ഒരു കോടി കോവിഡ് വാക്‌സിന്
സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്:
മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി കോവിഡ് വാക്‌സീനു ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോവിഡ് പ്രതിരോധ വാക്സീന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അസന്നിഗ്ധമായ അഭിപ്രായമെന്ന് അദ്ദേഹം പറയുകയുണ്ടായി.
സംസ്ഥാനത്ത് ലഭിച്ച വാക്സീന്‍ ഒട്ടും പാഴാക്കാതെ സീറോ വേസ്റ്റേജ് ഉപയോഗപ്പെടുത്തിയത് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പൊതുനന്മയെക്കരുതി വാക്സീന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്ത് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയതലത്തില്‍ കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം കെട്ടിപ്പടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം സാര്‍വത്രികമായ പ്രതിരോധ കുത്തിവയ്പ്പാണ്.
സംസ്ഥാനം 70 ലക്ഷം കോവിഷീല്‍ഡ് വാക്സീനും 30 ലക്ഷം കോവാക്സിന്‍ വാക്സീനും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

0 التعليقات: