Monday, 3 May 2021

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തില്‍ വന്‍ നാശം; നിരവധി വീടുകളും റോഡുകളും തകര്‍ന്നു


ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തില്‍ വ്യാപക നാശനഷ്ടം. തെഹ്റിയിലെ ഉത്തര്‍കാശി, രുദ്രപ്രയാഗ് എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകര്‍ന്നു. ആള്‍നാശം സംഭവിച്ചോയെന്ന കാര്യങ്ങള്‍ അറിവായിട്ടില്ല.


വളരെ കുറച്ച് സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം. അതിശക്തമായ മഴയില്‍ പ്രദേശം വെള്ളത്തില്‍ മുങ്ങും. ഉത്തരാഖണ്ഡില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ അപകടത്തിന്റെ ഭീതി വെളിവാക്കുന്നതാണ്. കുതിച്ചുവരുന്ന മഴവെള്ളത്തിന്റേയും വെള്ളപ്പൊക്കത്തിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.



SHARE THIS

Author:

0 التعليقات: