Tuesday, 1 June 2021

24 മണിക്കൂറിനിടെ രാജ്യത്ത് 3207 കൊവിഡ് മരണം

 


ന്യൂഡല്‍ഹി -  24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3207 കൊവിഡ് മരണങ്ങളും 1,32,788 കേസുകളും റിപപ്ോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസില്‍ നേരിയ വര്‍ധനവ് ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 17,93,645 സജീവ കേസുകളാണ് നിലവിലുളളത്. രോഗമുക്തി നിരക്ക് 92 ശതമാനത്തിലാണ്.


രാജ്യത്ത് ഇതിനകം 2,83,07,832 കൊവിഡ് സ്ഥിരീകരിച്ചത്. 3,35,102 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ഇരുപത് കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 21,85,46,667 പേരാണ് പ്രതിരോധ വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടുളളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയംഅറിയിച്ചു.

മഹാരാഷ്ട്രയില്‍ 854, കര്‍ണാടകയില്‍ 464, കേരളത്തില്‍ 194, തമിഴ്നാട്ടില്‍ 490 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ (26,513) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.






SHARE THIS

Author:

0 التعليقات: