Thursday, 22 April 2021

ഉത്തര്‍പ്രദേശില്‍ കോവിഡ് അതിവ്യാപനം; ഇന്ന് 34,379 പേര്‍ക്കാണ് വൈറസ് ബാധ


ലക്നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന ഏറ്റവും വലിയ പ്രതിദിനവര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളില്‍ 34,379 പേര്‍ക്കാണ് വൈറസ് ബാധ. 195 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10,541 ആയി.


സംസ്ഥാനത്ത് ഇതുവരെ 9,76,765പേര്‍ക്കാണ് വൈറസ് ബാധ. 24 മണിക്കൂറിനുള്ളില്‍  16,514 പേര്‍ രോഗമുക്തി നേടി. ഇതുവരെ 7,06,414 പേരാണ് രോഗമുക്തരായതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.


ബുധനാഴ്ച  33,214 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 187 പേരാണ് മരിച്ചത്. നിലവില്‍  2,59,810 സജീവകേസുകളാണുള്ളത്. രണ്ടുലക്ഷത്തിലധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നതായും  അമിത് മോഹന്‍ പ്രസാദ് പറഞ്ഞു.

 



SHARE THIS

Author:

0 التعليقات: