തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നാളെ 11 മണിക്ക് ഓണ്‍ലൈനായി യോഗം ചേരും. ജില്ലാ കളക്ടര്‍മാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. ഇതില്‍ പ്രധാനമായും തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ ആകും കൂടുതലായി പരിശോധിക്കുക.
0 التعليقات: