Thursday, 1 April 2021

ശബരിമല:  രാഹുല്‍ ഗാന്ധി   നിലപാട് അറിയിക്കണം-   കേന്ദ്രമന്ത്രി

ശബരിമല: രാഹുല്‍ ഗാന്ധി നിലപാട് അറിയിക്കണം- കേന്ദ്രമന്ത്രി

 



കൊച്ചി ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. പാര്‍ലിമെന്റില്‍ രാഹുല്‍ ഗാന്ധി ഈ വിഷയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ആലുവ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എന്‍ ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ ജീവിക്കാന്‍ സ്ട്രഗിള്‍ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ സ്മഗ്ളിംഗ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.





     മയ്യിലില്‍   സിപിഐഎം- മുസ്ലിം ലീഗ്   സംഘര്‍ഷം

മയ്യിലില്‍ സിപിഐഎം- മുസ്ലിം ലീഗ് സംഘര്‍ഷം



കണ്ണൂര്‍ മയ്യില്‍ പാമ്പുരുത്തിയില്‍ സിപിഐഎം- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സിപിഐഎമ്മിലെ അഞ്ച് പേര്‍ക്ക് പരുക്കുണ്ട്. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. വൈകുന്നേരം 7.30 തോടെയാണ് സംഭവം നടന്നത്.


പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പിലെ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ ഇവിടെ പ്രശ്നങ്ങളുണ്ടായിരുന്നു. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


 മര്‍കസ് മൈമന്‍ അസ്മഹുല്‍ ഹുസ്‌ന ദുആ മജ്‌ലിസ് വെള്ളിയാഴ്ച

മര്‍കസ് മൈമന്‍ അസ്മഹുല്‍ ഹുസ്‌ന ദുആ മജ്‌ലിസ് വെള്ളിയാഴ്ച


മൊഗ്രാല്‍ പുത്തൂര്‍ : കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് താഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടത്തി വരാറുള്ള അസ്മഹുല്‍ ഹുസ്‌ന ദുആ മജ്‌ലിസ് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മര്‍കസ് മൈമന്‍ ക്യാമ്പസ്സില്‍ നടക്കും.സുലൈമാന്‍ സഖാഫി ദേശാങ്കുളം മജ്ലിസിന് നേതൃത്വം നല്‍കും.സലാം സഅദി ബദ്രിയ്യ നഗര്‍ മുഖ്യ പ്രഭാഷണം നടത്തും.


പരിപാടിയില്‍ സഖാഫി ബിരുദം കരസ്ഥമാക്കിയ സയ്യിദ് ജഹ്ഫര്‍ നുഹ്മാന്‍ സഖാഫി,എസ്.എസ്.എഫ്  കാസറഗോഡ് ജില്ല സെക്രട്ടറി ബാദുഷ ഹാദി സഖാഫി,ഡിവിഷന്‍ സെക്രെട്ടറി സാജിദ് സഖാഫി മൊഗര്‍,ഖലീല്‍ സഖാഫി പെരിയെടുക്ക എന്നിവരെ അനുമോദിക്കും.


 ലോകത്തെ ഏറ്റവും വിലയുള്ള പച്ചക്കറി അറിയാം

ലോകത്തെ ഏറ്റവും വിലയുള്ള പച്ചക്കറി അറിയാം


പാറ്റ്ന: ലോകത്തെ ഏറ്റവും വിലയേറിയ പച്ചക്കറി വിളയിക്കുകയാണ് ബിഹാറിലെ അംറേഷ് സിംഗ് എന്ന കര്‍ഷകന്‍. കിലോക്ക് ഒരു ലക്ഷം രൂപ വരുന്ന ഹോപ് ഷൂട്ട്സ് എന്ന പച്ചക്കറിയിനമാണ് ഇദ്ദേഹം വിളയിക്കുന്നത്. വടക്കേ അമേരിക്ക, യൂറോപ് എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ഹോപ് ഷൂട്ട്സ് വിളയിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു 38കാരനായ അംറേഷ്.


ബിഹാറിലെ ഔറംഗാബാദ് ജില്ലയിലെ കറംനിഥ് ഗ്രാമത്തിലാണ് ഇദ്ദേഹം ഈ വിലയേറിയ കൃഷി ചെയ്യുന്നത്. വരാണസിയിലെ ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് തൈകള്‍ വാങ്ങിയത്. പ്രത്യേക ഓര്‍ഡര്‍ മാത്രമായാണ് ഇന്ത്യന്‍ വിപണിയില്‍ ഇവയെത്താറുള്ളത്.

 

ഈ ചെടിയുടെ പഴം, പൂവ്, തടി അടക്കം എല്ലാ ഭാഗങ്ങളും വിവിധ തരത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ടി ബിക്ക് മികച്ച പ്രതിരോധം നല്‍കും. മേനിയഴകിനും ഉത്കണ്ഠ, വിഷാദരോഗം എന്നിവ മാറാനും നല്ലതാണ്.


 മുഖ്യമന്ത്രിയുടെ ബോംബ് പരാമര്‍ശം നനഞ്ഞ പടക്കം: മുല്ലപ്പള്ളി

മുഖ്യമന്ത്രിയുടെ ബോംബ് പരാമര്‍ശം നനഞ്ഞ പടക്കം: മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ബോംബ് പൊട്ടുമെന്ന് ഭയപ്പെട്ടിരിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരും ചോദിക്കാതെ തന്നെയാണ് മുഖ്യമന്ത്രിയുടെ ബോംബ് പരാമര്‍ശം. ഇതുപോലെ ഭീരുവായ സി പി എം നേതാവിനെ കണ്ടിട്ടില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.


അധോലോക ഗുണ്ടകളുടെ ക്യാപ്റ്റനാണ് പിണറായി വിജയന്‍. പറയേണ്ടത് മുഖത്ത് നോക്ക് പറയുന്ന രീതിയാണ് തനിക്കുള്ളത്. യു ഡി എഫിന് ഒരു ബോംബും പൊട്ടിക്കാനില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നനഞ്ഞ പടക്കമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു



തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വാഹനത്തില്‍ നിന്ന് വീണു : കാരാട്ട് റസാഖിന് പരുക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വാഹനത്തില്‍ നിന്ന് വീണു : കാരാട്ട് റസാഖിന് പരുക്ക്


കൊടുവള്ളി: സിറ്റിംഗ് എം എല്‍ എയും കൊടുവള്ളിയിലെ ഇടത് സ്ഥാനാര്‍ഥിയുമായ കാരാട്ട് റസാഖ് എം എല്‍ എക്ക് റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരുക്ക്. നെറ്റിയില്‍ നിസാര പരുക്കേറ്റ റസാഖിനെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍വെച്ച് ഇന്ന് വൈകിട്ടാണ് അപകടം. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.



 മുന്നണികള്‍ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന തലത്തിലേക്ക് ഉയരണം -എസ് എസ് എഫ്

മുന്നണികള്‍ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന തലത്തിലേക്ക് ഉയരണം -എസ് എസ് എഫ്

കാസര്‍കോട്: രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതാകണമെന്ന് എസ് എസ് എഫ് ജനകീയ സംവാദം അഭിപ്രായപ്പെട്ടു.

    

മുന്നണികള്‍ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന തലത്തിലേക്ക് ഇതുവരെയും ഉയരാന്‍ കഴിയാത്തത് രാഷ്ട്രീയ കക്ഷികള്‍ ഗൗരവത്തിലെടുക്കണം. ഒറ്റവരി വാഗ്ദാനങ്ങള്‍ക്കപ്പുറം വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ കൂടി അവതരിപ്പിക്കുന്നതാകണം പ്രകടന പത്രികകള്‍.


വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് - വലതു മുന്നണികള്‍ മുന്നോട്ടു വെക്കുന്ന പ്രകടന പത്രികകളെ പൊതു ചര്‍ച്ചക്ക് വിധേയമാക്കുന്നതിനു വേണ്ടിയാണ് 'തിരഞ്ഞെടുപ്പ് പ്രകടനപത്രികകള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ വാക്ക് പാലിക്കാറുണ്ടോ?' എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ സംവാദം സംഘടിപ്പിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന സംവാദത്തില്‍ എസ് എസ് എഫ് സംസ്ഥാന  പ്രവര്‍ത്തക സമിതി അംഗം സെക്രട്ടറി നസ്‌റുദ്ധീന്‍ ആലപ്പുഴ മോഡറേറ്ററായി. 


ഇരു മുന്നണികളെ പ്രതിനിധീകരിച്ച് എം സി പ്രഭാകരന്‍, കെ എ മുഹമ്മദ് ഹനീഫ് എന്നിവര്‍  സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിച്ചു.  


സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ആദൂര്‍, ഹാരിസ് ഹിമമി, ഹസൈനാര്‍ മിസ്ബാഹി, നാഷനല്‍ അബ്ദുള്ള,ഇത്തിഹാദ് മുഹമ്മദ് ഹാജി,എ എം മഹ്മൂദ്, അഹ്മദ് സഅദി, അലി മാസ്റ്റര്‍ കുണ്ടാര്‍,ആസിഫ് ആലംപാടി,സിറാജ് കോട്ടക്കുന്ന്,അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട്,നംഷാദ് ബേക്കൂര്‍,ശാഫി ബിന്‍ ശാദുലി ബീരിച്ചേരി, അബ്ദുല്‍ കരീം ജൗഹരി ഗാളിമുഖം, ശംസീര്‍ സൈനി ത്വാഹനഗര്‍, ബാദുഷ സഖാഫി ഹാദി മൊഗര്‍, ഫാറൂഖ് സഖാഫി എരോല്‍,തസ്ലീം കുന്നില്‍, റഈസ് മുഈനി അത്തൂട്ടി,സിദ്ധീഖ് സഖാഫി കളത്തൂര്‍, അസ്ലം അഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.


ഫാറൂഖ് പൊസോട്ട് സ്വാഗതവും ശാഫി ബിന്‍ ശാദുലി ബീരിച്ചേരി നന്ദിയും പറഞ്ഞു.