Saturday, 24 April 2021

സിംഗപ്പുരില്‍ നിന്ന് ഓക്സിജന്‍ ടാങ്കുകളുമായി വ്യോമസേന വിമാനം എത്തി


കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സിംഗപ്പൂര്‍. ദ്രവീകൃത ഓക്സിജന്‍ സൂക്ഷിക്കാനുള്ള ക്രയോജെനിക് കണ്ടെയ്നറുകളുമായി സിംഗപ്പൂരില്‍ നിന്നും ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം പറന്നിറങ്ങി. നാല് കണ്ടെയ്നറുകളാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.


വൈകീട്ടോടെയാണ് കണ്ടെയ്നറുകള്‍ വഹിച്ചുള്ള വിമാനങ്ങള്‍ ബംഗാളിലെ പനാഗഡ് വ്യോമതാവളത്തില്‍ എത്തിയത്. പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും വലിയ ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. ഇതിനിടെയാണ് സിംഗപ്പൂര്‍ ക്രയോജെനിക് കണ്ടെയ്നറുകള്‍ നല്‍കിയിരിക്കുന്നത്.



SHARE THIS

Author:

0 التعليقات: