Friday 28 May 2021

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കി ബ്രിട്ടണ്‍


ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി നല്‍കി ബ്രിട്ടണ്‍. രാജ്യത്ത് അനുമതി നല്‍കുന്ന നാലാമത്തെ വാക്‌സിനാണ് ഇത്. ഫൈസര്‍, ആസ്ട്ര സെനക, മൊഡേണ വാക്സിനുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് അനുമതിയുള്ളത്.


മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയാണ് വാക്സിന് അനുമതി നല്‍കിയത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനു കൂടി അനുമതി നല്‍കിയതിനാല്‍ രാജ്യത്തെ വാക്സിനേഷന്‍ വേഗത്തിലാകുമെന്നും രാജ്യം വൈകാതെ പഴയ സ്ഥിതിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 20 ദശലക്ഷം ഡോസ് വാക്‌സിനാണ് ബ്രിട്ടണ്‍ ഓര്‍ഡര്‍ നല്‍കിയത്.


ജോണ്‍സണ്‍ ആണ് ജോണ്‍സണ്‍ വാക്‌സിന് 72 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.




SHARE THIS

Author:

0 التعليقات: