Saturday, 17 April 2021

കാസര്‍കോട് സ്വദേശി കോഴിക്കോട് പയ്യോളിയില്‍ വാഹനാപകടത്തില്‍ മരിച്ചു


പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങല്‍ മങ്ങൂല്‍പാറ ഇറക്കത്തിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി' സുഷമ ' നിവാസില്‍ ആനന്ദന്റെ മകന്‍ എ. പ്രദീപ് കുമാര്‍ (38) ആണ് അപകടത്തില്‍ മരിച്ചത്.


ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ വടകര ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന പ്രദീപ് കുമാറിന്റെ സ്‌കൂട്ടറില്‍ എതിരെ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്റെ തൊട്ടുപുറകിലുണ്ടായിരുന്ന ട്രെയിലര്‍ ലോറി റോഡില്‍ വീണ പ്രദീപിന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു .



മേപ്പയൂര്‍ കാരയാട്ടെ ഭാര്യവീട്ടില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങവെയാണ് ഇദ്ദേഹം അപകടത്തില്‍പ്പെട്ടത്. വടകരയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയും , പയ്യോളി പോലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായി.



SHARE THIS

Author:

0 التعليقات: