Saturday, 5 June 2021

കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം; ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി



മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി രമേശന്റെ പരാതി ജില്ലാപൊലീസ് മേധാവി ബദിയടുക്ക പൊലീസിന് കൈമാറി.


തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസായതിനാല്‍ കോടതി അനുമതിയോടുകൂടി മാത്രമേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യൂ. വരണാധികാരി എന്ന നിലയ്ക്ക് ജില്ലാ കളക്ടര്‍ക്കും ഇടതുമുന്നണി പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ബിജെപി പണം നല്‍കിയെന്ന വെളിപ്പെടുത്തലിന് ശേഷവും കെ സുന്ദര കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിവന്നിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് തോല്‍വിക്ക് പുറമേ നടന്ന പണമിടപാട് പുറത്തുവന്നതോടെ ബിജെപി കാസര്‍ഗോഡ് ജില്ലാ ഘടകത്തില്‍ അസ്വസ്ഥതകള്‍ പുകയുകയാണ്.



SHARE THIS

Author:

0 التعليقات: