Wednesday 31 March 2021

ടിക്ടോക്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു

 





ന്യൂഡല്‍ഹി: ചൈനീസ് ചെറു വീഡിയോ ആപ്പായ ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. സര്‍ക്കാരിന്റെ നടപടിക്കെതിരെ ബൈറ്റ്ഡാന്‍സ് കോടതിയെ സമീപിച്ചു. നികുതി വെട്ടിപ്പ് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. രാജ്യ സുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞവര്‍ഷമാണ് ടിക്ടോക് അടക്കമുള്ള ആപ്പുകളുടെ പ്രവര്‍ത്തനം രാജ്യത്ത് വിലക്കിയത്. വിലക്കിനെ തുടര്‍ന്നു രാജ്യത്തെ ജീവനക്കാരുടെ എണ്ണം കമ്ബനി കുറച്ചിരുന്നെങ്കിലും 1,300 ഓളം പേര്‍ ഇപ്പോഴും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


ഇവരുടെ ശമ്ബളമടക്കം ഈ അക്കൗണ്ടുകളാണ് കൈകാര്യം ചെയ്തിരുന്നതെന്നാണു റിപ്പോര്‍ട്ട്. പത്ത് ദശലക്ഷം ഡോളര്‍ മാത്രമാണ് അക്കൗണ്ടില്‍ ഉള്ളതെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചത് നിയമലംഘനമാണെന്നും സാലറിയും നികുതിയും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും കമ്ബനി വ്യക്തമാക്കി. വിലക്ക് നീക്കി പ്രവര്‍ത്തനം പുനരാരംഭിക്കാനുമെന്ന പ്രതീക്ഷയിലായിരുന്നു കമ്ബനി.


മാര്‍ച്ച് മധ്യത്തോടെയാണ് സിറ്റിബാങ്കിലും എച്ച്.എസ്.ബി.സി. ബാങ്കിലുമുള്ള ബൈറ്റ്ഡാന്‍സിന്റെ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്.

ഓണ്‍ലൈന്‍ പരസ്യ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നികുതി വെട്ടിപ്പ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബൈറ്റ്ഡാന്‍സ് ഇന്ത്യയ്ക്കും സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക്ടോക് പ്രൈവറ്റ് ലിമിറ്റഡിനും സര്‍ക്കാരിന്റെ നടപടി തിരിച്ചടിയാണ്. പണം പിന്‍വലിക്കാന്‍ കമ്ബനിയെ സമ്മതിക്കരുതെന്ന നിര്‍ദേശവും സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നല്‍കിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: