കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാന്‍ ജനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റവാളികളയ പൊലീസുകാരുടെ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അഴിമതി മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നിഷേധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന പൊലീസിന്റെ വാദം ഹൈക്കോടതി തള്ളി.
കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ആരാഞ്ഞ് ട്വന്റിഫോറാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് വിവരാവകാശ കമ്മീഷന്‍ പൊലീസിനോട് വിവരങ്ങള്‍ തേടി. എന്നാല്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചതോടെ പൊലീസ് നിലപാട് വ്യക്തമാക്കി. ഇതോടെയാണ് ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. വിവരാവകാശ നിയമം പ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ പറഞ്ഞു. അഴിമതി, മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വിവരങ്ങള്‍ ഒരുകാരണവശാലും ഒളിപ്പിക്കരുതെന്നും പൊലീസിലെ കുറ്റവാളികളെ ജനം അറിയേണ്ടത് പൊതുതാത്പര്യത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

0 التعليقات: