ബാപാലിപ്പൊനം: എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഹരിത മുറ്റം പദ്ധതിയുടെ ഭാഗമായി ബാപാലിപ്പൊനം യൂണിറ്റ് സാന്ത്വനം പ്രവര്‍ത്തകര്‍ അരിയപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രവും തര്‍ബിയത്തുല്‍ അഹ്ദലിയ്യ എജുക്കേഷന്‍ സെന്റര്‍ പരിസരവും ശുചീകരിച്ചു. പുത്തിഗെ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മജീദ് പള്ളം ഉല്‍ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധസ്ഥലങ്ങളില്‍ വൃക്ഷത്തൈകളും നട്ടു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ ഫിനാന്‍സ് സെക്രട്ടറി സി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മൊയ്തു ഹിമമി, ഹാഫിള് സ്വാലിഹ് സഖാഫി, ഹാഫിള് സ്വാദിഖ് സഖാഫി, ഷംസുദ്ദീന്‍ മുസ്ലിയാര്‍, എ ആര്‍ നുഫൈല്‍, റാഫി സി കെ, അബ്ദുള്ള മുസ്ലിയാര്‍, ഉനൈസ്, അബ്ദുറഹ്മാന്‍, ഷമ്മാസ്, മുബശിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 التعليقات: