Showing posts with label news. Show all posts
Showing posts with label news. Show all posts

Friday, 4 June 2021

 ട്വിറ്റര്‍ നിരോധിച്ച് നൈജീരിയ

ട്വിറ്റര്‍ നിരോധിച്ച് നൈജീരിയ


പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യു​ടെ ട്വീ​റ്റ് നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ ട്വിറ്റര്‍ നിരോധിച്ച്‌ നൈജീരിയന്‍ ഗവണ്‍മെന്റ്.പ്രസിഡന്റ് മുഹമ്മദ് ബുഹാരി രണ്ടുദിവസം മുന്‍പ് ചെയ്ത ട്വീറ്റ് ആണ് ‘അധിക്ഷേപകരമായ ഉള്ളടക്കം’ കാരണം ട്വിറ്റര്‍ നീക്കം ചെയ്തത്.

1967-70 ലെ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഇത് നീക്കം ചെയ്തതിന്റെ അടുത്ത ദിവസം രാജ്യത്ത് ട്വിറ്റര്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സ​ര്‍​ക്കാ​രി​ന്‍റെ നി​ല​നി​ല്‍പ്പിനെ അ​പ​ക​ട​ത്തി​ലാ​ക്കാ​ന്‍ ട്വി​റ്റ​റി​നു സ്വാ​ധീ​ന​മു​ണ്ടെ​ന്നാ​ണ് നൈ​ജീ​രി​യ അ​റി​യി​ച്ച​ത്.

 ആശുപത്രി നിര്‍മിക്കാന്‍ 135 വര്‍ഷം പഴക്കമുള്ള ജയില്‍ ഒഴിപ്പിക്കുന്നു

ആശുപത്രി നിര്‍മിക്കാന്‍ 135 വര്‍ഷം പഴക്കമുള്ള ജയില്‍ ഒഴിപ്പിക്കുന്നു


ഹൈദരാബാദ്: സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാന്‍ ഹൈദരാബാദിലെ 135 വര്‍ഷം പഴക്കമുള്ള ജയില്‍ ഒഴിപ്പിക്കുന്നു. വാറങ്കല്‍ സെന്‍ട്രല്‍ ജയില്‍ ആണ് ഒഴിപ്പിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ജയിലിലെ 119 തടവുകാരെ ഇവിടെ നിന്നും മാറ്റി. ബാക്കി തടവുകാരെ അടുത്ത രണ്ടാഴ്ചക്കകം മാറ്റും. 966 തടവുകാരാണ് വാറങ്കല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.


ഹൈദരാബാദ് നിസാമിന്റെ കാലഘട്ടത്തില്‍ പണിതതാണ് ഈ ജയില്‍. 69 ഏക്കര്‍ വിസ്തൃതിയിലാണ് ജയില്‍ നിലകൊള്ളുന്നത്. ജയിലിനെ ആശുപത്രിയാക്കി മാറ്റാന്‍ മുഖ്യമന്ത്രി ചന്ദ്ശേഖര്‍ റാവുവാണ് തീരുമാനമെടുത്തത്. ഇതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കുകയും ചെയ്തു.


വാറങ്കല്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ തടവുകാരുടെ നേതൃതവത്തില്‍ വിവിധ വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ കാര്‍പറ്റ് ലൂം പ്രസിദ്ധമാണ്. ഇവിടെ നിന്ന് മാറ്റുന്ന തടവുകാരെ തത്കാലം മറ്റു ജയിലിലേക്ക് മാറ്റും. പിന്നീട് മറ്റൊരു സ്ഥലത്ത് ജയിലിനായി പുതിയ കെട്ടിടം പണിയുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.


ഹൈദരാബാദിലെ ഗാന്ധി ആശുപത്രി ജയില്‍ പൊളിച്ചാണ് നിര്‍മിച്ചത്. 2003ലായിരുന്നു ഇതിന്റെ നിര്‍മിതി. 88 വര്‍ഷം പഴക്കമുള്ള മുശീറാബാദ് ജയിലാണ് ഇതിനായി പൊളിച്ചുനീക്കിയത്.



Saturday, 29 May 2021

 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും. താരങ്ങളൊക്കെ കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് കയ്യില്‍ കരുതണം. 14 ദിവസത്തെ ക്വാറന്റീനു ശേഷമാവും ഇന്ത്യ ഇംഗ്ലണ്ടിലെത്തുക. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുക.


ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് കളി നടക്കുക. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക.


നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും പിന്നാലെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള താരങ്ങള്‍ നിലവില്‍ മുംബൈയില്‍ ക്വാറന്റീനിലാണ്. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇതേ വിമാനത്തില്‍ തന്നെ ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന വനിതാ ടീമും ഉണ്ടാവും.


അതേസമയം, ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളി കാണാന്‍ വന്‍ ഡിമാന്‍ഡ് ആണ്. ഒരു ടിക്കറ്റിന് രണ്ട് ലക്ഷം രൂപ വരെയാണ് മൂല്യം. ഏജന്റുമാരില്‍ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വാങ്ങാന്‍ ആളുകള്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 4000 പേര്‍ക്കാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശനമുള്ളത്.


ഐസിസിയുടെ ഒഫീഷ്യല്‍ ടിക്കറ്റ്‌സ് ആന്‍ഡ് ട്രാവല്‍ ഏജന്റ്‌സ് വഴിയാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. ഇതില്‍ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 4000 ടിക്കറ്റില്‍ 50 ശതമാനം ഐസിസിക്ക് നല്‍കും. ബാക്കിയുള്ള 2000 സീറ്റുകളാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.


Tuesday, 4 May 2021

രണ്ടാം പിണറായി മന്ത്രിസഭയുടെ   സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. സിപിഎമ്മിലെ കേരളത്തിലെ പിബി മെബര്‍മാര്‍ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.


2016 മെയ് 25നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ. 17ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്ററില്‍ ചേരും.

അതേസമയം, മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം?ഗങ്ങളായ എം.വി.ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ അം?ഗങ്ങളായ പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും. സാധ്യതാപട്ടിക പ്രകാരം കെഎന്‍ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. പി രാജീവ്, വീണാ ജോര്‍ജ്, പിപി ചിത്തരഞ്ജന്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും.


രണ്ടാം പിണറായി   മന്ത്രി സഭയില്‍   സിഎച്ച് കുഞ്ഞമ്പുവിന്   സാധ്യത

രണ്ടാം പിണറായി മന്ത്രി സഭയില്‍ സിഎച്ച് കുഞ്ഞമ്പുവിന് സാധ്യത

 കാസര്‍കോട് : ഉദുമ നിയമസഭ മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയ സിഎച്ച് കുഞ്ഞമ്പുവിന് രണ്ടാം പിണറായി മന്ത്രി സഭയില്‍ അംഗത്വം ലഭിച്ചേക്കും. ഇതോടെ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാകും സിഎച്ച് കുഞ്ഞമ്പു. നേരത്തെ തൃക്കരിപ്പൂരില്‍ നിന്ന് വിജയിച്ച് ഇകെ നായര്‍ മുഖ്യമന്ത്രിയായതൊഴിച്ചാല്‍ അതിന് മുമ്പോ പിമ്പോ സിപിഎമ്മില്‍ നിന്നുള്ള മന്ത്രി ഉണ്ടായിട്ടില്ല കാസര്‍കോട്ടേക്ക്.

ഇക്കുറി പുതുമുഖങ്ങളെ പരിഗണിക്കുകയും കാസര്‍കോട് ജില്ലയെ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ഇക്കുറി ജില്ലയില്‍ നിന്ന് സിപിഐ മന്ത്രിക്ക് പുറമെ മറ്റൊരു മന്ത്രിക്ക് കൂടി സാധ്യതയുള്ളതായാണ് വിവരം. അതേസമയം, ഒരു ജില്ലയില്‍ നിന്ന് ഒരുമന്ത്രി എന്ന എല്‍ഡിഎഫിന്റെ നയം ഉറപ്പിക്കുകയാണെങ്കില്‍ സിഎച്ച് കുഞ്ഞമ്പുവിന് മന്ത്രി സ്ഥാനം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.


സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെ 2006ല്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലക്കെതിരെ അട്ടിമറി ജയം നേടിയ ഇദ്ദേഹം തുടര്‍ന്നു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനു വേണ്ടി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നു. ഉദുമയെ രണ്ടു തവണ നിയമസഭയില്‍ പ്രതിനിധീകരിച്ച കെ. കുഞ്ഞിരാമനെ ഇത്തവണ മാറ്റി നിര്‍ത്തിയപ്പോള്‍ പകരം മണ്ഡലം നിലനിര്‍ത്താനുള്ള ചുമതലയാണ്, അടുപ്പക്കാര്‍ സ്നേഹത്തോടെ സിഎച്ച് എന്നും കുഞ്ഞമ്പുവേട്ടന്‍ എന്നും വിളിക്കുന്ന ഇദ്ദേഹത്തെ ഇത്തവണ സിപിഎം ഏല്‍പിച്ചത്. ബാലസംഘത്തിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറിയായാണ് പൊതുരംഗത്തേക്കുള്ള കടന്ന് വരവ്.



എസ്എഫ്ഐ താലൂക്ക് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളിലൂടെ സിപിഎം നേതൃത്വത്തിലേക്ക്. സിപിഎം സംസ്ഥാന സമിതി അംഗവും കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയുമാണ്. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം, കെടിഡിസി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിക്കുന്നു. കാസര്‍കോട് ഗവ.കോളജില്‍ നിന്നു ബിരുദവും മംഗളൂരു എസ്ഡിഎം കോളജില്‍ നിന്നു നിയമ ബിരുദവും നേടി. 13 വര്‍ഷം കാസര്‍കോട് ബാറിലെ അഭിഭാഷകനായിരുന്നു. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം.സുമതിയാണ് ഭാര്യ. മകള്‍. കെ.എസ്.ശ്രുതി ബെംഗളൂരു വിപ്രോയില്‍ എന്‍ജിനീയറാണ്. വിദ്യാനഗര്‍ ചിന്മയ ഹൗസിങ് കോളനിയിലാണ് താമസമെങ്കിലും ബേഡഡുക്ക പഞ്ചായത്തിലെ ബീംബുങ്കാല്‍ സ്വദേശിയാണ് സി.എച്ച് കുഞ്ഞമ്പു.


പ്രകോപനപരമായ ട്വീറ്റ്;   കങ്കണയുടെ അക്കൗണ്ട്   സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

പ്രകോപനപരമായ ട്വീറ്റ്; കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍

 




നടി കങ്കണ റണൗട്ടിന്റ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു. ട്വിറ്ററിന്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് കങ്കണ പ്രകോപനപരമായി ട്വീറ്റ് ചെയ്തിരുന്നു.


ബംഗാളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു. വിദ്വേഷകരവും മറ്റുള്ളവരുടെ ജീവന് ഹാനി ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കങ്കണയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതെന്ന് ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു.


നേരത്തെ 'താണ്ഡവ്' വെബ് സീരിസിന് എതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലും കങ്കണക്കെതിരെ ട്വിറ്റര്‍ നടപടി എടുത്തിരുന്നു. അതേസമയം നടപടിയെ സ്വാഗതം ചെയ്ത് സിനിമ-സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ രംഗത്ത് വന്നു.


നിരവധി ബിജെപി അനുകൂല ട്വീറ്റുകളും കങ്കണ ചെയ്യാറുണ്ട്. കര്‍ഷക പ്രക്ഷോഭത്തിന് എതിരെയും താരം രംഗത്തെത്തിയിരുന്നു. ശ്രീദേവിക്ക് ശേഷം ബോളിവുഡില്‍ കോമഡി കൈകാര്യം ഒരേഒരു നടി താനാണെന്നും കങ്കണ നേരത്തെ പറഞ്ഞിരുന്നു.


 കൊവിഡ് പരിശോധന:   ജനങ്ങളോട് പൊലിസ്   അപമര്യാദയായി   പെരുമാറരുതെന്ന്   ഹൈക്കോടതി

കൊവിഡ് പരിശോധന: ജനങ്ങളോട് പൊലിസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി

 


എറണാകുളം: കൊവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ പൊലിസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി നിര്‍ദേശം.


മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്ബം പൊലിസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാര്‍ ഡൈവര്‍ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രില്‍ 16ന് രണ്ട് പൊലിസുകാര്‍ മുനമ്ബം സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.


സ്വകാര്യ സ്‌കൂളുകളുടെ   ഫീസ് ഈടാക്കലില്‍   സുപ്രിംകോടതിയുടെ   സുപ്രധാന ഇടപെടല്‍

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍


സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ് നല്‍കണമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സ്വകാര്യ സ്‌കൂളുകള്‍ കൊള്ളലാഭത്തിന് പിന്നാലെ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.


സ്‌കൂള്‍ ഫീസ് നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍. കൊവിഡ് സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കാര്യത്തില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ക്രിയാത്മകമായി പ്രതികരിക്കണം. ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാത്ത തരത്തില്‍ സ്‌കൂള്‍ ഫീസ് ഈടാക്കല്‍ പുനഃക്രമീകരിക്കണം. ഫീസ് ലഭിച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസ് അടക്കം നിഷേധിക്കരുത്. പരീക്ഷാഫലവും പിടിച്ചുവയ്ക്കരുത്. വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ല. അങ്ങനെ വാങ്ങിയാല്‍ അതിനെ കൊള്ളലാഭമായി കണക്കാക്കും. നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2020-21 അക്കാദമിക് വര്‍ഷത്തിലെ ഫീസ് നല്‍കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് രക്ഷിതാക്കള്‍ നിവേദനം നല്‍കിയാല്‍ അക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.



 കോവിഡ്:  ഐപിഎല്‍   അനിശ്ചിതകാലത്തേക്ക്   മാറ്റിവെച്ചു

കോവിഡ്: ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു


ഡല്‍ഹി :രാജ്യത്തെ കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും പരിഗണിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മാറ്റിവെക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചു. ബിസിസിഐയുടെ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.


രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സുരക്ഷിതമായ സാഹചര്യത്തില്‍ നടത്താന്‍ പറ്റിയാല്‍ മാത്രമേ ഐപിഎല്‍ നടത്തുകയുള്ളൂവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള എല്ലാവരുടെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും ബിസിസിഐ അറിയിച്ചു.


ഫ്രാഞ്ചൈസി ഉടമകള്‍, ബ്രോഡ്കാസ്റ്റേഴ്‌സ്, സ്‌പോണ്‍സര്‍മാര്‍ എന്നിവരെല്ലാം ബിസിസിഐ തീരുമാനത്തോട് യോജിച്ചു. രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന പ്രഖ്യാപനം വന്നതോടെ തന്നെ ഐപിഎല്‍ വീണ്ടും മാറ്റിവെച്ചുവെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ് വരുന്നത്.



 91 തസ്തികകളില്‍   പി എസ് സി വിജ്ഞാപനം;   അപേക്ഷ ജൂണ്‍ 2 വരെ

91 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം; അപേക്ഷ ജൂണ്‍ 2 വരെ


തിരുവനന്തപുരം: 91 തസ്തികകളിലെ ഒഴിവുകളിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു.തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഏപ്രില്‍ 30ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ംംം.സലൃമഹമുരെ.ഴീ്.ശില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തി അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ രണ്ടിനകം സമര്‍പ്പിക്കാം.


സംസ്ഥാനതല ജനറല്‍ റിക്രൂട്ട്മെന്റ് വിഭാഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസി. എന്‍ജിനീയര്‍ (ഒഴിവുകള്‍-83, കാറ്റഗറി നമ്ബര്‍ 127/2021), സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ അസി. എന്‍ജിനീയര്‍ സിവില്‍ (കാറ്റഗറി 128/2021), കെ.ടി.ഡി.സി ലിമിറ്റഡില്‍ എ.ഇ സിവില്‍ (കാറ്റഗറി 134/2021), ഹാര്‍ബര്‍ എന്‍ജിനീയറിങ്ങില്‍ എ.ഇ സിവില്‍ (126/2021), തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സീയര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-3 (135/2021), ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ (വിവിധ വിഷയങ്ങളില്‍ 21 ഒഴിവുകള്‍) (112121/2021), ആരോഗ്യവകുപ്പില്‍ നഴ്സിങ് ട്യൂട്ടര്‍ (122/2021), ചരക്ക് സേവന നികുതി വകുപ്പില്‍ സ്റ്റേറ്റ് ടാക്സ് ഓഫിസര്‍ (123/2021), പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (125/2021), എക്സിക്യൂട്ടിവ് അസിസ്റ്റന്റ് (137/2021), സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്സ്) (127/2021), ഗ്രാമവികസന വകുപ്പില്‍ ലെക്ചറര്‍ ഹോംസയന്‍സ് (129130/2021), പുരാവസ്തു വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റ് (ന്യൂമിസ്മാറ്റിക്സ്) (131/2021), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (133/2021), പബ്ലിക് റിലേഷന്‍സില്‍ ആര്‍ട്ടിസ്റ്റ് (132/2021), ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസില്‍ ബീ കീപ്പിങ് ഫീല്‍ഡ്മാന്‍ (136/2021), പൗള്‍ട്രി വികസന കോര്‍പറേഷനില്‍ പ്രൈവറ്റ് സെക്രട്ടറി എല്‍.ഡി ക്ലര്‍ക്ക് (138139/2021) അഗ്രോ ഇന്‍ഡസ്ട്രീസില്‍ ജൂനിയര്‍ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (140/2021), ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ മെക്കാനിക്കല്‍ ഡ്രാഫ്റ്റ്സ്മാന്‍ (142/2021) എന്നി തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്.


ജില്ലതല ജനറല്‍ റിക്രൂട്ട്മെന്റ് വിഭാഗങ്ങളില്‍പ്പെടുന്ന തസ്തികകളും സംസ്ഥാനതല എന്‍.സി.എ വിഭാഗത്തില്‍പ്പെടുന്ന തസ്തികകളും യോഗ്യത മാനദണ്ഡങ്ങളുമൊക്കെ ഗസറ്റ് വിജ്ഞാപനത്തിലുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ംംം.സലൃമഹമുരെ.ഴീ്.ശി റിക്രൂട്ട്മെന്റ് ലിങ്കിലും ലഭ്യമാകും.


 യുഡിഎഫ് തോല്‍വിയുടെ   പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത്    മുല്ലപ്പള്ളി രാമചന്ദ്രന്‍.

യുഡിഎഫ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍.


നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചാരാനില്ല. എന്നാല്‍ അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.


ഹൈക്കമാന്‍ഡാണ് തന്നെ പദവി ഏല്‍പിച്ചത്. എന്ത് നടപടിയും സ്വീകരിക്കാമെന്നും പൂര്‍ണമായും ഉള്‍ക്കൊള്ളുമെന്നും മുല്ലപ്പള്ളി. സ്വയം രാജി വച്ചൊഴിയില്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞോടുന്നത് ഒളിച്ചോടുന്നതിന് തുല്യമാണ്. നാഥനില്ലാകളരിയായി മാറുന്ന പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.


എന്നാല്‍ ഹൈക്കമാന്‍ഡ് പറയുന്നത് കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നാണ്. തിരിച്ചടിയുടെ ഉത്തരവാദിത്തവും നേതൃത്വത്തിനാണെന്നും ഹൈക്കമാന്‍ഡ് മറുപടി. ഇന്നലെയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും കെപിസിസി ആസ്ഥാനത്ത് ചര്‍ച്ച നടത്തിയിരുന്നു. കെ സി ജോസഫ് അടക്കം കൂടുതല്‍ നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തുന്നുണ്ട്.


ഹെലികോപ്റ്റര്‍ രാഷ്ട്രീയം   കേരളത്തില്‍ ചിലവാകില്ല;    ബിജെപി ദേശീയ സമിതി അംഗം   സി കെ പത്മനാഭന്‍

ഹെലികോപ്റ്റര്‍ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ല; ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍



തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് ദേശീയ സമിതി അംഗം സി കെ പത്മനാഭന്‍. സംസ്ഥാന രാഷ്ട്രീയത്തിന്റെ മര്‍മ്മം മനസിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് സി കെ പത്മനാഭന്‍ ആരോപിച്ചു.


ബിജെപി സംഘടനാ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം. എല്‍ഡിഎഫ് വിജയത്തില്‍ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് വലിയ പങ്കുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതിനേയും സി കെ പത്മനാഭന്‍വിമര്‍ശിച്ചു.


വടക്കേന്ത്യയിലെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ഇവിടെ ചിലവാകില്ല. ഹെലികോപ്റ്റര്‍ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്നും സി കെ പത്മനാഭന്‍ കണ്ണൂരില്‍ പറഞ്ഞു.


Monday, 3 May 2021

ബംഗാളില്‍ പരക്കെ അക്രമം,   എട്ടു പേര്‍ കൊല്ലപ്പട്ടു;   റിപ്പോര്‍ട്ട് തേടി കേന്ദ്ര   ആഭ്യന്തര മന്ത്രാലയം

ബംഗാളില്‍ പരക്കെ അക്രമം, എട്ടു പേര്‍ കൊല്ലപ്പട്ടു; റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം


കൊല്‍ക്കത്ത: വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിലെങ്ങും അക്രമങ്ങള്‍. കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. തൃണമൂലിന്റെ ഗുണ്ടകള്‍ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു. മമതയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലത്തിലെ പാര്‍ട്ടി ഓഫീസും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നുവെന്നും ബി.ജെ.പി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.


അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ അക്രമത്തില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക9 കൊല്ലപ്പെട്ടുവെന്നും നേതൃത്വം വ്യക്തമാക്കി. തങ്ങളുടെ പ്രവര്‍ത്തകനും കൊല്ലപ്പെട്ടതായി കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യം രൂപീകരിച്ച ഇന്ത്യ9 സെക്കുലര്‍ ഫ്രണ്ടും ആരോപിച്ചു.


അതേസമയം, എട്ടുപേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്. ആക്രമണങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി.


അക്രമങ്ങളെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. സി.പി.എം ഓഫിസുകള്‍ക്കുനേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായതായി സി.പി.എമ്മും ആരോപിച്ചു.


 

രാജ്യത്തെ   കൊവിഡ് കേസുകള്‍   രണ്ട് കോടി പിന്നിട്ടു

രാജ്യത്തെ കൊവിഡ് കേസുകള്‍ രണ്ട് കോടി പിന്നിട്ടു


ന്യൂഡല്‍ഹി - രാജ്യത്തെ കൊവിഡ് കേസുകളും മരണങ്ങളും ആശങ്കപ്പെടുത്തുന്ന രൂപത്തില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 കേസുകളും 3449 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈതോടെ രാജ്യത്തെ ആകെ കേസുകള്‍ രണ്ട് കോടി കടന്നു. കൃത്യമായി പറഞ്ഞാല്‍ 2,02,82,833 പേര്‍ക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്. 3,20,289 പേരാണ് 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി. രാജ്യത്ത് ഇതുവരെ 15,89,32,921 പേര്‍ക്ക് കോവിഡ് പ്രതിരോധ മരുന്ന് നല്‍കിയതായും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.ഡല്‍ഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുള്‍പ്പടെ 13 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലാണ് കേസുകള്‍ കുറയുന്നത്.



 

 




മന്ത്രിസഭയിലും   തലമുറമാറ്റത്തിന്   സി പി എം

മന്ത്രിസഭയിലും തലമുറമാറ്റത്തിന് സി പി എം

 




തിരുവനന്തപുരം - റെക്കോര്‍ഡ് ഭൂരിഭക്ഷത്തോടെ അധികാരത്തിലെത്തിയ ഇടതുപക്ഷം വലിയ ഒരു ചരിത്ര മാറ്റത്തിന് തയ്യാറെടുക്കുന്നു. മന്ത്രിസഭയിലും ഒരു തലമുറ മാറ്റത്തിനാണ് സി പി എം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് നടക്കുന്ന സി പി എം സെക്രട്ടേറിയറ്റില്‍ ഇത് സംബന്ധിച്ച നിര്‍ണായക ആലോചന നടക്കുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജ മാത്രമേ പുതിയ പിണറായി മന്ത്രിസഭയിലുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള പി ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഒരു പുതിയ ക്യാബിനറ്റ് എന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.


തോമസ് ഐസക്, ജി സുധാകരന്‍, സി എന്‍ രവീന്ദ്രനാഥ്, എ കെ ബാലന്‍ എന്നീ പ്രമുഖരെ രണ്ട് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തിയ സി പി എമ്മിന് പിണറായിയുടെ കീഴില്‍ ഒരു പുതുമുഖ മന്ത്രിസഭ കൊണ്ടു വരാന്‍ യാതൊരു തടസവുമില്ല. മാത്രമല്ല ജനങ്ങള്‍ക്കിടിയില്‍ ഇതിന് വലിയ ഒരു സ്വീകാര്യതയും ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. മാത്രമല്ല 34 വര്‍ഷം അധികാരത്തിലിരുന്ന ബംഗാളില്‍ പാര്‍ട്ടി തകരാന്‍ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചു നിന്നതാണ് എന്ന പാഠം ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ തലമുറ മാറ്റത്തിന് സി പി എം ലക്ഷ്യമിടുന്നത്.


പുതുമുഖമന്ത്രിമാരെ കൂടാതെ പുതിയ സര്‍ക്കാരില്‍ സി പി ഐക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സി പി ഐക്ക് കഴിഞ്ഞ സര്‍ക്കാരില്‍ കിട്ടിയ ആറ് കാബിനറ്റ് പദവികളില്‍ ഒന്നു കുറയാനാണ് സാധ്യത. കഴിഞ്ഞ തവണ കൈവശം വച്ച ചില വകുപ്പുകളും അവര്‍ക്ക് നഷ്ടപ്പെടും. ജനദാതള്‍ ഗ്രൂപ്പുകള്‍ ലയിച്ചു വന്നാല്‍ ഒരു മന്ത്രിസ്ഥാനം അവര്‍ക്ക് നല്‍കാനാണ് തീരുമാനം.

സി പി എമ്മില്‍ നിന്നും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്ണനും എം വി ഗോവിന്ദനും മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പാണ്. കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, യുവനേതാവ് എം ബി രാജേഷ്, സജി ചെറിയാന്‍, പി ചിത്തരജ്ഞന്‍, വീണ ജോര്‍ജ്, കാനത്തില്‍ ജമീല, വി ശിവന്‍കുട്ടി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. കെ ടി ജലീല്‍ വീണ്ടും മന്ത്രിയായില്ലെങ്കില്‍ പി ടി എ റഹീമിനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വീണ ജോര്‍ജിന്റെ പേര് സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം,


 കോണ്‍ഗ്രസില്‍ താഴേതലം മുതല്‍   നേതൃതലം വരെ അഴിച്ചുപണി വേണം:   കെ സി ജോസഫ്

കോണ്‍ഗ്രസില്‍ താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണം: കെ സി ജോസഫ്



കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ സി ജോസഫ്. താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണം. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മാത്രം പഴി പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്നത് കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും കെ സി ജോസഫ്.



കോണ്‍ഗ്രസ് ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ മാര്‍ജിനില്‍ എല്‍ഡിഎഫോ യുഡിഎഫോ വരും എന്നാണ് കരുതിയത്. ഞെട്ടിച്ചുകൊണ്ടാണ് ഫലം പുറത്തുവന്നത്. കൗണ്ടിംഗ് വരെ ഇങ്ങനെയൊരു തരംഗമുണ്ടാകുമെന്ന് ആരും പറഞ്ഞിരുന്നില്ല. എല്‍ഡിഎഫിന്റെ ഭരണ പരാജയത്തിന് തിരിച്ചടി തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെന്നും കെ സി ജോസഫ്.


രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടായത് മികച്ച പ്രതിപക്ഷമാണ്. ഫലപ്രദമായി ആരോപണങ്ങള്‍ സ്ഥാപിച്ച് ഗവണ്‍മെന്റിനെ പ്രതിക്കൂട്ടിലാക്കാന്‍ സാധിച്ചു. പരാജയകാരണം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. കോണ്‍ഗ്രസ് ഫിനിക്സ് പക്ഷിയാണ്. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെണീക്കുമെന്നും കെ സി ജോസഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.


കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ സി ജോസഫ്. താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണം. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മാത്രം പഴി പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്നത് കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും കെ സി ജോസഫ്.


കോണ്‍ഗ്രസ് ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ മാര്‍ജിനില്‍ എല്‍ഡിഎഫോ യുഡിഎഫോ വരും എന്നാണ് കരുതിയത്. ഞെട്ടിച്ചുകൊണ്ടാണ് ഫലം പുറത്തുവന്നത്. കൗണ്ടിംഗ് വരെ ഇങ്ങനെയൊരു തരംഗമുണ്ടാകുമെന്ന് ആരും പറഞ്ഞിരുന്നില്ല. എല്‍ഡിഎഫിന്റെ ഭരണ പരാജയത്തിന് തിരിച്ചടി തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെന്നും കെ സി ജോസഫ്.


രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടായത് മികച്ച പ്രതിപക്ഷമാണ്. ഫലപ്രദമായി ആരോപണങ്ങള്‍ സ്ഥാപിച്ച് ഗവണ്‍മെന്റിനെ പ്രതിക്കൂട്ടിലാക്കാന്‍ സാധിച്ചു. പരാജയകാരണം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. കോണ്‍ഗ്രസ് ഫിനിക്സ് പക്ഷിയാണ്. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെണീക്കുമെന്നും കെ സി ജോസഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.


തുടര്‍ഭരണം പൗരത്വനടപടിക്ക്  എതിരെയടുത്ത ധീരനിലപാടിനുള്ള   അംഗീകാരം:സി മുഹമ്മദ് ഫൈസി

തുടര്‍ഭരണം പൗരത്വനടപടിക്ക് എതിരെയടുത്ത ധീരനിലപാടിനുള്ള അംഗീകാരം:സി മുഹമ്മദ് ഫൈസി

 


കോഴിക്കോട്മു-ഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിന് സല്‍ഭരണം കാഴ്ചവെച്ച എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ രണ്ടാം ഊഴത്തിലേക്കുള്ള ഈ വിജയത്തില്‍ കേരളജനത ഏറെ സന്തോഷിക്കുമ്പോള്‍ സുന്നികളും ആഹ്ലാദത്തോടെ അതില്‍ പങ്കുചേരുന്നുവെന്നു ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.


പൗരത്വ ഭേദഗതിക്ക് ശ്രമം നടന്നപ്പോള്‍ ന്യൂനപക്ഷങ്ങളെ മുഖ്യമന്ത്രി ചേര്‍ത്തുപിടിച്ചു. ധീരമായ നിലപാടെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്ന് നടത്തിയ സമരവുമായി എല്ലാ മതജാതി വിഭാഗങ്ങളും സഹകരിച്ചു. ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണവും സഹായവും എത്തിക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ശ്രദ്ധ എല്ലാവരുടെയും ഹൃദയംകവര്‍ന്നു. പ്രയാസനാളുകളില്‍ ജനങ്ങളെ ശ്രദ്ധിക്കുന്നവരും അവരുടെ പ്രശനങ്ങള്‍ക്ക് പരിഹാരം നിശ്ചയിക്കുന്നവരുമാണല്ലോ നല്ല ഭരണാധികാരി.

ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഉന്നയിച്ച ഓരോ വിഷയങ്ങളിലും വളരെ നല്ല പ്രതികരണവും, ആവശ്യമായ സഹായവുമാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് പുനഃസ്ഥാപിക്കുന്നതിനും, ഹജ്ജിനു പോകുന്ന സ്ത്രീകള്‍ക്ക് പ്രത്യേകമായി നാല് നില കെട്ടിടം കരിപ്പൂരില്‍ നിര്‍മാണം നടത്താനുള്ള കാര്യങ്ങള്‍ വേഗത്തില്‍ ചെയ്തുതന്നതുമെല്ലാം സര്‍ക്കാറാണ്. ഹജ്ജ് കമ്മറ്റിക്കും കേരളത്തിലെ മുഴുവന്‍ മുസ്ലിംകള്‍ക്കും അഭിമാനകരമാണ് ഇത്.


മദ്രസാധ്യാപകര്‍ക്ക് വേണ്ടി ക്ഷേമനിധി പെന്‍ഷന്‍ നടപ്പിലാക്കിയതും, എല്ലാ മതവിഭാഗങ്ങളുടെയും കാര്യങ്ങള്‍ അനുതാപപൂര്‍ണ്ണമായ നിലപാടുകള്‍ എടുത്തതും മാതൃകാപരമായിരുന്നു. കേരള മുസ്ലിം ജമാഅത്ത് ഉയര്‍ത്തിയ ന്യായമായ ആവശ്യങ്ങളെ പരിഗണിക്കുന്ന സമീപനമായിരുന്നു സര്‍ക്കാര്‍ എടുത്തതും. കേരളത്തിന് അടുത്ത അഞ്ചുകൊല്ലം പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മികച്ച നിലയില്‍ ഭരണം നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം : സി മുഹമ്മദ് ഫൈസി പറഞ്ഞു





     ആര്‍ടിപിസിആര്‍ ടെസ്റ്റ്   നിരക്ക് കുറച്ചതിനെതിരെ   സ്വകാര്യ ലാബ് ഉടമകള്‍   ഹൈക്കോടതിയില്‍

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍



കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.


ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ലാബുകള്‍ക്ക് സബ്സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണമെന്നുമാണ് ആവശ്യം.


നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഐസിഎംആര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ലാബുകളിലെ പരിശോധനകളുടെ നിരക്കുകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് ലാബ് ഉടമകളുടെ വാദം. നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകര്‍ക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി വലിയ സാമ്ബത്തിക ബാധ്യത ഉണ്ടാക്കുമെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ലാബ് ഉടമകള്‍ പറയുന്നു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.


 മുഖ്യമന്ത്രിയുടെ വാക്കുകള്‍  മുന്നോട്ടുള്ള യാത്രയില്‍  പ്രചോദനം നല്‍കുന്നത്;  അഭിമാന നിമിഷമെന്ന് കിഫ്ബി  വോട്ടെണ്ണല്‍ ദിനത്തില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും അഭിമാനം പകരുന്നതായിരുന്നുതെന്ന് കിഫ്ബി. സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ മുഖ്യമന്ത്രി പ്രതിപാദിച്ചുവെന്ന് കിഫ്ബി ഫേസ്ബുക്കില്‍ കുറിച്ചു.   50000കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന നിര്‍ണായക പങ്കിനെകുറിച്ച് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായ പരാമര്‍ശങ്ങള്‍ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാര്‍ഥ്യം പകരുന്നതാണ്. സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്ന വേളയില്‍ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രോത്സാഹനം നല്‍കുന്നതാണെന്നും കിഫ്ബി വ്യക്തമാക്കി.  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം  തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍  വോട്ടെണ്ണല്‍ ദിനത്തില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ കിഫ്ബി ടീം അംഗങ്ങള്‍ക്കും അഭിമാനം പകരുന്നതായിരുന്നു. സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ ബഹു.മുഖ്യമന്ത്രി പ്രതിപാദിച്ചു.50000കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് ബഹു.മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്നും ബഹു.മുഖ്യമന്ത്രി എടുത്തുപറഞ്ഞു. എന്നിട്ടും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും ബഹു. മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും മികച്ചവിജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന നിര്‍ണായക പങ്കിനെകുറിച്ച് ബഹു.മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായ പരാമര്‍ശങ്ങള്‍ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാര്‍ഥ്യം പകരുന്നതാണ്. മുന്നോട്ടുള്ള യാത്രയിലും, നമ്മുടെ സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്ന വേളയില്‍ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും പ്രോത്സാഹനമേകും ആ വാക്കുകള്‍ എന്നത് ഉറപ്പാണ്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനം നല്‍കുന്നത്; അഭിമാന നിമിഷമെന്ന് കിഫ്ബി വോട്ടെണ്ണല്‍ ദിനത്തില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും അഭിമാനം പകരുന്നതായിരുന്നുതെന്ന് കിഫ്ബി. സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ മുഖ്യമന്ത്രി പ്രതിപാദിച്ചുവെന്ന് കിഫ്ബി ഫേസ്ബുക്കില്‍ കുറിച്ചു. 50000കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന നിര്‍ണായക പങ്കിനെകുറിച്ച് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായ പരാമര്‍ശങ്ങള്‍ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാര്‍ഥ്യം പകരുന്നതാണ്. സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്ന വേളയില്‍ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രോത്സാഹനം നല്‍കുന്നതാണെന്നും കിഫ്ബി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ കിഫ്ബി ടീം അംഗങ്ങള്‍ക്കും അഭിമാനം പകരുന്നതായിരുന്നു. സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ ബഹു.മുഖ്യമന്ത്രി പ്രതിപാദിച്ചു.50000കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് ബഹു.മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്നും ബഹു.മുഖ്യമന്ത്രി എടുത്തുപറഞ്ഞു. എന്നിട്ടും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും ബഹു. മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും മികച്ചവിജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന നിര്‍ണായക പങ്കിനെകുറിച്ച് ബഹു.മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായ പരാമര്‍ശങ്ങള്‍ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാര്‍ഥ്യം പകരുന്നതാണ്. മുന്നോട്ടുള്ള യാത്രയിലും, നമ്മുടെ സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്ന വേളയില്‍ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും പ്രോത്സാഹനമേകും ആ വാക്കുകള്‍ എന്നത് ഉറപ്പാണ്.



വോട്ടെണ്ണല്‍ ദിനത്തില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും അഭിമാനം പകരുന്നതായിരുന്നുതെന്ന് കിഫ്ബി. സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ മുഖ്യമന്ത്രി പ്രതിപാദിച്ചുവെന്ന് കിഫ്ബി ഫേസ്ബുക്കില്‍ കുറിച്ചു.



50000കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന നിര്‍ണായക പങ്കിനെകുറിച്ച് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായ പരാമര്‍ശങ്ങള്‍ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാര്‍ഥ്യം പകരുന്നതാണ്. സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്ന വേളയില്‍ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രോത്സാഹനം നല്‍കുന്നതാണെന്നും കിഫ്ബി വ്യക്തമാക്കി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍


വോട്ടെണ്ണല്‍ ദിനത്തില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാ കിഫ്ബി ടീം അംഗങ്ങള്‍ക്കും അഭിമാനം പകരുന്നതായിരുന്നു. സംസ്ഥാനത്തിന്റെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബി വഴി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി തന്നെ ബഹു.മുഖ്യമന്ത്രി പ്രതിപാദിച്ചു.50000കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 63000 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞെന്ന് ബഹു.മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വികസനദൗത്യമാണിതെന്നും ബഹു.മുഖ്യമന്ത്രി എടുത്തുപറഞ്ഞു. എന്നിട്ടും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പലഭാഗത്തുനിന്നും ഉണ്ടായതെന്നും ബഹു. മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും മികച്ചവിജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബി വഹിക്കുന്ന നിര്‍ണായക പങ്കിനെകുറിച്ച് ബഹു.മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായ പരാമര്‍ശങ്ങള്‍ കിഫ്ബി ടീമിലെ ഓരോ അംഗത്തിനും ചാരിതാര്‍ഥ്യം പകരുന്നതാണ്. മുന്നോട്ടുള്ള യാത്രയിലും, നമ്മുടെ സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്ന വേളയില്‍ കിഫ്ബി ടീമിലെ എല്ലാ അംഗങ്ങള്‍ക്കും പ്രോത്സാഹനമേകും ആ വാക്കുകള്‍ എന്നത് ഉറപ്പാണ്.


തെരഞ്ഞെടുപ്പ്   രാഷ്ട്രീയത്തിലേക്ക്   ഇനി ഇല്ലെന്ന്   അനില്‍ അക്കര

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്ന് അനില്‍ അക്കര



ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അനില്‍ അക്കര. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കെതിരെ വിധി എഴുതി. ഉയര്‍ത്തികൊണ്ടു വന്ന ആരോപണങ്ങളില്‍ നിന്നും പിറകോട്ടില്ല. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര  പറഞ്ഞു.

അഭിമാന പോരാട്ടം നടന്ന വടക്കാഞ്ചേരിയില്‍ ദയനീയ പരാജയമാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സേവ്യര്‍ ചിറ്റിലപ്പള്ളി ഇവിടെ നിന്ന് വിജയിച്ചു.


അതേസമയം തിരിച്ചടി സംഭവച്ചതിനാല്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തിനൊരുങ്ങി. പുതിയ പേരുകള്‍ ഉയര്‍ന്നുവരുമെന്നും വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനാണ് മുന്‍ഗണന. മുതിര്‍ന്ന നേതാക്കളായ പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു എന്നിവരും പരിഗണനയിലുണ്ട്.