Saturday, 17 April 2021

കാസര്‍കോട്ട് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടി; 24 മുതല്‍ കര്‍ശന പരിശോധന


കാസര്‍കോട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാന ടൗണുകളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് തത്കാലം ഒരാഴ്ചത്തേക്ക് നീട്ടി. പെട്ടെന്നുള്ള നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്നത് കണക്കിലെടുത്താണ് തീരുമാനം. 24 മുതല്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാന്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റോ രണ്ടുവട്ടം പ്രതിരോധ കുത്തിവെപ്പ് നടത്തിയതിന്റെ രേഖയോ വേണമെന്ന കര്‍ശന നിബന്ധനയാണ് ജില്ലാ ഭരണകൂടം ശനിയാഴ്ച മുതല്‍ നടപ്പിലാക്കാന്‍ തിരുമാനിച്ചിരുന്നത്. വ്യാപാരകേന്ദ്രങ്ങളില്‍ ആളുകള്‍ കൂടാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്.





SHARE THIS

Author:

0 التعليقات: