Wednesday 28 April 2021

742 കോടിയുടെ യു.എസ്​ കോവിഡ്​ സഹായങ്ങള്‍ ഇന്ത്യയിലേക്ക്​

 


വാഷിങ്​ടണ്‍: 16 വര്‍ഷത്തിനിടെ ആദ്യമായി വിദേശ സഹായം സ്വീകരിക്കുന്നതിലെ എല്ലാ നിയ​​ന്ത്രണങ്ങളും അവസാനിപ്പിച്ച ഇന്ത്യക്ക്​ അവശ്യ വസ്​തുക്കള്‍ കയറ്റി അ​യച്ച്‌​ ജോ ബൈഡ​െന്‍റ അമേരിക്ക. 1,000 ഓക്​സിജന്‍ സിലിണ്ടറുകള്‍, 1.5 കോടി എന്‍ 95 മാസ്​കുകള്‍, 10 ലക്ഷം റാപിഡ്​ ഡയഗ്​നോസ്​റ്റിക്​ ടെസ്​റ്റുകള്‍ എന്നിവക്കു പുറമെ അമേരിക്കയില്‍ വിതരണത്തിനായി ആസ്​ട്ര സെനകക്ക്​ ഓര്‍ഡര്‍ ചെയ്​ത രണ്ടു കോടി കോവിഡ്​ വാക്​സിനുകളും ഇന്ത്യക്ക്​ കൈമാറും. വ്യാഴാഴ്​ച എത്തി തുടങ്ങുന്ന സഹായം അടുത്ത ആഴ്​ചയോടെ പൂര്‍ണമാകും.

അമേരിക്കയില്‍ കോവിഡ്​ പ്രതിസന്ധി രൂക്ഷമായ ആദ്യ ഘട്ടത്തില്‍ ഇന്ത്യ സഹായം അയച്ചതിന്​ സമാനമായി തിരിച്ചും അയക്കുകയാണെന്ന്​ വൈറ്റ്​ഹൗസ്​ വക്​താവ്​ അറിയിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം കോവിഡ്​ മരണം രണ്ടു ലക്ഷം പിന്നിട്ടിരുന്നു. വ്യാപനം കൂടുതല്‍ രൂക്ഷമാകുന്ന രാജ്യത്ത്​ പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞതും ഓക്​സിജന്‍ സിലിണ്ടര്‍ ലഭ്യത ശുഷ്​കമായതും കനത്ത പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. 3.60നു മുകളിലാണ്​ ഇന്ത്യയിലെ പ്രതിദിന കണക്ക്​. മരണം 3,200 ന്​ മുകളിലും.

Dailyhunt

SHARE THIS

Author:

0 التعليقات: