Tuesday, 20 April 2021

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ഭരണം പിടിച്ചടക്കി ബിജെപി

 


ചെന്നിത്തല-പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുത്ത് ബിജെപി. ബിജെപിയുടെ ബിന്ദു പ്രദീപ് ആണ് പുതിയ പ്രസിഡന്റ്. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടു നിന്നതോടെയാണ് ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.


ഇത് മൂന്നാം തവണയാണ് പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു. സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രനെ കോണ്‍ഗ്രസ് രണ്ട് തവണ പിന്തുണച്ച് പ്രസിഡന്റ് ആക്കിയെങ്കിലും പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവെക്കുകയായിരുന്നു.



SHARE THIS

Author:

0 التعليقات: