Friday 30 April 2021

 സിദ്ദിഖ് കാപ്പനെ   ചികിത്സയ്ക്കായി   ഡല്‍ഹി എയിംസില്‍   പ്രവേശിപ്പിച്ചു

സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു


യു.എ.പി.എ.നിയമ പ്രകാരം ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മധുര ജയിലില്‍ നിന്ന് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്.


ഡെപ്യുട്ടി ജയിലറും മെഡിക്കല്‍ ഓഫീസറും ഉള്‍പ്പെടുന്ന സംഘമാണ് സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്. പ്രമേഹം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ അലട്ടുന്ന കാപ്പനെ ചിക്ത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.


ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്കുമായി യു.എസ്​

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്കുമായി യു.എസ്​

 


വാഷിങ്​ടണ്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ വിലക്കുമായി യു.എസ്​. ഇന്ത്യയില്‍ കോവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തിലാണ്​ യു.എസ്​ നടപടി. വിലക്ക്​ മെയ്​ നാല്​ മുതല്‍ നിലവില്‍ വരും. പകര്‍ച്ചവ്യാധി തടയല്‍ നിയന്ത്രണ സെന്‍ററി​െന്‍റ ശിപാര്‍ശ പ്രകാരമാണ്​ നടപടിയെന്ന്​ യു.എസ്​ വിശദീകരിച്ചു.ഇന്ത്യയില്‍ ജനതികമാറ്റം സംഭവിച്ച നിരവധി കൊറോണ വൈറസ്​ വകഭേദങ്ങള്‍ പടരുന്നുണ്ട്​. ഈ ഒരു സാഹചര്യത്തില്‍ കൂടിയാണ്​ യാത്ര നിരോധനമെന്ന്​ യു.എസ്​ അറിയിച്ചു. അതേസമയം, യു.എസ്​ പൗരന്‍മാര്‍ക്കും പെര്‍മനെന്‍റ്​ റെസിഡന്‍സിയുള്ളവര്‍ക്കും നിരോധനമുണ്ടാവില്ല. മനുഷ്യാവകാശ പ്രവര്‍ത്തക​രേയും അനുവദിക്കും. എന്നാല്‍, ഇവര്‍ യു.എസിലെത്തിയാല്‍ ക്വാറന്‍റീനിനും നിര്‍ബന്ധിത കോവിഡ്​ പരിശോധനക്കും വിധേയമാകണം.അനിശ്​ചിതകാലത്തേക്കാണ്​ യു.എസ്​ നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്​. ഇന്ത്യയിലെ കോവിഡ്​ സാഹചര്യം മെച്ചപ്പെട്ടാല്‍ ​പ്രസിഡന്‍റ്​ ജോ ബൈഡന്‍ വിലക്ക്​ സംബന്ധിച്ച്‌​ പുനഃപരിശോധന നടത്തുമെന്നും യു.എസ്​ അറിയിച്ചു.


രാജ്യത്ത് വാക്സിന്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ 18 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം നടപ്പാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ കുത്തിവയ്പ് ഉടനുണ്ടാകില്ലെന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇപ്പോള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും 18 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ണാര്‍ത്ഥത്തില്‍ ശനിയാഴ്ച തുടങ്ങാന്‍ സാധിക്കില്ല.


ലഭ്യമായ സ്ഥിതി വിവരപ്രകാരം രാജ്യത്ത് 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 60 കോടിയാണ്. അതായത് ഇവര്‍ക്ക് നല്‍കാന്‍ 120 കോടി ഡോസ് വാക്സിന്‍ വേണം. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിമാസ വാക്സിന്‍ ഉത്പാദനം ഏഴ് കോടി ഡോസ് മാത്രമാണ്. എത്ര കിണഞ്ഞ് പരിശ്രമിച്ചാലും അടുത്ത മാസങ്ങളില്‍ പ്രതിമാസ ഉല്‍പ്പാദനം 11.512 കോടി ഡോസ് വരെ മാത്രമേ ഉയരൂ എന്നാണ് വാക്സിന്‍ ഉത്പാദകരുടെ നിലപാട്.


അതിനാല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിലവിലെ ഉത്പാദനത്തോത് പ്രകാരം ഒരു വര്‍ഷത്തിലേറെ വേണ്ടി വരും. അതായത് പ്രഖ്യാപിച്ച വേഗതയില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എല്ലാം സമ്പൂര്‍ണമായി വാക്സിന്‍ നല്‍കാന്‍ രാജ്യത്തിന് സാധിക്കില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ കടുത്ത വാക്സിന്‍ ക്ഷാമമാണ് എതാണ്ട് എല്ലാ സംസ്ഥാനങ്ങളും നേരിടുന്നത്. കേരളമടക്കമുള്ള എതാണ്ട് എല്ലാ സംസ്ഥാനങ്ങളും വാക്സിന് ആവശ്യം നിര്‍മാതാക്കളെ അറിയിച്ചു.


എന്നാല്‍ വാക്സിന്‍ നല്‍കാന്‍ മാസങ്ങളുടെ സാവകാശമാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കര്‍ണാടക, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, യുപി, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്ര, ഒഡിഷ, ഡല്‍ഹി, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തമിഴ്‌നാട്, ജമ്മു -കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ശനിയാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കാനാകില്ല എന്ന് ഇതിനകം വ്യക്തമാക്കി. രണ്ടര കോടി യുവജനങ്ങള്‍ ഇതുവരെ വാക്സിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കേന്ദ്രം നല്‍കിയ ഒരു കോടി ഡോസ് വാക്‌സിന്‍ മാത്രമാണ് സംസ്ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കകം 19.81 ലക്ഷം ഡോസ് കൂടി കൈമാറുമെന്ന് കേന്ദ്രം വ്യക്തമാക്കി


         സംസ്ഥാനത്തെ   എല്ലാ ആശുപത്രികളില്‍   50% കിടക്കകള്‍ കൊവിഡ്   ചികിത്സയ്ക്ക്;   സര്‍ക്കാര്‍ ഉത്തരവിറക്കി

സംസ്ഥാനത്തെ എല്ലാ ആശുപത്രികളില്‍ 50% കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക്; സര്‍ക്കാര്‍ ഉത്തരവിറക്കി


തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും 50% കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്ന് ഉത്തരവ്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ, ഇ.എസ്.ഐ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്നാണ് ഉത്തരവ്. പകുതി കിടക്കകളുടെ ചുമതല ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കൊവിഡ് സാഹചര്യം നേരിടാന്‍ അസാധാരണ നടപടികള്‍ ആവശ്യമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.



തറാവീഹ്  നമസ്‌കാരത്തിനിടെ  കുഴഞ്ഞു വീണ  യുവാവ് മരിച്ചു

തറാവീഹ് നമസ്‌കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു


കുമ്പള: തറാവീഹ് നമസ്‌കാരത്തിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കൊടിയമ്മ പൂക്കട്ടയിലെ ഹനീഫ (40)യാണ് മരിച്ചത്. വ്യാഴാഴ് രാത്രി തറാവീഹ് നമസ്‌കാരത്തിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഭാര്യ: ബുഷ്റ. മക്കള്‍: അഫ്ലഹ്, അഫ്രാസ്, ശമ്മാസ്, ഇഫത്ത്. സഹോദരങ്ങള്‍: യൂസഫ്, ഫറൂഖ്, കബീര്‍, നസീറ 


     അഞ്ച് സംസ്ഥാനങ്ങളിലെ   നിയമസഭാ തെരഞ്ഞെടുപ്പ്;   വോട്ടെണ്ണല്‍ നാളെ

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ


അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചത്തില്‍ എറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ് നാളെ പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം. കൊവിഡ് പ്രതിരോധ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ഫലം പ്രസിദ്ധീകരിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും എന്നാണ് വിവരം. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.


ബി.ജെ.പിയെ സംബന്ധിച്ച് അസമിന് പിന്നാലെ ബംഗാള്‍ കൂടി സ്വന്തം അക്കൗണ്ടില്‍ എത്തിയാല്‍ ആകും നേട്ടമാകുക. ഇത് കൂടാതെ പുതിച്ചേരിയില്‍ കൂടി ഭരണം ലഭിക്കും എന്ന് അവര്‍ കരുതുന്നു. കോണ്‍ഗ്രസ് അസമിലും കേരളത്തിലും വിജയവും തമിഴ്നാട്ടില്‍ ഡി.എം.കെ യ്ക്ക് ഒപ്പം ഉള്ള നേട്ടവുമാണ് പ്രധാനമായും കാക്കുന്നത്. ബംഗാളില്‍ സംയുക്ത മോര്‍ച്ചയ്ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടും എന്നും അതോടെ ത്രിശങ്കുവിലാകുന്ന സഭയില്‍ മമതയുടെ കടിഞ്ഞാണ്‍ പിന്തുണ നല്‍കി എറ്റെടുക്കാം എന്നും കോണ്‍ഗ്രസ് പക്ഷം.


തൃണമുല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.ഡി.എം.കെ പാര്‍ട്ടികളുടെ കണക്കുകളിലും അതത് സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ആധിപത്യം ലഭിക്കും എന്നാണ് പ്രവചനം.


കൊവിഡ് സാഹചര്യത്തില്‍ ഫലം വരുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും. പ്രത്യേക കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ആണ് വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ളത്. വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്.


ഗുജറാത്തില്‍   കോവിഡ് ആശുപത്രിയില്‍   തീപിടുത്തം;  12 രോഗികള്‍ വെന്തുമരിച്ചു

ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം; 12 രോഗികള്‍ വെന്തുമരിച്ചു


ബറൂച്ച്; ഗുജറാത്തില്‍ കോവിഡ് ആശുപത്രിയ്ക്ക് തീപിടിച്ച് 12 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം.


ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 50 ഓളം രോഗികളെ നാടട്ുകാരും അഗ്‌നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ മരണം ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ബറൂച്ച് - ജംബുസാര്‍ ഹൈവേയിലുള്ള നാലു നില കെട്ടിടത്തിലെ കോവിഡ് ആശുപത്രി ഒരു ട്രസ്റ്റിന്റെ ചുമതലയിലുള്ളതാണ്. താഴത്തെ നിലയിലെ കോവിഡ് വാര്‍ഡില്‍ ഒരു മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്. ഒരു മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.



രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ കോടതി എത്രത്തോളം ഇടപെടുമെന്നതാണ് നിര്‍ണായകം. വാക്സിന്‍ നയത്തെ അടക്കം ഇന്നലെ രൂക്ഷമായ ഭാഷയില്‍ സുപ്രിംകോടതി വിമര്‍ശിച്ചു.


ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് തയാറാക്കുന്ന ഇടക്കാല ഉത്തരവ് രാവിലെ സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഓക്സിജന്‍ ക്ഷാമം അടക്കം പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ കോടതി ഉത്തരവിട്ടേക്കും.


അടുത്ത പത്ത് ദിവസത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇടക്കാല ഉത്തരവിലുണ്ടാകുമെന്നാണ് സൂചന. ആധാര്‍ തുടങ്ങിയ തിരിച്ചറിയല്‍ രേഖയില്ല എന്നതിന്റെ പേരില്‍ ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയേക്കും.


വാക്സിന്‍ സൗജന്യമായി നല്‍കുന്നത് പരിഗണിക്കണമെന്ന് ഇന്നലെ കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. നൂറ് ശതമാനം വാക്സിന്‍ ഡോസുകളും കേന്ദ്ര സര്‍ക്കാര്‍ വാങ്ങാത്തതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം, രാജ്യത്തെ ലാബുകളുടെ പ്രവര്‍ത്തനം, അവശ്യ മരുന്നുകളുടെ ഉറപ്പാക്കല്‍, കിടക്കകളുടെ ലഭ്യത തുടങ്ങിയവയിലും ഇടക്കാല നിര്‍ദേശങ്ങള്‍ ഉണ്ടായേക്കും.


 ഡബിള്‍ മാസ്‌കിംഗ്   പ്രധാനം; ആവര്‍ത്തിച്ച്   മുഖ്യമന്ത്രി

ഡബിള്‍ മാസ്‌കിംഗ് പ്രധാനം; ആവര്‍ത്തിച്ച് മുഖ്യമന്ത്രി

പൊതു ഇടങ്ങളില്‍ ഡബിള്‍ മാസ്‌കിംഗ് പ്രധാനമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ ഇടങ്ങളിലെല്ലാം മാസ്‌ക് ധാരണം വലിയ പങ്കുവഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊതു സ്ഥലത്ത് ഡബിള്‍ മാസ്‌കിംഗ് ഉറപ്പാക്കുകയാണ് വേണ്ടതെന്ന് വീണ്ടും പറയുന്നു. ഡബിള്‍ മാസ്‌കിംഗ് എന്നാല്‍ ഒരു സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കുകയും അതിനു മുകളില്‍ തുണി മാസ്‌ക് ധരിക്കുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഇങ്ങനെ മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടക്കിടെ കഴുകുകയും ചെയ്താല്‍ രോഗവ്യാപനം ഒരു വലിയ അളവു വരെ തടയാനാവും. മാസ്‌ക് ധാരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകരും, മത മേലധ്യക്ഷന്‍മാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ മാസ്‌ക് ധാരണത്തിനായി ബോധവല്‍ക്കരണം നടത്താന്‍ മുന്നോട്ടുവരണം. അത്തരത്തിലുള്ള ഇടപെടല്‍ ബംഗ്ലാദേശില്‍ വലിയ മാറ്റമുണ്ടാക്കിയെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.


ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ എന്നുള്ള നിബന്ധന സൗകര്യങ്ങള്‍ക്കനുസരിച്ച് കുറയ്ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. 50 പേര്‍ എന്നത് വലിയ സൗകര്യങ്ങളുള്ള ഇടങ്ങളില്‍ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങള്‍ കുറവുള്ള ഇടങ്ങളില്‍ അതിനനുസരിച്ച് ആളുകളുടെ എണ്ണം കുറയ്ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു


 ബഹ്‌റൈനിലേക്ക്   ഇന്ത്യയില്‍ നിന്നുള്ള   വിമാന സര്‍വീസുകള്‍ക്ക്   വിലക്ക് ഏര്‍പ്പെടുത്താന്‍   സാധ്യത

ബഹ്‌റൈനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത

 


മനാമ - ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന മുഴുവന്‍ വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ബഹ്‌റൈന്‍ പാര്‍ലിമെന്റ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി ബഹ്‌റൈനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പാര്‍ലിമെന്റ് അംഗങ്ങള്‍ ബഹ്‌റൈന്‍ സര്‍ക്കാരിന് മുന്നില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തത്.


ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന മുഴുവന്‍ വിമാനസര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് കൊണ്ടുള്ള ഒരു അടിയന്തിര ശിപാര്‍ശ ബഹ്‌റൈന്‍ കൗണ്‍സില്‍ ഓഫ് റെപ്രെസെന്ററ്റീവ്സ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന ബഹ്‌റൈന്‍ പൗരന്മാര്‍ ഒഴികെ മുഴുവന്‍ യാത്രികര്‍ക്കും, ട്രാന്‍സിറ്റ് യാത്രികര്‍ക്കുള്‍പ്പടെ ഈ വിലക്ക് ബാധകമാക്കാനാണ് ഈ ശിപാര്‍ശയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.


ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നത് ബഹ്‌റൈനിലെ രോഗവ്യാപനം രൂക്ഷമാക്കാന്‍ ഇടയാക്കുമെന്നതിനാലാണ് ഇത്തരം ഒരു വിലക്ക് ആവശ്യപ്പെടുന്നതെന്നാണ് ബഹ്‌റൈന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 27 മുതല്‍ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളില്‍ ബഹ്‌റൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.


ഈ തീരുമാന പ്രകാരം ഏപ്രില്‍ 27 മുതല്‍ ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക്, ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.


പല രാജ്യങ്ങളും ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച് കൊണ്ടിരിക്കുമ്പോള്‍ സൗദിയില്‍ അടിയന്തരമായി എത്തേണ്ടവര്‍ ആശ്രയിക്കാവുന്ന ഏക റൂട്ടാണ് ബഹ്‌റൈന്‍. പുതിയ ടെസ്റ്റുകള്‍ കാരണം ബഹ്റൈന്‍ വഴിയുള്ള പാക്കേജിനുള്ള നിരക്ക് ട്രാവല്‍ ഏജന്‍സികള്‍ കൂട്ടിയിട്ടുണ്ടെങ്കിലും ഈ മാര്‍ഗം തന്നെയാണ് പ്രവാസികള്‍ ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കിയിട്ടുണ്ടെങ്കിലും അതു പോരെന്നാണ് എം.പിമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ 48 മണിക്കൂറിനിടെ പരിശോധന നടത്തി കോവിഡില്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ഒറിജിനല്‍ വെരിഫൈ ചെയ്യുന്നതിനായി ക്യൂആര്‍ കോഡ് ഉള്ള പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റായിരിക്കണം.


ഇനി ബഹ്റൈനില്‍ എത്തുന്ന സ്വദേശികളും വിദേശികളും മൂന്ന് കൊവിഡ് ടെസ്റ്റ് നടത്തേണ്ടതുണ്ട്. 36 ബഹ്റൈനി ദിനാറാണ് ടെസ്റ്റിന്റെ നിരക്ക്. ഇത് സ്വന്തം ചെലവില്‍ നടത്തണം. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത ഉടനെ ആദ്യത്തെ ടെസ്റ്റും അഞ്ച് ദിവസം കഴിഞ്ഞാല്‍ രണ്ടാമത്തെ ടെസ്റ്റും പത്താമത്തെ ദിവസം മൂന്നാമത്തെ ടെസ്റ്റും നടത്തണം. ഈ നിബന്ധനക്കു പുറമെയാണ് ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 48 മണിക്കൂറിനിടെ എടുത്ത കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരും 1,20,00 പാക്കിസ്ഥാനികളും ബഹ്റൈനില്‍ പ്രവാസികളായുണ്ടെന്നാണ് കണക്ക്. ബംഗ്ലാദേശികളും ഒന്നരലക്ഷത്തോളം വരും. അതേസമയം സഊദിയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നതാണ് ബഹ്റൈനില്‍നിന്നുള്ള വാര്‍ത്ത.


 




കൊവിഡ് വ്യാപനം;   കേരളത്തിലെ സ്ഥിതി   അതീവ ഗുരുതരമെന്ന്   ഹൈക്കോടതി

കൊവിഡ് വ്യാപനം; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി



കൊവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി പറഞ്ഞു. ആശുപത്രി ചെലവ് രോഗത്തിന്റെ തീവ്രതയേക്കാള്‍ ഭീകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.



കൊവിഡ് കണക്കുകള്‍ വര്‍ധിക്കുന്നത് അലട്ടുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്താതെ മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കണമെന്ന് കോടതി അറിയിച്ചു.


കൊവിഡ് ചികിത്സാ ചെലവ് കുറയ്ക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.



തിരുവനനന്തപുരം - എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ യഥാര്‍ഥ പ്രതിഫലനമല്ലെന്നും യു ഡി എഫ് വമ്പിച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ജനങ്ങള്‍ യു ഡി എഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.


മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തല്‍ മാത്രമാണ്. മുഖ്യമന്ത്രിക്ക് പരാജിതന്റെ കപട ആത്മവിശ്വാസമാണ്. അഴിമതിയും കൊള്ളയും നിറഞ്ഞ പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്നും ചെന്നിത്തല പറഞ്ഞു.





വോട്ടെണ്ണല്‍ ദിനത്തില്‍   വിജയാഹ്ലാദ പ്രകടനങ്ങള്‍ക്ക്   കര്‍ശന വിലക്ക്

വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്ക് കര്‍ശന വിലക്ക്



നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ജില്ലയില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥനത്തിലാണ് നടപടി.


വിജയിക്കുന്ന സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ വരണാധികാരികളുടെ പക്കല്‍നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ എത്തുമ്‌ബോള്‍ രണ്ടു പേരില്‍ കൂടുതല്‍ ഒപ്പമുണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.


രാജ്യത്ത് കൊവിഡ് വ്യാപനം   രൂക്ഷമായി തുടരുന്നു;   3.86 ലക്ഷം പേര്‍ക്ക്   കൂടി രോഗം,   3,498 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; 3.86 ലക്ഷം പേര്‍ക്ക് കൂടി രോഗം, 3,498 മരണം


ന്യൂഡല്‍ഹി  രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,498 പേര്‍ മരിച്ചിട്ടുമുണ്ട്.


ഇത് തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിയുന്നത്. 1.87 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആഗോളതലത്തില്‍ അമേരിക്കയാണ് ഇന്ത്യക്ക് മുമ്പിലുള്ളത്.


വ്യാഴാഴ്ച 3.79 ലക്ഷം പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. 3,645 പേര്‍ മരിച്ചിട്ടുമുണ്ടായിരുന്നു. രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൂടുതല്‍ പ്രതിദിന രോഗികള്‍. കേരളം, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.





 


ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ല്‍ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതില്‍ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.


സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.


കോവിഡ്: നീലേശ്വരം, കാഞ്ഞങ്ങാട്   മുന്‍സിപാലിറ്റികള്‍ അടക്കം 23 തദ്ദേശ   സ്വയംഭരണ സ്ഥാപന പരിധികളില്‍   നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ്: നീലേശ്വരം, കാഞ്ഞങ്ങാട് മുന്‍സിപാലിറ്റികള്‍ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു


 കാസര്‍കോട്:  കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നീലേശ്വരം, കാഞ്ഞങ്ങാട് മുന്‍സിപാലിറ്റികള്‍ അടക്കം 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 29 അര്‍ധരാത്രി മുതല്‍ മെയ് ആറ് അര്‍ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.


മുന്‍സിപാലിറ്റികള്‍ക്ക് പുറമെ അജാനൂര്‍, ബളാല്‍, ബേഡഡുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂര്‍, ഈസ്റ്റ് എളേരി, കള്ളാര്‍, കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, മടിക്കൈ, മധുര്‍, മംഗല്‍പാടി, പടന്ന, പള്ളിക്കര, പിലിക്കോട്, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, ഉദുമ, വെസ്റ്റ്എളേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്.


 


ന്യൂഡല്‍ഹി  കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയുടെ ആദ്യ ഘട്ട മെഡിക്കല്‍ സഹായം ഇന്ത്യയിലെത്തി. ഓക്സിജന്‍ അടക്കമുള്ള മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ക്ക് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്ക അടക്കമുള്ള വിവിധ ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി രംഗത്തെത്തിയത്.

400ലേറെ ഓക്സിജന്‍ സിലിന്‍ഡറുകളും മറ്റ് ആശുപത്രി ഉപകരണങ്ങളുമായി അമേരിക്കന്‍ സൈന്യത്തിന്റെ സൂപര്‍ ഗ്യാലക്സി വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് രാവിലെ എത്തിയത്. ദ്രുതഗതിയില്‍ കൊവിഡ് പരിശോധന നടത്താവുന്ന പത്ത് ലക്ഷം കിറ്റുകളും എത്തിയിട്ടുണ്ട്.

കൊവിഡിനെതിരായ പോരാട്ടത്തില്‍ അമേരിക്ക ഇന്ത്യക്കൊപ്പമുണ്ടെന്ന് ഡല്‍ഹിയിലെ യു എസ് എംബസി ട്വീറ്റ് ചെയ്തു.





ആര്‍ ടി പി സി ആര്‍ നിരക്ക്   കുറക്കാതെ സ്വകാര്യ ലാബുകള്‍

ആര്‍ ടി പി സി ആര്‍ നിരക്ക് കുറക്കാതെ സ്വകാര്യ ലാബുകള്‍

 


തിരുവനന്തപുരം- സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി സര്‍ക്കാര്‍ കുറച്ചെങ്കിലും കൊള്ളലാഭം തുടര്‍ന്ന് സ്വകാര്യ ലാബുകള്‍. നിരക്ക് കുറച്ച് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രഖ്യാപനം നടത്തിയെങ്കിലും ഇന്ന് സംസ്ഥാനത്തെ പല ലാബുകളിലും 1700 രൂപ തന്നെ ആര്‍ ടി പി സി ആറിന് വാങ്ങിയതായി പരാതിയുണ്ട്. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെ 500 രൂപക്ക് തന്നെ ടെസ്റ്റ് നടത്തുന്നത് ലാബുകള്‍ക്ക് ലാഭകരമാണെന്നിരിക്കെയാണ് ഈ കൊള്ള.


ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ.


സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.


 




Thursday 29 April 2021

പാസഞ്ചര്‍ ട്രെയിനില്‍ യുവതി   ആക്രമിക്കപ്പെട്ട സംഭവത്തില്‍   ഹൈക്കോടതി സ്വമേധയാ   കേസ്സെടുത്തു

പാസഞ്ചര്‍ ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു


കൊച്ചി: പാസഞ്ചര്‍ ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു . തുടര്‍ന്ന് റെയില്‍വേയോടും പോലീസിനോടും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .


പുനലൂര്‍ പാസഞ്ചറില്‍ വെച്ചാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടില്‍ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി.കമ്ബാര്‍ട്ടുമെന്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് വാതിലുകളും അടച്ച ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ അഴിച്ചുവാങ്ങുകയായിരുന്നു .ശേഷം ഉപദ്രവിക്കാനുള്ള ശ്രമത്തിനിടെ അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി. തുടര്‍ന്ന് തലയ്ക്ക് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മുന്‍ അറ്റോര്‍ണി ജനറല്‍   സോളി സൊറാബ്ജി   കൊവിഡ് ബാധിച്ച് മരിച്ചു

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി കൊവിഡ് ബാധിച്ച് മരിച്ചു



ന്യൂഡല്‍ഹി - കൊവിഡ്- 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസ്സായിരുന്നു. രാജ്യത്തെ പ്രമുഖ നിയമ വിദഗ്ധനും മനുഷ്യാവകാശ സംരക്ഷകനുമായിരുന്നു.


ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സോളി ജെഹാംഗീര്‍ സൊറാബ്ജി എന്നാണ് പൂര്‍ണ പേര്. 1930ന് മുംബൈയിലാണ് ജനനം.

ബോംബെ ഹൈക്കോടതിയില്‍ 1953ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 1971ല്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി. 1989, 1998, 2004 വര്‍ഷങ്ങളില്‍ അറ്റോര്‍ണി ജനറലായിരുന്നു. രാജ്യം പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.


 




കോവിഡ്: ന്യൂമാഹിയിൽ ഒരു വീട്ടിൽ മൂന്ന് മരണം

കോവിഡ്: ന്യൂമാഹിയിൽ ഒരു വീട്ടിൽ മൂന്ന് മരണം



ന്യൂമാഹി   : കോവിഡ് ബാധിച്ച്​ ന്യൂമാഹിയിൽ ഒരു വീട്ടിൽ ഒരാഴ്ചക്കിടെ മൂന്ന് പേർ മരിച്ചു. ന്യൂമാഹി ടൗണിൽ എക്സൈസ് ചെക് പോസ്​റ്റിന് സമീപത്തെ പുതിയ കമ്മ വീട്ടിൽ റാബിയാസിലാണ് രണ്ട്​ സഹോദരിമാരും ഒരു സഹോദരീ ഭർത്താവും മരിച്ചത്​. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പി.കെ.വി. ആരിഫ (52) വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി. ഫൗസിയയുടെ ഭർത്താവ് പുതുവാച്ചേരി ബഷീറും (ചേറ്റംകുന്ന് - 65) വ്യാഴാഴ്ച രാവിലെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ മരിച്ചു. ആരിഫയുടെ മറ്റൊരു സഹോദരി പി.കെ.വി. ഫാസില ഒരാഴ്ച മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കുടുംബത്തിലെ മറ്റ് രണ്ട് പേർ കൂടി ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ള പോസിറ്റീവായ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം നെഗറ്റീവായിട്ടുണ്ട്. വടകര ആനച്ചിൻറവിട മഹമ്മൂദിെൻറയും ന്യൂമാഹിയിലെ പി.കെ.വി. റാബിയുടെയും മകളാണ് ആരിഫ. ഭർത്താവ്: ഇ.വി. മുഹമ്മദ് ഇക്‌ബാൽ (കണ്ണൂർ). മക്കൾ: അസീറ, ഫിദ. മരുമക്കൾ: അസീബ് (വടകര), റിസ്‌വാൻ (ചെന്നൈ). സഹോദരങ്ങൾ: അസീസ്, ഷഫീക്, സാദിഖ്, ഫൗസിയ, താഹിറ, പരേതയായ ഫാസില. പുതുവാച്ചേരി ബഷീറിെൻറ മകൾ സുമയ്യ. മരുമകൻ: യാസർ (ലുലു ഗ്രൂപ്പ്, ഒമാൻ). ഇരുവരുടെയും ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്നു.

 രാജ്യത്ത്​ വാക്​സിന്‍ ക്ഷാമം തുടരുന്നു; മൂന്ന്​ ദിവ​സത്തേക്ക്​ മുംബൈയില്‍ വാക്​സിനേഷന്‍ നിര്‍ത്തിവെച്ചു

രാജ്യത്ത്​ വാക്​സിന്‍ ക്ഷാമം തുടരുന്നു; മൂന്ന്​ ദിവ​സത്തേക്ക്​ മുംബൈയില്‍ വാക്​സിനേഷന്‍ നിര്‍ത്തിവെച്ചു

 


മുംബൈ: കോവിഡില്‍ വലയുന്ന ഇന്ത്യക്ക്​ മുന്നില്‍ വെല്ലുവിളിയായി വാക്സിന്‍ ക്ഷാമം തുടരുന്നു. പല സംസ്ഥാനങ്ങള്‍ക്കും ആവശ്യത്തിനുള്ള വാക്​സിന്‍ ലഭ്യമായിട്ടി​ല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വരുന്നുണ്ട്​. വാക്​സിന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന്​ മുംബൈയില്‍ വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്ന്​ ദിവസത്തേക്ക്​ നിര്‍ത്തി​വെച്ചു.

വെള്ളിയാഴ്​ച മുതല്‍ വാക്​സിനേഷന്‍ മൂന്ന്​ ദിവസത്തേക്ക്​ നിര്‍ത്തുകയാണെന്ന്​ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. 45 വയസിന്​ മുകളിലുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്​സിനായി ആരും തിരക്ക്​ കൂ​ട്ടേണ്ടതില്ലെന്നും ലഭ്യമായാല്‍ ഉടന്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

ആവശ്യത്തിന്​ വാക്​സിന്‍ ലഭ്യമായാല്‍ മാത്രമേ 45 വയസില്‍ താഴെയുള്ളവരുടെ വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവെന്ന്​ ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ കമീഷണര്‍ അശ്വിനി ഭിഡെ പറഞ്ഞു. മഹാരാഷ്​ട്രക്ക്​ പുറമേ പഞ്ചാബ്​, ഡല്‍ഹി, തമിഴ്​നാട്​, കേരള തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ആവശ്യത്തിന്​ വാക്​സിന്‍ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി രംഗത്തുണ്ട്​.

Dailyhunt
സ്വത്തുതര്‍ക്കം: റിസോര്‍ട്ട് ഉടമയെ വെട്ടിക്കൊന്നു

സ്വത്തുതര്‍ക്കം: റിസോര്‍ട്ട് ഉടമയെ വെട്ടിക്കൊന്നു

 



കൊ​ല്ല​ങ്കോ​ട് (പാ​ല​ക്കാ​ട്): സ്വ​ത്തു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ​കൊ​ല്ല​ങ്കോ​​ട്ടെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ട് ഉ​ട​മ​യെ വെ​ട്ടി​െ​ക്കാ​ല​പ്പെ​ടു​ത്തി. കൊ​ല്ല​ങ്കോ​ട് പ​ണി​ക്ക​ത്ത് വീ​ട്ടി​ല്‍ ടി.​എ​ന്‍. രാ​ജേ​ന്ദ്ര​നാ​ണ് (54) മ​രി​ച്ച​ത്.

അ​യി​ലൂ​ര്‍ തി​രു​വ​ഴി​യാ​ട് മ​ണി​ക​ണ്ഠ​നെ (53) പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മ​റ്റൊ​രു പ്ര​തി ബാ​ബു ക​ട​മ്ബ​ടി പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മൂ​ന്നാം പ്ര​തി കു​മാ​ര​നെ ക​ണ്ടെ​ത്താ​ന്‍ തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി.

കു​ടും​ബ സ്വ​ത്ത്​ സം​ബ​ന്ധി​ച്ച്‌​ സ​ഹോ​ദ​ര​ങ്ങ​ള്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. നെ​ന്മേ​നി മ​ണി​കു​ണ്ഠം എ​ന്ന സ്ഥ​ല​ത്തു​ള്ള നാ​ല​ര ഏ​ക്ക​ര്‍ കൃ​ഷി​സ്ഥ​ല​വും ത​ര്‍​ക്ക​ത്തി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ രാ​ജേ​ന്ദ്ര​ന്‍ നെ​ന്മേ​നി​യി​ലെ ഫാം ​ഹൗ​സി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ, വി​ത​ച്ച പാ​ട​ത്ത് വാ​ഹ​നം ഇ​റ​ക്കി​യ​താ​ണ് ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് വ​ഴി​വെ​ച്ച​ത്. കു​ള​ക്ക​ര​യി​ലെ ഷെ​ഡി​ല്‍ ഇ​രു​ന്ന സം​ഘ​മാ​ണ് രാ​ജേ​ന്ദ്ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച​ത്.

റി​സോ​ര്‍​ട്ടി​നു പു​റ​മെ ബം​ഗ​ളൂ​രു​വി​ല്‍ ഇ​ന്‍​റീ​രി​യ​ര്‍ ഡി​സൈ​നി​ങ്​ സ്ഥാ​പ​ന​വും ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ന്‍. മാ​താ​വ്: സ​രോ​ജി​നി. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ള്‍: ശ്രേ​യ (ഫ്രാ​ന്‍​സ്), റി​ജു​ള. സ​ഹോ​ദ​ര​ന്‍: ടി.​എ​ന്‍. ര​മേ​ശ് (ബി.​ജെ.​പി നേ​താ​വും പ​ഞ്ചാ​യ​ത്ത് അം​ഗ​വും).

     ഗൃഹ നിരീക്ഷണത്തിലുള്ള   കൊവിഡ് രോഗികള്‍ക്കായി   പുതിയ മാര്‍ഗരേഖ   പുറത്തിറക്കി കേന്ദ്രം

ഗൃഹ നിരീക്ഷണത്തിലുള്ള കൊവിഡ് രോഗികള്‍ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം



വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ചികിത്സാ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ദിവസം രണ്ടു നേരം ചൂടുവെള്ളം കവിള്‍ കൊള്ളുകയും ആവി പിടിക്കുകയും ചെയ്യണമെന്ന് മാര്‍ഗ രേഖയില്‍ പറയുന്നു. പനി, മൂക്കൊലിപ്പ്, കഫക്കെട്ട് തുടങ്ങിയവയുള്ളവര്‍ ഡോക്ടറുടെ സഹായം നിര്‍ബന്ധമായും തേടണം. പനിയുള്ളവര്‍ക്ക് ദിവസം നാല് നേരം പാരസെറ്റമോള്‍ കഴിക്കാം. പരമാവധി ഡോസ് 650 എംജിയായിരിക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.


ഭക്ഷണവും മരുന്നുകളും, മറ്റ് കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാതിരിക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങളും വിവരിക്കുകയാണ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് ബാധിച്ച വ്യക്തി കഴിയുന്ന മുറി നന്നായി വായുസഞ്ചാരമുള്ളതും എല്ലാ ജനലുകളും തുറന്നിട്ടതുമാകണമെന്ന് മാര്‍ഗനിര്‍ദ്ദേശം പറയുന്നു.


കൊവിഡ് ബാധിതന്‍ എല്ലായ്‌പ്പോഴും ട്രിപ്പിള്‍-ലെയര്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗിക്കണം. ഒരു മാസ്‌ക്ക് 8 മണിക്കൂര്‍ മാത്രമേ പരമാവധി ഉപയോഗിക്കാവൂ. പരിചരണം നല്‍കുന്നയാള്‍ മുറിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ ശുശ്രൂഷകനും രോഗിയും എന്‍ 95 മാസ്‌ക് ഉപയോഗിക്കണം.


മാസ്‌കുകളിലെ അണുനാശനം 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് ശീലമാക്കണം. രോഗികള്‍ക്ക് താപനില, ഹൃദയമിടിപ്പ്, ഓക്‌സിജന്‍, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടെങ്കില്‍ അവ പരിശോധിക്കണം. കൊവിഡ് ബാധിതര്‍ വെള്ളം ധാരാളം കുടിക്കണമെന്നും മാര്‍ഗ നിര്‍ദേശം വ്യക്തമാക്കുന്നു.


60 വയസിനു മുകളില്‍ പ്രായമുള്ള പ്രായമായ രോഗികള്‍ക്കും രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശം/കരള്‍/വൃക്കരോഗം/സെറിബ്രോ-വാസ്‌കുലര്‍ രോഗം തുടങ്ങിയ രോഗാവസ്ഥകളുള്ളവരെ ശരിയായി നിരീക്ഷിച്ച ശേഷം മാത്രമേ മെഡിക്കല്‍ ഓഫീസര്‍ വീട്ടില്‍ ഐസലോഷന് നിര്‍ദേശിക്കാവൂ എന്നും മാര്‍ഗനിര്‍ദ്ദേശം വ്യക്തമാക്കുന്നുണ്ട്.


സംസ്ഥാനത്ത്   ചൊവ്വ മുതല്‍ ഞായര്‍ വരെ   മിനി ലോക്ക് ഡൗണിന്   സമാനമായ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

 


കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമോ എന്നതിലടക്കം നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കിയേക്കും. രോഗവ്യാപന തോത് കുറയുന്നില്ലെങ്കില്‍ സാഹചര്യം നിരീക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ആലോചന.


അതേസമയം സംസ്ഥാനത്ത്അറുനൂറിലധികം കേന്ദ്രങ്ങളില്‍ ഇന്നും വാക്സിനേഷന്‍ തുടരും. ഒന്നര ലക്ഷം വാക്സിനാണ് സ്റ്റോക്കുള്ളത്. രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് വിതരണം. 18 കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍രണ്ട് ഡോസ് വാക്സിനും സൗജന്യമായി നല്‍കാന്‍ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. അധിക വാക്സിന്‍ എത്താത്ത സാഹചര്യത്തില്‍ നാളെ മുതല്‍ ആരംഭിക്കേണ്ട 18നും 45നും ഇടയില്‍ പ്രായമായവരുടെ കുത്തിവയ്പ്പ് സംബന്ധിച്ച അവ്യക്തത തുടരുന്നു.


കൊവിന്‍ ആപ്പ് വഴിയുള്ള രജിസ്ട്രേഷനിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നാളെ മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പിലാക്കപ്പെടുന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് വാക്സിന്‍ വാങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.


രണ്ട് നിരക്കെന്ന നിലപാട് മാറ്റണം;   കേന്ദ്രത്തിന്റെ കൊവിഡ്   വാക്‌സിന്‍ നയത്തിന്   എതിരെ കേരളം   സുപ്രിംകോടതിയില്‍

രണ്ട് നിരക്കെന്ന നിലപാട് മാറ്റണം; കേന്ദ്രത്തിന്റെ കൊവിഡ് വാക്‌സിന്‍ നയത്തിന് എതിരെ കേരളം സുപ്രിംകോടതിയില്‍

 


കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍. വ്യത്യസ്ത വില തുടങ്ങി കേന്ദ്രം സ്വീകരിച്ച നയം തിരുത്തണം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് നിരക്കെന്ന നിലപാട് മാറ്റണം. കമ്പനികളില്‍ നിന്ന് ഏകീകൃത നിരക്കില്‍ വാക്സിന്‍ വാങ്ങി സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.


സുപ്രിംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ കേരളം എതിര്‍ത്തത്. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവയ്പ്പിന് മാത്രമാണ് കേന്ദ്രം നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നത്. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്കുള്ള വാക്സിന്‍ വാങ്ങേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. വാക്സിന്‍ നിര്‍മാതാക്കള്‍ നിശ്ചയിച്ച വില നല്‍കി സംസ്ഥാനങ്ങള്‍ ഡോസുകള്‍ വാങ്ങണം.


ഈ നയം തിരുത്തണം. 18-45 വയസ് വരെയുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിനും സൗജന്യമായി തന്നെ നല്‍കണം. ഇതിന് ആവശ്യമായ വാക്സിന്‍ ഡോസുകള്‍ കേന്ദ്രം സൗജന്യമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് കേരളം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. മെയ് ഒന്ന് മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്കും കേന്ദ്രം വാക്സിന്‍ നല്‍കില്ല. അവരും നേരിട്ട് വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങണമെന്നാണ് നിര്‍ദേശം.


18-45 വയസ് വരെയുള്ളവരുടെ കുത്തിവയ്പ്പിന് ഒരു കോടി വാക്സിന്‍ ഡോസുകള്‍ക്കായി കേരളം കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ഈ പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കാനാണ് തീരുമാനം. വാക്സിന്‍ നിയന്ത്രിത അളവിലാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും കേരളം അറിയിച്ചു.


ഓക്സിജന്‍ ലഭ്യതയ്ക്കായുള്ള മേല്‍നോട്ടത്തിന് സംസ്ഥാന-ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ രൂപീകരിച്ചു. പ്ലാന്റുകളില്‍ 500 മെട്രിക് ടണ്‍ ഓക്സിജന്‍ സ്റ്റോക്കുണ്ട്. രോഗവ്യാപനം തീവ്രമായാല്‍ മെയ് 15ഓടെ 1000 മെട്രിക് ടണ്‍ ആവശ്യമായി വരും. പ്രതിസന്ധി നേരിടാന്‍ പരമാവധി ശ്രമിക്കുകയാണെന്നും കേരളം സുപ്രിംകോടതിയെ അറിയിച്ചു.


ഡിജിറ്റല്‍ അധ്യയനവര്‍ഷത്തിന്​ ഇന്ന്​ സമാപനം; മൂന്നുമുതല്‍ അവധിക്കാല ക്ലാസ്​

ഡിജിറ്റല്‍ അധ്യയനവര്‍ഷത്തിന്​ ഇന്ന്​ സമാപനം; മൂന്നുമുതല്‍ അവധിക്കാല ക്ലാസ്​

 തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ വ​ഴി​മു​ട്ടി​യ സ്​​കൂ​ളു​ക​ളി​ലെ ക്ലാ​സ്​ റൂം ​അ​ധ്യ​യ​ന​ത്തി​ന്​ പ​ക​ര​മാ​യി വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ ആ​രം​ഭി​ച്ച ഫ​സ്​​റ്റ്​​ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ള്‍ വെ​ള്ളി​യാ​ഴ്​​ച ഒ​രു അ​ധ്യ​യ​ന​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ന്നു.ജൂ​ലൈ​യി​ല്‍ ആ​രം​ഭി​ച്ച പ്രീ-​പ്രൈ​മ​റി വി​ഭാ​ഗം കി​ളി​ക്കൊ​ഞ്ച​ല്‍ ക്ലാ​സു​ക​ളും ന​വം​ബ​റി​ല്‍ തു​ട​ങ്ങി​യ പ്ല​സ്‍വ​ണ്‍ ക്ലാ​സു​ക​ളും ഒ​ഴി​കെ ഒ​ന്നു​മു​ത​ല്‍ പ​ന്ത്ര​ണ്ടു​വ​രെ​യു​ള്ള മു​ഴു​വ​ന്‍ ക്ലാ​സും വെ​ള്ളി​യാ​ഴ്​​ച പൂ​ര്‍​ത്തി​യാ​കും. പ്ല​സ്‍ വ​ണി​ല്‍ ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്​​റ്റ​റി ക്ലാ​സു​ക​ളും പൂ​ര്‍​ത്തി​യാ​യി.ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​ന്നി​നാ​ണ്​ കേ​ര​ളം വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ സ​ഹാ​യ​ത്തോ​ടെ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്​​ഫോ​മി​ല്‍ അ​ധ്യ​യ​ന വ​ര്‍​ഷം തു​ട​ങ്ങി​യ​ത്. പ​ത്ത്, പ്ല​സ്​ ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ റി​വി​ഷ​ന്‍ ക്ലാ​സ്​ മാ​റ്റി​നി​ര്‍​ത്തി​യാ​ല്‍ അ​ധ്യ​യ​ന​വ​ര്‍​ഷം പൂ​ര്‍​ണ​മാ​യും ഫ​സ്​​റ്റ്​​ബെ​ല്‍ ക്ലാ​സു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു.വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11ന്​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് കു​ട്ടി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. മേ​യ് മൂ​ന്ന്​ മു​ത​ല്‍ രാ​വി​ലെ പ്ല​സ്‍വ​ണ്‍ ക്ലാ​സു​ക​ളും ഉ​ച്ച​ക്ക്​ ശേ​ഷം വി​വി​ധ മേ​ഖ​ല​ക​ള്‍ സ്പ​ര്‍ശി​ക്കു​ന്ന പ്ര​ത്യേ​ക അ​വ​ധി​ക്കാ​ല ക്ലസു​ക​ളും കൈ​റ്റ് വി​ക്ടേ​ഴ്സി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്ന് സി.​ഇ.​ഒ കെ. ​അ​ന്‍വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു.ഡ​ല്‍ഹി വി​ജ്ഞാ​ന്‍ പ്ര​സാ​റു​മാ​യി സ​ഹ​ക​രി​ച്ചു​ള്ളശാസ്ത്ര​പ​രി​പാ​ടി​ക​ള്‍, ജ​ര്‍മ​നി​യി​ലെ ഡോ​യ്‍ഷ്‍വെ​ല്ലെ ടി.​വി ത​യാ​റാ​ക്കി​യ ശാ​സ്ത്രം, പ​രി​സ്ഥി​തി, സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ലോ​ക​ജാ​ല​കം പ​രി​പാ​ടി, ച​രി​ത്ര ഡോ​ക്യു​മെന്‍റ​റി​ക​ള്‍, കാ​യി​ക​പ​ഠ​നം, ക​ലാ​പ​ഠ​നം, ഇ-​ക്യൂ​ബ് ഇം​ഗ്ലീ​ഷ്, സൈ​ബ​ര്‍ സു​ര​ക്ഷ, നൊ​ബേ​ല്‍ ജേ​താ​ക്ക​ള്‍, രാ​ഷ്​​ട്ര​ങ്ങ​ളെ അ​റി​യാ​ന്‍, എ​ങ്ങ​നെ എ​ങ്ങ​നെ എ​ങ്ങ​നെ, ബു​ക്സ് ഓ​ണ്‍ സ്ക്രീ​ന്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും സം​പ്രേ​ഷ​ണം ചെ​യ്യും.വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പു​മാ​യി ചേ​ര്‍ന്ന് വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു മ​ണി​ക്കൂ​ര്‍ ലൈ​വ് ഫോ​ണ്‍ ഇ​ന്‍ പ​രി​പാ​ടി​യും ​േമ​യ് അ​ഞ്ചി​ന്​ ആ​രം​ഭി​ക്കും. പ്രേ​ക്ഷ​ക​ര്‍ക്ക് ഇ​തി​ലേ​ക്ക് വി​ളി​ക്കാം. പ​രി​പാ​ടി​ക​ളു​ടെ സ​മ​യ​ക്ര​മം പോ​ര്‍ട്ട​ലി​ല്‍ പു​തു​ക്കും.


8300ല​ധി​കം ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളാ​ണ് ഫ​സ്​​റ്റ്​​ബെ​ല്ലി​െന്‍റ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ​ത്. ക്ലാ​സു​ക​ള്‍ ഏ​ത് സ​മ​യ​ത്തും കാ​ണാ​വു​ന്ന വി​ധ​ത്തി​ല്‍ firstbell.kite.kerala.gov.in ല്‍ ല​ഭ്യ​മാ​ണ്​.


കാഞ്ഞങ്ങാട്-സിപിഐ  എം പ്രവര്‍ത്തകന്റെ വീടിനുനേരെ  ആര്‍എസ്എസ് അക്രമം. പുതിയകോട്ടയിലെ ടെമ്പോ  ഡ്രൈവര്‍ മൂവാരിക്കുണ്ടിലെ പത്മനാഭന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.  വീട്ടില്‍ സംഘടിച്ചെത്തിയ ഒരു സംഘമാളുകള്‍   മിനി ഗുഡ്‌സ് വാഹനത്തിന്റെ  ഗ്ലാസും കണ്ണാടിയും വീട്ടിലെ കുടിവെള്ള പൈപ്പും തകര്‍ത്തു.   വീട്ടു മുറ്റത്ത് നിര്‍ത്തിയതായിരുന്നു  വാഹനം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും പത്മനാഭനെ വീട്ടുകാര്‍ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. വിഷുത്തലേന്നും സമാന അക്രമം ഉണ്ടായിരുന്നു.   വീട്ടുകാര്‍ ബഹളം  വച്ചതോടെ അക്രമികള്‍ ഓടി മറഞ്ഞു.  കൊവ്വല്‍ സ്‌റ്റോറിലെ  ആര്‍എസ്എസ് പ്രവര്‍ത്തകന്‍  വെള്ളച്ചി സുര എന്ന സുരേശന്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന്  പത്മനാഭന്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍  നല്‍കിയ   പരാതിയില്‍ പറഞ്ഞു.




 ഇന്ത്യ - യു എ ഇ യാത്ര നിരോധനം മെയ് 14 വരെ നീട്ടി

ഇന്ത്യ - യു എ ഇ യാത്ര നിരോധനം മെയ് 14 വരെ നീട്ടി


അബുദാബി: ഇന്ത്യയില്‍ നിന്നും യു എ ഇ ലേക്കുള്ള യാത്ര വിമാന നിരോധനം വീണ്ടും പത്ത് ദിവസത്തേക്ക് നീട്ടി. ഇന്ത്യയില്‍ നിന്നും യു എ ഇ ലേക്കുള്ള വിമാന സര്‍വീസ് മെയ് 14 വരെ നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ അറിയിച്ചു.


ഏപ്രില്‍ 24 ന് രാത്രി 11.59 ന് ആരംഭിച്ച യാത്ര നിരോധനം 10 ദിവസം പിന്നിട്ട് മെയ് നാലിന് അവസാനിക്കേണ്ടതായിരുന്നു. ഇതാണ് വീണ്ടും 10 ദിവസത്തേക്ക് കൂടി നീട്ടിയത്. യുഎഇ പൗരന്മാര്‍, ഇരു രാജ്യങ്ങളിലേയും നയതന്ത്രഉദ്യോഗസ്ഥര്‍, ബിസിനസുകാരുടെ വിമാനങ്ങള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവരെ യാത്ര വിളക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയും വിമാനത്താവളത്തിലെ പിസിആര്‍ പരിശോധനക്ക് വിദേയമാവുകയും വേണം.

 

രാജ്യത്ത് പ്രവേശിച്ചതിന് നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളില്‍ പി സി ആര്‍ പരിശോധനക്ക് വിധേയമാകണമെന്നും അധികൃതര്‍ അറിയിച്ചു.



 കൊവിഡ് പോരാട്ടത്തിനു പിന്തുണ; ഏഴരക്കോടി രൂപ സംഭാവന നല്‍കി രാജസ്ഥാന്‍ റോയല്‍സ്

കൊവിഡ് പോരാട്ടത്തിനു പിന്തുണ; ഏഴരക്കോടി രൂപ സംഭാവന നല്‍കി രാജസ്ഥാന്‍ റോയല്‍സ്


കൊവിഡ് പോരാട്ടത്തിനു ഇന്ത്യയ്ക്ക് പിന്തുണയായി ഏഴരക്കോടി രൂപ സംഭാവന നല്‍കി ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ്. ഏകദേശം ഒരു മില്ല്യണ്‍ ഡോളറിനു മുകളിലാണ് ഫ്രാഞ്ചൈസി നല്‍കിയ സംഭാവന. താരങ്ങളും മാനേജ്‌മെന്റും ഉടമകളും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകളുമൊക്കെച്ചേര്‍ന്നാണ് പണം നല്‍കിയിരിക്കുന്നത്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രാജസ്ഥാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

https://twitter.com/rajasthanroyals/status/1387703407444590593?s=20

അതേസമയം, 'മിഷന്‍ ഓക്‌സിജന്‍'പദ്ധതിയിലേക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. രാജ്യത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ സൗകര്യം ഒരുക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നല്‍കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പൗരന്മാരോട് ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സംഭാവന നല്‍കിയ വിവരം അദ്ദേഹം അറിയിച്ചത്.


രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,79,257 പേര്‍ക്കാണ്. 3,645 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 2,69,507 പേര്‍ രോഗമുക്തി നേടി.


ഇന്ത്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 3,60,960 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ഇന്നത് 3.79 ലക്ഷം കടന്നു. മരണ നിരക്കും ഉയര്‍ന്നു തന്നെയാണ്.



 സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു


തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.


മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയത്.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ.


 

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.


 കേരളം ഇടതിനൊപ്പമെന്ന് എക്സിറ്റ്പോള്‍

കേരളം ഇടതിനൊപ്പമെന്ന് എക്സിറ്റ്പോള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുതുടര്‍ഭരണമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍ഡിഎഫിന് 72മുതല്‍ 76 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 62 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം. ബിജെപിക്ക് 2 സീറ്റുകള്‍ ലഭിക്കും. എന്‍ഡിടിവി സര്‍വെയുടെതാണ് പ്രവചനം


പോള്‍ ഡയറി സര്‍വെ പ്രകാരം എല്‍ഡിഎഫ് 77 മുതല്‍ 87 സീറ്റ് വരെ നേടും. യുഡിഎഫിന് 51 മുതല്‍ 61 സീറ്റ് വരെ നേടും. എന്‍ഡിഎയ്ക്ക് 3 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവനം.


ഇന്ത്യാ ടുഡെ ആക്സിസ് സര്‍വെ പ്രകാരം പിണറായി സര്‍ക്കാരിന് തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 104 മുതല്‍ 120 വരെ സീറ്റുകള്‍ നേടി വന്‍ വിജയം നേടും. യുഡിഎഫ് 30 സീറ്റുകളിലൊതുങ്ങും. ബിജെപിക്ക് സീറ്റുകള്‍ ലഭിക്കില്ലെന്നും പറയുന്നു.


കൊവാക്‌സിനും വില കുറച്ചു

കൊവാക്‌സിനും വില കുറച്ചു


കൊവിഷീല്‍ഡിനു പിന്നാലെ കൊവിഡ് വാക്‌സിനായി കൊവാക്‌സിനും വിലകുറച്ചു. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്, ഐസിഎംആറുമായി സഹകരിച്ചാണ് കൊവാക്സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വിലയിലാണ് കുറവു വരുത്തിയത്. നേരത്തെ 600 രൂപയ്ക്കാണ് കൊവാക്‌സിന്‍ ഡോസ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇത് 200 രൂപ കുറച്ച് 400 രൂപ ആക്കുകയായിരുന്നു.



കൊവിഡ് വാക്‌സിനുകളുടെ വിലയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. 18-45 വയസ്സുകാര്‍ക്കുള്ള വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതിനിടെയാണ് വാക്‌സിന്‍ വില കുറച്ചത്.


രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഈടാക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്കാണ് ഇന്ത്യയിലെ സ്വകാര്യ, ആശുപത്രികള്‍ക്കും സര്‍ക്കാരുകള്‍ക്കും നല്‍കുക. എന്നാല്‍ വിപണിയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും താങ്ങാവുന്ന കൊവിഡ് വാക്‌സിന്‍ കൊവിഷീല്‍ഡാണെന്നാണ് സെറം ഇന്‍സിറ്റിയൂട്ട് നല്‍കിയ വിശദീകരണം.


 ചൊവ്വാഴ്ച മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം; മുഖ്യമന്ത്രി

ചൊവ്വാഴ്ച മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം; മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ നിലവില്‍ വാരാന്ത്യ നിയന്ത്രണം തുടരുന്നുണ്ടെങ്കിലും അടുത്തയാഴ്ച കടുത്ത നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡമുണ്ടാകും. അതിന്റെ വിശദാംശങ്ങള്‍ ഉടനെ അറിയിക്കും. ചില കാര്യങ്ങളില്‍ ദുരന്തനിവാരണ നിയമം അവശ്യമാണ്. അവിടങ്ങളില്‍ അത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തും. ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്ന വാഹനത്തില്‍  ഓക്സിജന്‍ എമര്‍ജന്‍സി എന്ന സ്റ്റിക്കര്‍ ധരിക്കണം. വ്യക്തമായി കാണാവുന്ന രീതിയില്‍ വാഹനത്തിന്റെ മുന്നിലും പിറകിലും സ്റ്റിക്കര്‍ ഒട്ടിക്കണം. തിരക്കില്‍ വാഹനം വേഗം കടത്തിവിടാന്‍ ഇത് പൊലീസിനെ സഹായിക്കും. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


സംസ്ഥാനത്ത് 38607 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് 38607 പേര്‍ക്ക് കൂടി കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 38,607പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്.


യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2620 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5217, കോഴിക്കോട് 4811, തൃശൂര്‍ 3922, തിരുവനന്തപുരം 3439, മലപ്പുറം 3648, കോട്ടയം 3211, പാലക്കാട് 1239, കൊല്ലം 2050, ആലപ്പുഴ 2033, കണ്ണൂര്‍ 1813, പത്തനംതിട്ട 1160, ഇടുക്കി 1121, കാസര്‍ഗോഡ് 1025, വയനാട് 888 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, കോട്ടയം 14, തിരുവനന്തപുരം 12, കാസര്‍ഗോഡ് 11, പത്തനംതിട്ട, പാലക്കാട്, വയനാട് 10 വീതം, എറണാകുളം, തൃശൂര്‍ 5 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1572, കൊല്ലം 1384, പത്തനംതിട്ട 611, ആലപ്പുഴ 1853, കോട്ടയം 6137, ഇടുക്കി 349, എറണാകുളം 1293, തൃശൂര്‍ 1361, പാലക്കാട് 931, മലപ്പുറം 999, കോഴിക്കോട് 2577, വയനാട് 305, കണ്ണൂര്‍ 1045, കാസര്‍ഗോഡ് 699 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,84,086 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,44,301 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,93,840 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,69,831 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,009 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4423 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്


സംസ്ഥാനത്   പള്‍സ് ഓക്സി   മീറ്ററിന് ക്ഷാമം

സംസ്ഥാനത് പള്‍സ് ഓക്സി മീറ്ററിന് ക്ഷാമം


സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ശരീരത്തിലെ ഓക്സിജന്‍ നില അളക്കുന്ന പള്‍സ് ഓക്സി മീറ്ററിന് ക്ഷാമം. മെഡിക്കല്‍ ഷോപ്പുകളില്‍ 700 രൂപയുടെ സ്ഥാനത്ത് 1500 മുതല്‍ 3000 രൂപ വരെ ഈടാക്കുന്നുവെന്നും പരാതി.

ലഭ്യമായവ തന്നെ നിലവാരം കുറഞ്ഞവയെന്നുമാണ് പരാതി.വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ ഹൃദയമിടിപ്പും ഓക്സിജന്റെ അളവും മൂന്നു മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കണം. അതിനിടയിലാണ് താങ്ങാനാവുന്നതിലും അധികം വില ഇതിന് ഈടാക്കുന്നത്.



തിരുവനന്തപുരം > കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് ഏര്‌പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്ത്തകര്ക്ക് 50 ലക്ഷം രൂപയുടെ വീതം പിഎംജികെപി ഇന്ഷുറന്‌സ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം ലിറ്റില് ഫ്‌ളവര് ആശുപത്രിയിലെ അനസ്തീഷോളജിസ്റ്റ് ഡോ. ടി.വി. ജോയ്, കോട്ടയം മെഡിക്കല് കോളേജിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന് ജി. സോമരാജന് എന്നിവരുടെ കുടുംബത്തിനാണ് ഇന്ഷുറന്‌സ് അനുവദിച്ചത്.


ഇന്ഷുറന്‌സ് തുക അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില് എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം ഉദ്യോഗസ്ഥര്, ന്യൂ ഇന്ത്യ അഷ്വറന്‌സ് കമ്ബനി സീനിയര് ഡിവിഷണല് മാനേജര് ഡോ. കൃഷ്ണ പ്രസാദ്, അസി. മാനേജര് ആനന്ദ് സഖറിയ എന്നിവരുടെ പരിശ്രമ ഫലമായാണ് കേന്ദ്ര സര്ക്കാരിന്റെ പിഎംജികെപി ഇന്ഷുറന്‌സ് ക്ലൈം നടപടികള് വേഗത്തില് പാലിച്ച് നേടിക്കൊടുക്കാന് സഹായകരമായത്. ഇതുവരെ 9 ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ഷുറന്‌സ് ക്ലൈം നേടിക്കൊടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.


രണ്ടു പേരും കോവിഡ് ബാധിച്ചാണ് മരണമടഞ്ഞത്. ഡോ. ടി.വി. ജോയ് 30 വര്ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ മെഡിക്കല് ഓഫീസറുടെ കീഴില് ലിറ്റില് ഫ്‌ളവര് ആശുപത്രിയെ എംപാനല് ചെയ്തതു മുതല് ക്രിട്ടിക്കല് കെയര് ടീമില് പ്രധാന പങ്ക് വഹിച്ചു. രോഗികളുടെ വെന്റിലേറ്റര് പരിചരണത്തിലും ഡോ. ടി.വി. ജോയ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.


22 വര്ഷം ആരോഗ്യ മേഖലയില് സേവനമനുഷ്ഠിച്ചയാളാണ് ജി. സോമരാജന്. കോവിഡ് രോഗികളുടെ പരിചരണത്തിന്റെ ഭാഗമായുള്ള രക്ത പരിശോധന പോലെ അതീവ റിസ്‌കുള്ള മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഡെയ്‌സമ്മ കോട്ടയം മെഡിക്കല് കോളേജിലെ ഹെഡ് നഴ്‌സാണ്. ഡെയ്‌സമ്മ ഇപ്പോഴും കോവിഡ് ഡ്യൂട്ടിയിലാണ്.


 കോവിഡ്​ വ്യാപനം: യു.പിയില്‍ നാളെ മുതല്‍ ലോക്​ഡൗണ്‍

കോവിഡ്​ വ്യാപനം: യു.പിയില്‍ നാളെ മുതല്‍ ലോക്​ഡൗണ്‍

 


ലഖ്​നോ: ഉത്തര്‍പ്രദേശില്‍ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ ലോക്​ഡൗണ്‍. വെള്ളിയാഴ്ച വൈകിട്ട്​ മുതല്‍ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ്​ ലോക്​ഡൗണെന്ന്​ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റി​േപ്പാര്‍ട്ട്​ ചെയ്​തു.

യു.പിയില്‍ ബുധനാഴ്ച 266 പേര്‍ക്ക്​ കോവിഡ്​ മൂലം ജീവന്‍ നഷ്​ടമായിരുന്നു. 29,824 കോവിഡ്​ കേസുകളാണ്​ ബുധനാഴ്ച റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 11,82,848 ആയി. മരണസംഖ്യ 11,943ഉം. 3,00,041 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​. ഇതോടെയാണ്​ ലോക്​ഡൗണ്‍ ഏര്‍പ്പെടു​ത്താനുള്ള തീരുമാനം.

നേരത്തേ യു.പിയില്‍ സര്‍ക്കാര്‍ വാരാന്ത്യ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. രാത്രി കര്‍ഫ്യൂവിന്​ പുറമെയായിരുന്നു വാരാന്ത്യ ലോക്​ഡൗണ്‍​. അലഹബാദ്​ ഹൈകോടതിയുടെ നിര്‍ദേശം ചോദ്യം ചെയ്​ത്​ യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന്​ പിന്നാലെയായിരുന്നു ഇത്​. അലഹബാദ്​, ലഖ്​നോ, വാരാണസി, കാണ്‍പുര്‍, ഗൊരഖ്​പുര്‍ തുടങ്ങിയ നഗരങ്ങളില്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനെതിരെ യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.


ന്യൂഡല്‍ഹി - കൊവിഡ് വാക്സീന് ജി എസ് ടി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വാക്സീന് വില കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. നിലവില്‍ ചുമത്തുന്ന അഞ്ച് ശതമാനം ജി എസ് ടി ഒഴിവാക്കാനാണ് ആലോചിക്കുന്നത്. വാക്സീനുള്ള കസ്റ്റംസ് നികുതി നേരത്തെ വേണ്ടെന്ന് വെച്ചിരുന്നു.

സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കൊവിഷീല്‍ഡ് വാക്സീന്റെ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. 400ല്‍ നിന്ന് 300 ആയാണ് കുറച്ചത്. സംസ്ഥാനങ്ങള്‍ സമ്മര്‍ദം ചെലുത്തുകയും സുപ്രീം കോടതി ഇടപെടുകയും ചെയ്തതോടെയാണിത്.



 

 




ന്യൂഡല്‍ഹി - പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെട്ടുള്ള റിസൈന്‍ മോദി ഹാഷ്ടാഗ് പുനസ്ഥാപിച്ചെന്ന് ഫേസ്ബുക്ക്. ഹാഷ്ടാഗ് നീക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.


കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് ഓക്സിജന്‍ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം വ്യാപകമായതിന് പിന്നാലെ 'പ്രധാനമന്ത്രി രാജിവയ്ക്കൂ' എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകള്‍ നീക്കിയിരുന്നു. ഇതിനെതിരെ വിമര്‍ശം ശക്തമായതോടെയാണ് ഫേസ്ബുക്ക് ഹാഷ്ടാഗ് പുനസ്ഥാപിച്ചത്



 

 




കൊലക്കേസ് പ്രതിയുടെ   കാല് വെട്ടിമാറ്റിയ സംഭവം;   മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

 


കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്രീകാര്യത്ത് നിന്നാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.



ഇന്നലെയാണ് ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതി എബിക്ക് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് വെട്ടിയത്. ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം. വീടിനു സമീപത്തെ റോഡരികത്തെ മതിലിലില്‍ സുഹൃത്തുമായി ഇരിക്കുകയാരുന്നു എബിയെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.


അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് അടുത്ത ഒഴിഞ്ഞ പുരയിടത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി സംഘം പിന്‍തുടര്‍ന്ന് വെട്ടുകയായിരുന്നു. വലതു കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു.



കൊച്ചി - സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ തെളിവ് എവിടെയെന്ന് ഇ ഡിയോട് കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴിയല്ലാതെ മറ്റെന്ത് തെളിവാണുള്ളതെന്ന് വിചാരണ കോടതി ചോദിച്ചു. 21 തവണ പ്രതികള്‍ സ്വര്‍ണം കടത്തി എന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇതിന് തെളിവ് ഹാജരാക്കിയിട്ടില്ല. കേസിലെ പ്രതികളായ സന്ദീപ്, സരിത എന്നിവരുടെ ജാമ്യ ഉത്തരവില്‍ ആണ് കോടതി പരാമര്‍ശം.

സന്ദീപിനും, സരിതിനും ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.


കേസിലെ മറ്റ് പ്രതികളായ സ്വപ്ന സുരേഷ്, എം ശിവശങ്കര്‍ എന്നിവര്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും കസ്റ്റംസ് കേസില്‍ കൊഫെപോസ ചുമത്തപ്പെട്ടതിനാല്‍ ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല.





സംസ്ഥാനത്ത്   രണ്ടാഴ്ച ലോക്ക് ഡൗണ്‍   പ്രഖ്യാപിക്കണം;   കെജിഎംഒഎ

സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം; കെജിഎംഒഎ

 


സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ്.

രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ മറ്റ് മാര്‍ഗമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ട്.

സര്‍ക്കാരിന്റെ ഇടപെടലിനായി ഡോക്ടര്‍മാരുടെ സംഘടന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. നിലവില്‍ രണ്ടര ലക്ഷത്തില്‍ അധികം രോഗികളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്നിരുന്നു.


 ബദ്ര്‍

ബദ്ര്‍


ഹിജ്റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിനാണ് ബദര്‍ നടക്കുന്നത്.ബദര്‍ എന്ന സ്ഥലത്ത് നടന്ന സംഭാവമായതിനാലാണ് ബദര്‍ യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്.. പരിശുദ്ധ ഖുര്‍ആന്‍ 'യൗമുല്‍ ഫുര്‍ഖാന്‍' എന്ന്‌നാണ് ബദര്‍ ദിനത്തെ വിശേഷിപ്പിച്ചത്.

ആദര്‍ശ പ്രബോധനമായിരുന്നില്ല റസൂലിന്റെ ലക്ഷ്യം.ശത്രുക്കളുടെ  ഉപദ്രവം അതിരുവിട്ടപ്പോള്‍ തിരുനബിയും അനുചരന്മാരും മദീനയിലേക്ക് പലായനം ചെയ്തു.മദീനയിലെത്തിയ റസൂലിനെയും അനുയായികളെയും ദ്രോഹിക്കല്‍ തുടര്‍ന്നപ്പോള്‍ യുദ്ധത്തിനു അനുമതി നല്‍കി അല്ലാഹുവിന്റെ സന്ദേശം ഇറങ്ങി.ഖുറൈശികള്‍ സര്‍വായുധ സജ്ജരായി മുസ്ലിംകളെ നേരിടാന്‍ പുറപ്പെട്ടു.നബിയും 313 അനുചരന്മാരും പുറപ്പെട്ടു. മുസ്ലിംകളുടെ അംഗസംഖ്യ വളരെ കുറവ് .മുസ്ലിംകള്‍ക്ക് അല്ലാഹുവിന്റെ സഹായത്തില്‍ മാത്രമായിരുന്നു പ്രതീക്ഷ. ബദ്‌റില്‍ വെച്ച് നടത്തിയ പുണ്യ നബിയുടെ ഒരു പ്രാര്‍ഥനയുണ്ട് . ''അലാഹുവേ, നിന്നില്‍ വിശ്വസിച്ച ഈ ചെറു സംഘം നശിച്ചു പോയാല്‍, ഈ ഭൂമിയില്‍ നിന്നെ ആരാധിക്കാന്‍ പിന്നാരുമുണ്ടാകില്ല.'' കണ്ണീരോഴുക്കിയുള്ള റസൂല്‍ (സ)യുടെ ആ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടു. ശത്രുക്കളുടെ മൂന്നിലൊന്ന് ആള്‍ബലം മാത്രമായിരുന്നു മുസ്ലിംകള്‍ .ബദര്‍ ഇസ്ലാമിക ലോകത്തെ സജീവമാക്കി. മുസ്ലിംകള്‍ക്ക് ആത്മവിശ്വാസം നല്‍കി. ബദറില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് ഉന്നതമായ സ്ഥാനമാണ് അല്ലാഹു നല്‍കിയത്.ബദ്റില്‍ പങ്കെടുത്തവര്‍ക്ക് മറ്റ് വിശ്വാസികള്‍ക്കൊന്നുമില്ലാത്ത പ്രത്യേകതകളുമുണ്ട്.'മുസ്ലിംകളില്‍ ഏറ്റവും ഉത്തമരാണവര്‍.

അവരുടെ വീരസ്മരണ എക്കാലത്തേയും ധര്‍മയോദ്ധാക്കള്‍ക്ക് ആവേശവും ആത്മധൈര്യവും പകര്‍ന്നുനല്‍കുന്നു ഏറ്റവും കൂടുതല്‍ അനുസ്മരിക്കപ്പെടുന്നവരും സിയാറത്ത് ചെയ്യപ്പെടുന്നവരുമാണവര്‍.

പാരമ്പര്യമായി മുസ്ലിം സമൂഹം അവരെ ആദരിച്ചു പോരുന്നു.ബദര്‍ മൗലിദ് പള്ളികളിലും വീടുകളിലും സജീവമായി പാരായണം ചെയ്തു വരുന്നു.

. വിശ്വാസത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നു വ്യക്തമാക്കിയ പോരാട്ടം കൂടിയായിരുന്നു ബദ്ര്‍


അബ്ബാസ് സഖാഫി.കാവുംപുറം

ഖത്തീബ്  മുഹിമ്മാത്ത്



ന്യൂഡല്‍ഹി - രാജ്യത്ത് കൊവിഡ് വ്യാപനം അത്യധികം ആശങ്കാജനകമാംവിധം അതിരൂക്ഷമാകുന്നതായി പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,83,76,524 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3645 പേര്‍ക്ക് കൂടി കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ മരണസംഖ്യ 2,04,832 ആയി. നിലവില്‍ 30,84,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,50,86,878 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 15,00,20,648 പേരാണ് ഇതുവരെകൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിലധികമാകാന്‍

തുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ഏപ്രില്‍ 15 മുതല്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷത്തില്‍ അധികമായിരുന്നു.


 




Wednesday 28 April 2021

വ്യാജ ആര്‍.ടി.പി.സി.ആര്‍   സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കി;   ഇതര സംസ്ഥാന തൊഴിലാളി ് പിടിയില്‍

വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കി; ഇതര സംസ്ഥാന തൊഴിലാളി ് പിടിയില്‍


 വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതിന് ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍. ബംഗാളിലെ ഇസ്ലാംപൂര്‍ സ്വദേശിയായ സജിത്ത് മൊണ്ഡല്‍(30)ആണ് പൊലീസ് പിടിയിലായത്.


മുവാറ്റുപുഴ കീച്ചേരിപടിയില്‍ ട്രെയിന്‍, ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു സജിത്ത് മൊണ്ഡല്‍. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന് ആവശ്യക്കാരേറി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായിരുന്നു ഇയാള്‍ വ്യാജ ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം നല്‍കിവന്നത്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കല്‍നിന്ന് പണമിടപാട് രേഖകളും നിരവധി ആധാര്‍ കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്.


മഹാരാഷ്ട്രയില്‍ കോവിഡ്   വ്യാപനം അതിരൂക്ഷം;   നിയന്ത്രണങ്ങള്‍ മെയ് 15 വരെ നീട്ടി

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; നിയന്ത്രണങ്ങള്‍ മെയ് 15 വരെ നീട്ടി


മുംബൈ: മഹാരാഷ്​ട്രയില്‍ കോവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ലോക്​ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ മെയ്​ 15 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ​ങ്കെടുത്ത മുഴുവന്‍ മന്ത്രിമാരും ലോക്​ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിച്ചു.

കോവിഡ്​ വ്യാപനത്തി​െന്‍റ പശ്​ചാത്തലത്തില്‍ ഏപ്രില്‍ നാലിനാണ്​ മഹാരാഷ്​ട്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്​. വാരാന്ത്യ ലോക്​ഡൗണും രാത്രികാലങ്ങളില്‍ കര്‍ഫ്യുവുമായിരുന്നു ആദ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍. പിന്നീട്​ സ്വകാര്യ ഓഫീസുകള്‍, തിയറ്ററുകള്‍, സലൂണ്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തി. മൂന്നാംഘട്ടത്തില്‍ പലചരക്ക്​, പച്ചക്കറി, പാല്‍ എന്നിവ വില്‍ക്കുന്ന കടകളോട്​ നാല്​ മണിക്കൂര്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അതേസമയം, മഹാരാഷ്​ട്രയില്‍ കോവിഡ്​ വ്യാപനം ശമനമില്ലാതെ തുടരുകയാണ്​ 63,309 പേര്‍ക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചത്​. 985 പേര്‍ രോഗം ബാധിച്ച്‌​ മരിക്കുകയും ചെയ്​തു. 18 മുതല്‍ 44 വയസ്​ പ്രായമുള്ളവര്‍ക്കുള്ള കോവിഡ്​ വാക്​സിന്‍ വിതരണം സംസ്ഥാനത്ത്​ ആരംഭിക്കുന്നത്​ വൈകുമെന്ന സൂചനയും മഹാരാഷ്​ട്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്


രണ്ടാം ഡോസ് വാക്സിന്   ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വേണ്ട;   ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍   പുതുക്കി

രണ്ടാം ഡോസ് വാക്സിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വേണ്ട; ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി


തിരുവനന്തപുരം - ഇനി മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷന്‍ എടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വേണ്ട. സ്പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് നല്‍കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി.


സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. നേരത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ മാത്രം ലഭ്യമായിരുന്ന രണ്ടാം ഡോസ് വാക്‌സിന്‍ ഇനി മുതല്‍ സ്‌പോട്ട് അലോട്ട്മെന്റിലൂടെ ലഭ്യമാകും. ഇതിനായി ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി വരികയാണ്.


ആദ്യ ഡോസായി കൊവീഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് 6 മുതല്‍ 8 ആഴ്ചകള്‍ക്കിടയില്‍ രണ്ടാം ഡോസ് നല്‍കാനാണ് നിലവിലെ തീരുമാനം. കൊവാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് നാല് മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കും.


വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.





പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍   വെച്ച് യുവതിയെ ആക്രമിച്ച സംഭവം:   വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ച് യുവതിയെ ആക്രമിച്ച സംഭവം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു



പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ച് യുവതിയെ ആക്രമിച്ച കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റെയില്‍വേ പൊലീസിനോട് ഈ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് തിരിച്ചറിഞ്ഞത്.


ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നല്‍കിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ഇന്ന് രാവിലെയാണ് ഓടിക്കൊണ്ടിരുന്ന പുനലൂര്‍ പാസഞ്ചറില്‍ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.


മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണംയുവതിയെ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. തലയ്ക്ക് സാരമായി പരുക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കൊടകര കവര്‍ച്ചാ കേസ്:   പ്രതികള്‍ക്കായി ലുക്ക്   ഔട്ട് നോട്ടീസ്

കൊടകര കവര്‍ച്ചാ കേസ്: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്



കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിന്‍, ഷുക്കൂര്‍ എന്നീ ആറുപ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. അതേസമയം കൊടകര കവര്‍ച്ചാ കേസില്‍ നഷ്ടപ്പെട്ട പണവും കണ്ടെടുത്തു. ഒന്‍പതാം പ്രതി ബാബുവിന്റെ വീട്ടില്‍ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവന്‍ സ്വര്‍ണ്ണവും കണ്ടെടുത്തത്.


അറസ്റ്റിലാവുന്നതിന് മുന്‍പ് സ്ഥലം വാങ്ങാനായി ബാബു 23 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കിട്ടിയത്. 23,34,000 രൂപയും മൂന്ന് പവന്റെ സ്വര്‍ണ്ണവും കേരള ബാങ്കില്‍ ആറ് ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടച്ച രസീതും


കോണത്തുകുന്നിലെ വീട്ടില്‍ നിന്ന് കണ്ടെത്തി. ആകെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി.


പിടിച്ചെടുത്ത തുക അതില്‍ക്കൂടുതല്‍ വരുമെന്നതിനാല്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തന്നെയാണെന്ന് ഉറപ്പിക്കാന്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തും. ഇതിനിടെ വാഹനം പോകുന്ന വഴി കൃത്യമായി കവര്‍ച്ചാ സംഘത്തെ അപ്പപ്പോള്‍ അറിയിച്ചത് ഡ്രൈവറിന്റെ സഹായി റഷീദാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.


കൊവിഡിനെതിരായ   പോരാട്ടത്തിന് ചൈനയുടെ   ക്ഷണം നിരസിച്ച് ഇന്ത്യ

കൊവിഡിനെതിരായ പോരാട്ടത്തിന് ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ


ന്യൂഡല്‍ഹി- കൊവിഡിനെതിരെ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ചൈനയുടെ ക്ഷണം തല്‍ക്കാലം നിരസിച്ച് ഇന്ത്യ. ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ചൈനയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തെ തത്ക്കാലം പിന്തുണക്കേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചൈന വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇന്ത്യ പങ്കെടുത്തില്ല.


നേപ്പാള്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ചൈന കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് ചൈനയുടെ ഭാഗത്തുനിന്നുള്ള സഹായ വാഗ്ദാനങ്ങളോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് ഒന്നാം തരംഗ വേളയിലും ചൈന ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. അയല്‍രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവച്ച സന്ദര്‍ഭത്തിലായിരുന്നു യോഗം. കൊവിഡ് പ്രതിരോധത്തിന് പാക്കിസ്താന്റെ സഹായവാഗ്ദാനത്തോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.




742 കോടിയുടെ യു.എസ്​ കോവിഡ്​ സഹായങ്ങള്‍ ഇന്ത്യയിലേക്ക്​

742 കോടിയുടെ യു.എസ്​ കോവിഡ്​ സഹായങ്ങള്‍ ഇന്ത്യയിലേക്ക്​

 


വാഷിങ്​ടണ്‍: 16 വര്‍ഷത്തിനിടെ ആദ്യമായി വിദേശ സഹായം സ്വീകരിക്കുന്നതിലെ എല്ലാ നിയ​​ന്ത്രണങ്ങളും അവസാനിപ്പിച്ച ഇന്ത്യക്ക്​ അവശ്യ വസ്​തുക്കള്‍ കയറ്റി അ​യച്ച്‌​ ജോ ബൈഡ​െന്‍റ അമേരിക്ക. 1,000 ഓക്​സിജന്‍ സിലിണ്ടറുകള്‍, 1.5 കോടി എന്‍ 95 മാസ്​കുകള്‍, 10 ലക്ഷം റാപിഡ്​ ഡയഗ്​നോസ്​റ്റിക്​ ടെസ്​റ്റുകള്‍ എന്നിവക്കു പുറമെ അമേരിക്കയില്‍ വിതരണത്തിനായി ആസ്​ട്ര സെനകക്ക്​ ഓര്‍ഡര്‍ ചെയ്​ത രണ്ടു കോടി കോവിഡ്​ വാക്​സിനുകളും ഇന്ത്യക്ക്​ കൈമാറും. വ്യാഴാഴ്​ച എത്തി തുടങ്ങുന്ന സഹായം അടുത്ത ആഴ്​ചയോടെ പൂര്‍ണമാകും.

അമേരിക്കയില്‍ കോവിഡ്​ പ്രതിസന്ധി രൂക്ഷമായ ആദ്യ ഘട്ടത്തില്‍ ഇന്ത്യ സഹായം അയച്ചതിന്​ സമാനമായി തിരിച്ചും അയക്കുകയാണെന്ന്​ വൈറ്റ്​ഹൗസ്​ വക്​താവ്​ അറിയിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം കോവിഡ്​ മരണം രണ്ടു ലക്ഷം പിന്നിട്ടിരുന്നു. വ്യാപനം കൂടുതല്‍ രൂക്ഷമാകുന്ന രാജ്യത്ത്​ പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതും ഓക്​സിജന്‍ സിലിണ്ടര്‍ ലഭ്യത ശുഷ്​കമായതും കനത്ത പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. 3.60നു മുകളിലാണ്​ ഇന്ത്യയിലെ പ്രതിദിന കണക്ക്​. മരണം 3,200 ന്​ മുകളിലും.

Dailyhunt