Friday, 23 April 2021

ശനിയും, ഞായറും 60% സര്‍വീസ് കെഎസ്ആര്‍ടിസി നടത്തും


തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് വ്യാപനം പ്രതിരോധിക്കാനായി ശനി, ഞായര്‍ ദിവസങ്ങളില്‍ മുഴുവന്‍ സമയ നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ അടിയന്തിര സേവനങ്ങള്‍ മാത്രമേ ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കൂ. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകളുടേയും, ഓര്‍ഡിനറി സര്‍വ്വീസുകളുടേയും 60% ശനി, ഞായര്‍ ദിവസങ്ങളില്‍ നിരത്തിലിറങ്ങും.


2300 ബസുകളാണ് മുന്‍പ് ഞാറാഴ്ചകളില്‍ സര്‍വ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സര്‍വീസുകള്‍ ആണ് ശനി ഞായര്‍ ദിവസങ്ങളില്‍ ഉണ്ടാവുക. നാളെ ഹയര്‍ സെക്കണ്ടറി പരീക്ഷ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പരീക്ഷ സെന്ററുകളില്‍ എത്തുന്നതിനുള്ള സര്‍വ്വീസുക ഉറപ്പാക്കുമെന്നും സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു. കൂടാതെ എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍ എന്നിവിടങ്ങില്‍ എത്തുന്ന യാത്രാക്കാര്‍ക്കും വേണ്ടിയുള്ള സര്‍വ്വീസുകളും ഉറപ്പാക്കും.



SHARE THIS

Author:

0 التعليقات: