കാസര്‍കോട് :
കുഡ്‌ലു ബാങ്ക് കൊള്ള, കാറില്‍ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്ത കേസുകളില്‍ കോടതികളില്‍ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളിയെ 7 വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി.കുഡ്‌ലു ചൗക്കി കുന്നില്‍ ഹൗസ് അബ്ദുല്‍ മഷൂഖി (30)നെ ആണ് വിദ്യാനഗര്‍ സിഐ ശ്രീജിത് കോടേരി സംഘം അറസ്റ്റ് ചെയ്തത്. യഥാക്രമം 2011, 2014 വര്‍ഷത്തില്‍ നടന്ന കേസുകളില്‍ റിമാന്‍ഡ് കാലാവധി ശേഷം കോടതിയില്‍ ഹാജരായില്ല. കോടതി വാറന്റ് പ്രകാരമാണ് പിടികൂടിയത്. 2 വനിതാ ജീവനക്കാരെ ബന്ദികളാക്കി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് ഏരിയാല്‍ ശാഖയില്‍ നിന്നു 17.684 കിലോഗ്രാം സ്വര്‍ണവും 12.50 ലക്ഷം രൂപയും കൊള്ളയടിച്ച സംഘത്തിലും ചെങ്കള സന്തോഷ് നഗറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 5 ലക്ഷം രൂപ തട്ടിയെടുത്തതിനു 2014 ല്‍ വിദ്യാനഗര്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസിലും കൂട്ടു പ്രതിയാണ്. കോടതി റിമാന്‍ഡ് ചെയ്തു.

0 التعليقات: