Monday, 31 May 2021

ലക്ഷദ്വീപ് ഹര്‍ജികളില്‍ ഇടപെടാതെ ഹൈക്കോടതി

 


ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജികളില്‍ ഇടപെടാതെ ഹൈക്കോടതി. പരാതിക്കാരന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

കരട് നിയമത്തില്‍ എതിര്‍പ്പറിയിക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. ഭരണപരിഷ്‌കാരങ്ങള്‍ സംബന്ധിച്ച കരട് നിയമത്തില്‍ എതിര്‍പ്പറിയിക്കാന്‍ മുപ്പത് ദിവസമാണ് സാധാരണയായി അനുവദിക്കേണ്ടത്. പക്ഷേ 20 ദിവസം മാത്രമാണ് ലക്ഷദ്വീപ് ഭരണകൂടം അനുവദിച്ചത്. ലോക്ക്ഡൗണ്‍ സാഹചര്യമായതിനാല്‍ നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ രീതിയിലാണ് എതിര്‍ത്തത്.


ലക്ഷദ്വീപ് വിഷയം നയപരമായ വിഷയമാണെന്നും കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരന് വേണമെങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ മുഖേന കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡ്വ. നടരാജ വ്യക്തമാക്കിയത്.



SHARE THIS

Author:

2 comments:

  1. അത്യാവശ്യമായ ഘട്ടത്തിൽ ഇടപെടാൻ പറ്റുന്നില്ലങ്കിൽ പിന്നെന്തിനാണ് കോടതി

    ReplyDelete
  2. അത്യാവശ്യമായ ഘട്ടത്തിൽ ഇടപെടാൻ പറ്റുന്നില്ലങ്കിൽ പിന്നെന്തിനാണ് കോടതി

    ReplyDelete