Monday 29 March 2021

നേമത്തെ ബി ജെ പി അക്കൗണ്ട് ക്ലോസ് ചെയ്യും: മുഖ്യമന്ത്രി


കണ്ണൂര്‍ - ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല. ഇത് രാജ്യത്തിന്റെ ഭാവിയെ കരുതിയുള്ള നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ബി ജെ പി- കോണ്‍ഗ്രസ് ധാരണ ശക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി ജെ പിയുടെ നേമത്തെ ഏക്കൗണ്ട് ഈ തിരഞ്ഞെടുപ്പോടെ ഞങ്ങള്‍ ക്ലോസ് ചെയ്യും. ബി ജെ പിയുടെ വോട്ട് വിഹിതത്തില്‍ ഒരു വര്‍ധനവുമുണ്ടാകില്ല.


കേരളത്തിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയമാണ്. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രറെയില്‍മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റാണ്. കേന്ദ്രമന്ത്രി പച്ചക്കള്ളം പറയുകയാണ്. ജനങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാറില്‍ വലിയ പ്രതീക്ഷയാണ്. ഇഅഞ്ച് വര്‍ഷം മുമ്പ് നേടിയതിനേക്കാള്‍ ഉജ്ജ്വല വിജയം എല്‍ ഡി എഫ് നേടും. എല്ലാ ജില്ലകളിലും എല്‍ ഡി എഫിന് അനുകൂലമായ സ്ഥിതി.



 

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വലിയ തോതില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാം. ഇതില്‍ എല്‍ ഡി എഫ് പ്രചാരകര്‍ വീണ് പോകരുത്. സമാധാനപരമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ചിലര്‍ പല വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ പല കുതന്ത്രങ്ങളും പുറത്തെടുക്കും. കേന്ദ്ര ഏജന്‍സികളുടെ കര്‍സേവക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണ്. അവര്‍ക്കെല്ലാമുള്ള മറുപടി ജനം നല്‍കും.


ആഴക്കടല്‍ മത്സ്യ ബന്ധനം വിദേശ കമ്പനികള്‍ക്ക് അനുവദിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറാണ്. അതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തില്‍ എല്‍ ഡി എഫിന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല. വിദേശ കപ്പലുകളുടെ ആഴക്കടല്‍ മത്സ്യ ബന്ധനം ഒരു കാലത്തും അനുവദിക്കില്ലെന്നതാണ് എല്‍ ഡി എഫ് നിലപാട്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഒരു അധികാരമില്ല. കേന്ദ്രമാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. സ്വര്‍ണക്കടത്ത് കേസ് ഇപ്പോള്‍ എവിടെയെത്തിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബി ജെ പി നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


കിറ്റും പെന്‍ഷനും ജനങ്ങള്‍ക്കുള്ള അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെയെ വ്യക്തിപരമായി അവഹേളിക്കുന്ന ശൈലി എല്‍ ഡി എഫിനില്ലെന്ന് ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.






SHARE THIS

Author:

0 التعليقات: