Friday, 4 June 2021

കുഴല്‍പ്പണ കേസ്: ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു


കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ പ്രാഥമികാന്വേഷണം ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോലീസ് അന്വേഷണത്തിന്റെ വിശദ വിവരങ്ങളും എഫ് ഐ ആറിലെ രേഖപ്പെടുത്തലുകളും ഇ ഡി ശേഖരിച്ചു. ബി ജെ പി നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ന്നിട്ടുള്ള കൊടകര കേസ് ഇ ഡി അന്വേഷിക്കാത്തതിനെ ചൊല്ലി ആരോപണമുയര്‍ന്നിരുന്നു. തങ്ങളുടെ അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും പോലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടായിരുന്നു ഇ ഡി ആദ്യം സ്വീകരിച്ചിരുന്നത്.


ഹൈക്കോടതിയിലും ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിക്കപ്പെട്ടു. ഹരജിയില്‍ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഇ ഡിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: