Wednesday, 2 June 2021

നാളെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്


തിരുവനന്തപുരം:നാളെ രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കും സംസ്ഥാന സര്‍ക്കാരിന് നിലവിലെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രത്തില്‍ നിന്നും ജിഎസ്ടി നഷ്ടപരിഹാരമടക്കം ലഭിക്കേണ്ട സഹായം പിടിച്ചു വാങ്ങിയാല്‍ മാത്രമേ സാധിക്കു എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. നികുതി വരുമാനത്തില്‍ കോവിഡ് മൂലമുലമുണ്ടായ വലിയ ഇടിവ് മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയും ധനമന്ത്രിക്ക് മുന്നിലുണ്ട്.


ജനങ്ങളെ പ്രതിസന്ധി ഘട്ടത്തില്‍ കൈപിടിച്ചുയര്‍ത്തുന്നതാകും ബജറ്റെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പുതിയ പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മറ്റന്നാള്‍ ആണ് നടക്കുന്നത്. ഈ ബജറ്റ് കഴിഞ്ഞ ബജറ്റിന്റെ തുടര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ തനതു വരുമാനം കൂട്ടുമെന്നും ബജറ്റ് ഊന്നല്‍ നല്‍കുക പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോളത്തെ ലക്ഷ്യം നിലവിലെ പ്രതിസന്ധി മറികടക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.



SHARE THIS

Author:

0 التعليقات: