Wednesday 31 March 2021

പാചകവാതക സിലിണ്ടര്‍ വില കുറഞ്ഞു


ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 819 രൂപ ആയിരുന്ന സിലിണ്ടര്‍ വില 809 രൂപയായി താഴ്ന്നു. പുതിയ നിരക്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സിലിണ്ടറുകള്‍ ലഭിക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വിവരം അറിയിച്ചത്

മാര്‍ച്ച് ഒന്നിനാണ് അവസാനമായി ഗ്യാസ് സിലിണ്ടറിന് വില വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് തവണ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. മാസാദ്യം സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും 25ന് 25 രൂപയും വര്‍ധിപ്പിച്ചിരുന്നു.


അതേസമയം, ഇന്ധന വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെയാണ് ഇന്ധനവില അവസാനമായി കുറഞ്ഞത്. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇന്ധനവില കുറയുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി. മൂന്നു തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്.


നേരത്തേ പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില കുറഞ്ഞത്.



SHARE THIS

Author:

0 التعليقات: