Thursday, 25 March 2021

ഇകോമൗണ്ട് ബില്‍ഡേര്‍സ് ഒഫീഷ്യല്‍ വെബ്സൈറ്റ് ലോഞ്ച് ചെയ്തു


കൈതപ്പൊയില്‍: മര്‍ക്കസ് നോളജ് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇകോമൗണ്ട് ബില്‍ഡേര്‍സ് ഒഫീഷ്യല്‍ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ഇന്നലെ വൈകിട്ട് നോളജ് സിറ്റി ഡയറക്ടറേറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയാണ് ലോഞ്ചിങ് കര്‍മ്മം നിര്‍വഹിച്ചത്. ംംം.ലരീാീൗിയtuശഹറലൃ.െരീാ എന്ന വെബ് അഡ്രസ്സിലൂടെ വെബ്സൈറ്റില്‍ ചെന്നെത്താം.

നോളജ് സിറ്റിയില്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് നൂതന സങ്കല്‍പങ്ങളുമായി ഉയര്‍ന്നു വരുന്ന എം ടവറാണ് ഇകോമൗണ്ട് ബില്‍ഡേര്‍സിന്റെ പ്രധാന പ്രൊജക്റ്റ്. മൊത്തം പതിനാറു നിലകളിലായി ഉയര്‍ന്ന നിലവാരത്തിലുള്ള 1ആഒഗ, 2ആഒഗ സര്‍വ്വീസ് അപാര്‍ട്ട്മെന്റുകള്‍ക്കൊപ്പം റിവോള്‍വിങ് റസ്റ്റൊറന്റ്, ബിസിനസ്സ് മീറ്റിങ്ങുകള്‍ക്കായുള്ള ബോര്‍ഡ്റൂം, ഇരുനിലകളിലായി സജ്ജമാകുന്ന എക്‌സ്‌ക്‌ളൂസീവ് ഓഫീസ് സ്പേസ് തുടങ്ങി നിരവധി സൗകര്യങ്ങളുമായാണ് എം ടവര്‍ ഒരുങ്ങുന്നത്.

ഇകോമൗണ്ട് ബില്‍ഡേര്‍സിന്റെ മികച്ച പ്രൊഫഷണലിസത്തിന് ഇതിനകം തന്നെ വലിയ നിക്ഷേപക ശ്രദ്ധയാണ് ആകര്‍ഷിക്കാനായത്.

പതിനാറ് ലക്ഷം രൂപ മുതലാണ് നിലവില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്.

നോളജ് സിറ്റി സിഇഒ ഡോ. അബ്ദുല്‍ സലാം, ഇകോമൗണ്ട് ബില്‍ഡേര്‍സ് മാനേജിങ് ഡയറക്ടര്‍ യഹ്യ സഖാഫി, അബ്ദുന്നാസിര്‍ സി വി, സയ്യിദ് മഅ്ശൂഖ് തങ്ങള്‍, അലി അന്‍സാര്‍ സഖാഫി, ഫൈസല്‍ ചിറക്കല്‍, സുല്‍ഫീക്കര്‍ അലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: