തിരുവനന്തപുരം: ആര്യനാട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു. ആര്യനാട് കുളപ്പട സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ അഞ്ജുവിനേയും കാമുകന്‍ ശ്രീജുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രിയാണ് അരുണിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണി
ന്റെ സുഹൃത്തായ ശ്രീജുവും അഞ്ജുവും തമ്മില്‍ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞ അരുണ്‍ നിരവധി തവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
തര്‍ക്കം സ്ഥിരമായതോടെ അഞ്ജു ബന്ധുവീട്ടിലേക്ക് താമസം മാറി. വിവാഹമോചനത്തിന് അരുണ്‍ സമ്മതിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവദിവസം അഞ്ജു താമസിക്കുന്ന വീട്ടിലേക്ക് അരുണിനെ വിളിച്ചുവരുത്തി. ഈ സമയം ശ്രീജുവും വീട്ടിലുണ്ടായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് ശ്രീജു അരുണിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. വീടിനടുത്തുള്ള അഴുക്ക് ചാലില്‍ നിന്നും കത്തി പൊലീസ് കണ്ടെടുത്തു. അരുണിനും അഞ്ജുവിനും ഒമ്പത് വയസ്സുള്ള മകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

0 التعليقات: