തിരുവനന്തപുരം : സരിതാ നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. സിപിഐ പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ ടി രതീഷ് ആണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം തൊഴില്‍ തട്ടിപ്പില്‍ സരിതാ നായര്‍ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ രതീഷ് പോലീസിനു മൊഴി നല്‍കി. ജോലി വാഗ്ദാനം ചെയ്ത് താന്‍ ആറു പേരില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. പാലിയോട് ഷാജുവുമായി സരിതാ നായര്‍ക്ക് ബന്ധമുള്ളതായും ഇയാള്‍ പോലീസിനെ അറിയിച്ചു.
ബെവ്‌കോ, കെടിഡിസി എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തോളം യുവാക്കളില്‍ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയെന്നായിരുന്നു കേസ്. ഒന്നാം പ്രതി രതീഷും രണ്ടാം പ്രതി ഷാജു പാലിയോടും ചേര്‍ന്നാണ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. തട്ടിയെടുത്ത തുക ഷാജു പാലിയോട് വഴി സരിത നായര്‍ക്ക് കൈമാറിയതായും ഇയാള്‍ അറിയിച്ചു.

0 التعليقات: