കാസര്‍കോട്: ശക്തമായ പോരാട്ടം നടന്ന കാസര്‍കോട് മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്നിന് വിജയം. ഇത് മൂന്നാം തവണയാണ് എന്‍ എ തെരഞ്ഞെടുക്കപ്പെടുന്നത്. 13014 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ അഡ്വ. കെ ശ്രീകാന്തിനെ എന്‍ എ നെല്ലിക്കുന്ന് പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ലത്വീഫ് മൂന്നാം സ്ഥാനത്തായി.
2011 ലായിരുന്നു ആദ്യമായി എന്‍ എ നിയമസഭയിലെത്തുന്നത്. അതിന് മുമ്പ് ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011 ല്‍ ത്രികോണ മത്സരത്തില്‍ ബിജെപിയിലെ ലക്ഷ്മി ആര്‍ ഭട്ടിനെതിരെ 9738 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016ല്‍ 8,667 വോട്ടിന്റെ ഭൂരിപക്ഷത്തോടെ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു.
എംഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്ന അദ്ദേഹം പിന്നീട് ഐഎന്‍എലില്‍ ചേര്‍ന്നു. അവിടെ നിന്ന് വീണ്ടും മുസ്ലിം ലീഗിലെത്തി. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ദേശീയ കൗണ്‍സില്‍ അംഗവുമാണ്.

0 التعليقات: