എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ജുഡീഷ്യല്‍ അന്വേഷണ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടേത് അമിത അധികാരപ്രയോഗമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ്. ഇ.ഡിക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണ്. മുഖ്യമന്ത്രി സ്വയം അപഹാസ്യനാകുകയാണെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവ് ഇറക്കാനാണ് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്ക് മേല്‍ ഇ.ഡി സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം അന്വേഷിക്കും. സ്വപ്നയുടെ ശബ്ദരേഖയും ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ വരും. ജസ്റ്റിസ് വി. കെ മോഹനനായിരിക്കും അന്വേഷണ കമ്മീഷന്‍

0 التعليقات: