Friday, 4 June 2021

കെഎസ്ആര്‍ടിസിയുടെ അവകാശ വാദം തള്ളി കര്‍ണാടക; പേര് കേരളത്തിനെന്ന അന്തിമ വിധി വന്നിട്ടില്ലെന്ന് സംസ്ഥാനം


പേരിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ അവകാശ വാദം തള്ളി കര്‍ണാടക. കെ.എസ്.ആര്‍.ടി.സി എന്ന പേര് കേരളത്തിനെന്ന അന്തിമ വിധി വന്നിട്ടില്ലെന്നാണ് കര്‍ണാടകത്തിന്റെ നിലപാട്.നിയമനടപടികള്‍ തുടരുകയാണെന്നും കര്‍ണാടക അവകാശപ്പെടുന്നു.

അതേസമയം കെ.എസ്.ആര്‍.ടി.സി വെബ്‌സൈറ്റ് ഡൊമൈനിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും, മറ്റു വിഷയങ്ങളില്‍ നയപരമായ തീരുമാനമെടുക്കുമെന്നും സി.എം.ഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി.


ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം കെഎസ്ആര്‍ടിസി എന്ന പേരും, ലോ?ഗോയും, ആനവണ്ടി എന്നതുമുള്‍പ്പെടെ കേരളത്തിന് അം?ഗീകരിച്ച് കിട്ടിയെന്ന് കഴിഞ്ഞ ദിവസമാണ് കോര്‍പ്പറേഷന്‍ അറിയിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ കോര്‍പ്പറേഷന്റെ അവകാശ വാദം തള്ളുകയാണ് കര്‍ണാടക. പേരിനെ ചൊല്ലിയുള്ള ഹര്‍ജികളില്‍ അന്തിമ വിധി വന്നിട്ടില്ല. രജിസ്ട്രാര്‍ ഓഫ് ട്രേഡ് മാര്‍ക്കിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും കര്‍ണാടക പറയുന്നു.അതിനാല്‍ തന്നെ കെ.എസ്.ആര്‍.ടി.സി എന്ന പേര് തുടര്‍ന്നും ഉപയോഗിക്കുമെന്ന് കര്‍ണാടക അറിയിച്ചു.കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സി.എം.ഡി ശിവയോഗി.സി.കലാദാസാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.


ഗടഞഠഇ.കച , ഗടഞഠഇ.ഛഞഏ, ഗടഞഠഇ.ഇഛങ എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക്‌സിന്റെ ഉത്തരവ് വെച്ച് കെഎസ്ആര്‍ടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നു കെ.എസ്.ആര്‍.ടി.സി സി.എം.ഡി വ്യകത്മാക്കി.തര്‍ക്കം ഇരുസംസ്ഥനങ്ങളും തമ്മില്‍ ഉചിതമായി പരിഹരിക്കുന്നതിന് സെക്രട്ടറി തലത്തിലും,ആവശ്യമെങ്കില്‍ മന്ത്രി തലത്തിലും ചര്‍ച്ച നടത്തും.യാത്രക്കാര്‍ ഓണ്‍ലൈനില്‍ ടിക്കറ്റിനായി തിരയുമ്പോള്‍ കെഎസ്ആര്‍ടിസി എന്ന ഡൊമയിന്റെ പേര് കര്‍ണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവന്‍ കര്‍ണാടകയ്ക്ക് പോകുന്നുവെന്നാണ് കോര്‍പ്പറേഷന്റെ പരാതി.വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഡൊമെയിന്‍ വിഷയത്തില്‍ സന്നദ്ധമല്ല എന്ന കേരളത്തിന്റെ നിലപാട് ഉടന്‍ ഔദ്യോ?ഗികമായി കര്‍ണാടകയെ അറിയിക്കുമെന്നും സി.എം.ഡി അറിയിച്ചു.



SHARE THIS

Author:

0 التعليقات: