Monday, 3 May 2021

കൊല്‍ക്കത്തയുടെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ്; ഇന്ന് നടക്കേണ്ട ഐപിഎല്‍ മത്സരം മാറ്റിവെച്ചു


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായാണ് കൊല്‍ക്കത്ത ഏറ്റുമുട്ടാനിരുന്നത്.

 

വരുണ്‍ ചക്രവര്‍ത്തി, മലയാളി താരം സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇരുവരും ഐസോലേഷനിലാണ്. ഏപ്രില്‍ 29ന് ഡല്‍ഹിയുമായിട്ടായിരുന്നു കൊല്‍ക്കത്തയുടെ അവസാന മത്സരം. ഇതേ തുടര്‍ന്ന് ഡല്‍ഹി താരങ്ങളും പരിശോധനക്ക് വിധേയരാകേണ്ടതുണ്ട്


കൊല്‍ക്കത്ത ദിവസേന കളിക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാറുണ്ട്. നേരത്തെ ആര്‍ സി ബിയുടെ ദേവ്ദത്ത് പടിക്കലും ഡല്‍ഹിയുടെ അക്സര്‍ പട്ടേലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.





SHARE THIS

Author:

0 التعليقات: