Thursday 29 April 2021

കോവിഡ്​ വ്യാപനം: യു.പിയില്‍ നാളെ മുതല്‍ ലോക്​ഡൗണ്‍

 


ലഖ്​നോ: ഉത്തര്‍പ്രദേശില്‍ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ ലോക്​ഡൗണ്‍. വെള്ളിയാഴ്ച വൈകിട്ട്​ മുതല്‍ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ്​ ലോക്​ഡൗണെന്ന്​ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റി​േപ്പാര്‍ട്ട്​ ചെയ്​തു.

യു.പിയില്‍ ബുധനാഴ്ച 266 പേര്‍ക്ക്​ കോവിഡ്​ മൂലം ജീവന്‍ നഷ്​ടമായിരുന്നു. 29,824 കോവിഡ്​ കേസുകളാണ്​ ബുധനാഴ്ച റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 11,82,848 ആയി. മരണസംഖ്യ 11,943ഉം. 3,00,041 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​. ഇതോടെയാണ്​ ലോക്​ഡൗണ്‍ ഏര്‍പ്പെടു​ത്താനുള്ള തീരുമാനം.

നേരത്തേ യു.പിയില്‍ സര്‍ക്കാര്‍ വാരാന്ത്യ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. രാത്രി കര്‍ഫ്യൂവിന്​ പുറമെയായിരുന്നു വാരാന്ത്യ ലോക്​ഡൗണ്‍​. അലഹബാദ്​ ഹൈകോടതിയുടെ നിര്‍ദേശം ചോദ്യം ചെയ്​ത്​ യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന്​ പിന്നാലെയായിരുന്നു ഇത്​. അലഹബാദ്​, ലഖ്​നോ, വാരാണസി, കാണ്‍പുര്‍, ഗൊരഖ്​പുര്‍ തുടങ്ങിയ നഗരങ്ങളില്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനെതിരെ യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.


SHARE THIS

Author:

0 التعليقات: