മഞ്ചേശ്വരം: ശക്തമായ പോരാട്ടത്തിനൊടുവില്‍ യുഡിഎഫിന് ഐതിഹാസിക വിജയം. അതി കഠിനമായ പ്രചാരണം കണ്ട മണ്ഡലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ 745 വോടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് എകെഎം അശ്റഫ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിവി രമേശന്‍ മൂന്നാം സ്ഥാനത്താണ്. അവസാന റൗന്‍ഡ് വരെ ആകാംക്ഷ നിറഞ്ഞതായിരുന്നു മഞ്ചേശ്വരത്തെ വോടെണ്ണല്‍.
വോട്ട് നില: എകെഎം അശ്‌റഫ് (യുഡിഎഫ്): 65758, കെ സുരേന്ദ്രന്‍ (എന്‍ഡിഎ): 65013, വി വി രമേശന്‍ (എല്‍ഡിഎഫ്): 40639. പ്രവീണ്‍ കുമാര്‍ എസ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ടി ഓഫ് ഇന്‍ഡ്യ): 251, ജോണ്‍ ഡിസൂസ ഐ (സ്വതന്ത്രന്‍):181, സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍):197, നോട: 387
മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമാണ് എകെഎം അശ്റഫ്. ജില്ലാ പഞ്ചായത്ത് മെമ്പറും ആയിരുന്നു. കേരളത്തിന്റെ വടക്കേയറ്റത്തുള്ള മഞ്ചേശ്വരത്ത് നീണ്ട കാലത്തിന് ശേഷമാണ് മണ്ഡലത്തില്‍ നിന്ന് തന്നെയുള്ളൊരാള്‍ എംഎല്‍എയായി വരുന്നത്.
എകെഎം അശ്റഫ് 2015 മുതല്‍ 2020 വരെ മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്, 2010 മുതല്‍ 2015 വരെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ മുസ്ലിം യൂത് ലീഗ് സംസ്ഥാന സെക്രടറിയാണ്. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി, എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം , ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രടറി, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളും ബാംബു കോര്‍പറേഷന്‍ ഡയറക്ടര്‍, ജില്ലാ കബഡി അസോസിയേഷന്‍ പ്രസിഡന്റ്, ജില്ലാ അന്‍ഡെര്‍ ആം ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ പദവികളും അലങ്കരിച്ചു.

0 التعليقات: