷം വീട്ടില്‍ താമസിപ്പിച്ചിട്ടും യുവാവിന്റെ സഹോദരിയോ അച്ഛനോ അമ്മയോ ഇത്തരത്തില്‍ ഒരാരാളുടെ സാന്നിധ്യം ആ വീട്ടില്‍ അറിഞ്ഞിട്ടേയില്ല.


പാലക്കാട് അയിലൂര്‍ കാരക്കാട്ട് പറമ്ബിലാണു സംഭവം. 2010 ഫെബ്രുവരി രണ്ടു മുതല്‍ യുവതിയെ കാണാനില്ലെന്നു വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. മൂന്നു മാസം മുന്‍പു വരെ യുവാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ജീവിതം. വീട്ടുകാര്‍ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുമ്‌ബോഴെല്ലാം യുവാവ് മുറി പൂട്ടിയിട്ടു.


മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. ഒടുവില്‍ യുവാവിന്റെ തിരോധാനമാണ് പെണ്‍കുട്ടിയിലേക്കുള്ള അന്വേഷണത്തിന് വഴിവച്ചത്.


     സുരേന്ദ്രനെ   ഡല്‍ഹിക്ക് വിളിപ്പിച്ചു:   ഇന്ന് ദേശീയ   നേതൃത്വവുമായി കൂടിക്കാഴ്ച

സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചു: ഇന്ന് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച



ന്യൂഡല്‍ഹി കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ് അടക്കം കേരളത്തില്‍ പാര്‍ട്ടി വലിയ ആരോപണങ്ങള്‍ നേരിടുന്നതിനിടെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി. കേരളത്തിലെ സംഭവി വികാസങ്ങളെക്കുറിച്ച് ചോദിച്ചറിയുന്നതിനായി ദേശീയ നേതൃത്വം വിളിപ്പിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.


കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഡല്‍ഹിയിലെത്തിയതെന്നാണ് സുരേന്ദ്രനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ കുഴപ്പണ വിവാദം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഉയര്‍ന്ന പരാതികളുടെ പശ്ചാതലത്തില്‍ സുരേന്ദ്രനെ വിളിപ്പിക്കുകയായിരുന്നുവെന്നാണ് എതിര്‍ ഗ്രൂപ്പുകാര്‍ പറയുന്നത്.



 

അതേസമയം മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.





     പാക്കിസ്ഥാനിലെ   ട്രെയിനപകടം:   മരണം 65 ആയി

പാക്കിസ്ഥാനിലെ ട്രെയിനപകടം: മരണം 65 ആയി


പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. 100 ലേറെ പേര്‍ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.


അപ്പര്‍ സിന്ധില്‍ റേതി-ധാര്‍കി സ്റ്റേഷനുകള്‍ക്കിടയില്‍ തിങ്കളാഴ്ച വെളുപ്പിനായിരുന്നു ദുരന്തം. കറാച്ചിയില്‍ നിന്നു സര്‍ഗോധയിലേക്കു വന്ന മില്ലത്ത് എക്‌സ്പ്രസ് പാളംതെറ്റി മറ്റൊരു ട്രാക്കിലേക്കു വീണപ്പോള്‍ ആ പാളത്തിലൂടെ റാവല്‍പിണ്ടിയില്‍ നിന്നു കറാച്ചിയിലേക്കു പോകുകയായിരുന്നു സര്‍ സയിദ് എക്‌സ്പ്രസിലിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായും അപകടത്തില്‍പ്പെട്ട 17 കോച്ചുകളും ട്രെയിനിന്റെ എഞ്ചിനും നീക്കം ചെയ്ത് റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതായും ഡിവിഷണല്‍ സൂപ്രണ്ട് അറിയിച്ചു.



 

 





     കെ എസ് ആര്‍ ടി സി   ദീര്‍ഘദൂര സര്‍വ്വീസ്

കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വ്വീസ്



  ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി നിര്‍ത്തിവെച്ചിരുന്ന കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘദൂര സര്‍വ്വീസ് ഇന്ന് രാവിലെയോടെ പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോകോളുകളെല്ലാം പാലിച്ചാണ് സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ നിന്ന് മാത്രം 75ഓളം ദീര്‍ഘദൂര സര്‍വ്വീസുകളാണ് തുടങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പലയിടത്തും കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് പുതിയ സര്‍വ്വീസുകള്‍.

സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 'എന്റെ കെ എസ് ആര്‍ ടി സി'മൊബൈല്‍ ആപ്, ംംം.സലൃ മഹമൃരേ.രീാ എന്ന വെബ്സൈറ്റിലും ലഭിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ റിസര്‍വ് ചെയ്യാം.


നാഷണല്‍ ഹൈവേ, എം സി റോഡ് , മറ്റുപ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവിടങ്ങളിലൂടെയാണു സര്‍വീസുകള്‍ നടത്തുന്നത്. ഓര്‍ഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരും. കര്‍ശന നിയന്ത്രണമുള്ള 12, 13 തീയതികളില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടാകില്ല.


യാത്രക്കാര്‍ ആവശ്യമുള്ള രേഖകള്‍ കരുതണം. ബസുകളില്‍ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ഡൗണ്‍ പിന്‍വലിക്കുന്ന 17 ന് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.





 ബ്ലാക്ക് ഫംഗസ് ചികിത്സയിലായിരുന്ന   ഹരിയാന മുന്‍മന്ത്രി അന്തരിച്ചു

ബ്ലാക്ക് ഫംഗസ് ചികിത്സയിലായിരുന്ന ഹരിയാന മുന്‍മന്ത്രി അന്തരിച്ചു



ചണ്ഡിഖഡ് -  ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹരിയാന മുന്‍ മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായിരുന്ന കമല വര്‍മ (93) അന്തരിച്ചു. കൊവിഡ് മുക്തയായ ശേഷമാണ് കമല വര്‍മക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണം. കമല വര്‍മയുടെ മരണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഖേദം രേഖപ്പെടുത്തി.








 രാജ്യത്ത് ഇന്ധന   വില കുതിക്കുന്നു;   37 ദിവസത്തിനുള്ളില്‍   കൂട്ടിയത് 22 തവണ

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു; 37 ദിവസത്തിനുള്ളില്‍ കൂട്ടിയത് 22 തവണ


ന്യൂഡല്‍ഹി - രാജ്യത്ത് ഇന്ധന വില ദിനേന വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി എണ്ണക്കമ്പനികള്‍ തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.


കൊച്ചി പെട്രോള്‍ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസല്‍ 91.31 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. പ്രീമിയം പെട്രോളിന് കേരളത്തിലും പലയിടത്തും നൂറിന് മുകളിലാണ് വില.



 

 



     കാണ്‍പൂരില്‍   ബസും ട്രക്കും   കൂട്ടിയിടിച്ച്   15 മരണം

കാണ്‍പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം




കാണ്‍പൂര്‍ - ഉത്തര്‍പ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.


ഇന്ന് രാത്രി കാണ്‍പൂരിലാണ് അപകടം ഉണ്ടായത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശതാബ്ദി എ സി ബസാണ് അപകടത്തില്‍പ്പെട്ടത്. ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്നു ബസ്. പരുക്കേറ്റവരെ ലാല ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





 യൂസുഫലിയുടെ ഇടപെടലില്‍   വധശിക്ഷ ഒഴിവായി;   ബെക്സ് കൃഷ്ണന്‍   നാട്ടിലെത്തി

യൂസുഫലിയുടെ ഇടപെടലില്‍ വധശിക്ഷ ഒഴിവായി; ബെക്സ് കൃഷ്ണന്‍ നാട്ടിലെത്തി



വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ കാരുണ്യത്തില്‍ ലഭിച്ചത് പുതുജന്മം

 വധശിക്ഷക്ക് വിധിക്കപ്പെട്ട് യുഎഇയില്‍ ജയിലിലടയ്ക്കപ്പെടുകയും വ്യവസായി എംഎ യൂസുഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ജയില്‍ മോചിതനാകുകയും ചെയ്ത തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണന്‍ ജന്മനാട്ടിലണഞ്ഞു. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ യാത്രതിരിച്ച ബെക്സ്, ഇന്ന് പുലര്‍ച്ചെ 1.45 നാണ് കൊച്ചിയിലെത്തിയത്. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. ഭാര്യ വീണയും മകന്‍ അദ്വൈതും ബെക്സിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു.


വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ കാരുണ്യത്തില്‍ ലഭിച്ചത് പുതുജന്മാമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബെക്സ് കൃഷ്ണന്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടത്. ബെക്സ് കൃഷ്ണന്റെ കുടുംബം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തില്‍ ശിക്ഷ റദ്ദ് ചെയ്യാന്‍ സാധിച്ചതാണ് നിര്‍ണായകമായത്.



 

2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യു.എ.ഇ. സുപ്രീം കോടതി 2013-ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.


അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്.


കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.


വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെക്കുകയാണുണ്ടായത്.





 അന്വേഷണ സംഘം കണ്ടെത്തിയ പണം തിരികെ കിട്ടണം; കൊടകര കേസില്‍ കോടതിയെ സമീപിച്ച് ധര്‍മ രാജന്‍

അന്വേഷണ സംഘം കണ്ടെത്തിയ പണം തിരികെ കിട്ടണം; കൊടകര കേസില്‍ കോടതിയെ സമീപിച്ച് ധര്‍മ രാജന്‍


തൃശൂര്‍:കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കണ്ടെത്തിയ പണം തിരികെ ആവശ്യപ്പെട്ട് ധര്‍മരാജന്‍ കോടതിയില്‍. പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകള്‍ ധര്‍മരാജന്‍ കോടതിയില്‍ ഹാജരാക്കി. ഒരു കോടി രൂപയുടെ ഉറവിടമാണ് വ്യക്തമാക്കിയത്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് രേഖകള്‍ ഹാജരാക്കിയത്.


ഡല്‍ഹിയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിനാണ് പണം കൊണ്ടുപോയതെന്നാണ് ധര്‍മരാജന്റെ വെളിപ്പെടുത്തല്‍. നേരത്തെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ഇയാള്‍ പോലീസിന് നല്‍കിയ പരാതി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് മൊഴി നല്‍കി. നഷ്ടപ്പെട്ട പണത്തില്‍ 1.40 കോടി രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2.10 കോടി രൂപ ഇനിയും കണ്ടെത്താനുണ്ട്.




 ജയിലുകളില്‍ കൂടുതല്‍ ചികിത്സാ സംവിധാനം ഒരുക്കും; ചുരുങ്ങിയത് 2 ഡോക്ടര്‍മാരെ നിയോഗിക്കും

ജയിലുകളില്‍ കൂടുതല്‍ ചികിത്സാ സംവിധാനം ഒരുക്കും; ചുരുങ്ങിയത് 2 ഡോക്ടര്‍മാരെ നിയോഗിക്കും


തിരുവനന്തപുരം: എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



ചുരുങ്ങിയത് രണ്ട് ഡോക്ടര്‍മാരെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക തസ്തിക സൃഷ്ടിക്കും. എല്ലാ ജയിലുകളിലും ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ തടവുകാര്‍ക്ക് പ്രത്യേക ചികിത്സാസംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജയില്‍ മേധാവി ഋഷിരാജ് സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


 കെ പി സി സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന് ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍

കെ പി സി സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന് ആശംസകള്‍ നേര്‍ന്ന് നേതാക്കള്‍


തിരുവനന്തപുരം:കെ പി സി സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്ന് നേതാക്കള്‍. ഗ്രൂപ്പുകള്‍ക്കും വ്യക്തി താത്പര്യങ്ങള്‍ക്കും അതീതമായി കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ സുധാകരന് കഴിയട്ടെയെന്ന് വി എം സുധീരന്‍ ആശംസിച്ചു.

സംസ്ഥാനത്ത് പാര്‍ട്ടിയില്‍ മാറ്റത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സുധാകരന്റെ വീട്ടിലെത്തി തിരുവഞ്ചൂര്‍ ആശംസകളറിയിച്ചു.


സുധാകരനെ കെ പി സി സി പ്രസിഡന്റായി നിയോഗിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും പാര്‍ട്ടിക്കും യു ഡി എഫിനും ഇത് ഗുണം ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.



 കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15

കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,06,88,146 സാമ്പിളുകളാണ് പരിശോധിച്ചത്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1830, തിരുവനന്തപുരം 1681, കൊല്ലം 1710, പാലക്കാട് 798, കോഴിക്കോട് 1212, തൃശൂര്‍ 1201, ആലപ്പുഴ 1192, കണ്ണൂര്‍ 616, കോട്ടയം 609, പത്തനംതിട്ട 546, ഇടുക്കി 538, കാസര്‍ഗോഡ് 445, വയനാട് 247 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 9, എറണാകുളം, വയനാട് 8 വീതം, തൃശൂര്‍, കാസര്‍ഗോഡ് 7 വീതം, കൊല്ലം 6, പാലക്കാട് 4, പത്തനംതിട്ട 3, കോട്ടയം 2, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1273, കൊല്ലം 1473, പത്തനംതിട്ട 771, ആലപ്പുഴ 1521, കോട്ടയം 846, ഇടുക്കി 664, എറണാകുളം 1213, തൃശൂര്‍ 1128, പാലക്കാട് 1655, മലപ്പുറം 4831, കോഴിക്കോട് 1714, വയനാട് 297, കണ്ണൂര്‍ 790, കാസര്‍ഗോഡ് 1843 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,43,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,04,011 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,12,155 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,79,163 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2510 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


കോണ്‍ഗ്രസിനെ ഇനി സുധാകരന്‍ നയിക്കും

കോണ്‍ഗ്രസിനെ ഇനി സുധാകരന്‍ നയിക്കും


തിരുവനന്തപുരം :സംസ്ഥാന കോണ്‍ഗ്രസിനെ ഇനി കെ സുധാകരന്‍ നയിക്കും. സുധാകരനെ കെ പി സി സി അധ്യക്ഷനായി പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയോഗിച്ചു. വിവരം സോണിയാ ഗാന്ധി സുധാകരനെ അറിയിച്ചു. തീരുമാനം രാഹുല്‍ ഗാന്ധി സുധാകരനെ അറിയിച്ചു.


കെ പി സി സി ജനറല്‍ സെക്രട്ടറിയായിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ കെ എസ് യുവിലൂടെയാണ് കണ്ണൂര്‍ എടക്കാട് നടാല്‍ സ്വദേശി സുധാകരന്റെ രാഷ്ട്രീയ പ്രവേശം. 1991ല്‍ കണ്ണൂര്‍ ഡി സി സി പ്രസിഡന്റായി. 2001-2004 കാലഘട്ടത്തില്‍ വനം വകുപ്പ് മന്ത്രിയായി. നിലവില്‍ കണ്ണൂരില്‍ നിന്നുള്ള ലോക്സഭാംഗമാണ്.




     പുതിയ വാക്‌സിന്‍   മാര്‍ഗ്ഗ രേഖ പുറത്തിറക്കി   കേന്ദ്ര ആരോഗ്യ മന്ത്രാലയം

പുതിയ വാക്‌സിന്‍ മാര്‍ഗ്ഗ രേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം



രാജ്യത്തെ കൊവിഡ് വാക്‌സിന്‍ മാര്‍ഗ്ഗ രേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം .ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും.സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ നിരക്ക് ഉല്‍പാതകര്‍ തീരുമാനിക്കും.


കുതിരാന്‍ തുരങ്കപാത   ആഗസ്റ്റ് ഒന്നിന് തുറക്കും

കുതിരാന്‍ തുരങ്കപാത ആഗസ്റ്റ് ഒന്നിന് തുറക്കും


കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



എല്ലാ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തീയാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു . അതുമായി ബന്ധപ്പെട്ട അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ.രാജന്‍, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആര്‍. ബിന്ദു, പി.ഡബ്ല്യൂ.ഡി. സെക്രട്ടറി ആനന്ദ് സിംഗ്, ദേശീയപാതാ അതോറിറ്റി അധികൃതര്‍, നിര്‍മ്മാണ കമ്പനി അധികൃതര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


 സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന്   പിന്മാറാന്‍ കൈക്കൂലി;   അന്വേഷണം ജില്ലാ   ക്രൈം ബ്രാഞ്ചിന്

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ കൈക്കൂലി; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്



കാസര്‍കോട് - സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ചിന്. ക്രൈം ബ്രാഞ്ച് ഡി വൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. മഞ്ചേശ്വരത്ത് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദരക്ക് പണം നല്‍കിയെന്നാണ് കേസ്. ബദിയടുക്ക പോലീസ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 171 ബി വകുപ്പനുസരിച്ച് കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.


നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി ജെ പി നേതാക്കള്‍ വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി വി രമേശന്‍ കാസര്‍കോട് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്.





ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള   യാത്രാ വിലക്ക് യു എ ഇ നീട്ടി

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് യു എ ഇ നീട്ടി



കൊച്ചി - ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് യു എ ഇ ജൂലൈ ആറ് വരെ നീട്ടി. യു എ ഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ യാത്രക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.


നേരത്തെ ജൂണ്‍ 30 വരെയാണ് യു എ ഇ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്.





 ഒരു കോടി വാക്സിന്‍   വാങ്ങാനുള്ള ഓര്‍ഡര്‍   റദ്ദാക്കിയതായി സംസ്ഥാനം   ഹൈക്കോടതിയില്‍

ഒരു കോടി വാക്സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയതായി സംസ്ഥാനം ഹൈക്കോടതിയില്‍



ഒരു കോടി വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത്രധികം വാക്‌സിന്‍ നല്‍കാനാകില്ലെന്ന് കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന പരിധിക്കുള്ളില്‍ നിന്ന് മാത്രമേ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയൂ എന്ന് കമ്പനികള്‍ അറിയിച്ചതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വാക്‌സിന്‍ വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. പുതിയ വാക്സിന്‍ വിതരണ നയം സംബന്ധിച്ച് നാളെ തന്നെ നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഹര്‍ജികള്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി


രാജ്യത്തെ   കൊവിഡ് കേസ്   63ദിവസത്തിന് ശേഷം    ഒരു ലക്ഷത്തില്‍ താഴെ

രാജ്യത്തെ കൊവിഡ് കേസ് 63ദിവസത്തിന് ശേഷം ഒരു ലക്ഷത്തില്‍ താഴെ



ന്യൂഡല്‍ഹി -രാജ്യത്തെ പ്രതിദന കൊവിഡ് കണക്കില്‍ ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര ആരോഗ്യമന്ത്രിലായം. രണ്ട് മാസത്തിന് ശേഷം രാജ്യത്തെ കൊവിഡ് കേസ് ഒരു ലക്ഷത്തിന് താഴെ എത്തിയതായി കണക്കുകള്‍ പറയുന്നു. 24 മണിക്കൂറിനിടെ 86,498 കേസുകളും 2123 മരണങ്ങളുമാണ് രാജ്യത്തുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമാണ്. 1,82,282 പേര്‍ ഇന്നലെ രോഗമുക്തി കൈവരിച്ചു. രോഗമുക്തി നിരക്ക് 94.27 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലാണ് കേസുകളിലേറെയും. എന്നാല്‍ ഇവിടങ്ങളിലെല്ലാം പുതിയ കേസുകള്‍ കുറഞ്ഞുവരുകയാണ്. രാജ്യത്ത് ഇതിനകം 2,89,96,473 കൊവിഡ് കേസും 3,51,309 മരണങ്ങളുമാണ് ഉണ്ടായത്.


മഹാരാഷ്ട്രയില്‍ മാത്രം 58,42,000 കേസുകളും 1,00,470 മരണങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ 340 മരണങ്ങളാണുണ്ടായത്. തമിഴ്നാട്ടില്‍ 351, കര്‍ണാടകയില്‍ 340, കേരളത്തില്‍ 211, ബംഗാളില്‍ 103 മരണങ്ങളും ഇന്നലെയുണ്ടായി.



 

 




 

 സംസ്ഥാനത്ത്   ഓണ്‍ലൈന്‍ പഠനം   തുടരേണ്ട സാഹചര്യം:   മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം തുടരേണ്ട സാഹചര്യം: മുഖ്യമന്ത്രി


 തിരുവനന്തപുരം - കൊവിഡിന്റെ മൂന്നാം തരംഗം സംബന്ധിച്ചുള്ള മുന്നറിയിപ്പുള്ളതിനാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


പാഠപുസ്തകത്തിനൊപ്പം ഡിജിറ്റല്‍ ഉപകരണങ്ങളും വിദ്യാര്‍ഥികളില്‍ ഉണ്ടാവേണ്ടതുണ്ട്. എല്ലാ വിദ്യാര്‍ഥികളുടെ കൈകളിലും പഠനത്തിനാവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനാവശ്യമായ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. വിവിധ സ്രോതസുകളെ ഒന്നിച്ച് അണിനിരത്തിയാകും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.





കെ.എസ്.ആര്‍.ടി.സി   ദീര്‍ഘദൂര സര്‍വീസുകള്‍   നാളെ മുതല്‍

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍


കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിര്‍ദേശമുണ്ട്.

അതേസമയം സര്‍വീസുകള്‍ ആരംഭിക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. സര്‍വീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആര്‍.ടി.സി സി എം.ഡി യോടും ആവശ്യപ്പെട്ടു.


Monday, 7 June 2021

സ്ഥാനാര്‍ത്ഥിത്വം   പിന്‍വലിക്കാന്‍   പണം നല്‍കിയ   കേസ്;   കൂടുതല്‍ പേരെ   പ്രതി ചേര്‍ക്കും

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ കേസ്; കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും


മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പുറമെ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നീക്കം. ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



ഇരുവരുടെയും പേരുകള്‍ ഇടത് സ്ഥാനാര്‍ത്ഥി വി വി രമേശന്റെ പരാതിയിലും പറയുന്നുണ്ട്. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതിനൊപ്പം ഗുരുതര വകുപ്പുകള്‍ ചുമത്താനും സാധ്യത നില നില്‍ക്കുന്നുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആറില്‍ പ്രതിയായി കെ സുരേന്ദ്രന്റെ പേര് മാത്രമാണ് ഉള്ളത്.


കഴിഞ്ഞ ദിവസം സുന്ദര പൊലീസിന് നല്‍കിയ മൊഴിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും തടങ്കലില്‍ പാര്‍പ്പിച്ചെന്നും പറഞ്ഞിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി സുന്ദരയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.


ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ നിരവധി ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം

ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ നിരവധി ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം

 



ന്യൂഡല്‍ഹി : ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ സോ​ള്‍​ജി​യ​ര്‍ ജ​ന​റ​ല്‍ ഡ്യൂ​ട്ടി ത​സ്​​തി​ക​യി​ല്‍ നിരവധി ഒഴിവുകള്‍. ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. എ​ഴു​ത്തു​പ​രീ​ക്ഷ, കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​​ സെ​ല​ക്​​ഷ​ന്‍.

ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.joinindianarmy.nic.inല്‍ ​ല​ഭ്യ​മാ​ണ്. 100 ഒ​ഴി​വു​ക​ളി​ലേ​ക്കാണ് റി​ക്രൂ​ട്ട്​​മെന്‍റി​നാ​യി അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണിച്ചത് . അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ള്‍​ക്ക് അപേക്ഷിക്കാം. 45 ശ​ത​മാ​നം മാ​ര്‍​​ക്കോ​ടെ (ത​ത്തു​ല്യ ഗ്രേ​ഡി​ല്‍) പ​ത്താം ക്ലാ​സ്​ വി​ജ​യി​ച്ചി​രി​ക്ക​ണം. ഓ​രോ വി​ഷ​യ​ത്തി​നും 33 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ​യു​ണ്ടാ​ക​ണം.

2000 ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​നും 2004 ഏ​പ്രി​ല്‍ ഒ​ന്നി​നും ഇ​ട​യി​ല്‍ ജ​നി​ച്ച​വ​രാ​ക​ണം അപേക്ഷകര്‍. ഉ​യ​രം 152 സെ.​മീ​റ്റ​ര്‍. ഇ​തി​ന​നു​സൃ​ത​മാ​യ ഭാ​ര​മു​ണ്ടാ​ക​ണം. ഫി​സി​ക്ക​ല്‍, മെ​ഡി​ക്ക​ല്‍ ഫി​റ്റ്​​ന​സും വേ​ണം. വൈ​ക​ല്യ​ങ്ങ​ള്‍ ഉ​ള്ള​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. അം​ബാ​ല, ല​ഖ്​​നോ, ജ​ബ​ല്‍​പൂ​ര്‍, ബെ​ല്‍​ഗാം, പൂ​ണെ, ഷി​ല്ലോ​ങ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റി​ക്രൂ​ട്ട്​​മെന്‍റ്​ റാ​ലി സം​ഘ​ടി​പ്പി​ക്കും.


     കേന്ദ്രത്തിന്   വഴങ്ങി ട്വിറ്റര്‍

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍



കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാര്‍?ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചു.

ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് ഉറപ്പ് നല്‍കുകയും, നടപടികളുടെ പുരോഗതി കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ക്രിയാത്മക ചര്‍ച്ചകള്‍ തുടരുമെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.


ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ?ഗമായി ട്വിറ്ററിന് നോട്ടിസ് അയച്ചിരുന്നു. ഐ.ടി.ദേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കില്‍ ട്വിറ്ററിന്റെ ഇന്റര്‍ മീഡിയേറ്ററി അവകാശം പിന്‍വലിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതിന് മറുപടിയായാണ് ട്വിറ്ററിന്റെ പുതിയ നിലപാട്.


2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി മാര്‍ച്ച് 25ന് അര്‍ധരാത്രി അവസാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


 മഹാരാഷ്ട്രയില്‍   സാനിറ്റൈസര്‍ നിര്‍മാണ   കേന്ദ്രത്തില്‍ തീപ്പിടത്തം:   18 മരണം

മഹാരാഷ്ട്രയില്‍ സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപ്പിടത്തം: 18 മരണം



മുംബൈ - മഹാരാഷ്ട്രയിലെ പുനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും ഫാക്ടറി തൊഴിലാളികളാണ്. അപകട സമയം 37 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്കിന് തീ പടര്‍ന്നതാണ് അപകട കാരണം.അഗ്നിശമന സേനയുടെ ആറ് യൂണിറ്റ് എത്തിയാണ് തീ പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം രേഖപ്പെടുത്തി.





സംസ്ഥാനത്ത്   ഇന്ന് അര്‍ധരാത്രി മുതല്‍   ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം



തിരുവനന്തപുരം -  കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹാര്‍ബറുകള്‍ നീണ്ടകാലം അടച്ചിട്ട പ്രതിസന്ധി മാറുന്നതിന് മുമ്പെ തീരദേശത്തെ കൂടുതല്‍ വറുതിയിലാക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍. 40 ദിവസത്തേക്ക് കേരള തീരത്ത് യന്ത്രവത്കൃത വളങ്ങങ്ങള്‍ക്ക് മത്സ്യ ബന്ധനത്തിന് നിരധനമുണ്ടാകും. എന്നാല്‍ പരമ്പരാഗത വള്ളങ്ങളില്‍ മീന്‍പിടിക്കുന്നവര്‍ക്ക് വിലക്കില്ല.

കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വര്‍ധനവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാന്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.


ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ ഇന്ധന സബ്‌സിഡി നല്‍കിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ല എന്നാണ് ബോട്ടുടമകള്‍ പറയുന്നത്. കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്താത്തതിനാല്‍ പല ബോട്ടുകളും നാളുകളായി കരയിലാണ്





കൊടകര   കള്ളപ്പണ കവര്‍ച്ച;   എന്‍ഫോഴ്സ്മെന്റ്   അന്വേഷണം ഏറ്റെടുക്കും

കൊടകര കള്ളപ്പണ കവര്‍ച്ച; എന്‍ഫോഴ്സ്മെന്റ് അന്വേഷണം ഏറ്റെടുക്കും

 




വിവാദമായ തൃശൂര്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ച ഏറ്റെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി ആസ്ഥാനത്ത് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കള്ളപ്പണം സംബന്ധിച്ച കേസ് ആയതിനാല്‍ ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ കേസുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിശദീകരണം.



കേസില്‍ കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്. കേസില്‍ 20 ദിവസം കഴിഞ്ഞാണ് ആദ്യ പ്രതിയെ പിടികൂടുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ ഉണ്ടായ ഈ കാലതാമസമാണ് ഇപ്പോള്‍ പൊലീസിന് വിനയാകുന്നത്.


പിടിയിലാകുന്നതിന് മുന്‍പേ കവര്‍ച്ചാ പണം പ്രതികള്‍ പങ്കിട്ടെടുത്തിരുന്നു. ഈ തുക ആഡംബര ജീവിതം നയിക്കാനുള്‍പ്പടെ ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ മറ്റ് പല ആവശ്യങ്ങള്‍ക്കായും പ്രതികള്‍ പണം വിനിയോഗിച്ചിട്ടുണ്ട്.


പ്രതികളുടെ ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷത്തോളം രൂപയെ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ. കേസില്‍ 21 പ്രതികള്‍ പിടിയിലായിട്ടുണ്ടെങ്കിലും കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേരെ ചോദ്യം ചെയ്തിട്ടില്ല. റഷീദ്, ബഷീര്‍, സലാം എന്നിവരെ ജയില്‍ എത്തി ചോദ്യം ചെയ്യാനാണ് നീക്കം.


വാഹനത്തില്‍ പണം ഉണ്ടെന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയ റഷീദിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതേസമയം കേസിലെ രാഷ്ട്രീയ ബന്ധം കണ്ടെത്തുന്നതിനായുള്ള ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും


തെക്കില്‍ - ആലെട്ടി റോഡ്   നിര്‍മാണത്തിലെ അപാകത;   ന്യൂ ഗ്രീന്‍സ്റ്റാര്‍ ഏണിയാടി   പൊതുമരാമത്ത് മന്ത്രിക്ക്   പരാതി നല്‍കി.

തെക്കില്‍ - ആലെട്ടി റോഡ് നിര്‍മാണത്തിലെ അപാകത; ന്യൂ ഗ്രീന്‍സ്റ്റാര്‍ ഏണിയാടി പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കി.


ബന്തടുക്ക: തെക്കില്‍-ആലട്ടി റോഡ് കടന്ന് പോകുന്ന ഏണിയാടിയില്‍ ഓവുച്ചാലും നടപ്പാതയും ഇല്ലാത്തതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂ ഗ്രീന്‍സ്റ്റാര്‍ ഏണിയാടി പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിനും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും പരാതി നല്‍കി. പണി തുടങ്ങി 3 വര്‍ഷം പിന്നിട്ടിട്ടും കേവലം 35 കിലോമീറ്റര്‍ മാത്രം ദൈര്‍ഗ്യമുള്ള തെക്കില്‍-ആലട്ടി റോഡിന്റെ പണി ഇനിയും പൂര്‍ത്തിയാക്കാന്‍ കരാറുകാരന്  സാധിച്ചിട്ടില്ല.

മാത്രമല്ല പല കോണില്‍ നിന്നും റോഡ് പണിയില്‍ വ്യാപകമായ അഴിമതി ഉണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. കുറ്റിക്കോല്‍ പുന്നക്കാലില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സുരക്ഷ ഭിത്തി തകര്‍ന്നുവീണതും ബേടകം മണ്ണടുക്കത്ത് റോഡ് പൊട്ടിപോളിഞ്ഞതും ഉദാഹരണം. ഒരു നാട് ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട പദ്ധതി രാഷ്ട്രീയ തല്‍പ്പര കക്ഷികളുടെ ഇടപെടല്‍ മൂലം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തരത്തില്‍ ആയി മാറി അല്ലെങ്കില്‍ മാറ്റി എന്ന് തന്നെ പറയാം. റോഡിലെ പ്രധാന ടൗണുകളില്‍ ഒന്നായ നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും പേറുന്ന ബന്തടുക്ക ടൗണില്‍ റോഡ് പണി എങ്ങുമെത്താത്ത സ്ഥിതിയാണ്. ദിനേനെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന, സ്‌കൂളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലം ആയിട്ടുക്കൂടി സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുനല്‍കാത്തതുമൂലം പണി നിര്‍ത്തിയ മട്ടാണ്. ഗോവന്‍ ആസ്ഥാനമായിട്ടുള്ള അസ്മാസ്സ് കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ ഏറ്റെടുത്തതോടെ കരാറിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. കേരളത്തില്‍ ഏറ്റെടുക്കുന്ന ആദ്യത്തെ കരാറായതു കൊണ്ടും ആധുനിക സാങ്കേതിക വിദ്യ (ഡെന്‍സ് ബിറ്റുമിന്‍ മെക്കാഡം) ഉപയോഗിച്ചു നിര്‍മ്മിക്കുന്ന റോഡായതുകൊണ്ടും പ്രതീക്ഷക്ക് വക ഉണ്ടായിരുന്നു. പണി ആരംഭിച്ചതോടെ  പ്രതീക്ഷകളെല്ലാം അസ്ഥാനത്താകുന്നതാണ് കണ്ടത്. നവീകരണത്തിന്റെ ഭാഗമായി ബന്തടുക്ക പുളിഞ്ചാല്‍ പാലം പൊളിച്ചു പണിയേണ്ടതായിട്ടുണ്ട്, നിലവില്‍ ഇടുങ്ങിയ പാലത്തില്‍ കൂടി ഇരുവശത്തുനിന്നും വാഹനങ്ങള്‍ സഞ്ചരിക്കാന്‍ നന്നേ പ്രയാസപ്പെടുന്നുണ്ട്. പാലത്തിന്റെ പണി ഇനിയും തുടങ്ങിയിട്ടില്ല, പാലം പുതുക്കി പണിയാണമെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും. റോഡ് വില്‍പ്പുലീകരണത്തിന്റ ഭാഗമായി ടൗണുകളിലും നിലവിലുണ്ടായിരുന്ന ഓവുചാലുകള്‍ മണ്ണിട്ട് മൂടി, എന്നാല്‍ ഇവയ്ക്ക് പകരം പുതിയവ ഇനിയും നിര്‍മ്മിച്ചിട്ടില്ല. ഈ കഴിഞ്ഞ വേനല്‍ മഴയില്‍ തന്നെ ബന്തടുക്ക ഉള്‍പ്പെടെയുള്ള ടൗണുകള്‍ ചെളിക്കുളമായി. നാട്ടുകാരും വ്യാപാരികളും പ്രതിഷേധിച്ചതിനെതുടര്‍ന്ന് അവരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഷരയ ഉപയോഗിച്ച് താത്കാലികമായി ചാലു കീറി.കാലാവര്‍ഷം ശക്തിയാര്‍ജിച്ചാല്‍ കാല്‍നട യാത്ര പോലും ദുസ്സഹമാവും.  കരാര്‍ പ്രകാരം പ്രധാനപ്പെട്ട എല്ലാ ടൗണിലും ഇരുവശത്തും ഓവുചാല്‍ നിര്‍മ്മിച്ച് ഇന്റര്‍ലോക് പാകി നടപ്പാത നിര്‍മ്മിക്കണമെന്ന് വ്യവസ്ഥ ഉണ്ട്. ബന്തടുക്ക ടൗണില്‍ നിന്നും ഒഴികിവരുന്ന വെള്ളം നേരെ താഴെയുള്ള എണിയാടിയിലെ ജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സമീപത്തുള്ള വീടുകളില്‍ വെള്ളം കയറുന്നതും പതിവാണ്. ഈ അവസ്ഥ ഒഴിവാക്കാന്‍ വേണ്ടി ബന്തടുക്ക ടൗണ്‍ മുതല്‍ ഏണിയാടി വരെ റോഡിനിരുവശവും ഓവുചാല്‍ നിര്‍മിച്ചേ മതിയാവു. സ്‌കൂളിലേക്കും മദ്രസ്സയിലേക്കും വിദ്യാര്‍ഥികള്‍ നടന്നു പോകുന്ന വഴി ആയതിനാലും മുമ്പ് ഇവിടങ്ങളില്‍ നടപ്പാത ഉണ്ടായതിനാലും എത്രയും പെട്ടന്ന് തന്നെ ബന്തടുക്കയിലും ഏണിയാടി പ്രദേശങ്ങളിലും റോഡിനിരുവശവും ഓവുച്ചാലും നടപതയും നിര്‍മിച്ചു ഏണിയാടിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ നിന്നും കരകയറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രിമാര്‍ക്ക് പരാതിനല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് മന്ത്രി ന്യൂ ഗ്രീന്‍സ്റ്റാര്‍ മീഡിയ വിംഗ് ടീമിനോട് പറഞ്ഞു. കൂടാതെ പി. ഡബ്ല്യൂ. ഡി ചീഫ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.


 വാക്സിന്‍ വിതരണം;   ഹര്‍ജികള്‍ ഹൈക്കോടതി   വീണ്ടും പരിഗണിക്കും

വാക്സിന്‍ വിതരണം; ഹര്‍ജികള്‍ ഹൈക്കോടതി വീണ്ടും പരിഗണിക്കും



സംസ്ഥാനത്തെ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികളും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയുമാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.


സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ ലഭിക്കുമ്പോള്‍ സംസ്ഥാനത്തിന് എന്തുകൊണ്ട് വാക്സിന്‍ ലഭിക്കുന്നില്ലായെന്ന് കഴിഞ്ഞയാഴ്ച ഹര്‍ജികള്‍ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. കൂടാതെ സ്വകാര്യ ആശുപത്രികളേക്കാള്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തോട് നിലപാടും തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.


അതേസമയം ലക്ഷദ്വീപ് വിഷയത്തില്‍ കോടതി ഇടപെടലാവശ്യപ്പെട്ട് ദ്വീപിലെ റാവുത്തര്‍ ഫെഡറേഷന്‍ സംഘടന നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിറക്കിയിട്ടുള്ള വിവിധ നിയമങ്ങളുടെ കരടിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.


കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് കോ​ട​തി

കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് കോ​ട​തി

 


കോ​ഴി​ക്കോ​ട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് കോ​ട​തി. കാ​സ​ര്‍​ഗോ​ഡ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സി​ന് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ പ​ണം ന​ല്‍​കി​യ​തി​നാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത്.മ​ഞ്ചേ​ശ്വ​ര​ത്ത് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കെ. ​സു​രേ​ന്ദ്ര​ന്‍ ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി​യാ​യി പ​ത്രി​ക ന​ല്‍​കി​യ കെ. ​സു​ന്ദ​ര​യ്ക്ക് സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ പ​ണം ന​ല്‍​കി​യെ​ന്നാ​ണ് പ​രാ​തി.സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ ചോ​ദി​ച്ചി​രു​ന്ന​താ​യും ബി​ജെ​പി നേ​തൃ​ത്വം ര​ണ്ട​ര​ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും ത​ന്നെ​ന്ന് കെ.

 ഓണ്‍ലൈന്‍ പഠനം :   ഇന്റര്‍നെറ്റ് ഡാറ്റ   സൗജന്യമായി നല്‍കുക-  എന്‍ എസ് എല്‍

ഓണ്‍ലൈന്‍ പഠനം : ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി നല്‍കുക- എന്‍ എസ് എല്‍

 


കോഴിക്കോട് : പുതിയ അധ്യായന വര്‍ഷം തുടങ്ങിയതോടെ ഓണ്‍ലൈന്‍ പഠനം എല്ലാ കുട്ടികള്‍ക്കും ലഭിക്കാത്ത സാഹചര്യമുണ്ട്.ഒരു വീട്ടില്‍ തന്നെ ഒന്നിലധികം വിദ്യാര്‍ത്ഥികള്‍ ഉണ്ടാകുമ്പോള്‍ നിലവില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ നല്‍കുന്ന ഡാറ്റാ സൗജന്യം തികയാതെ വരികയാണ്. അതുകൊണ്ട് ഒന്നിലധികം വിദ്യാര്‍ത്ഥികള്‍ ഉള്ള വീടുകളില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ പഠനം അപ്രാപ്യമാവുകയാണ്. ഈ പാശ്ചാത്തലത്തില്‍ കെ ഫോണ്‍ പദ്ധതിയിലൂടെയോ, മറ്റു പദ്ധതികളിലൂടെയോ പാവപെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായും മറ്റു കുട്ടികള്‍ക്ക് സൗജന്യനിരക്കില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് എന്‍ എസ് എല്‍ സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം മഷ്ഹൂദ് അധ്യക്ഷത വഹിച്ചു, റിസ്വാന്‍ മമ്പാട്, അലിഹംദാന്‍ ഈ സി, സലാഹുദ്ധീന്‍ കൊടുവള്ളി എന്നിവര്‍ സംസാരിച്ചു, മുഹാദ് ബി കെ പടുപ്പ് സ്വാഗതവും, ഹബീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു


ആംബുലന്‍സ്   മരത്തില്‍ ഇടിച്ച്   മൂന്ന് മരണം

ആംബുലന്‍സ് മരത്തില്‍ ഇടിച്ച് മൂന്ന് മരണം


കണ്ണൂര്‍:ആംബുലന്‍സ് അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കണ്ണൂര്‍ മുണ്ടയാട് ഇളയാവൂരില്‍ പുലര്‍ച്ചെയാണ് അപകടം നടന്നത്. ചന്ദനക്കാംപാറ സ്വദേശികളായ ബിജു, റെജീന, ആംബുലന്‍സ് ഡ്രൈവര്‍ നിധിന്‍ രാജ് എന്നിവരാണ് മരിച്ചത്.


ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട് ആംബുലന്‍സ് റോഡ് സൈഡിലുളള മരത്തില്‍ ഇടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ ആയതിനാല്‍ ഡ്രൈവര്‍ ഉറങ്ങിയതും അപകടത്തിന് കാരണമായിരിക്കാം എന്ന നിഗമനമുണ്ട്.


     കൊവിഡ് കാരണം   കുട്ടികള്‍ അനാഥരായ വിഷയത്തില്‍   സുപ്രിംകോടതിയുടെ ഇടപെടല്‍

കൊവിഡ് കാരണം കുട്ടികള്‍ അനാഥരായ വിഷയത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍


രാജ്യത്ത് കൊവിഡ് കാരണം അനാഥരായ കുട്ടികളുടെ വിഷയത്തില്‍ ഇടക്കാല ഉത്തരവിടുമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. ഇടക്കാല ഉത്തരവ് സുപ്രിംകോടതി വെബ്സൈറ്റില്‍ നാളെ അപ്ലോഡ് ചെയ്യുമെന്നും സുപ്രിംകോടതി അറിയിച്ചു.


സംസ്ഥാനങ്ങള്‍ അനാഥരായ കുട്ടികളെ കണ്ടെത്തണം. അവരുടെ വിവരങ്ങള്‍ ദേശീയ ബാലാവകാശ കമ്മിഷന്റെ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കുട്ടികളുടെ പ്രശ്നങ്ങളില്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജൂലൈ രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച കേസ് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനങ്ങളുടെ വാദം വിശദമായി കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം, അനാഥരായ കുട്ടികള്‍ക്കായുള്ള പദ്ധതികളില്‍ അന്തിമ ധാരണയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.


പ്രധാന മന്ത്രി   ഇന്ന് വൈകിട്ട് അഞ്ചിന്   രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാന മന്ത്രി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും


ന്യൂഡല്‍ഹി - പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാന മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. ഏപ്രില്‍, മാര്‍ച്ച് മാസങ്ങളിലെ മാരകമായ തോതിലുള്ള വ്യാപനത്തിനു ശേഷം കൊവിഡ് കേസുകള്‍ കുറയുകയും ലോക്ക് ഡൗണില്‍ നിന്ന് രാജ്യത്തിലെ ചില ഭാഗങ്ങള്‍ പതുക്കെ മുക്തമാവുകയും ചെയ്യുന്നതിനിടെയാണ് പ്രധാന മന്തിയുടെ അഭിസംബോധന.


സര്‍ക്കാറിന്റെ വാക്സിനേഷന്‍ നയം സംബന്ധിച്ച് അദ്ദേഹം വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ വാക്സിനേഷന്‍ നയത്തെ വിദഗ്ധരും വിവിധ സംസ്ഥാനങ്ങളും വിമര്‍ശിച്ചിരുന്നു.



 

 




 

     രാജ്യത്ത്   പുതിയ കൊവിഡ്   വകഭേദം

രാജ്യത്ത് പുതിയ കൊവിഡ് വകഭേദം



രാജ്യത്ത് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്.

പൂനെയില നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് വകഭേദം കണ്ടെത്തിയത്. എലി വര്‍ഗത്തില്‍പ്പെട്ട ജീവിയില്‍ നടത്തിയ പഠനത്തിലാണ് പുതിയ വൈറസിനെ ഐസൊലേറ്റ് ചെയ്തെടുത്തിയിരിക്കുന്നത്.


ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. പകര്‍ച്ചാ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


കര്‍ഷകസമരത്തിനിടെ അറസ്റ്റ്;   പൊലീസ് സ്റ്റേഷന് മുന്നില്‍   കര്‍ഷകരുടെ ഉപരോധം

കര്‍ഷകസമരത്തിനിടെ അറസ്റ്റ്; പൊലീസ് സ്റ്റേഷന് മുന്നില്‍ കര്‍ഷകരുടെ ഉപരോധം



ഹരിയാനയില്‍ കര്‍ഷകസമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചാണ് സമരം. പൊലീസ് സ്റ്റേഷന് പുറത്ത് പന്തലുകള്‍ കെട്ടി നൂറുകണക്കിന് കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.



ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇത് പിന്‍വലിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കര്‍ഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരുനാണ് തീരുമാനം.


 


ഐ.സി.എഫ് ഓക്‌സിജന്‍  പ്ലാന്റ് ;

ഫഹാഹീല്‍  വിഹിതം ഏല്‍പ്പിച്ചു.

ഫഹാഹീല്‍  : ഐ.സി.എഫ് പ്രഖ്യാപിച്ച  ഓക്‌സിജന്‍  പ്‌ളാന്റ് നിര്‍മ്മാണ ഫണ്ടിലേക്കുള്ള ഐ.സി.എഫ് ഫഹാഹീല്‍  സെന്‍ട്രല്‍ കമ്മറ്റിയുടെ  വിഹിതം കൈമാറി.  കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഫണ്ട് സെന്‍ട്രല്‍  ഫിനാന്‍സ്  സെക്രട്ടറി  അബ്ദുല്‍ ലത്തീഫ്  തോന്നിക്കര നാഷണല്‍ സെക്രട്ടറി അബ്ദുള്ള വടകരയെ ഏല്പിച്ചു.


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള ഗവണ്‍മെന്റുമായി സഹകരിച്ച് നോര്‍ക്ക റൂട്‌സ് തയ്യാറാക്കിയ കെയര്‍ ഫോര്‍ കേരള എന്ന പദ്ധതിയുടെ ഭാഗമായാണ് ഐ.സി.എഫ് കേരളത്തില്‍ ഓക്‌സിജന്‍ പ്‌ളാന്റ് നിര്‍മ്മിച്ച് നല്‍കുന്നത്.  ഗവണ്‍മെന്റ്  നിശ്ചയിക്കുന്ന ഏറ്റവും അനുയോജ്യമായ സ്ഥലത്താണ് പ്‌ളാന്റ് നിര്‍മ്മിക്കുന്നത്.  പ്രതിദിനം 1000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍ ചികില്‍സാ  ആവശ്യാര്‍ത്ഥം ഉല്പാദിപ്പിക്കാന്‍ പറ്റിയ വിപുലമായ സൗകര്യങ്ങളോടെയാണ് പ്‌ളാന്റ്  പണിയുന്നത്.


ജൂണ്‍ 4 വെള്ളിയാഴ്ച  നടന്ന ഓക്‌സിജന്‍  ഡേയില്‍ യൂനിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടന്നത്.  സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും നിസ്സീമമായ സഹകരണം ലഭിച്ചതിനാല്‍ സെന്‍ട്രല്‍  കമ്മറ്റിക്ക് നിശ്ചയിക്കപ്പെട്ടം ടാര്‍ജറ്റില്‍ 175% നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.  കോഴിക്കോട് പൂനൂരിലുള്ള സാന്ത്വനം ഹോസ്പിറ്റലും , കാസറഗോഡ്  ദേളിയിലുള്ള സഅദീയ്യ ഹോസ്പിറ്റലും സൗജന്യ കോവിഡ് ചികില്‍സയ്ക് വേണ്ടി വിട്ട് കൊടുത്ത മഹനീയ മാതൃക പ്രവാസികള്‍ക്കിടയില്‍ വലിയ മതിപ്പ് ഉളവാക്കിയിട്ടുണ്ട് എന്ന് സെന്‍ട്രല്‍  ഭാരവാഹികള്‍  അറിയിച്ചു.


സെന്‍ട്രല്‍  ജനറല്‍ സെക്രട്ടറി  നവാസ് ശംസുദ്ദീന്‍, സംഘടനാകാര്യ പ്രസിഡന്റ്  ഹാരിസ് .വി.യു, സംഘടനാകാര്യ സെക്രട്ടറി  സയ്യിദ് സ്വാദിഖ് തങ്ങള്‍ എന്നിവര്‍ ഫണ്ട് കൈമാറല്‍ ചടങ്ങില്‍  സംബന്ധിച്ചു.  വളരെ ആവേശത്തോടെ ഫണ്ട് ശേഖരണത്തിന് നേതൃത്വം  നല്‍കിയ സംഘടനയുടെ സെന്‍ട്രല്‍  യൂനിറ്റ് നേതാക്കളെയും സഹകരിച്ച സുമനസ്സുകളെയും സെന്‍ട്രല്‍ അദ്ധ്യക്ഷന്‍  സയ്യിദ് സൈദലവി  സഖാഫി തങ്ങള്‍ വാവാട് അഭിനന്ദിച്ചു.



 അബ്ദുല്‍ ഖാദര്‍ ഹാജി   തൈവളപ്പ്   നിര്യാതനായി

അബ്ദുല്‍ ഖാദര്‍ ഹാജി തൈവളപ്പ് നിര്യാതനായി


പുളിക്കൂര്‍:   പെരിയടുക്ക നിസ്‌കാര പള്ളിക്കു സമീപം  താമസിക്കുന്ന  പുളിക്കൂര്‍ അബ്ദുല്‍  ഖാദര്‍ ഹാജി തൈ വളപ്പ് അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ന്യൂമോണിയ ബാധിക്കുകയും ?ഗുരുതരാവസ്ഥയില്‍ പെരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നതിനിടയാണ് മരണമുണ്ടായത്. വര്‍ഷങ്ങളായി പെരിയടുക്കയില്‍ പലചരക്കു കച്ചവടം നടത്തി വരികയായിരുന്നു. 

    പരേതരായ തായല്‍ വളപ്പ്അബ്ദുല്ലക്കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ ആമിന ഹജ്ജുമ്മ.    

മക്കള്‍: അബ്ദുല്‍ ?ഗഫൂര്‍,  ബല്‍കീസ്, അബ്ദുറഹ്മാന്‍ , റസീന 

 മരുമക്കള്‍: മര്‍ലിയ, നുസൈബ, ബഷീര്‍,  ഷഫീഖ്

 സഹോദരങ്ങള്‍ : മുഹമ്മദ്കുഞ്ഞി, അബ്ബാസ്, ഇബ്രാഹിം, നബീസ, പരേതരായ കദീജ, ഉമ്മാഞ്ഞി


 

ലക്ഷദ്വീപിലെ   ജനങ്ങള്‍ വികസനത്തിന് എതിരല്ല ;   സാദിഖലി ശിഹാബ് തങ്ങള്‍

ലക്ഷദ്വീപിലെ ജനങ്ങള്‍ വികസനത്തിന് എതിരല്ല ; സാദിഖലി ശിഹാബ് തങ്ങള്‍



ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ ഭരണകൂടം കുപ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ദ്വീപില്‍ താമസിക്കുന്നവര്‍ ആരും വികസനത്തിന് എതിരല്ല. വെറും രാഷ്ട്രീയ പശ്ചാത്തലം മാത്രമുള്ള ആളാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍. നിയമനം തന്നെ ക്രമവിരുദ്ധമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ആരോപിച്ചു .



ലക്ഷദ്വീപ് സമൂഹം സമരത്തിലാണ്. അവിടെ എന്തും ചെയ്യാമെന്നാണ് പ്രഫുല്‍ പട്ടേല്‍ വിചാരിക്കുന്നത്. അത് അനുവദിക്കാനാകില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.


പോലീസ് സ്റ്റേഷന്‍   പരിസരത്ത് മര തൈ നട്ടു -   എസ് വൈ എസ്

പോലീസ് സ്റ്റേഷന്‍ പരിസരത്ത് മര തൈ നട്ടു - എസ് വൈ എസ്


മുള്ളേരിയ :സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി കേരളത്തിലെ മുഴുവന്‍ യൂണിറ്റുകളിലും നടപ്പിലാക്കുന്ന ഹരിത മുറ്റം പദ്ധതിയുടെ ഭാഗമായി ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് എസ് വൈ എസ് മുള്ളേരിയ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ മര തൈ നട്ടു. സോണ്‍ ജനറല്‍ സെക്രട്ടറി ജാഫര്‍ സഅദി പള്ളത്തൂര്‍ നേതൃത്വം നല്‍കി. എസ് ഐ മണികണ്ഠന്‍ സര്‍, ഹല്ലാജ സഖാഫി റഹ്മത്ത് നഗര്‍,അലി മാസ്റ്റര്‍ കുണ്ടാര്‍, ഹല്ലാജ സഖാഫി റഹ്മത്ത് നഗര്‍, സിദ്ദിഖ് ഹാജി പൂത്തപ്പലം, ഇല്ല്യാസ് ആദൂര്‍, ഖാദര്‍ കുണ്ടാര്‍, ഹിസാമുദ്ദീന്‍ ഹിമമി, അല്‍ത്താഫ് റഹ്മത്ത് നഗര്‍, സുഹൈല്‍ റഹ്മത്ത് നഗര്‍, ഖാദര്‍ മഞ്ഞംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു. 



കള്ളപ്പണത്തിന് എതിരെ   നിലപാടെടുത്തത് ഇടതുപക്ഷം;   കോണ്‍ഗ്രസും ബിജെപിയും   പ്രോത്സാഹിപ്പിച്ചു:   മുഖ്യമന്ത്രി

കള്ളപ്പണത്തിന് എതിരെ നിലപാടെടുത്തത് ഇടതുപക്ഷം; കോണ്‍ഗ്രസും ബിജെപിയും പ്രോത്സാഹിപ്പിച്ചു: മുഖ്യമന്ത്രി


തിരുവനന്തപുരം - സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയില്‍ ജനാധിപത്യവ്യവസ്ഥയ്ക്കുമേല്‍ വന്‍തോതിലുള്ള അഴിമതി പരത്തിയ കരിനിഴലും കള്ളപ്പണം നമ്മുടെ സാമ്പത്തിക അസമത്വങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിന് നടത്തിയ പങ്കും തുറന്നുകാട്ടാന്‍ നിരന്തര സമരങ്ങളില്‍ ഏര്‍പ്പെട്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണത്തിന്റെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ കോണ്‍ഗ്രസും അതിനെ പൂര്‍വ്വാധികം ശക്തിയായി പ്രോത്സാഹിപ്പിക്കുന്ന ബിജെപിയും ഒന്നിച്ച് കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ താറടിക്കാന്‍ ശ്രമിക്കുന്നുവെന്നത് കേവലം യാദൃശ്ചികമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കള്ളപ്പണത്തിന്റെ വളര്‍ച്ച തടയുകയും നികുതി സംവിധാനങ്ങള്‍ ശാക്തീകരിക്കുകയും അതുവഴി പൊതുഖജനാവില്‍ എത്തുന്ന പണം പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും ചെയ്യണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തമായി നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.


സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ വ്യാപനം വലിയ തോതില്‍ നടന്നുവെന്നത് നിസ്തര്‍ക്കമാണ്. കേന്ദ്രസര്‍ക്കാര്‍ തന്നെ ഇക്കാര്യം വിശകലനം ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും പല സമിതികളെ നിയമിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേതാണ് 1950 കളില്‍ നിയമിക്കപ്പെട്ട നിക്കളോസ് കല്‍ദോര്‍ കമ്മിറ്റി. അതിനു ശേഷം 1969ല്‍ നിയമിക്കപ്പെട്ട വാഞ്ചൂ കമ്മിറ്റി ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ അനുമാനം നടത്തി. 1800 കോടി രൂപയാണ് 1968-69 ല്‍ ഇന്ത്യയില്‍ നിലവില്‍ ഉണ്ടായിരുന്ന കള്ളപ്പണമെന്ന് കമ്മിറ്റി കണ്ടെത്തി. ഇതിനു ശേഷം 1984 ല്‍ കള്ളപ്പണത്തെപ്പറ്റി പഠനം നടത്താന്‍ കേന്ദ്ര ധനമന്ത്രാലയം മറ്റൊരു വിദഗ്ധ സമിതിയെ നിയമിച്ചു. അവരുടെ കണ്ടെത്തല്‍ ആഭ്യന്തര വരുമാനത്തിന്റെ 21 ശതമാനത്തോളം കള്ളപ്പണത്തിന്റെ വലിപ്പം വരുമെന്നാണ്. അതായത്, 48,422 കോടി രൂപയാണ് 1983-84 ല്‍ കള്ളപ്പണമായി ഇന്ത്യാ ഗവണ്‍മെന്റിന്റെ സമിതിതന്നെ അനുമാനിച്ചത്. അതിനുശേഷം 2013-14 ല്‍ 162 രാജ്യങ്ങളിലെ നിഴല്‍ സമ്പദ്ഘടനയെപ്പറ്റി പഠനം നടത്തിയ സാമ്പത്തികവിദഗ്ധര്‍ കണ്ടെത്തിയത് 2013-14 ല്‍ ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ തോത് ആഭ്യന്തരവരുമാനത്തിന്റെ 22 ശതമാനമാണെന്നാണ്. ആഭ്യന്തര വരുമാനം വളരുന്ന സംഖ്യയായതിനാല്‍ 2013-14 ല്‍ കള്ളപ്പണത്തിന്റെ കണക്ക് 25.53 ലക്ഷം കോടിയായാണ് കണക്കാക്കിയത്. സമ്പദ്ഘടനയുടെയും നികുതി വരുമാനത്തിന്റെയും വളര്‍ച്ച വലിയ വേഗം കൈവരിച്ചില്ലെങ്കില്‍ പോലും കള്ളപ്പണത്തിന്റെ വളര്‍ച്ച അഭൂതപൂര്‍വ്വമായ ഗതിവേഗമാണ് രേഖപ്പെടുത്തിയത്.



 

1968 മുതല്‍ 1984 വരെ 25 ഇരട്ടി വളര്‍ന്ന കള്ളപ്പണം 2013-14 ല്‍ 50 ഇരട്ടിയാണ് വളര്‍ന്നത്. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ഭൂമിയിലെയും ഓഹരി വിപണിയിലെയും ഊഹകച്ചവടത്തിനുമാണ് ഉപയോഗിക്കപ്പെട്ടത്. ചുരുക്കത്തില്‍ ജനാധിപത്യ വ്യവസ്ഥയുടെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്ന രീതിയിലാണ് കള്ളപ്പണത്തിന്റെ അതിവേഗ വളര്‍ച്ചയുണ്ടായത്. ഉദാരവത്ക്കരണവും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യലും കള്ളപ്പണം താനേ ഇല്ലാതാകുന്നതിന് കാരണമാകുമെന്നാണ് അക്കാലത്തെല്ലാം അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്. കോഴ ഇടപാടുകളും പൊതുമുതല്‍ കൊള്ളയടിക്കലും വന്‍തോതില്‍ കള്ളപ്പണത്തിന്റെ വളര്‍ച്ചക്ക് കാരണമായിത്തീരും. ഇങ്ങനെ ഉത്ഭവിക്കുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം വിദേശത്തേക്ക് പോകുന്നത് പിന്നീട് ഹവാലപണമായി തിരിച്ചുവരുന്നതും പരക്കെ അറിയപ്പെടുന്ന വസ്തുതകളാണ്. ഇത്തരത്തില്‍ വിദേശത്ത് കടത്തിയ കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് കൊണ്ടുവരുമെന്നും സാധാരണക്കാരന് ആളോഹരി 15 ലക്ഷം രൂപയുടെ ഗുണം ലഭിക്കുമെന്നുമാണ് ബിജെപി 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചത്. അധികാരത്തില്‍ വന്ന് 100 ദിവസത്തിനുള്ളില്‍ വിദേശത്തുനിന്നുള്ള കള്ളപ്പണം നാട്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. കണ്ടുകെട്ടിയ എത്ര കള്ളപ്പണം നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഇന്നുവരെ ജനങ്ങളോട് പറയാന്‍ കേന്ദ്രത്തിന്റെ ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരിച്ചുകൊണ്ടുവന്ന പണത്തില്‍ നിന്നും ആര്‍ക്കും ഒരു പൈസ കിട്ടിയതായി അറിവായിട്ടില്ല.


2011 ല്‍ യുപിഎ രണ്ടാം സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ തോത് എത്രയാണെന്ന് കണക്കാക്കാനും പരിഹാരനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും മൂന്ന് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് & പോളിസി, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് എന്നിവയായിരുന്നു ഈ സ്ഥാപനങ്ങള്‍. ഇവ മൂന്ന് റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2013 ഡിസംബര്‍ 30 നാണ്. മറ്റു രണ്ടു റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കപ്പെട്ടത് ആദ്യത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. (2014 ജൂലായ് 18 നും 2014 ആഗസ്റ്റ് 21 നുമാണ്) ഈ മൂന്നു റിപ്പോര്‍ട്ടുകളും പൊതുമണ്ഡലത്തില്‍ വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. സുതാര്യതയില്ലായ്മയ്ക്ക് ഇതില്‍പ്പരം ഒരു ഉദാഹരണം ആവശ്യമില്ല. റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്തതിന്റെ മുഖ്യ കാരണം സമ്പദ്വ്യവസ്ഥയിലെ കള്ളപ്പണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നുവെന്ന കണ്ടെത്തലുകളാണ് എന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


2016 നവംബര്‍ 8 ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞത് ഇത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സാമ്പത്തിക ശസ്ത്രക്രിയയാണെന്നാണ്. കറന്‍സിയുടെ ചംക്രമണം കുറയുമ്പോള്‍ കള്ളപ്പണം കുറയുമെന്നും നമ്മുടെ സമ്പദ്ഘടനയില്‍ ആഭ്യന്തരവരുമാനത്തിന്റെ 12 ശതമാനം കറന്‍സിയാണെന്നും ഇത് 6 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്നും നോട്ടുനിരോധനം ഈലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പറഞ്ഞത്. എന്നാല്‍, നോട്ടുനിരോധനത്തിനു ശേഷം 5 വര്‍ഷം കഴിയാന്‍ പോവുകയാണ്. കറന്‍സി ആഭ്യന്തരവരുമാനത്തിന്റെ 14 ശതമാനമാണിപ്പോള്‍. അസംഘിടിത മേഖല്യ്ക്കും സാധാരണക്കാരനും ധാരാളം ദുരന്തം വിതച്ചതൊഴിച്ചാല്‍ മറ്റെന്താണ് നോട്ടുനിരോധനം വഴി കൈവരിക്കാന്‍ കഴിഞ്ഞെതെന്ന് നാം പരിശോധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഇടപെടല്‍ ജനാധിപത്യത്തെ അട്ടിമറിക്കലാണെന്നത് ആരും എടുത്തുപറയേണ്ട കാര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗില്‍ സുതാര്യത വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരവെ അതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇലക്ട്രല്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത്. കള്ളപ്പണം ആവശ്യത്തിന് തിരഞ്ഞെടുപ്പില്‍ ഒഴുകിയെത്താന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്യുന്നതാണ് ഈ നിയമനിര്‍മ്മാണം.


വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കല്‍, അന്വേഷണം വഴിതിരിച്ചുവിടല്‍, രാഷ്ട്രീയ പ്രതിയോഗികളെ തേജോവധം ചെയ്യല്‍ എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പ്രൊഫഷണലിസം ഇല്ലാത്ത അന്വേഷണത്തെ ന്യായീകരിച്ച് നടന്ന കോണ്‍ഗ്രസും ബിജെപിയും സൃഷ്ടിച്ച പുകമറയ്ക്കു പിന്നിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആഭിമുഖ്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് നടന്നിരിക്കുന്ന സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത പണത്തിന്റെ ഒഴുക്ക്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുകയും വ്യാജപ്രചാരണങ്ങളെ തള്ളിക്കളയുകയും ചെയ്തുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ്.


കുഴല്‍പണം പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഗൗരവമായ അന്വേഷണമാണ് നടന്നുവരുന്നത്. നടക്കാന്‍ പാടില്ലാത്ത കുറ്റകൃത്യമാണ് നടന്നിട്ടുള്ളത്. ശക്തമായ വഴികളിലൂടെയാണ് പോലീസ് നീങ്ങുന്നത്. അതിന്റെ ഭാഗമായാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം നടത്തുന്നത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നാടിന്റെ ജനാധിപത്യവ്യവസ്ഥയെ തകര്‍ക്കാനുള്ള നീക്കം നടന്നെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യം കൂടി പുറത്തുവരുംമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




Sunday, 6 June 2021

 വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് കോവിഡ്

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് കോവിഡ്

ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് കോവിഡ്. ഹരിയാനയിലെ സുരാനിയ ജയിലില്‍ ആയിരുന്ന ഗുര്‍മീതിനെ നേരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 


വയറ് വേദന കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ഗുര്‍മീതിനെ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുപോകുന്നത്. രണ്ടാഴ്ച മുമ്പ് ഇതേ ആശുപത്രിയില്‍ ഗുര്‍മീതിനെ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. രക്ത സമ്മര്‍ദത്തെക്കുറിച്ച് പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി നിയോഗിച്ചിരുന്നു.


ഹരിയാനയിലെ സിര്‍സ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേരാ സച്ച സൗദ വിഭാഗത്തിന്റെ 53കാരനായ മേധാവിയായ ഗുര്‍മീത് തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് ജയിലിലായത്. 2017 മുതല്‍ റോഹ്താക്കിലെ സുനാരിയ ജയിലില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

മൊബൈല്‍ ആര്‍ ടി പി സി ആര്‍ പരിശോധനാ ലാബുകള്‍ മൂന്ന് മാസം കൂടി തുടരും

മൊബൈല്‍ ആര്‍ ടി പി സി ആര്‍ പരിശോധനാ ലാബുകള്‍ മൂന്ന് മാസം കൂടി തുടരും


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ 10 മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകളാണ് സജ്ജമാക്കിയത്. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് ഈ മൊബൈല്‍ ടെസ്റ്റ് ലാബുകള്‍ 3 മാസം കൂടി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു.


നാല് മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ കൂടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അവയുടെ എന്‍.എ.ബി.എല്‍ ഓഡിറ്റ് നടന്നുവരികയാണ്. ഈ മാസം 15ന് മുമ്പായി ഇവയുടെ പ്രവര്‍ത്തനമാരംഭിക്കും.


ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റുകള്‍ നടത്തുന്നതിനായി 26 സര്‍ക്കാര്‍ ലാബുകള്‍ ഉണ്ടെങ്കിലും ഉയര്‍ന്നു വരുന്ന കൊവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു മൊബൈല്‍ ലാബുകള്‍. കെ.എം.എസ്.സി.എല്‍. ആണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. സാമ്പിള്‍ കളക്ട് ചെയ്ത് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി റിസള്‍റ്റ് നല്‍കുന്നതിന് 448.20 രൂപയാണ് ഈടാക്കുന്നതെന്നും മന്ത്രി അറിയിച്ചു.


ഓരോ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ക്കും പ്രതിദിനം 2000 ടെസ്റ്റുകള്‍ വരെ നടത്തുന്നതിനുള്ള സജ്ജീകരണങ്ങളുണ്ട്. ഓരോ ലാബും അതാത് ജില്ലയിലെ ജില്ലാ സര്‍വയലന്‍സ് ഓഫിസറുടെ (ഡി.എസ്.ഒ.) നിയന്ത്രണത്തിലാണ്. ഡി.എസ്.ഒ. നല്‍കുന്ന നിര്‍ദേശത്തിനനുസരിച്ച് ജില്ലയിലെ നിശ്ചിത സ്ഥലങ്ങളില്‍ ഈ മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തിപ്പിച്ചുവരുന്നു. ഇതുവരെ 6,02,063 ടെസ്റ്റുകള്‍ ഈ മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. ലാബുകള്‍ വഴി നടത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.


 പ്ലസ് ടു ക്ലാസുകള്‍ നാളെ മുതല്‍

പ്ലസ് ടു ക്ലാസുകള്‍ നാളെ മുതല്‍


കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ പ്ലസ് ടു ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ സംപ്രേഷണം ചെയ്യും. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 5 മുതല്‍ 6 വരെയുമായാണ് ക്ലാസുകള്‍ നടക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍ ഉണ്ടാവുക. ഈ ക്ലാസുകള്‍ ഇതേക്രമത്തില്‍ അടുത്ത ആഴ്ച പുനസംപ്രേഷണം ചെയ്യും.


വിവിധ വിഷയങ്ങളില്‍ പ്രതിദിനം അഞ്ച് ക്ലാസുകള്‍ വരെ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലാസുകളേ ഉണ്ടാവൂ.


ടിവി ചാനലിനൊപ്പം കൈറ്റ് വിക്ടേഴ്‌സ് ആപ്പിലൂടെയും ക്ലാസുകള്‍ കാണാനാവും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കി വീണ്ടും സഅദിയ്യയുടെ കരുതല്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നല്‍കി വീണ്ടും സഅദിയ്യയുടെ കരുതല്‍


ദേളി: കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഹോസ്പിറ്റല്‍ സൗകര്യമൊരുക്കിയ ദേളി ജാമിഅ സഅദിയ്യ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘടുവായി ഒരു ലക്ഷം രൂപ നല്‍കി കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വീണ്ടും പങ്കാളികളായി. സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എക്ക് ഫണ്ട് കൈമാറി.


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഅദിയ്യയുടെ സേവനം രാജ്യത്തിന് മാതൃകയാണെന്ന് അഡ്വ. സി എച്ച് കുഞ്ഞമ്പു എം എല്‍ എ പറഞ്ഞു. മാനേജ്മെന്റിനെ പ്രത്യേകം അഭിനന്ദിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി സഅദി ഷിറിയ, ഹനീഫ അനീസ്, താജുദ്ദീന്‍ ഉദുമ, ഖലീല്‍ മാക്കോട്, എര്‍മു ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു.


 

കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ 450 ആളുകളെ താമസിപ്പിക്കാന്‍ പറ്റിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരോഗ്യ വകുപ്പിന്റെ കീഴിലായി സഅദിയ്യ ഒരുക്കിയിരുന്നു. കഴിഞ്ഞയാഴ്ച 40 ബെഡുകളോടെ സജ്ജീകരിച്ച സൗജന്യ കൊവിഡ് ഹോസ്പിറ്റല്‍ നിര്‍ധന രോഗികള്‍ക്ക് ആശ്വാസമാണ്. സൂത്ത് ചാരിറ്റി ട്രസ്റ്റിന്റെയും ദേളി എച്ച് എന്‍ സി ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ ചികിത്സയും ഭക്ഷണവും സൗജന്യമായി നല്‍കുന്നു.



ആദൂര്‍ പോലീസ് സ്റ്റേഷന്‍ ശുചീകരിച്ച് എസ് വൈ എസ് മുള്ളേരിയ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാര്‍

ആദൂര്‍ പോലീസ് സ്റ്റേഷന്‍ ശുചീകരിച്ച് എസ് വൈ എസ് മുള്ളേരിയ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാര്‍


മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം മുള്ളേരിയ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ ആദൂര്‍ പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. സ്റ്റേഷന്‍ പരിസരത്തുള്ള പുല്ലുകളെയും മറ്റും യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുകയും അണു നശീകരണം നടത്തുകയും ചെയ്ത എസ് വൈ എസ് മുള്ളേരിയ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാരെ എസ് ഐ മണികണ്ഠന്‍ സര്‍, സി ഐ സത്തീഷന്‍. പി ആര്‍ എന്നിവര്‍  അഭിനന്ദിച്ചു. 


അബുല്‍ ഹമീദ് മഞ്ഞംപാറ, ജാഫര്‍ സഅദി പള്ളത്തൂര്‍, അലി മാസ്റ്റര്‍ കുണ്ടാര്‍, ഹല്ലാജ സഖാഫി റഹ്മത്ത് നഗര്‍, സിദ്ദിഖ് ഹാജി പൂത്തപ്പലം, ഇല്ല്യാസ് ആദൂര്‍, ഖാദര്‍ കുണ്ടാര്‍, ഹിസാമുദ്ദീന്‍ ഹിമമി, അല്‍ത്താഫ് റഹ്മത്ത് നഗര്‍, സുഹൈല്‍ റഹ്മത്ത് നഗര്‍, ഖാദര്‍ മഞ്ഞംപാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 



 ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ ജീവനക്കാരെ വിഭജിച്ച് കാണരുത്;  മലയാളത്തിനുള്ള വിലക്ക് പിന്‍വലിച്ചതില്‍ അഭിന്ദനവുമായി മുഖ്യമന്ത്രി

ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ ജീവനക്കാരെ വിഭജിച്ച് കാണരുത്; മലയാളത്തിനുള്ള വിലക്ക് പിന്‍വലിച്ചതില്‍ അഭിന്ദനവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദേശിച്ച് ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിയാണെങ്കിലും ശരിയായ നിലപാട് സ്വീകരിച്ച അധികൃതരെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.



ജീവനക്കാരെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്‌കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിറകെയാണ് ആശുപത്രി സര്‍ക്കുലര്‍ പിന്‍വലിച്ചത്.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:


മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. ജീവനക്കാരെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്‌കൃത സമൂഹത്തിനും യോജിച്ചതല്ല. പ്രത്യേകിച്ച്, മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്‌കാരത്തിനും ചേര്‍ന്നതല്ല അത്തരം നടപടികള്‍.


നമ്മുടെ സംസ്‌കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്ന് ഓര്‍മിപ്പിക്കുന്നു. ജി ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡെല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങള്‍.


സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കൂടി കൊവിഡ്; മരണം 227

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കൂടി കൊവിഡ്; മരണം 227


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,07,598 സാമ്പിളുകളാണ് പരിശോധിച്ചത്.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 153 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 814 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1974, എറണാകുളം 1726, മലപ്പുറം 1623, കൊല്ലം 1643, പാലക്കാട് 963, തൃശൂര്‍ 1411, കോഴിക്കോട് 949, ആലപ്പുഴ 922, കണ്ണൂര്‍ 553, കോട്ടയം 462, ഇടുക്കി 460, കാസര്‍ഗോഡ് 419, പത്തനംതിട്ട 343, വയനാട് 190 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കണ്ണൂര്‍ 16, പാലക്കാട് 11, എറണാകുളം 7, കൊല്ലം 5, പത്തനംതിട്ട 3, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, ഇടുക്കി, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2304, കൊല്ലം 1317, പത്തനംതിട്ട 923, ആലപ്പുഴ 2041, കോട്ടയം 989, ഇടുക്കി 714, എറണാകുളം 1936, തൃശൂര്‍ 1472, പാലക്കാട് 1147, മലപ്പുറം 5087, കോഴിക്കോട് 1806, വയനാട് 302, കണ്ണൂര്‍ 857, കാസര്‍ഗോഡ് 534 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,653 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,62,071 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,54,698 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,19,467 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,231 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2446 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


 

 കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി; നിരാശ പ്രകടിപ്പിച്ച് ബി ജെ പി ദേശീയ നേതൃത്വം

കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി; നിരാശ പ്രകടിപ്പിച്ച് ബി ജെ പി ദേശീയ നേതൃത്വം


ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതില്‍ നിരാശ പ്രകടിപ്പിച്ച് ബി ജെ പി ദേശീയ നേതൃത്വം. ഇത്രയും കനത്ത പരാജയം എങ്ങനെ നേരിട്ടുവെന്ന് വിലയിരുത്താന്‍ പോലും ശ്രമിക്കാത്ത കേരളത്തിലെ പാര്‍ട്ടി നേതാക്കളുടെ സമീപനത്തിലും നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. ഡല്‍ഹിയില്‍ നടക്കുന്ന ബി ജെ പി ജനറല്‍ സെക്രട്ടറിമാരുടെയും വിവിധ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലാണ് വിമര്‍ശനം.


പശ്ചിമ ബംഗാളിലെ പരാജയവും അപ്രതീക്ഷിതമായിരുന്നു. കേരളത്തിലാണെങ്കില്‍ അഞ്ചു സീറ്റില്‍ വരെ വിജയം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഒരു സീറ്റ് പോലും ലഭിക്കാതെ തകര്‍ച്ച നേരിട്ടു. വിജയസാധ്യതയുള്ള സീറ്റുകളില്‍ പോലും നല്ല പ്രകടനമുണ്ടായില്ല. പരാജയ കാരണങ്ങള്‍ വിലയിരുത്താന്‍ നേതാക്കള്‍ താത്പര്യം കാട്ടുന്നില്ല. തുടങ്ങിയ വിമര്‍ശനങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.


കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകള്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉള്ള ജനങ്ങളുടെ വിശ്വാസം ഇടിയാന്‍ കാരണമായെന്ന വിമര്‍ശനവും ഉയര്‍ന്നു. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാറിലുമൊക്കെ അഴിച്ചുപണി ആവശ്യമാണെന്നും നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഇന്ന് 381 പേര്‍ക്ക് മാത്രം കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെ

ഡല്‍ഹിയില്‍ ഇന്ന് 381 പേര്‍ക്ക് മാത്രം കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെ


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നു. 24 മണിക്കൂറിനിടെ 381 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ്.0.50 ശതമാനമാണ് ഡല്‍ഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.


പുതുതായി 1189 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 13,98,764 ആയി ഉയര്‍ന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ 34 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതുവരെ രാജ്യതലസ്ഥാനത്ത് 24,591 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരികയാണ്. ചന്തകളും മാളുകളും തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കാം. ചന്തകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് അനുമതി. 50 ശതമാനം യാത്രക്കാരോടെ ഡല്‍ഹി മെട്രോയും സര്‍വീസ് പുനരാരംഭിക്കും. 


ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ചൊവ്വാഴ്ച മുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ കേരളത്തിലെ ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും തെക്കൻ കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിലുമാണ് യെലോ അലേർട്ട് പ്രവചിച്ചിരിക്കുന്നത്. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 


കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാഴാഴ്ചയും കടലില്‍ മത്സ്യബന്ധനത്തില്‍ പോകരുത്. കേരളത്തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.


കൊടകര കേസില്‍ പ്രതികള്‍ സി പി എമ്മും സി പി ഐയും; സുരേന്ദ്രന് പിന്തുണയുമായി ബി ജെ പി നേതൃത്വം

കൊടകര കേസില്‍ പ്രതികള്‍ സി പി എമ്മും സി പി ഐയും; സുരേന്ദ്രന് പിന്തുണയുമായി ബി ജെ പി നേതൃത്വം




കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. ബിജെപിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സിപിഐഎം പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.



കൊടകര കേസിലെ പ്രതികള്‍ സിപിഐഎം, സിപിഐ പ്രവര്‍ത്തകരാണ്. ഇക്കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്ന് നേതാക്കള്‍ ചോദിച്ചു. ധര്‍മരാജന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് പ്രകാരമുള്ളവരെ മാത്രമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. സിപിഐഎം പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്നും ബിജെപി നേതാക്കള്‍ ചോദിക്കുന്നു.


ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നീക്കം നടക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. എല്ലാ ബിജെപി പ്രവര്‍ത്തകരും ഈ വെല്ലുവിളി ഏറ്റെടുക്കും. കൊടകര കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ഒരു കാരണവും നിരത്താതെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചവര്‍ എല്ലാവരും ഹാജരാകുന്നുണ്ട്. കേസില്‍ അന്വേഷണം നടക്കട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.


 ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കല്‍:   മുഖ്യമന്ത്രി   സര്‍വീസ്   പ്രൊവൈഡര്‍മാരുടെ   യോഗം വിളിച്ചു

ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കല്‍: മുഖ്യമന്ത്രി സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു



തിരുവനന്തപുരം: ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസ് പ്രൊവൈഡര്‍ മാരുടെ യോഗം വിളിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചത്. 10ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം.