Thursday 29 April 2021

ബദ്ര്‍


ഹിജ്റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിനാണ് ബദര്‍ നടക്കുന്നത്.ബദര്‍ എന്ന സ്ഥലത്ത് നടന്ന സംഭാവമായതിനാലാണ് ബദര്‍ യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്.. പരിശുദ്ധ ഖുര്‍ആന്‍ 'യൗമുല്‍ ഫുര്‍ഖാന്‍' എന്ന്‌നാണ് ബദര്‍ ദിനത്തെ വിശേഷിപ്പിച്ചത്.

ആദര്‍ശ പ്രബോധനമായിരുന്നില്ല റസൂലിന്റെ ലക്ഷ്യം.ശത്രുക്കളുടെ  ഉപദ്രവം അതിരുവിട്ടപ്പോള്‍ തിരുനബിയും അനുചരന്മാരും മദീനയിലേക്ക് പലായനം ചെയ്തു.മദീനയിലെത്തിയ റസൂലിനെയും അനുയായികളെയും ദ്രോഹിക്കല്‍ തുടര്‍ന്നപ്പോള്‍ യുദ്ധത്തിനു അനുമതി നല്‍കി അല്ലാഹുവിന്റെ സന്ദേശം ഇറങ്ങി.ഖുറൈശികള്‍ സര്‍വായുധ സജ്ജരായി മുസ്ലിംകളെ നേരിടാന്‍ പുറപ്പെട്ടു.നബിയും 313 അനുചരന്മാരും പുറപ്പെട്ടു. മുസ്ലിംകളുടെ അംഗസംഖ്യ വളരെ കുറവ് .മുസ്ലിംകള്‍ക്ക് അല്ലാഹുവിന്റെ സഹായത്തില്‍ മാത്രമായിരുന്നു പ്രതീക്ഷ. ബദ്‌റില്‍ വെച്ച് നടത്തിയ പുണ്യ നബിയുടെ ഒരു പ്രാര്‍ഥനയുണ്ട് . ''അലാഹുവേ, നിന്നില്‍ വിശ്വസിച്ച ഈ ചെറു സംഘം നശിച്ചു പോയാല്‍, ഈ ഭൂമിയില്‍ നിന്നെ ആരാധിക്കാന്‍ പിന്നാരുമുണ്ടാകില്ല.'' കണ്ണീരോഴുക്കിയുള്ള റസൂല്‍ (സ)യുടെ ആ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടു. ശത്രുക്കളുടെ മൂന്നിലൊന്ന് ആള്‍ബലം മാത്രമായിരുന്നു മുസ്ലിംകള്‍ .ബദര്‍ ഇസ്ലാമിക ലോകത്തെ സജീവമാക്കി. മുസ്ലിംകള്‍ക്ക് ആത്മവിശ്വാസം നല്‍കി. ബദറില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് ഉന്നതമായ സ്ഥാനമാണ് അല്ലാഹു നല്‍കിയത്.ബദ്റില്‍ പങ്കെടുത്തവര്‍ക്ക് മറ്റ് വിശ്വാസികള്‍ക്കൊന്നുമില്ലാത്ത പ്രത്യേകതകളുമുണ്ട്.'മുസ്ലിംകളില്‍ ഏറ്റവും ഉത്തമരാണവര്‍.

അവരുടെ വീരസ്മരണ എക്കാലത്തേയും ധര്‍മയോദ്ധാക്കള്‍ക്ക് ആവേശവും ആത്മധൈര്യവും പകര്‍ന്നുനല്‍കുന്നു ഏറ്റവും കൂടുതല്‍ അനുസ്മരിക്കപ്പെടുന്നവരും സിയാറത്ത് ചെയ്യപ്പെടുന്നവരുമാണവര്‍.

പാരമ്പര്യമായി മുസ്ലിം സമൂഹം അവരെ ആദരിച്ചു പോരുന്നു.ബദര്‍ മൗലിദ് പള്ളികളിലും വീടുകളിലും സജീവമായി പാരായണം ചെയ്തു വരുന്നു.

. വിശ്വാസത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നു വ്യക്തമാക്കിയ പോരാട്ടം കൂടിയായിരുന്നു ബദ്ര്‍


അബ്ബാസ് സഖാഫി.കാവുംപുറം

ഖത്തീബ്  മുഹിമ്മാത്ത്



SHARE THIS

Author:

0 التعليقات: