Friday, 16 April 2021

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ. എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു



അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. എം ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരായി. രാവിലെ 9.45 ഓടെയാണ് കെ. എം ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരായത്. ഷാജിയെ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. വിജിലന്‍സ് എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ. എം ഷാജിയെ ചോദ്യം ചെയ്യുന്നത്.



കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാട്ടെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപയുടെയും സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളും വിജിലന്‍സിന് മുമ്പാകെ ഷാജി സമര്‍പ്പിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി. പണവും സ്വര്‍ണവും അനധികൃത സ്വത്തില്‍ പെട്ടതാണോ അല്ലയോ എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാകും.


ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്. 2012 മുതല്‍ 2021 വരെയുള്ള 9 വര്‍ഷം കൊണ്ട് ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ധനയുണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. റെയ്ഡില്‍ കണ്ടെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും രേഖ ഹാജരാക്കാന്‍ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലന്‍സിനോട് പറഞ്ഞത്.



SHARE THIS

Author:

0 التعليقات: