അല്‍ ഐന്‍: തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി പരേതനായ നെടിയോടത്ത് ബീരാന്‍ കുട്ടിയുടെ മകന്‍ ഷാബി (44) ചികിത്സയില്‍ ആയിരിക്കെ അല്‍ ഐന്‍ തവാം ആശുപത്രിയില്‍ മരിച്ചു. പനി കാരണം കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ: ഷംന. മാതാവ് : റഹ്മത്ത് നെല്ലിക്കല്‍. മക്കള്‍ : ആനിയ ഷാബി, ഹാഷിന്‍. സഹോദരന്മാര്‍ : ഷൈമ ഷിനി, പരേതനായ ഷെമി. അല്‍ ഐന്‍ ജീമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം നാലിന് ജീമി ആശുപത്രി പള്ളിയില്‍ നടക്കുന്ന ജനാസ നിസ്‌കാരത്തിന് ശേഷം അല്‍ ഐന്‍ അല്‍ ഫോഹ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ആറ് മാസം മുമ്പാണ് ഷാബി സന്ദര്‍ശന വിസയിലെത്തി അല്‍ ഐനില്‍ പുതിയ ജോലിയില്‍ പ്രവേശിച്ചത്.

0 التعليقات: