Saturday, 1 May 2021

3,000 ഓക്‌സിജന്‍   കോണ്‍സെന്‍ട്രേറ്ററുകള്‍   ഇന്ത്യക്ക് കൈമാറി   യുനിസെഫ്

3,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യക്ക് കൈമാറി യുനിസെഫ്


ന്യൂഡല്‍ഹി: കോവിഡ്? രൂക്ഷമായതിനെ തുടര്‍ന്ന്? ജീവന്‍ നിലനിര്‍ത്താനാവശ്യമായ മെഡിക്കല്‍ ഓക്?സിജനുകളുടെ ക്ഷാമം നേരിടുന്ന ഇന്ത്യക്ക്? സഹായമായി യുനിസെഫ്?. 3,000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മെഡിക്കല്‍ കിറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങി ജീവന്‍ രക്ഷാ ഉപകരണങ്ങളും മരുന്നുകളും? ഇന്ത്യയിലേക്ക്? യുനിസെഫ്? അയച്ചു

യു.എന്‍ മേധാവിയുടെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് യു.എന്നിന്റെ നിലപാടിനെ ഉദ്ധരിച്ചുകൊണ്ട്? ഇന്ത്യയിലെ ജനങ്ങളോട്? സംഘടന ഐക്യപ്പെടുകയാണെന്ന്? അറിയിച്ചിരുന്നു. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ പ്രസ്താവന .

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലെ ആശുപത്രികള്‍ക്കായി 25 ഓക്‌സിജന്‍ പ്ലാന്റുകള്‍ ഒരുക്കാനും യുനിസെഫ് മുന്‍കൈ എടുക്കും. രാജ്യവ്യാപകമായിതുറമുഖങ്ങളില്‍ താപ സ്‌കാനറുകള്‍ സ്ഥാപിക്കും.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കൊപ്പം 500 ?ഓളം ഹൈ? ?ഫ്‌ലോ നേസല്‍ കാനുലകളും 85 ആര്‍.ടി-പി.സി.ആര്‍ പരിശോധന മെഷീനുകളും ഇന്ത്യക്ക്? കൈമാറി. കോവിഡ് -19 ഇന്ത്യയിലെ ആരോഗ്യ വ്യവസ്ഥയെ സാരമായി ബാധിക്കുകയാണെന്ന് യുനസെഫ് പ്രതിനിധി ഡോ. യാസ്?മിന്‍ ഹക്ക് പറഞ്ഞു. മരണ നിരക്ക് കുറക്കാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നും? അവര്‍ കൂട്ടിച്ചേര്‍ത്തു.


ഇന്ത്യയില്‍ നിന്ന്? ലഭിക്കുന്ന വിവരങ്ങളും, കാണുന്ന രംഗങ്ങളും ഭീതിയുളവാക്കുന്നതുമാണെന്നും ദക്ഷിണേഷ്യന്‍ യുനിസെഫ് റീജീനല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് ലാരിയ-അഡ്ജെയ് പറഞ്ഞു. കോവിഡ്? മഹാമാരിയുടെ തുടക്കത്തില്‍ തന്നെ വിവിധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത്? സജീവമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


കൊടകര കുഴല്‍പ്പണ   കവര്‍ച്ചാ കേസ്;   ഒന്നാം പ്രതി റിമാന്‍ഡില്‍

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്; ഒന്നാം പ്രതി റിമാന്‍ഡില്‍


കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാന്‍ഡില്‍. ഇരിങ്ങാലക്കുട കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതി അബ്ദുള്‍ റഷീദിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.


കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തിയാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം, കേസില്‍ പിടിയിലായ അബ്ദുള്‍ റഷീദിനെ ചോദ്യം ചെയ്തു വരികയാണ്. പരാതിക്കാരന്‍ ഷംജീറിന്റെ സഹായി അബ്ദുള്‍ റഷീദാണ് ഗുണ്ടാസംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. കേസിലെ രാഷ്ട്രീയ ബന്ധമടക്കമുള്ള വിവരങ്ങള്‍ ഇരുവരില്‍ നിന്നും ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. ഒളിവിലുള്ള സുജേഷ്, രഞ്ജിത്ത് എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പണം കൊടുത്തു വിട്ട ധര്‍മ്മരാജന്‍, ധര്‍മ്മരാജന് പണം കൈമാറിയ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.


മധ്യപ്രദേശില്‍   കൊവിഡ് വാക്സീനുമായി   എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയില്‍

മധ്യപ്രദേശില്‍ കൊവിഡ് വാക്സീനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയില്‍


ഭോപ്പാല്‍ - മധ്യപ്രദേശില്‍ കൊവിഡ് വാക്സീനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയില്‍. ട്രക്കില്‍ 2,40,000 ഡോസ് കൊവാക്സിന്‍ കണ്ടെത്തി. ഇതിന് എട്ട് കോടി രൂപയോളം വിലമതിക്കും. ട്രക്കിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനായിട്ടില്ല. രാജ്യത്ത് വാക്സീന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന വാക്സീന്‍ ക്ഷാമം പരിഹരിക്കാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ 17 ലക്ഷം ഡോസ് കൂടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.


18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കായുള്ള വാക്സീന്‍ വിതരണം ഇന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആവശ്യത്തിന് വാക്സീന്‍ ഇല്ലാത്തതിനാല്‍ നിരവധി സംസ്ഥാനങ്ങള്‍ വിതരണം ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി, ബീഹാര്‍, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിലപാട് അറിയിച്ചത്.



 

 


മാധ്യമ സര്‍വേ ഫലങ്ങള്‍   അശാസ്ത്രീയം;   ജനങ്ങള്‍ യു ഡി എഫിനൊപ്പം:   ചെന്നിത്തല

മാധ്യമ സര്‍വേ ഫലങ്ങള്‍ അശാസ്ത്രീയം; ജനങ്ങള്‍ യു ഡി എഫിനൊപ്പം: ചെന്നിത്തല


തിരുവനന്തപുരം - വോട്ടെണ്ണലിന് മുന്നോടിയായുള്ള മാധ്യമ സര്‍വേ ഫലങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സര്‍വേകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല. ഇടത് മുന്നണിക്ക് തുടര്‍ ഭരണം പ്രവചിക്കുന്ന ഫലങ്ങള്‍ മാധ്യമങ്ങളുടെ യു ഡി എഫ് വിരുദ്ധതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ യു ഡി എഫിനൊപ്പമാണ്.


അതേസമയം, വോട്ടെണ്ണലില്‍ തിരിമറി കാണിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പൂര്‍ണ സമയം ഉണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.





     ഇന്ത്യയില്‍   നാല് ലക്ഷം കടന്ന്   പ്രതിദിന കണക്ക്;   ലോകത്ത് ആദ്യം

ഇന്ത്യയില്‍ നാല് ലക്ഷം കടന്ന് പ്രതിദിന കണക്ക്; ലോകത്ത് ആദ്യം


ന്യൂഡല്‍ഹി- രാജ്യത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. ആഗോള തലത്തില്‍ തന്നെ ആദ്യമായി, ഇന്ത്യയില്‍ പ്രതിദിന നിരക്ക് നാല് ലക്ഷം കടന്നു. 4,01,993 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഒരിടത്തും ഇതിന് മുമ്പ് ഇത്രയും പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 3523 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 2,99,988 പേര്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.


തുടര്‍ച്ചയായ ഒന്‍പത് ദിവസം പ്രതിദിനം 3 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് നാല് ലക്ഷത്തിലേക്ക് എത്തുന്നത്. മൂന്നാഴ്ച മുമ്പ് ഒരു ദിവസം 1 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതില്‍ നിന്നാണ് പെട്ടെന്ന് കുതിപ്പ് ഉണ്ടായത്.


ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,91,64,969 ആയി. 1,56,84,406 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 2,11,853 പേര്‍ മരിച്ചു. 32,68,710 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.


മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിതീവ്രം. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള മഹാരാഷ്ട്രയില്‍ 62,919 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിലും മഹാരാഷ്ട്രയാണ് മുന്നില്‍. ഇന്നലെ മാത്രം 828 പേര്‍ മരിച്ചു.

15,49,89,635 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ 27,44,485 പേര്‍ വാക്സിന്‍ എടുത്തു.


28,83,37,385 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ 19,45,299 സാംപിളുകളാണ് പരിശോധിച്ചത്.





മൂന്നാം ഘട്ട   വാക്സിനേഷന്‍   ഇന്ന് മുതല്‍;   പല സംസ്ഥാനങ്ങളിലും   വാക്സിന്‍ സ്റ്റോക്കില്ല

മൂന്നാം ഘട്ട വാക്സിനേഷന്‍ ഇന്ന് മുതല്‍; പല സംസ്ഥാനങ്ങളിലും വാക്സിന്‍ സ്റ്റോക്കില്ല


ന്യൂഡല്‍ഹി - രാജ്യത്ത് മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമായി. എന്നാല്‍ വാക്സിന്‍ സ്റ്റോക്കില്ലാത്തതിനാല്‍ പലയിടങ്ങളിലും കുത്തിവെപ്പ് മുടങ്ങിയ സ്ഥിതിയാണുള്ളത്. 18 വയസ്സിന് മുകളില്‍ പ്രായക്കാര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.


ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളടക്കമുള്ളവയാണ് വാക്‌സിന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്. വാക്സിന്‍ വേണ്ടത്ര സ്റ്റോക്കില്ലാത്തതിനാല്‍ കേരളത്തിലും ശനിയാഴ്ച മൂന്നാം ഘട്ട വാക്സിനേഷന്‍ തുടങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

18-45 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് കോവിന്‍ സൈറ്റില്‍ വെള്ളിയാഴ്ച രാവിലെവരെ 2.45 കോടി ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും ഘട്ട വാക്സിനേഷന്‍ തന്നെ പൂര്‍ത്തിയാകാത്ത സ്ഥിതിയില്‍ ഇത്രയും പേര്‍ക്ക് എന്ന് വാക്സിന്‍ നല്‍കാനാകുമെന്ന് ഒരു വ്യക്തതയുമില്ല.


കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. പ്രതിമാസം 6-7 കോടി ഡോസാണ് കോവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉത്പാദന ശേഷി. കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക് ഏപ്രില്‍ മാസത്തില്‍ രണ്ടു കോടി ഡോസ് വാക്‌സിനാണ് ഉത്പാദിപ്പിച്ചത്. മാര്‍ച്ചില്‍ 1.5 കോടി ഡോസായരുന്നു.


റഷ്യയുടെ സ്പുട്നിക് വി ഉള്‍പ്പെടെ വിദേശ വാക്സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അവയും എന്ന് മുതല്‍ ലഭ്യമാകുമെന്ന് അധികൃതര്‍ക്ക് നിശ്ചയമില്ല.




വിവാദ പരാമര്‍ശം;   കെ സുധാകരന്‍ എം പിക്കെതിരെ   കോടതിയലക്ഷ്യ നടപടിക്ക്   അഡ്വക്കേറ്റ് ജനറലിന്റെ അനുമതി

വിവാദ പരാമര്‍ശം; കെ സുധാകരന്‍ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി


കൊച്ചി - കണ്ണൂര്‍ ശുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം പി ഹൈക്കോടതിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അനുമതി നല്‍കി.


കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛമാണെന്നും വിധി പ്രസ്താവിച്ച ജഡ്ജിയുടെ മനോനിലക്ക് തകരാറുണ്ടെന്നുമായിരുന്നു പരാമര്‍ശം. ഇത് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായന്‍ ജനാര്‍ദന ഷേണായി സമര്‍പ്പിച്ച ഹരജിയിലാണ് അഡ്വക്കേറ്റ് ജനറലിന്റെ അനുമതി.