Saturday, 24 April 2021

കൊവിഡ് വ്യാപനം: ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് വ്യാപനത്തില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവത്കരിച്ചതാണെന്ന് ഡബ്ല്യുഎച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി.


വൈറസിന് ഏതറ്റം വരെ പോകാമെന്നതിന്റെ ഉദ്ദാഹരണമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ. പ്രതിദിന മരണനിരക്കില്‍ ഇന്ത്യ റെക്കോര്‍ഡിലെത്തിയത് രാജ്യത്തിന്റെ വീഴ്ചയാണ്. വാക്സിനേഷനും പരിശോധനക്കും ചികിത്സക്കും വിമുഖത കാട്ടിയതാണ് മരണസംഖ്യ ഇത്ര ഉയരാന്‍ കാരണം. ഇന്ത്യയുടെ കൊവിഡ് വ്യാപന തീവ്രതയില്‍ താന്‍ ആശങ്കാകുലനാണെന്നും ജനീവയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.



SHARE THIS

Author:

0 التعليقات: