കാസര്‍കോട് :മാലിക്ദീനാര്‍ ദീനാര്‍ കള്‍ച്ചറല്‍ ഫോറം രണ്ടാമത് ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് മുഹിമ്മാത്തില്‍ നടന്ന അഹ്ദല്‍ ഉറൂസ് സമാപന വേദിയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ .പി അബൂബക്കര്‍ മുസ്ലിയാര്‍ ബി .എസ് ഫൈസിക്ക് അവാര്‍ഡ് സമ്മാനിച്ചു.ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ ,പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി ,മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ഭാരവികളായ സത്താര്‍ കോരിക്കാര്‍ ,മുഹമ്മദ് കുഞ്ഞി പുണ്ടൂര്‍ ,ഉമ്മര്‍ മാഹിന്‍ ,ലത്തീഫ് പള്ളത്തടക്ക ,ഖാലിദ് മായിപ്പാടി,കാലിദ് കുമ്പോല്‍ തുങ്ങിയവര്‍ സംബന്ധിച്ചു
ഓരോ വര്‍ഷവും ജില്ലയിലെ സുന്നി സംഘടനാ സ്ഥാപന മേഖലയില്‍ ഗണ്യമായ സേവനങ്ങള്‍ അര്‍പ്പിച്ച പ്രമുഖ വ്യക്തികള്‍ക്കു ത്വാഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് സമ്മാനിച്ച് വരുന്നു .രണ്ടാമത് അവാര്‍ഡിന് 2021 വര്ഷം ബി .എസ് അബ്ദുല്ല കുഞ്ഞി ഫൈസിയെയാണ് തിരഞ്ഞെടുത്തത് .
ജി .സി .സി രാഷ്ട്രങ്ങളിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയാണ് മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം .2019 ല്‍ രൂപം കൊണ്ട ഫോറത്തിന് കീഴില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
എസ് .എസ് .എഫ് സ്ഥാപക നേതാക്കളിലൊരാളായ ബി .എസ് ഫൈസി എസ് .എസ് .എഫ് ജില്ലാ ,താലൂക് ,ഘടകങ്ങളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു .ദീര്‍ഘ കാലം സംസ്ഥാന ഭാരവാഹിയായിരുന്നു .
എസ് .വൈ .എസ് ജില്ലാ ജനറല്‍ സെക്രട്ടറി ,പ്രസിഡന്റ് ,സംസ്ഥാന ഉപാധ്യക്ഷന്‍ പദവികള്‍ വഹിച്ചിട്ടുണ്ട് .
നിലവില്‍ കേരള മുസ്ലിം ജമാഅത്ത് ,സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ് .സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സമിതി അംഗം ,മുഹിമ്മാത്ത് ജന .സെക്രട്ടറി സ്ഥാനത്തിന് പുറമെ ദേളി ജാമിഅ സഅദിയ സെക്രട്ടറിയേറ്റ് അംഗം ,മുട്ടം മഖ്ദൂമിയ,ബദിയടുക്ക ദാറുല്‍ ഇഹ്സാന്‍ എന്നിവയുടെ ഉപാധ്യക്ഷന്‍ പദവികള്‍ വഹിക്കുന്നു .
വിവിധ മഹല്ലുകളില്‍ മുദരിസായി സേവനം ചെയ്തിരുന്നു .ബി .എസ് ഫൈസിയുടെ സേവനത്തിനുള്ള അംഗീകാരമാണ് ഒരു ലക്ഷം രൂപയും ഫലകവും ഉള്‍പ്പെട്ട അവാര്‍ഡ് .
മാലിക്ദ്ദീനാര്‍ കള്‍ച്ചറല്‍ ഫോറം കഴിഞ്ഞ വര്ഷം രണ്ട് മാതൃക അധ്യാപകര്‍ക്ക് എം .എ ഉസ്താദ് അവാര്‍ഡ് സമ്മാനിച്ചിരുന്നു .കോവിഡ് പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തിരുന്നു .അനാഥ പെണ്‍കുട്ടിയുടെ വിവാഹത്തിന് സഹായം നല്‍കിയതിന് പുറമെ വിവിധ സഹായങ്ങളും വിതരണം ചെയ്തിട്ടുണ്ട് .

0 التعليقات: