Wednesday, 21 April 2021

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊവിഡ്


ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടു.


നേരത്തെ രാഹുല്‍ ഗാന്ധിക്കും, മന്‍മോഹന്‍ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 295,041 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.




SHARE THIS

Author:

0 التعليقات: