Tuesday, 20 April 2021

ആലിക്കുഞ്ഞി മുസ്ലിയാര്‍ ത്യാഗവും വിനയവും മുഖ മുദ്രയാക്കിയ പണ്ഡിതന്‍ - ബി .എസ് .ഫൈസി


പുത്തിഗെ :സുന്നത്ത്  ജമാഅത്തിന്റെ  പ്രചാരണത്തിനും സംരക്ഷണത്തിനും വളരെയേറെ ത്യാഗങ്ങള്‍  സമര്‍പ്പിച്ച  പണ്ഡിതനായിരുന്നു താജുശ്ശരീഅ അലിക്കുഞ്ഞി  ഉസ്താദെന്ന് കേരള മുസ്ലിം  ജമാഅത്ത്  ജില്ലാ  പ്രസിഡന്റ്  ബി .എസ് അബ്ദുല്ല  കുഞ്ഞി  ഫൈസി  അഭിപ്രായപ്പെട്ടു .

പുത്തിഗെ  മുഹിമ്മാത്തില്‍  നടന്ന  താജുശ്ശരീഅ അനുസ്മരണ  സംഗമത്തില്‍  പ്രസംഗിക്കുയായിരുന്നു അദ്ദേഹം .വളരെ  ചെറുപ്പത്തില്‍  തന്നെ സമസ്തയുടെ  ആലിമീങ്ങളുമായി  ബന്ധം  സ്ഥാപിക്കുകയൂം ബിദ്അത്തിനെതിരെ  പോരാട്ടം ശക്തമാക്കുകയും  ചെയ്തു .അമ്പത് വര്ഷം സമസ്തയുടെ പണ്ഡിത സഭയില്‍ സജീവമായ  ഉസ്താദ് തലമുറകളെ  ബന്ധിപ്പിക്കുന്ന  വലിയൊരു   തണലായിരുന്നു.ഉസ്താദിന്റെ വിനയ പെരുമാറ്റവും ഹൃദയത്താല്‍ തട്ടിയ ഉപദേശങ്ങളും അനേകായിരങ്ങളെ ഹിദായത്തിന്റെ വഴിയിലേക്ക് ആകര്‍ഷിച്ചു ,ബി .എസ്  കൂട്ടിച്ചേര്‍ത്തു.

എസ് .വൈ .എസ്  സംസ്ഥാന  കമ്മിറ്റി  അംഗം മുഹമ്മദ്  സഖാഫി  പാത്തൂര്‍  മുഖ്യ  പ്രഭാഷണം  നടത്തി.അബ്ദുല്‍  റഹ്മാന്‍  നിസാമി , അബൂബകക്കര്‍  എം ,അനസ് സിദ്ധീഖി ,മസ്തഫ സഖാഫി,സുഹൈല്‍  സുറൈജി പൂനൂര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു .അബ്ബാസ് സഖാഫി  കാവുംപുറം  പ്രാര്‍ത്ഥന നടത്തി .മൂസ സഖാഫി  കളത്തൂര്‍ സ്വാഗതം  പറഞ്ഞു



SHARE THIS

Author:

0 التعليقات: