മുഗു: സകല മേഖലകളിലും വിലമതിക്കാനാവാത്ത പ്രവര്‍ത്തനങ്ങളാണ് എസ് വൈ എസ് നടത്തി വരുന്നതെന്നും ആയതിനാല്‍ അതിന് കരുത്ത് പകരാന്‍ എല്ലാവരും മുന്നിട്ട് വരണമെന്നും എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പറഞ്ഞു.
അറുപത്തി ഏഴ് ആണ്ട് പൂര്‍ത്തിയാവുന്ന എസ് വൈ എസ്സി'ന്റെ സ്ഥാപക ദിനത്തില്‍ സങ്കായം കര യൂണിറ്റില്‍ പതാക ഉയര്‍ത്തി പുത്തിഗെ സൗത്ത് സര്‍ക്കിള്‍തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഫൈസല്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ ഹിമമി സഖാഫി മുഹിമ്മാത്ത് നഗര്‍, എം എ മുഹമ്മദ് കുഞ്ഞി ഹാജി, മുഹാദ്, ശാനി, അര്‍ഷാദ് യു, ഖമറുല്‍ ഇസ്ലാം, അജ്‌സല്‍ സംബന്ധിച്ചു.

0 التعليقات: