Showing posts with label news. Show all posts
Showing posts with label news. Show all posts

Friday, 4 June 2021

 ട്വിറ്റര്‍ നിരോധിച്ച് നൈജീരിയ

ട്വിറ്റര്‍ നിരോധിച്ച് നൈജീരിയ


പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി​യു​ടെ ട്വീ​റ്റ് നീ​ക്കം ചെ​യ്ത​തി​നു പി​ന്നാ​ലെ ട്വിറ്റര്‍ നിരോധിച്ച്‌ നൈജീരിയന്‍ ഗവണ്‍മെന്റ്.പ്രസിഡന്റ് മുഹമ്മദ് ബുഹാരി രണ്ടുദിവസം മുന്‍പ് ചെയ്ത ട്വീറ്റ് ആണ് ‘അധിക്ഷേപകരമായ ഉള്ളടക്കം’ കാരണം ട്വിറ്റര്‍ നീക്കം ചെയ്തത്.

1967-70 ലെ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഇത് നീക്കം ചെയ്തതിന്റെ അടുത്ത ദിവസം രാജ്യത്ത് ട്വിറ്റര്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സ​ര്‍​ക്കാ​രി​ന്‍റെ നി​ല​നി​ല്‍പ്പിനെ അ​പ​ക​ട​ത്തി​ലാ​ക്കാ​ന്‍ ട്വി​റ്റ​റി​നു സ്വാ​ധീ​ന​മു​ണ്ടെ​ന്നാ​ണ് നൈ​ജീ​രി​യ അ​റി​യി​ച്ച​ത്.

 ആശുപത്രി നിര്‍മിക്കാന്‍ 135 വര്‍ഷം പഴക്കമുള്ള ജയില്‍ ഒഴിപ്പിക്കുന്നു

ആശുപത്രി നിര്‍മിക്കാന്‍ 135 വര്‍ഷം പഴക്കമുള്ള ജയില്‍ ഒഴിപ്പിക്കുന്നു


ഹൈദരാബാദ്: സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാന്‍ ഹൈദരാബാദിലെ 135 വര്‍ഷം പഴക്കമുള്ള ജയില്‍ ഒഴിപ്പിക്കുന്നു. വാറങ്കല്‍ സെന്‍ട്രല്‍ ജയില്‍ ആണ് ഒഴിപ്പിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ജയിലിലെ 119 തടവുകാരെ ഇവിടെ നിന്നും മാറ്റി. ബാക്കി തടവുകാരെ അടുത്ത രണ്ടാഴ്ചക്കകം മാറ്റും. 966 തടവുകാരാണ് വാറങ്കല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.


ഹൈദരാബാദ് നിസാമിന്റെ കാലഘട്ടത്തില്‍ പണിതതാണ് ഈ ജയില്‍. 69 ഏക്കര്‍ വിസ്തൃതിയിലാണ് ജയില്‍ നിലകൊള്ളുന്നത്. ജയിലിനെ ആശുപത്രിയാക്കി മാറ്റാന്‍ മുഖ്യമന്ത്രി ചന്ദ്ശേഖര്‍ റാവുവാണ് തീരുമാനമെടുത്തത്. ഇതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കുകയും ചെയ്തു.


വാറങ്കല്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ തടവുകാരുടെ നേതൃതവത്തില്‍ വിവിധ വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടത്തെ കാര്‍പറ്റ് ലൂം പ്രസിദ്ധമാണ്. ഇവിടെ നിന്ന് മാറ്റുന്ന തടവുകാരെ തത്കാലം മറ്റു ജയിലിലേക്ക് മാറ്റും. പിന്നീട് മറ്റൊരു സ്ഥലത്ത് ജയിലിനായി പുതിയ കെട്ടിടം പണിയുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.


ഹൈദരാബാദിലെ ഗാന്ധി ആശുപത്രി ജയില്‍ പൊളിച്ചാണ് നിര്‍മിച്ചത്. 2003ലായിരുന്നു ഇതിന്റെ നിര്‍മിതി. 88 വര്‍ഷം പഴക്കമുള്ള മുശീറാബാദ് ജയിലാണ് ഇതിനായി പൊളിച്ചുനീക്കിയത്.



Saturday, 29 May 2021

 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ ടീം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെത്തും. താരങ്ങളൊക്കെ കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് കയ്യില്‍ കരുതണം. 14 ദിവസത്തെ ക്വാറന്റീനു ശേഷമാവും ഇന്ത്യ ഇംഗ്ലണ്ടിലെത്തുക. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുക.


ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് കളി നടക്കുക. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഗ്രേഡ് 1 ഡ്യൂക്ക് ബോളാണ് മത്സരത്തിന് ഉപയോഗിക്കുക.


നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും പിന്നാലെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള താരങ്ങള്‍ നിലവില്‍ മുംബൈയില്‍ ക്വാറന്റീനിലാണ്. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇതേ വിമാനത്തില്‍ തന്നെ ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന വനിതാ ടീമും ഉണ്ടാവും.


അതേസമയം, ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളി കാണാന്‍ വന്‍ ഡിമാന്‍ഡ് ആണ്. ഒരു ടിക്കറ്റിന് രണ്ട് ലക്ഷം രൂപ വരെയാണ് മൂല്യം. ഏജന്റുമാരില്‍ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റ് വാങ്ങാന്‍ ആളുകള്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 4000 പേര്‍ക്കാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശനമുള്ളത്.


ഐസിസിയുടെ ഒഫീഷ്യല്‍ ടിക്കറ്റ്‌സ് ആന്‍ഡ് ട്രാവല്‍ ഏജന്റ്‌സ് വഴിയാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. ഇതില്‍ നിന്ന് രണ്ട് ലക്ഷം രൂപയ്ക്ക് വരെ ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 4000 ടിക്കറ്റില്‍ 50 ശതമാനം ഐസിസിക്ക് നല്‍കും. ബാക്കിയുള്ള 2000 സീറ്റുകളാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.


Tuesday, 4 May 2021

രണ്ടാം പിണറായി മന്ത്രിസഭയുടെ   സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് മെയ് 18 ചൊവ്വാഴ്ച രാജ്ഭവനില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. സിപിഎമ്മിലെ കേരളത്തിലെ പിബി മെബര്‍മാര്‍ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.


2016 മെയ് 25നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ. 17ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്ററില്‍ ചേരും.

അതേസമയം, മന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അം?ഗങ്ങളായ എം.വി.ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ അം?ഗങ്ങളായ പി. രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും. സാധ്യതാപട്ടിക പ്രകാരം കെഎന്‍ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. പി രാജീവ്, വീണാ ജോര്‍ജ്, പിപി ചിത്തരഞ്ജന്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും.


രണ്ടാം പിണറായി   മന്ത്രി സഭയില്‍   സിഎച്ച് കുഞ്ഞമ്പുവിന്   സാധ്യത

രണ്ടാം പിണറായി മന്ത്രി സഭയില്‍ സിഎച്ച് കുഞ്ഞമ്പുവിന് സാധ്യത

 കാസര്‍കോട് : ഉദുമ നിയമസഭ മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയ സിഎച്ച് കുഞ്ഞമ്പുവിന് രണ്ടാം പിണറായി മന്ത്രി സഭയില്‍ അംഗത്വം ലഭിച്ചേക്കും. ഇതോടെ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാകും സിഎച്ച് കുഞ്ഞമ്പു. നേരത്തെ തൃക്കരിപ്പൂരില്‍ നിന്ന് വിജയിച്ച് ഇകെ നായര്‍ മുഖ്യമന്ത്രിയായതൊഴിച്ചാല്‍ അതിന് മുമ്പോ പിമ്പോ സിപിഎമ്മില്‍ നിന്നുള്ള മന്ത്രി ഉണ്ടായിട്ടില്ല കാസര്‍കോട്ടേക്ക്.

ഇക്കുറി പുതുമുഖങ്ങളെ പരിഗണിക്കുകയും കാസര്‍കോട് ജില്ലയെ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ഇക്കുറി ജില്ലയില്‍ നിന്ന് സിപിഐ മന്ത്രിക്ക് പുറമെ മറ്റൊരു മന്ത്രിക്ക് കൂടി സാധ്യതയുള്ളതായാണ് വിവരം. അതേസമയം, ഒരു ജില്ലയില്‍ നിന്ന് ഒരുമന്ത്രി എന്ന എല്‍ഡിഎഫിന്റെ നയം ഉറപ്പിക്കുകയാണെങ്കില്‍ സിഎച്ച് കുഞ്ഞമ്പുവിന് മന്ത്രി സ്ഥാനം ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.


സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെ 2006ല്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലക്കെതിരെ അട്ടിമറി ജയം നേടിയ ഇദ്ദേഹം തുടര്‍ന്നു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനു വേണ്ടി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നു. ഉദുമയെ രണ്ടു തവണ നിയമസഭയില്‍ പ്രതിനിധീകരിച്ച കെ. കുഞ്ഞിരാമനെ ഇത്തവണ മാറ്റി നിര്‍ത്തിയപ്പോള്‍ പകരം മണ്ഡലം നിലനിര്‍ത്താനുള്ള ചുമതലയാണ്, അടുപ്പക്കാര്‍ സ്നേഹത്തോടെ സിഎച്ച് എന്നും കുഞ്ഞമ്പുവേട്ടന്‍ എന്നും വിളിക്കുന്ന ഇദ്ദേഹത്തെ ഇത്തവണ സിപിഎം ഏല്‍പിച്ചത്. ബാലസംഘത്തിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറിയായാണ് പൊതുരംഗത്തേക്കുള്ള കടന്ന് വരവ്.



എസ്എഫ്ഐ താലൂക്ക് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളിലൂടെ സിപിഎം നേതൃത്വത്തിലേക്ക്. സിപിഎം സംസ്ഥാന സമിതി അംഗവും കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയുമാണ്. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം, കെടിഡിസി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിക്കുന്നു. കാസര്‍കോട് ഗവ.കോളജില്‍ നിന്നു ബിരുദവും മംഗളൂരു എസ്ഡിഎം കോളജില്‍ നിന്നു നിയമ ബിരുദവും നേടി. 13 വര്‍ഷം കാസര്‍കോട് ബാറിലെ അഭിഭാഷകനായിരുന്നു. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം.സുമതിയാണ് ഭാര്യ. മകള്‍. കെ.എസ്.ശ്രുതി ബെംഗളൂരു വിപ്രോയില്‍ എന്‍ജിനീയറാണ്. വിദ്യാനഗര്‍ ചിന്മയ ഹൗസിങ് കോളനിയിലാണ് താമസമെങ്കിലും ബേഡഡുക്ക പഞ്ചായത്തിലെ ബീംബുങ്കാല്‍ സ്വദേശിയാണ് സി.എച്ച് കുഞ്ഞമ്പു.