Thursday, 25 March 2021

വിവാഹ ധൂര്‍ത്തിനെതിരെ യുവ സമൂഹം ശബ്ദമുയര്‍ത്തണം- മൗലാന പേരോട്


പുത്തിഗെ: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹ ധൂര്‍ത്തുകളും അനിസ്ലാമിക കാഴ്ച പാടുകളും തിരുത്താന്‍ യുവ സമൂഹം തയ്യാറാവണമെന്നും പേരോട് അബ്ദുറഹ്മാന്‍ സഖാഫി പറത്തു.

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക് സമാപന സംഗമത്തില്‍ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കാത്തവര്‍ ലോകത്ത് വിരളമാണ്. ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ അസ്തിത്വം വിശ്വസിക്കാന്‍ തയ്യാറാവാത്തത് ബുദ്ധി ശൂന്യതയുടെ അടയാളമാണ്.

അല്ലാഹുവിനെ ചോദ്യം ചെയ്യുന്ന യുക്തിവാദികള്‍ പുതിയ സാഹചര്യങ്ങളില്‍ മറുപടി പറയാന്‍ കഴിയാതെ നിരര്‍ത്ഥക വാദങ്ങള്‍ ഉന്നയിക്കുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.

സയ്യിദ് ഹസനുല്‍ അഹ്  ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബി. എസ്. അബ്ദുല്ലക്കഞ്ഞി ഫൈസി സ്വാഗതവും ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: